Friday, September 06, 2019

ചാണക്യദർശനം* 🔥
*🌹അദ്ധ്യായം  1* 🌹
🙏🌹🌺🌸💐🌹🙏
     *🌷ശ്ലോകം  6* 🌷
🌳 *" ആപദർത്ഥേ ധനം രക്ഷേൽ*
  *ദാരാൻ രക്ഷേത് ധനേരപി*
  *ആത്മാനം സതതം രക്ഷേത്*
  *ദാരേരൈപി ധനൈരപി "* 🌳

   ☸   *' ആപത്തൂകാലത്ത് ഉപയോഗിക്കാൻ പണം വേണം. രോഗം വരുമ്പോൾ ചീകിത്സയ്ക്ക് പണം വേണം. കുടുംബാഗങ്ങൾക്ക് രോഗങ്ങളും ആപത്തുകളും വരുമ്പോൾ അവരെ സംരക്ഷിക്കാനും ധനം ആവശ്യമാണ്. എന്നാൽ തന്നെത്തന്നെ രക്ഷിക്കേണ്ട അവസരത്തിൽ കരുതി വച്ച പണത്തെയും താൻ സംരക്ഷിച്ചവരെയും ഉപേക്ഷിക്കേണ്ടി വന്നാൽ അതു ചെയ്യുക തന്നെ വേണം.'* ☸

     🍁 *ഇതിൽ കുറച്ചു സ്വാർത്ഥത കാണുന്നു എങ്കിലും  പണം ജീവിതത്തിലെ ഒരു ആവശ്യഘടകമാണ്. എന്നാൽ നേരായ മാർഗ്ഗത്തിലൂടെയുളള ധനസമ്പാദനം മാത്രമേ നിലനില്ക്കുകയുളളൂ.തന്നെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിൻറെ സംരക്ഷണത്തിന് പണം ആവശ്യമാണ്. ചീകിത്സത്ക്കും പല ഘട്ടങ്ങളിലും പണം അധികമായി ആവശ്യമായി വരും.അതിലേക്ക് കരുതൽ ധനം നല്ലതു തന്നെയാണ്.*. 🍁

       🌸 *എന്നാൽ ഈ പണം നമുക്കു തന്നെ ആപത്തും മാനഹാനിയും വരുത്തുമെങ്കിൽ ആ പണത്തെയും നമ്മുടെ കുടുംബത്തിലെ ഒരംഗമാണ് നമുക്ക് ആപത്തിനും മാനഹാനിക്കും കാരണമെങ്കിൽ അവരെയും ഉപേക്ഷിക്കണമെന്നാണ് ഗുരു ചാണക്യൻറെ ഉപദേശം.* 🌸

   💧  *ധർമ്മത്തിലും നീതിയിലും അനുസരിച്ചുളള  ജീവിതവും സൽപ്പേരും അഭിമാനവുമാണ് വലുതെന്നും പണം ആവശ്യഘടകമാണങ്കിലും ഇവ കളഞ്ഞ് പണം സമ്പാദിക്കരുത് എന്നും, ധർമ്മവും നീതിയും  നിലനിർത്താനും സ്വന്തം രക്ഷയ്ക്കും, നേരായ മാർഗ്ഗത്തിൽ സമ്പാദിച്ച ധനമാണെങ്കിൽ പോലും അവ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് ഗുരു ചാണക്യൻ ഉപദേശിക്കുന്നു...* 💧

കടപ്പാട്  : ഗുരുപരമ്പരയോട് 
✍ *കൃഷ്ണശ്രീ* 

No comments:

Post a Comment