Sunday, August 18, 2019

⚜ *നക്ഷത്രപ്രകാരം വിവാഹയോഗം ഈ പ്രായത്തില്‍*⚜

-----------------------------------------------

*വിവാഹം സ്ത്രീ പുരുഷന്മാരുടെ ജീവിതത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ഒരു സംഭവമാണെന്നു തന്നെ പറയാം. രണ്ടാം ജീവിതമെന്നോ ജന്മമെന്നോ എല്ലാം പറയാവുന്ന ഒന്നാണിത്. പുതിയൊരു ജീവിതത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്ന ഒന്ന്*.

*വിവാഹം ഒരു യോഗമാണെന്ന് പൊതുവേ പറയും. വിവാഹ യോഗമുണ്ടെങ്കില്‍ വിവാഹം നടന്നിരിയ്ക്കും. ഇല്ലെങ്കില്‍ എത്രയെങ്കിലും നടക്കില്ല*.  *ഇതു പോലെ വിവാഹത്തിന് ഓരോരുത്തര്‍ക്കും പ്രത്യേക സമയമുണ്ട്*.
*നക്ഷത്ര ഫല പ്രകാരം വിവാഹത്തിന് 27 നാളുകള്‍ക്കും അനുയോജ്യമായ സമയമുണ്ട്. വിവാഹ യോഗമുള്ള സമയമെന്നു വേണം, പറയുവാന്‍. ഇതില്‍ തന്നെ ഏറ്റവും അനുയോജ്യമായ സമയവുമുണ്ട്. ചില നാളുകള്‍ക്ക് ചില പ്രത്യേക പ്രായത്തില്‍ വിവാഹം നടന്നില്ലെങ്കില്‍ പിന്നീടു കൂടുതല്‍ വൈകുമെന്നും പറയാറുണ്ട്*.

*അശ്വതി മുതല്‍ രേവതിയില്‍ അവസാനിയിക്കുന്ന 27 നക്ഷത്രങ്ങള്‍ക്കും വിവാഹത്തിന് ഉത്തമമായ സമയം ജ്യോതിഷം വിവരിയ്ക്കുന്നുണ്ട്. ഇതേ സമയത്തു വിവാഹ യോഗമുണ്ടെന്നു വേണം, പറയുവാന്‍*.

അശ്വതി, ഭരണി, കാര്‍ത്തിക


*ആദ്യ നക്ഷത്രമായ അശ്വതിയ്ക്ക് 19, 21, 23, 27, 29 എന്നിവയാണ് വിവാഹത്തിന് യോഗമുള്ള സമയമായി പറയുന്നത്. ഭരണിയ്ക്ക് 19 വയസില്‍ വിവാഹ യോഗമുണ്ട്. 19നു ശേഷം, 23 വയസു കഴിഞ്ഞേ ഈ നക്ഷത്രത്തിനു വിവാഹ യോഗമുള്ളൂ. 25, 27 വയസുകളിലും വിവാഹ യോഗമുള്ള നക്ഷത്രമാണിത്. കാര്‍ത്തികയ്ക്ക് 27, 29, 31 വയസുകളിലാണ് വിവാഹ യോഗം പറയുന്നത്*.

രോഹിണി, മകയിരം, തിരുവാതിര

*ചെറുപ്പത്തില്‍ വിവാഹ യോഗമുള്ള നക്ഷത്രമാണ് രോഹിണി, 19, 21, 26അര, 30, 31അര എന്നിവയാണ് ഈ നക്ഷത്രത്തിന് വിവാഹ യോഗമുള്ള വയസുകളായി പറയുന്നത്. മകയിരത്തിന് 19അര- 23അരയ്ക്കും ഇടയില്‍ നടന്നില്ലെങ്കില്‍ 25, 29-33നും ഇടക്ക് വിവാഹ യോഗം പറയുന്നു. തിരുവാതിര നേരത്തെ വിവാഹം കഴിയ്ക്കാന്‍ യോഗമുള്ള നക്ഷത്രമാണ്. 19-21 സ്ത്രീകള്‍ക്കുള്ള വിവാഹ പ്രായവും പുരുഷന്‍ 27-29-31 എന്നിവ പുരുഷനും ചേര്‍ന്ന യോഗങ്ങളാണ്. ഈ നാളിലെ സ്ത്രീകള്‍ക്ക് 27നുള്ളില്‍ അല്ലെങ്കില്‍ 29നു ശേഷം വിവാഹ യോഗം പറയുന്നു*.

പുണര്‍തം, പൂയം, ആയില്യം ,


*പുണര്‍തം നക്ഷത്രത്തിന് 21അര, 23, 29, 31, 38 വരെ വിവാഹ യോഗം പറയുന്നു. പൂയം 21, 27,31,36, 41 വയസു വരെ വിവാഹ യോഗമുള്ള നക്ഷത്രമാണ്. ആയില്യം നക്ഷത്രത്തിന് 19, 23, 27, 29, 30, 31, 32 വയസിനുള്ളില്‍ വിവാഹം നടക്കണം29-30ല്‍ പുരുഷന്മാര്‍ക്ക് ഏറെ ചേര്‍ന്ന സമയമാണ്*.

മകം, പൂരം,

*മകം നക്ഷത്രം വേഗം വിവാഹം നടക്കാന്‍ യോഗമുള്ള നക്ഷത്രമാണ്. 19, 21, 23, 25, 27, 29, 31 എന്നിവയാണ് ഈ നാളിനുള്ള വിവാഹ യോഗമെന്നു വേണം, പറയുവാന്‍. പൂരം പിറന്ന പുരുഷനെങ്കില്‍ 27അര വിവാഹത്തിന് ഏറ്റവും ഉത്തമമായ പ്രായമാണ്. സ്ത്രീകള്‍ക്ക് 21,, 23, 28 എന്നീ വയസുകളും ഉത്തമമാണ്*.

ഉത്രം, അത്തം

*ഉത്രം നാളിന് 19, 23, 27, 26അര വയസുകള്‍ ഉത്തമമാണ്. 37 വയസു വരെ വിവാഹ യോഗം പറയുന്നു. അത്തം നാളിലെ സ്ത്രീകള്‍ പെട്ടെന്നു വിവാഹം കഴിയ്ക്കുന്നവരാണ്. 18, 19, 21, 22അര, 26 അര, 28 അര, 32 എന്നിവയാണ് ഈ നാളിനു ചേര്‍ന്ന വിവാഹ പ്രായമായി പറയുന്നത്*.

ചിത്തിര, ചോതി, വിശാഖം, അനിഴം

*ചിത്തിര നക്ഷത്രത്തിന് 21, 23, 27, 29 വിവാഹ യോഗമുള്ള പ്രായമായി പറയുന്നു. ചോതി 21, 22അര, 29, 27, 31, 33, 36, 37 വരെ വിവാഹ യോഗമുള്ള പ്രായമായി പറയുന്നു. വിശാഖം നാളിലെ പുരുഷന്‍ 27, 29 വയസിലെ വിവാഹം ഉത്തമമാണ്. 23, 25, 27 , 31, 33 വയസുകളും വിവാഹ പ്രായമായി പറയുന്നു, അനിഴം 21, 23, 25, 26, 29, 36അര വരെ വയസിനുള്ളില്‍ വിവാഹം കഴിയ്ക്കണമെന്നാണ് പറയുക*.

തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം


*തൃക്കേട്ട നേരത്തെ വിവാഹ യോഗമുളള നക്ഷത്രമാണ്. 19, 22, 24, 26, 29, 31 എന്നിവയാണ് വിവാഹ പ്രായമായി പറയുന്നത്. മൂലം നാളുകാര്‍ക്ക് 21, 23, 27, 28, 33-36 വയസില്‍ വിവാഹം പറയുന്നു. 31 വയസ് ഇവര്‍ക്ക് സന്ധിഘട്ടമെന്നു പറയാം. ഏറെ ബുദ്ധിമുട്ടുകളുണ്ടാകുന്ന സമയമാണ്. പൂരാടം നാളുകാര്‍ക്ക് 19 വയസില്‍ വിവാഹ യോഗമുണ്ട്. അതിനു ശേഷം 23അര, 25 അര, 29അര 30 വയസുകളാണ് യോഗമായി പറയുന്നത്. , ഉത്രാടം 21കാല്‍, 29കാല്‍, 27കാല്‍, 31 വയസുകള്‍ ഉത്തമമാണെന്നു പറയുന്നു. , തിരുവോണം 19, 21, 23, 25, 27, 31 എന്നീ വയസുകാണ് വിവാഹത്തിന് ഉത്തമമായി പറയുന്നത്*.

അവിട്ടം, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി ,രേവതി


*അവിട്ടം നാളിലെ സ്ത്രീ വേഗം വിവാഹം കഴിയ്ക്കുമെന്നു പറയുന്നു. 25, 27, 29, 31, 33 എന്നിവയെല്ലാം തന്നെ വിവാഹ പ്രായമാണ്. ചതയം 19, 21, 23, 27, 29, 31അര എന്നിങ്ങനെയാണ് വിവാഹ പ്രായമായി പറയുന്നത്. പൂരോരുട്ടാതി നക്ഷത്രക്കാര്‍ക്ക് 25-27 പുരുഷന് വിവാഹ യോഗം പറയുന്നു. 23, 21, 25വയസിനുള്ളില്‍ സ്ത്രീ വിവാഹ യോഗവും പറയുന്നു. ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് 29, 28, 27 വയസുകള്‍ പുരുഷ യോഗവും സ്ത്രീ 17അര 21 അര 23, 25 ഇതു കഴിഞ്ഞാല്‍ 40 നു ശേഷം 41, 43ഉം വയസുകളില്‍ വിവാഹ യോഗം എന്നു പറയാം. രേവതി 19-21നും ഇടയില്‍, 23, 25, 28, 29എന്നിവയാണ് പറയുന്നത്*.

*മുകളിൽ പറഞ്ഞിരിക്കുന്നത്  നക്ഷത്രങ്ങളുടെ പൊതുവായ വിവാഹ പ്രായമാണെന്നു പറയാം. ശുക്ര സ്ഥാനം നോക്കിയാണ് വിവാഹ യോഗം പറയുന്നത്. നക്ഷത്രങ്ങളുടെ ജാതക വശാല്‍ ഈ പ്രായത്തിലും അല്‍പ വ്യത്യാസം വരും. എങ്കിലും പൊതുവേ ഈ നാളുകാര്‍ക്ക് വിവാഹ യോഗമുള്ള സമയമാണിത്*.


*കാരിക്കോട്ടമ്മ  അഡ്മിൻ പാനൽ*

No comments:

Post a Comment