മറ്റുള്ളവരുടെ ജീവിതം നോക്കി വിലയിരുത്തുവാന്‍ സമയം കളഞ്ഞാല്‍ നമുക്ക് ഉഹാപോഹങ്ങള്‍ കൊണ്ട് അനുമാനങ്ങള്‍ നടത്താമെന്നേയുള്ളൂ, അത് സത്യവുമാകാം അസത്യവുമാകാം. സ്വന്തം അനുഭവങ്ങളിലേയ്ക്കോ സ്വന്തം മനസ്സിലേയ്ക്കോ നോക്കി അവിടെയുണ്ടാകുന്ന ചലനങ്ങളെ പഠിക്കുന്നതാകുന്നു നേരായ വഴി. യുക്തികൊണ്ട് ഒരാള്‍ക്ക് അയാളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് എന്തിനെയും ശരിയെന്നോ തെറ്റെന്നോ സ്ഥാപിക്കുവാന്‍ സാധിക്കും. ഓരോ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും 'അടിമകളാ'യി നിലനിന്ന് എഴുതുകയും പറയുകയും ചെയ്യുന്ന 'ബുദ്ധിജീവികളെ' പോലെ! സത്യം എപ്പോഴും അവരവരുടെ ഉള്ളില്‍ അനുഭവിച്ചറിയുന്നതാണ്. പുസ്തകങ്ങളോ മറ്റുള്ളവരുടെ യുക്തിയോ നമ്മെ വഴിതെറ്റിച്ചെന്നിരിക്കും. അന്തിമ പ്രമാണം അവനവന്‍റെ അനുഭവമാണ്.
ഓം,
krishnakumar kp
ഓം,
krishnakumar kp
No comments:
Post a Comment