Friday, September 06, 2019

*ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ദ്വിതീയ സ്കന്ധം*
             *മൂന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

       *_ക്ഷൂദ്രകാമനയുള്ളവർ പരിച്ഛിന്നമൂർത്തികളെ ആരാധിക്കുന്നു. എന്നാൽ വിവേകി അപരിച്ഛിന്നാനന്ദ സ്വരൂപനായ ഭഗവാനെത്തന്നെ സർവ്വാത്മനാ ശരണം പ്രാപിക്കുന്നു. സർവ്വവും ആഗ്രഹിക്കുന്നവരും ഒന്നും ആഗ്രഹിക്കാത്തവരും ആകാരുണ്യവാരിധിയെ തന്നെ ശരണം പ്രാപിക്കണം. ആ കരുണാമൂർത്തിയിൽ പ്രേമം സമ്പാദിക്കുകയാണ് സർവ്വധർമ്മങ്ങളുടെയും പരമ ലക്ഷ്യം. ഭഗവത് ലീലകളുടെ ശ്രവണ കീർത്തനങ്ങൾ കൂടാതെ കഴിച്ചുകൂട്ടുന്ന ഒരാേ നിമിഷവും ജീവിതത്തെ വെറുതെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. വൃക്ഷങ്ങൾ ജീവിക്കുന്നില്ലേ ?_*

         *_ഉലകൾ ശ്വസിക്കുന്നതു പോലെ കാണപ്പെടുന്നില്ലേ ? ഗ്രാമങ്ങളിലുള്ള മൃഗങ്ങളും തിന്നുന്നില്ലേ ?ഭോഗങ്ങളനുഭവിക്കുന്നില്ലേ ? ഭഗവാന്റെ ലീലകളെ ശ്രവിക്കാത്ത മനുഷ്യൻ ശ്വാക്കളേയും കഴുതകളെയും പോലെയുള്ള ഒരു മൃഗം എന്നല്ലാതെ എന്താണ് ?_* *_അവന്റെ ചെവികൾ വെറും പോടുകൾ. അവിടുത്തെ ലീലകളെ കീർത്തനം ചെയ്യാത്ത നാവും തവളയുടെ നാവും തമ്മിൽ എന്തു വ്യത്യാസം? അവിടുത്തെ നമിക്കാത്ത ശിരസ്സ് വെറും ഭാരം. അവിടുത്തെ ശുശ്രൂഷ ചെയ്യാത്ത കയ്യ് വെറും ശവത്തിന്റെതു പോലെ നിന്ദ്യം. അവിടുത്തെ യോ ഭക്തന്മാരുടെയോ മൂർത്തി ദർശിക്കുവാൻ ഭാഗ്യമില്ലാത്ത കണ്ണുകൾ വ്യർത്ഥങ്ങൾ. അവിടുത്തെ ലീലകളും തിരുനാമങ്ങളും ശ്രവിക്കുമ്പോഴും കീർത്തനം ചെയ്യുമ്പോഴും  അലിയാത്ത ഹൃദയം തനി കല്ലാണ്._*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*

No comments:

Post a Comment