Friday, September 06, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  168
അപ്പൊ സുഖം ദു:ഖം എന്താണ്? Whatever you accept it is happiness whatever you rejects it is misery. അങ്ങനെയും അർത്ഥം പറയാം. എന്തെന്തു എനിക്ക് ഇഷ്ടമാണോ അതു സുഖം. എന്തെന്തു എനിക്കു ഇഷ്ടമല്ലയോ അതു ദുഃഖം. അപ്പൊ സുഖദുഃഖത്തിന്റെ രഹസ്യം നമുക്ക് പിടി കിട്ടി .ഇഷ്ടമാണ് സുഖദു:ഖത്തി ന്റെ രഹസ്യം. ഒരാള് വേണ്ടപ്പെട്ട ആള് മരിക്കണത് ദു:ഖമാണ്. എങ്ങനെ ആണെങ്കിൽ എനിക്ക് അവരോട് അറ്റാച്ച്മെന്റ് ഉണ്ടെങ്കിൽ . ചിലര് പറയുണൂ പോവില്ലേ എന്നു വിചാരിച്ചിരിക്കാണ്. വീട്ടിലുള്ള പലരും പോയിക്കഴിഞ്ഞാൽ സന്തോഷിക്കും. അപ്പൊ അവർക്കു അത് ദു:ഖമല്ല . അങ്ങനെയുള്ള ആളുകളും ഉണ്ട് ലോകത്തില്. അപ്പൊ സുഖം ദുഃഖം എന്നുള്ളത് ഭഗവാൻ ഇവിടെ ദ്വന്ദങ്ങളെ വച്ചു. നമ്മളുടെ ജീവിതം മുഴുവൻ ഇതു കൊണ്ടു നിയന്ത്രിക്കപ്പെടും. നമുക്ക് എപ്പോഴും വേണ്ടത് എന്താണ് സുഖം വേണം ദു:ഖം വരാൻ പാടില്ല . സുഖം വരും വേണം ദുഃഖം വരാനും പാടില്ല . ഇതു രണ്ടും നിർബന്ധം ആണ് .
സുഖായ ദു:ഖമോക്ഷായ
കുർവ്വാതെ ദമ്പ തീ ക്രിയാ: 
സുഖം വേണം ദുഃഖം വരാനും പാടില്ല അതിനാണ് എല്ലാ കർമ്മങ്ങളും എല്ലാ പ്രവൃത്തിയും. ആരെങ്കിലും എനിക്ക് അല്പം ദുഃഖം വരട്ടെ എന്നു പറഞ്ഞു പ്രവൃത്തിക്കുന്നവരെ കണ്ടിട്ടില്ല . നമ്മള് ഇങ്ങനെ നിർബന്ധം പിടിക്കുന്നു സുഖം വരണം ദുഃഖം വരാൻ പാടില്ല. പക്ഷേ ഇതിന്റെ കൺട്രോൾ ഒന്നും നമ്മളുടെ കൈയ്യിൽ ഇല്ല . ഏത് വരാൻ പാടില്ല എന്നു പറയുണുവോ അതു വരും.ഏതു വരണം വിചാരിക്കുന്നു വോ അത് ചിലപ്പൊ വരില്ല. അപ്പൊ എന്തു ചെയ്യാൻ പറ്റും? 
(നൊച്ചൂർ ജി)
sunil namboodiri

No comments:

Post a Comment