Friday, September 06, 2019

പുരാണമുത്തശ്ശിക്കഥ*
       🌷🙏🏽🌷🙏🏽🌷🙏🏽

*ഇപ്പോൾ നമ്മൾ ഏവരും വിനായക ചതുർത്ഥി ആഘോഷത്തിൽ മുഴുകിയിരിക്കയാണല്ലൊ. അല്ലേ?  നമുക്ക് അപ്പോൾ വിനായകനെ പറ്റി തന്നെയുള്ള  കഥകൾ തന്നെയാകാം  എല്ലാവരും കേട്ടോളു*

*ഗണപതിക്കഥ 3*
  🙏🏽🌲🙏🏽🌲🌲🙏🏽

*ഗണപതി മഹാഭാരതം എഴുതിയ കഥ*

   🌹🙏🏽🌹🙏🏽🌹🙏🏽

  *മഹാഭാരതം കഥ വ്യാസൻയെഴുതിയെടുക്കുവാൻ വേണ്ടി ബ്രഹ്മാവ് ഗണപതിയെ വ്യാസനു നിർദ്ദേശിച്ച കഥ പറയാമെന്ന് ഇന്നലെ ഞാൻ പറഞ്ഞിരുന്നല്ലൊ. ഇതാ:- കേട്ടോളു*

*ഒരിക്കൽ വ്യാസൻ ബ്രഹ്മാവിനോട് പറഞ്ഞു. - പാണ്ഡവ കഥ ഒരു കാവ്യമായി രചിക്കാൻ ഉദ്ദേശിക്കുന്നുവെന്ന്. ആ കഥ പറഞ്ഞു കൊടുക്കുമ്പോൾ എഴുതിയെടുക്കാൻ പറ്റിയ ഒരാളെ നിർദ്ദേശിച്ചു കൊടുക്കണമെന്ന വ്യാസന്റെ അപേക്ഷയനുസരിച്ച് ബ്രഹ്മാവ് ഗണപതിയുടെ പേർ നിർദ്ദേശിച്ചു.വ്യാസൻ ഗണപതിയെ സ്മരിച്ചു. ഗണപതി വ്യാസന്റെ മുൻപിൽ പ്രത്യക്ഷനായി. വ്യാസൻ പറഞ്ഞ വിവരങ്ങൾ പറഞ്ഞു കേട്ടു കഴിഞ്ഞപ്പോൾ വ്യാസന്റെ എഴുത്തുകാരനായി മാറുന്നതിൽ ഗണപതിക്കത്ര സന്തോഷം തോന്നിയില്ല.. ഗണപതി ഒരു വ്യവസ്ഥ വച്ചു. എഴുത്തിനിടയിൽ എഴുത്താണി നിർത്താൻ ഇടവരാതെ അനർഗ്ഗളമായി ചൊല്ലി കൊടുക്കുന്ന പക്ഷം അത് എഴുതാമെന്ന് .അതു കേട്ടപ്പോൾ വ്യാസനും മറു വ്യവസ്ഥ ചെയ്തു. അനർഗ്ഗളമായി കാവ്യം പറഞ്ഞു കൊടുക്കുമ്പോൾ അർത്ഥം മനസ്സിലാക്കാതെ എഴുതരുത് എന്ന്. ഗണപതി അത് സ്വീകരിക്കുകയും  മൂന്നു വർഷം കൊണ്ട് മഹാഭാരതം മുഴുവൻ എഴുതി പൂർത്തി യാക്കുകയും ചെയ്തു എന്നാണ് കഥ.ഗണ പതിബുദ്ധിമാനും മിടുക്കനുമല്ലേ*

*ഗണപതിക്കല്യാണം എന്നൊരു പ്രയോഗം തന്നെ നമ്മൾ കേട്ടിട്ടുണ്ട്. നടക്കാത്ത കല്യാണം അല്ലെങ്കിൽ കാര്യം എന്നർത്ഥം.* *ഗണപതിയുടെ കല്യാണം നാളെ നാളെ എന്ന് പറഞ്ഞ് ഒരിക്കലും നടന്നിട്ടില്ലത്രെ.! എന്നാൽ അത് ശരിയല്ലെന്ന്‌ ഈ കഥ പറയുന്നു.*
*ഗണപതിയുടെ ഈ കല്യാണ കഥയുമായി*

*നാളെ*

*ലളിത കൈമൾ*

No comments:

Post a Comment