Thursday, September 05, 2019

സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 ചിങ്ങം 20 (05/09/2019) വ്യാഴം_ 

*അധ്യായം18, ഭാഗം 2 - വൃത്രാസുരചരിതം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*
 

           🚩🚩🚩🚩🚩

*ഇന്ദ്രന് പക്ഷേ ചിലപ്പോൾ വല്ലാതെ ക്ലേശം അനുഭവിക്കേണ്ടി വന്നാലും, പിന്നീട് അതിൽനിന്നൊക്കെ മുക്തനായി കുറച്ചുനാളെങ്കിലും സുഖമായി ജീവിക്കാൻ പറ്റും. ഇന്ദ്രനും അഹങ്കാരംകൊണ്ടാണിങ്ങനെയൊക്കെ പറ്റിപ്പോകുന്നത്. ഗുരുനാഥനെ തന്നെ നിന്ദിച്ച് കുരുത്തക്കേട് സമ്പാദിച്ചു. ദൈത്യന്മാരുടെ കടന്നാക്രമണത്തിൽപ്പെട്ട് ബ്രഹ്മദേവനെ ചെന്നാശ്രയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ദൈത്യന്മാരിൽപ്പെട്ട ഒരു പുണ്യാത്മാവിനെ - വിശ്വരൂപനെ - തന്റെ ഗുരുനാഥനായി സ്വീകരിച്ചു. അദ്ദേഹം ഉപദേശിച്ച നാരായണകവചം ജപിച്ച് ഇന്ദ്രൻ ആപത്തിൽനിന്ന് രക്ഷപ്പെട്ടു. ആ ദിവ്യമന്ത്രം ഉപദേശിച്ചുകൊടുത്ത ഗുരുനാഥന്റെ കഴുത്തുവെട്ടി ദേവേന്ദ്രൻ. ബ്രഹ്മഹത്യ, ഭ്രാതൃഹത്യ, ഗുരുഹത്യ അങ്ങിനെ എന്തെല്ലാം പാപങ്ങൾ. അതൊക്കെ ഇന്ദ്രൻ അവർക്കും ഇവർക്കുമായി വിതരണംചെയ്തു. എല്ലാവർക്കും ദേവേന്ദ്രന്റെ വക സമ്മാനം. പാപം ഇങ്ങിനെ പങ്കുവെച്ചുകൊടുക്കാൻ പറ്റുമോ? എന്നിട്ടും അദ്ദേഹത്തിന് ഇരിയ്ക്കപ്പൊറുതിയുണ്ടായില്ല. ചെയ്ത പാപങ്ങൾക്ക് മുഴുവൻ ഒരു രൂപം കൈവന്നതുപോലെ അതിഭീകരനായ ഒരുത്തൻ! അയാൾ അട്ടഹസിച്ചാൽ ബ്രഹ്മാണ്ഡം കിടുകിടാ വിറക്കും. ആഭിചാര ഹോമം ചെയ്താണ് അയാൾ ഉണ്ടായത്. ഇയാളെക്കണ്ട ദേവേന്ദ്രൻ എല്ലാ നാമങ്ങളും ജപിച്ചുകൊണ്ട് ഭഗവാനെ ആശ്രയിച്ചു.*


*കഥ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന പരീക്ഷിത്ത് ശ്രീശുകനോട് ഒരു ചെറിയ പ്രശ്നം ഉന്നയിച്ചു: "തമോഗുണവും രജോഗുണവുമാണല്ലോ അസുരന്മാരിൽ അധികമായി കാണാറ്. നിർമത്സരബുദ്ധികൾക്കാണല്ലോ ഭഗവത് രസം പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കാറ്. പിന്നെങ്ങിനെയാണ് എതിരാളിയുടെ മുന്നിൽ അട്ടഹസിച്ചുനിൽക്കുന്ന ഒരു മഹാഭീകരന് ഭഗവാനിൽ ഇത്ര അചഞ്ചലമായ ഭക്തി ഉണ്ടായത്? ഇപ്പുറത്ത് ഇവനെക്കൊല്ലാൻ വജ്രായുധവുമായി നിൽക്കുന്ന ദേവേന്ദ്രൻ നാമമൊക്കെ ജപിച്ചിട്ടുള്ള ആളാണെങ്കിലും ഭഗവാനിൽ അത്ര ഉറച്ച വിശ്വാസം ഉണ്ടോന്ന് സംശയമാണ്. അതുകൊണ്ടാണല്ലോ ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങിയിട്ടും വേറെ ഒരു വജ്രായുധം വേണമെന്നുപോലും അദ്ദേഹത്തിന് തോന്നിയത്. ഭഗവാനെ സർവാത്മനാ ആശ്രയിച്ചവർക്ക് അവിടുത്തെ കാരുണ്യമല്ലാതെ ജീവിതത്തിൽ വേറെ ഉപാധികളൊന്നും ആവശ്യമില്ല. ഇതാണ് പരമഭക്തന്മാരുടെ സമീപനം. അത് എങ്ങിനെ ഈ പരമഭക്തനെന്ന് വിശേഷിപ്പിക്കുന്ന വൃത്രാസുരന് സാധിച്ചു? സാധരണ മനുഷ്യരിൽ ഈശ്വരപ്രാപ്തിക്കു കൊതിക്കുന്നവർ തന്നെ വളരെ ചുരുക്കം. അപൂർവമായേ ഈശ്വരനിൽ ഇത്രയും അചഞ്ചലമായ വിശ്വാസം ഉണ്ടാകാറുള്ളൂ. വൃത്രാസുരന് എങ്ങിനെ - നിന്നെ ഞാനിന്നു കൊല്ലും എന്നിട്ട് ഭഗവാന്റെ ലോകത്തിൽ പോകും - ഈ രീതിയിൽ പെരുമാറാൻ സാധിച്ചു? ഈ സംശയം വിഡ്ഢിത്തമാണെങ്കിൽ അവിടുന്ന് അടുത്ത കഥയിലേക്ക് പ്രവേശിച്ചോളൂ."*


*ശ്രീശുകൻ പരീക്ഷിത്തിനെ അഭിനന്ദിച്ചു: "ഇത്ര ശ്രദ്ധയോടുകൂടി അങ്ങ് ഭഗവത്കഥകൾ കേൾക്കുന്നുണ്ടല്ലോ! നന്നായി! ഞാനൊരു പഴയ കഥ പറയാം. അത് കേട്ടാൽ അങ്ങയുടെ സംശയത്തിനുള്ള മറുപടി അങ്ങേയ്ക്ക് താനേകിട്ടും എന്നാണെന്റെ പ്രതീക്ഷ. പണ്ടു നടന്ന ഒരു സംഭവം ഞാനിവിടെ വിവരിക്കാം." ശൂരസേനരാജ്യത്തിലെ ചിത്രകേതു എന്നപേരിൽ പ്രസിദ്ധനായ ഒരു രാജാവ്. പത്നി കൃതദ്യുതി. അദ്ദേഹത്തിന്റെ ഭരണകാലത്ത് മാനുഷരെല്ലാം ആമോദത്തോടെ വസിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിനും പത്നിക്കും സന്തതി ഉണ്ടാകാത്ത ദുഃഖം ഉണ്ടായിരുന്നു. ഇത് എല്ലാവരോടും പറഞ്ഞു നടക്കാൻ പറ്റുമോ? അംഗിരസ്സെന്നൊരു പുണ്യാത്മാവ് കൊട്ടാരത്തിൽ വന്നപ്പോൾ അദ്ദേഹത്തോട് മനസ്സിലെ ദുഃഖം തുറന്നുപറഞ്ഞു. ഋഷി പറഞ്ഞു, "ഈ സുഖവും ദുഃഖവുമൊക്കെ സന്തതയിൽനിന്നോ ഭാര്യയിൽനിന്നോ ഒന്നുമല്ല കിട്ടേണ്ടത്. അത് അവനവന്റെ മനസ്സിൽ ഉണ്ടാകേണ്ട ഒരു സംസ്കാരമാണ്. അതുകൊണ്ട് ഇന്ന വിഷയത്തിൽനിന്നും സുഖംകിട്ടും എന്ന സമീപനമല്ല വേണ്ടത്. പ്രപഞ്ചത്തിലെ ഏത് അനുഭൂതികളിൽ നിന്നും സുഖം കണ്ടെത്താൻ നമ്മൾ മനസ്സിനെ അല്പമൊന്ന് നിയന്ത്രിച്ചാൽ സാധിക്കും."*


              ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 _ഉണ്ണികൃഷ്ണൻ കൈതാരം_ 

© *സദ്ഗമയ സത്സംഗവേദി* 

*തുടരും....*
[05/09, 20:58] +91 97477 94292: *സനാതനം 11*
🌻🌸🌻🌸🌻🌸🌻🌸🌻🌸🌻

*കാപട്യങ്ങൾ തിരിച്ചറിയുക*

*ഭക്തിയുടെയും, ആരാധനയുടെയും പേരിൽ നമ്മളെന്തൊക്കെയാണ് ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്? നമ്മോട് നാം തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമ്മുടെ ചെയ്തികൾ കൊണ്ട് മനസ്സ് നിർമ്മലമാകുകയാണോ അതോ കൂടുതൽ മലിനമാകുകയാണോ? നമ്മൾ ഈശ്വരനിലേക്കു കൂടുതൽ അടുക്കുകയാണോ അതോ ഈശ്വരനിൽ നിന്നും അകന്നകന്നു പോകുകയാണോ? നമ്മുടെ പോക്ക് എവിടേക്കാണ്?*

*വ്യക്തികളാണ് സമൂഹം സൃഷ്ട്ടിക്കുന്നതെന്നതിനാൽ വ്യക്തിയുടെ ഈശ്വരനിലേക്കുള്ള അടുപ്പവും അകൽച്ചയും സാമൂഹികഭദ്രതയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയമാണ്. അപ്പോൾ നമ്മൾ ഓരോരുത്തരും സനാതനധർമ്മസിദ്ധാന്തങ്ങളും തത്ത്വങ്ങളും സ്വന്തം ജീവിതത്തിൽ അനുവർത്തിച്ചാൽ സമൂഹികമായ ഉന്നമനം സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യം ശരിക്കും ബോദ്ധ്യപ്പെട്ടവരായിരുന്നു ഭാരതീയ ആത്മീയാചാര്യന്മാർ. ആത്മീയതയിലൂടെ ലോകത്തിനു മുഴുവൻ സുഖം ഭവിക്കട്ടെ (ലോകാ സമസ്താ സുഖിനോ ഭവന്തു) എന്നവർ പ്രാർത്ഥിച്ചത് അതിനാലാണ്.*

*ഈ അടുത്തകാലത്തായി താനൊരു ഹിന്ദുവാണെന്ന് ഉറക്കെപ്പറയാൻ പോലും പല ഹിന്ദുക്കൾക്കും, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ളവർക്ക് മടിയായിരിക്കയാണെന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അമ്മയെക്കൊന്നാലും വേണ്ടില്ല, അംഗീകാരങ്ങൾ നേടണം എന്നു ചിന്തിക്കുന്ന ഒരു ലോകത്താണല്ലോ ഇന്നു നാം ജീവിക്കുന്നത്!* 

*അധികാര രാഷ്ട്രീയത്തിന്റെ മോഹവലയങ്ങളിലും അവരൊരുക്കുന്ന കുതന്ത്രങ്ങളിലും ചെന്നു ചാടി പല ഹിന്ദുക്കളും, സഹസ്രാബ്ധങ്ങളായി തങ്ങളാർജ്ജിച്ചിട്ടുള്ള സംസ്കാരത്തെത്തന്നെ തള്ളിപ്പറയാൻ ലജ്ജയില്ലാത്ത അവസ്ഥയിലെത്തി നിൽക്കുന്ന കാഴ്ചയാണിന്നു കാണുന്നത്. സംസ്കാരചിത്തനായ ഒരു ഹിന്ദുവിനേക്കാൾ മതേതരവാദിയായ ഒരു മനുഷ്യനും ഈ ഭൂമുഖത്തു കാണില്ല എന്നതാണ് സത്യം. പക്ഷെ, സ്വന്തം സംസ്കാരത്തെയും മതത്തെയും നിന്ദിച്ചുകൊണ്ട്, വൈദേശികമായിട്ടുള്ളതെല്ലാമാണ് മഹത്തരം എന്നു പറഞ്ഞ്, അതിനൊക്കെ ആർപ്പു വിളിക്കുന്നതാണ് മതേതരത്വം എന്നാണ്‌ കുറെ ഹിന്ദുക്കളെങ്കിലും ഇന്നു കരുതുന്നതെന്നു തോന്നുന്നു.*

*മറ്റു മതസ്ഥരിൽ നിന്നും ഹിന്ദുക്കളെ വ്യത്യസ്തരാക്കുന്ന പ്രധാനഘടകമാണ് സ്വത്വബോധമില്ലാത്ത ഈ ഹിപ്പോക്രസി. രാഷ്ട്രീയമെന്നപോലെ തന്നെ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥ സൃഷ്ട്ടിക്കുന്ന അപകർഷതാ ബോധവും സ്വന്തം സംസ്കാരത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഈ കപടമനോഭാവത്തിനു പിന്നിൽ വർത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഈയൊരവസ്ഥയിൽ നിന്ന് നാം മാറിയേ തീരൂ.*

*കലക്കവെള്ളത്തിൽ മീൻ പിടിക്കാനെന്ന പോലെ ഭൗതികതയിൽ മാത്രം വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾക്കും സ്വസംസ്കാരനിന്ദ അവരുടെ നിലനിൽപ്പിനുള്ള ഒരു ഉപായമായിത്തീർന്നിട്ടുണ്ട്. ബാഹ്യപരമായ മതങ്ങളിൽ നിന്നുള്ള കടന്നാക്രമണങ്ങളെക്കാളും ഹൈന്ദവർ ഭയക്കേണ്ടത് സ്വസമൂഹത്തിലെ ആന്തരികമായ ഈ കാപട്യത്തെയാണെന്നതിൽ സംശയം വേണ്ട.*

*തുടരും.....*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190905
[05/09, 20:58] +91 97477 94292: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚 
                                   
*ശ്രീകൃഷ്ണ ലീലാമൃതം-011*
                  
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                  

*നാരദരുടെ ഗോലോക യാത്ര*
                                         
🌞🌞🌞🌞🌞🌞

*ഭക്തി: അല്ലയോ നാരദ മുനേ അങ്ങ് ധന്യനാണ്!.*

*ആയിരം ആയിരം വർഷങ്ങൾ കഠിന തപസ്സനുഷ്ടിച്ച മഹായോഗികൾക്കു പോലും സാധികാത്ത കാര്യമാണ് അങ്ങേയ്ക്കു യാതൊരുവിധ തടസ്സങ്ങളും ഇല്ലാതെ ഗോലോകത്തേത്തി സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെ കാണുവാൻ സാധിക്കുക എന്നത്.അങ്ങ് ധന്യനാണ് നാരദമുനേ,അങ്ങ് ധന്യനാണ്!.*

*നാരദൻ:അല്ലയോ ഭക്തിമാതെ നാരദന് എവിടെയും എത്തിച്ചേരുക സരളമാണ്.,പ്രണാമം ഭക്തിമാതാ!.*

*ഇത്രയും പറഞ്ഞു നാരദർ ഭഗവാനെ കാണുവാനായി ഗോലോകത്തേക്കു യാത്ര തിരിച്ചു.ഈ സമയം കൃഷ്ണഭഗവാൻ രാധാദേവിയും മറ്റു ഗോപികമാരുമൊത്തു രാസലീലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.*

*നാരദർ പല ലോകങ്ങളും കടന്നു സഞ്ചരിച്ചു കൊണ്ടിരുന്നു.*

 
*ശ്രീകൃഷ്ണ ലീലാമൃതം തുടരും ....................*

 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

*കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*
[05/09, 20:58] +91 97477 94292: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚 
                                   
*ശ്രീകൃഷ്ണ ലീലാമൃതം-012*
                  
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                  

*നാരദരുടെ ഗോലോക യാത്ര*
                                         
🌞🌞🌞🌞🌞🌞

*നാരദന്റെ സഞ്ചാരത്തിൽ ഒരു ചെറിയ മന്ദത സംഭവിച്ചു.നാരദമുനിക്ക് മനസ്സിൽ ഒരു സംശയം എങ്ങനെ ഗോലോകത്തേക്കു എത്തിച്ചേരുമെന്ന്?*

*ഇതേ സമയം ശ്രീകൃഷ്ണൻ തന്റെ നൃത്തത്തിൽ നിന്നും ഒന്ന് വ്യതിചലിച്ചതു കണ്ട രാധാമാതാവ് ചോദിച്ചു ,എന്ത് പറ്റി നാഥാ ? അങ്ങയുടെ മനസ്സിൽ എന്തോ ഒരു ഉത്‌കണ്‌ഠ ഉള്ളത് പോലെ.അങ്ങയുടെ സുന്ദര വദനത്തിൽ നിന്നും  നമുക്ക് അത് മനസ്സിലാക്കുവാൻ കഴിയുന്നു.എന്ത് പറ്റി ?സ്വാമി !*

*രാധയുടെ ചോദ്യത്തിന് മറുപടിയായി ഭഗവാൻ പറഞ്ഞു ദേവി എന്റെ പരമഭക്തനായ നാരദൻ എന്നെ കാണുവാനായി ഇങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട്.എന്നാൽ അദ്ദേഹത്തിന് വഴി മറന്നു പോയി എന്ന് തോന്നുന്നു.*

*ഇത് ശ്രവിച്ച രാധാദേവി ആശ്ചര്യത്തോടെ ചോദിച്ചു അങ്ങയുടെ പരാമഭക്തനായ നാരദർക്കോ? എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല.തീർച്ചയായും ഇതിൽ അങ്ങയുടെ ഏതോ ലീല ഉള്ളതായി നമുക്ക് അനുഭവപ്പെടുന്നു.*

*രാധയുടെ വാക്കുകൾ ശ്രവിച്ചു ശ്രീകൃഷ്നൻ ഒന്ന് പുഞ്ചിരിച്ചു.*

 
*ശ്രീകൃഷ്ണ ലീലാമൃതം തുടരും ....................*

 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

*കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*
[05/09, 20:58] +91 97477 94292: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚 
                                   
*ശ്രീകൃഷ്ണ ലീലാമൃതം-014*
                  
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                  

*നാരദരുടെ ഗോലോക യാത്ര*
                                         
🌞🌞🌞🌞🌞🌞

*ഇതേ സമയം നാരദൻ യാത്രയിൽ കുഴങ്ങി നിന്ന്.അദ്ദേഹം മനസ്സിൽ വിചാരിച്ചു ഹേ ഭഗവാനെ ഇതെന്തു മായയാണ് ? ഇത്രയും സഞ്ചരിച്ചു ഞാൻ ക്ഷീണിച്ചു കഴിഞ്ഞിരിക്കുന്നു.എന്നിട്ടും അങ്ങയുടെ അടുത്തെത്താൻ എനിക്ക് സാധിച്ചുമില്ല.എനിക്ക് ആകാശം മുഴുവനും ഒരേ പോലെ തോന്നുന്നു.എല്ലാ ലോകങ്ങളും ഒരു പോലെ തോന്നിക്കുന്നു .ഇതെന്തു ലീലയാണ് പ്രഭോ ?*

*തെല്ലു നേരം ആലോച്ചിച്ചു നാരദർ .പെട്ടെന്ന് തന്നെ അതിനുള്ള കാരണവും മനസ്സിലായി.നാരദർ പറഞ്ഞു ഇപ്പോൾ കാര്യം മനസ്സിലായി ഞാൻ പുറപ്പെടുമ്പോൾ കുറച്ചു അഹങ്കാരത്തോടെയാണ് പുറപ്പെട്ടത് .അതിനു അങ്ങെന്നെ ശിക്ഷിക്കുകയാണ്.മനസ്സിലായി പ്രഭോ മനസ്സിലായി.*

*എന്റെ തെറ്റ് എനിക്ക് മനസ്സിലായി ദയവായി എനിക്ക് മാപ്പു നൽകിയാലും.എന്റെ ഈ അപരാധം പൊറുത്തു ,മാർഗ്ഗദർശനം നൽകിയാലും.ഇനി ഒരിക്കലും എന്നിൽ ഇങ്ങനെ ഒരു വിചാരം ഉണ്ടാവുകയില്ല .ഭക്തി മാതാവിന് വേണ്ടിയെങ്കിലും അങ്ങയുടെ ശരണാഗതിയെ രക്ഷിച്ചാലും പ്രഭോ രക്ഷിച്ചാലും.* 
 
*ശ്രീകൃഷ്ണ ലീലാമൃതം തുടരും ....................*

 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

*കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*
[05/09, 20:58] +91 97477 94292: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚 
                                   
*ശ്രീകൃഷ്ണ ലീലാമൃതം-013*
                  
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                  

*നാരദരുടെ ഗോലോക യാത്ര*
                                         
🌞🌞🌞🌞🌞🌞

*ദേവി ഇതിൽ നമ്മുടെ ഒരു ലീലയും ഇല്ല .നാരദർക്കു വഴി മറന്നുപോയതു അദ്ദേഹത്തിന്റെ അഹങ്കാരം കൊണ്ട് മാത്രമാണ്.കുറച്ചു അഹങ്കാരത്തോടെ ആണ് അദ്ദേഹം നമ്മെ കാണാൻ പുറപ്പെട്ടത്.അതുകൊണ്ടിപ്പോൾ വീണ്ടും വീണ്ടും വഴി അറിയാതെ നട്ടം തിരിയുകയാണ്.*

*ഇത് കേട്ട രാധാദേവി പറഞ്ഞു മഹാപ്രഭോ അങ്ങയുടെ ഭക്തനോട് ദയവായി കരുണ കാണിച്ചാലും.*

*ദേവി ! അവനവൻ വിതക്കുന്നതെ അവനവൻ കൊയ്യുകയുള്ളു അത് കൊണ്ട് നാരദന്റെ ഈ സ്ഥിതിക്കുള്ള കാരണം ന്യായം തന്നെ. നാരദൻ നമ്മുടെ പരമഭക്തനാണ് അദ്ദേഹത്തിന്റെ ഈ അഹങ്കാരത്തെ നാം അധികനേരം ശേഷിക്കാൻ അനുവദിക്കില്ല . ശീഘ്രം തന്നെ അതിനെ നാം ഉടച്ചെറിയുന്നതാണ്.അതാണ് അദ്ദേഹത്തിനു ശ്രേഷ്ഠമായതു.അദ്ദേഹം എനിക്ക് എന്റെ പുത്രനെ പോലെയാണ് .അതിനാൽ അദ്ദേഹത്തിന്റെ യാത്ര പുരോഗമിക്കുക തന്നെ ചെയ്യും ദേവി*

*അത് കൊണ്ടാണല്ലോ നമ്മെ ഭക്തവത്സലൻ എന്ന് വിളിക്കുന്നത്.*

 
*ശ്രീകൃഷ്ണ ലീലാമൃതം തുടരും ....................*

 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

*കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*
[05/09, 20:58] +91 97477 94292: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚 
                                   
*ശ്രീകൃഷ്ണ ലീലാമൃതം-015*
                  
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                  

*നാരദരുടെ ഗോലോക യാത്ര*
                                         
🌞🌞🌞🌞🌞🌞

*അവിടെ ഗോലോകത്തിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന ഭഗവാൻ രാധയോട് പറഞ്ഞു ,നമുക്ക് ഇപ്പോൾ പോകേണ്ടതായുണ്ട്.നമുക്ക് പോകാം.അഹങ്കാരം വെടിഞ്ഞു നമ്മെ തേടിയെത്തുന്ന നമ്മുടെ ഭക്തന്റെ അടുത്തേക്ക് നമുക്ക് പോകണം ഇത്രയും പറഞ്ഞു ഭഗവാൻ വിഷമിച്ചു നിൽക്കുന്ന നാരദന്റെ അടുത്തെക്ക് തിരിച്ചു.*

*നാരദരുടെ മുന്നിൽ ഭഗവാൻ പ്രത്യക്ഷപെട്ടു.ഭഗവാനെ കണ്ടതും നാരദരുടെ സന്തോഷത്തിനു ഒരു അതിരില്ലാതായി.ഭഗവാനെ വണങ്ങിയ നാരദരോട് ചോദിച്ചു ,അല്ലയോ ദേവഋഷേ അങ്ങ് ഇത്രയും ശീഘ്രത്തിൽ എങ്ങോട്ടാണ് പോകുന്നതു?*

*നാരദൻ :ഭഗവാനെ അങ്ങയുടെ പാദാരവിന്ദത്തിൽ പ്രണമിക്കാനായി തന്നെ ആണ് ഞാൻ വന്നിരിക്കുന്നത്.*

*ഭഗവാൻ: അങ്ങേയ്ക്കു സുസ്വാഗതം  ഋഷേ ! പറഞ്ഞാലും എന്താണ് കാര്യം ?*

*നാരദൻ :ഭഗവാനെ അങ്ങ് സർവ്വവ്യാപിയാണ് ,സർവ്വവും അറിയുന്നവനാണ്.എന്നിട്ടും എന്നോട് ഇങ്ങനെ ചോദിക്കുന്നോ ഭഗവാനെ!.അല്ലയോ ഭക്തവത്സലാ അങ്ങേയ്ക്കു അറിയാവുന്നതാണ് ,കലിയുഗത്തിൽ ഭക്തി തന്റെ പ്രഭാവം നഷ്ടപ്പെട്ട് തന്റെ പുത്രന്മാരുമൊത്തു  അലഞ്ഞു തിരിഞ്ഞു അങ്ങയുടെ പദങ്ങളാൽ പുണ്യമായ വൃന്ദാവനത്തിൽ എത്തി.അവിടെ വെച്ച് ഭക്തിക്ക് തന്റെ ചൈതന്യം വീണ്ടു കിട്ടി എന്നാൽ അവരുടെ പുത്രന്മാർ ജ്ഞാനവും ,വൈരാഗ്യവും അതെ ശോകാവസ്ഥയിൽ ആണ് .അവരെ മൂന്ന് പേരെയും വീണ്ടും അവരുടെ പഴയ രൂപം വീണ്ടെടുക്കാൻ ഉള്ള ഉപായം ദയവായി അരുളി ചെയ്താലും .ഞാൻ അവർക്കു വാക്കു കൊടുത്തു ഭഗവാനെ.ദയവായി അങ്ങ് കരുണ കാണിച്ചാലും.*

*നാരദരുടെ വാക്കുകൾ കേട്ട കൃഷ്‌ണൻ പറഞ്ഞു ,ദേവഋഷേ കലിയുഗത്തിൽ പരിശ്രമവും ,കഠിനതപസ്സും ഇല്ലാതെ ഒന്നും തന്നെ നേടുവാൻ സാധിക്കുകയില്ല.*

*നാരദർ:ഹേ ദീന ബന്ധോ തപസ്സു ചെയ്യുവാൻ ഞാൻ തയ്യാറാണ് എന്നാൽ അതിനായുള്ള ഉപായം അങ്ങ് പറഞ്ഞു തന്നാലും .*

*ശ്രീകൃഷ്ണൻ : നാരദാ ഇതിനുള്ള ഉപായം അങ്ങയുടെ പിതാവ് ബ്രഹ്മദേവന് അറിയാം അങ്ങ് അദ്ദേഹത്തെ സമീപിച്ചാലും തീർച്ചയായും ഒരു പരിഹാരം ലഭിക്കുന്നതാണ്.*

*ഇത് കേട്ടതും സന്തുഷ്ടനായ നാരദർ ഭഗവാനെ വണങ്ങി നന്ദി പറഞ്ഞു .ശ്രീകൃഷ്ണൻ അവിടെ നിന്നും അപ്രത്യക്ഷനായി.*


*ശ്രീകൃഷ്ണ ലീലാമൃതം അടുത്ത ആഴച തുടരും ....................*

 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

*കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*

No comments:

Post a Comment