🌹🙏 *സുഭാഷിതം* 🙏🌹
*ഉപകാരോപി നീചാനാം*
*അപകാരോ ഹി ജായതേ*
*പയഃ പാനം ഭുജംഗാനാം*
*കേവലം വിഷവർദ്ധനം*
🍁🍁🍁🍁🍁🍁🍁🍁🍁
*നീചന്മാർക്ക് ചെയ്യുന്ന ഉപകാരം പോലും, ചെയ്യുന്നവന് തന്നെ ഉപദ്രവമാവും. പാമ്പിന് പാൽ കൊടുത്താൽ വിഷം വർദ്ധിക്കുന്നത് പോലെയാണ് എന്ന് പണ്ഡിതർ പറയുന്നു.*
*നീചന്മാർ അവിവേകികളും സ്വാർത്ഥമതികളുമാണ്. അവനവന്റെ കാര്യമല്ലാതെ മറ്റൊന്നും ചിന്തിയ്ക്കാത്ത അത്തരം ആൾക്കാർ ഒരവസരം കിട്ടിയാൽ ഉപകാരം ചെയ്തവനെപ്പോലും ഉപദ്രവിക്കും. അഹംഭാവത്താൽ മതിമറന്ന്, തന്റെ പ്രഭാവം മാത്രം ആഗ്രഹിയ്ക്കുന്ന ഇക്കൂട്ടർ ലോകത്തിന് തന്നെ അപകാരികളും, അപകടകാരികളുമായിത്തീരുന്നു.*
*ഭക്തോത്തമനായ ധ്രുവന്റെ വംശത്തിൽ ജനിച്ച വേനൻ എന്ന രാജാവിന്റെ കഥ ഭാഗവതം ഉദാഹരിയ്ക്കുന്നു. അയാളുടെ ധിക്കാരത്തിൽ ഭൂമിയിലെ സകല ഐശ്വര്യങ്ങളും നഷ്ടപ്പെടുകയും, മഹർഷിമാരെ അധിക്ഷേപിയ്ക്കുകയും ചെയ്ത വേനനെ മുനിമാർ ഒടുവിൽ ഹുങ്കാരത്താൽ നശിപ്പിച്ചതായി കാണാം. തനിയ്ക്ക് ലഭിയ്ക്കുന്ന സൌഭാഗ്യങ്ങളെല്ലാം ദൈവദത്തമാണെന്ന് മനസ്സിലാക്കാത്ത നീചന്മാർ മദത്തോടെ ലോകകണ്ടകന്മാരാവുമ്പോൾ, അവർ തന്നെ അവരുടെ നാശത്തിന് വേണ്ട വഴിയൊരുക്കുന്നു*
*നീചന്മാരുടെ സ്വഭാവത്തെപ്പറ്റി*
*അഹേരിവ പയഃ പോഷഃ* *പോഷകസ്യാപ്യനർത്ഥകൃത്*
*എന്ന് ഭാഗവതം (4-14-10)*
*"വിദ്യാർപ്പണം പാത്രമറിഞ്ഞുവേണം"*
*എന്ന വാക്യം പോലെ നീചന്മാരെ ഉപദേശിക്കുന്നത് സൂക്ഷിച്ചുവേണം എന്നർത്ഥം.*
*(എന്നാൽ ലോകോപകാരികളായ സജ്ജനങ്ങൾ ഇത് കാര്യമാക്കാറില്ല എന്നതും ആദരപൂർവ്വം സ്മരണീയമാണ്)*
*(പൂർണ്ണസംഗം)*
🌹🌹🌹🌹🌹🌹🌹🌹🌹

No comments:
Post a Comment