Tuesday, September 17, 2019

[17/09, 20:56] +91 99610 02135: ⚜ *സംജ്ഞ*⚜



*വിശ്വകര്‍മ്മാവിന്‍റെ പുത്രിയാണ്‌ സംജ്ഞ.പ്രായപൂര്‍ത്തിയായ ഈ പെണ്‍കുട്ടി സൂര്യദേവനെയാണ്‌ വിവാഹം ചെയ്തത്.പക്ഷേ സൂര്യഭഗവാന്‍റെ അസഹനീയമായ ചൂട് മൂലം അവള്‍ക്ക് ഭര്‍ത്താവിനോടൊത്ത് ഒരു നിമിഷം പോലും താമസിക്കാന്‍ കഴിഞ്ഞില്ല.അവള്‍ തിരികെ വിശ്വകര്‍മ്മാവിനു അരികിലെത്തി*.

*വിവരം അറിഞ്ഞ് വിശ്വകര്‍മ്മാവ് സൂര്യനെ ആളയച്ച് വരുത്തി; തുടര്‍ന്ന് സൂര്യഭഗവാന്‍റെ തേജസ്സ് കുറക്കാന്‍ അദ്ദേഹം തീരുമാനിച്ചു.ചാണക്കല്ലില്‍ ഉരച്ച് തേജസ്സ് കുറക്കാനാണ്‌ വിശ്വകര്‍മ്മാവ് ശ്രമിച്ചത്.പക്ഷേ അദ്ദേഹം എത്ര ശ്രമിച്ചിട്ടും എട്ടിലൊന്ന് തേജസ്സേ കുറഞ്ഞുള്ളു*.

*ചാണക്കല്ലില്‍ ഉരച്ചപ്പോള്‍ പൊടിഞ്ഞ് പോയ സൂര്യതേജസ്സുകള്‍ രേണുക്കളായി ജ്വലിച്ച് കൊണ്ട് അന്തരീക്ഷത്തില്‍ പറന്ന് നടന്നു.പിന്നീട് വിശ്വകര്‍മ്മാവ് ഇവ ശേഖരിക്കുകയും അത്യുജ്ജലമായ നാല്‌ വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്തു.അവയാണ്‌ ചക്രായുധം, ത്രിശൂലം, പുഷ്പക വിമാനം, ശക്തി.വിശ്വകര്‍മ്മാവ് ഇവ നാലും ബ്രഹ്മാവിനു കാഴ്ച വച്ചു*.

*പില്‍ക്കാലത്ത് ചക്രായുധം വിഷ്ണുവിനു ഭഗവാനും, ത്രിശൂലം മഹാദേവനും, പുഷ്പകം കുബേരനും, ശക്തി സുബ്രഹ്മണ്യസ്വാമിക്കും ലഭിച്ചു*.


*കാരിക്കോട്ടമ്മ*
[17/09, 21:00] +91 99610 02135: ⚜ *ധര്‍മ്മഗുപ്തന്‍*⚜



*സോമവംശജനായ നന്ദനന്‍റെ എന്ന മഹാരാജാവിന്‍റെ പുത്രനാണ്‌ ധര്‍മ്മഗുപ്തന്‍.ഒരിക്കല്‍ ഇദ്ദേഹം നായാട്ടിനായി വനത്തില്‍ പോകുകയും, സന്ധ്യ കഴിയുന്ന വരെ മൃഗയാ വിനോദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.സമയം രാത്രിയായി, എങ്ങും ഇരുള്‍ പടര്‍ന്നു*..

*ഈ സമയത്ത് തിരിച്ച് കൊട്ടാരത്തില്‍ പോകുന്നത് പന്തിയല്ലെന്ന് മനസിലാക്കിയ രാജകുമാരന്‍ ഒരു മരത്തില്‍ കയറി ഇരുന്നു.അതേ സമയത്ത് ഒരു സിംഹത്തെ ഭയന്ന് ഓടി വന്ന കരടിയും അതേ മരത്തില്‍ കയറി; എന്നിട്ട് അത് രാജകുമാരനോട് പറഞ്ഞു*:

" *രാജാവേ, എന്നെ നിങ്ങളുടെ മിത്രമായി കരുതുക.ഈ രാത്രി നമുക്ക് ഈ മരത്തില്‍ കഴിച്ച് കൂട്ടാം.അര്‍ദ്ധരാത്രി വരെ ഞാന്‍ കാവലിരിക്കാം, ശേഷം സമയം ഞാന്‍ ഉറങ്ങാം താങ്കള്‍ കാവലിരിക്കു*"

*അങ്ങനെ രാജകുമാരന്‍ ഉറക്കം ആരംഭിച്ചു.അപ്പോള്‍ താഴെ നിന്ന സിംഹം കരടിയോട് രാജകുമാരനെ തള്ളി ഇടുവാന്‍ ആവശ്യപ്പെട്ടു.താന്‍ വിശ്വാസവഞ്ചന ചെയ്യില്ലെന്ന് കരടി മറുപടി നല്‍കി.തുടര്‍ന്ന് രാജകുമാരന്‍ കാവലിരിക്കാന്‍ തുടങ്ങി; സിംഹം കരടിയെ തള്ളി ഇട്ട് കൊടുക്കാന്‍ കുമാരനോട് ആവശ്യപ്പെട്ടു.സ്വന്തം രക്ഷ ഓര്‍ത്ത് കുമാരന്‍ കരടിയെ തള്ളിയിട്ടു.കരടി എങ്ങനെയോ ഒരു വൃക്ഷകൊമ്പില്‍ പിടിച്ച് രക്ഷപെടുകയും, രാജകുമാരനെ ശപിച്ച് ഒരു ഭ്രാന്തനാക്കുകയും ചെയ്തു*.

*ഭൃഗുകുലത്തിലെ ധ്യാനകാഷ്ഠന്‍ എന്ന മുനിയായിരുന്നു ആ കരടി.അതേ പോലെ ശാപം കിട്ടിയ ഭദ്രന്‍ എന്ന യക്ഷനായിരുന്നു ആ സിംഹം.പില്‍ക്കാലത്ത് നന്ദനന്‍, ജൈമിനി മഹര്‍ഷിയുടെ ഉപദേശപ്രകാരം പുത്രനെ പുഷ്ക്കരണീ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യിക്കുകയും ധര്‍മ്മഗുപ്തന്‍റെ ഭ്രാന്ത് മാറുകയും ചെയ്തു*.


*കാരിക്കോട്ടമ്മ*
[17/09, 21:04] +91 99610 02135: ⚜ *ബ്രഹ്മാവ്*⚜



*ബ്രഹ്മാവ് ദേവന്‍മാരെയും, അസുരന്‍മാരെയും, മനുഷ്യരെയും, പിതൃക്കന്‍മാരെയും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.അങ്ങനെ ധ്യാനത്തില്‍ ഇരിക്കവേ അദ്ദേഹത്തിനു തമോഗുണം കൂടി; അങ്ങനെ അദ്ദേഹത്തിന്‍റെ അരക്കെട്ടില്‍ നിന്ന് അസുരന്‍മാര്‍ ഉത്ഭവിച്ചു*.

*അസുരന്‍മാരുറ്റെ ജന്മശേഷം ബ്രഹ്മാവ് തന്‍റെ തമോമയമായ മൂര്‍ത്തിയെ ഉപേക്ഷിച്ചു, ആ മൂര്‍ത്തിയാണത്രേ രാത്രിയായി തീര്‍ന്നത്*.

*സൃഷ്ടിക്കായി രണ്ടാമത് ഉള്‍കൊണ്ട് മൂര്‍ത്തിയില്‍ നിന്നാണത്രേ ദേവന്‍മാരുണ്ടായത്.ആ മൂര്‍ത്തിയെ വെടിഞ്ഞപ്പോ അത് പകലായി മാറി*.

*പിന്നീട് സത്വാംശത്തില്‍ നിന്ന് ജനിച്ച മൂര്‍ത്തിയില്‍ നിന്‍ പിതൃക്കള്‍ ജനിച്ചു; ആ മൂര്‍ത്തി പില്‍ക്കാലത്ത് സന്ധ്യായായി മാറി*.

*പിന്നീട് ബ്രഹ്മാവ് രജോഗുണം ഏറിയ മുര്‍ത്തിയെ ധരിച്ചു, അതില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി.ഈ മൂര്‍ത്തിയാണ്‌ പിന്നീട് നിലാവെന്നും, അഥവാ പ്രഭാതമെന്നും അറിയപ്പെട്ടത്*.

*ഇതിനാലാനത്രേ രാത്രിയില്‍ അസുരനും, പകല്‍ ദേവനും, സന്ധ്യയില്‍ പിതൃക്കള്‍ക്കും, പ്രഭാതത്തില്‍ മനുഷ്യനും ശക്തി കൂടുന്നത്*.


*കാരിക്കോട്ടമ്മ*
[17/09, 21:09] +91 99610 02135: ⚜ *ധ്രുവന്‍*⚜



*വിഷ്ണുഭക്തനായാ ധ്രുവന്‍ എന്ന ബ്രാഹ്മണന്‍, തന്‍റെ സുഹൃത്തായ രാജകുമാരന്‍റെ സുഖസൌകര്യങ്ങളില്‍ ഭ്രമിച്ച് താനും ഒരു രാജകുമാരന്‍ ആകണമെന്ന് പ്രാര്‍ത്ഥിച്ചു.അങ്ങനെ അടുത്ത ജന്മത്തില്‍ അവന്‍, ഉത്താനപാദന്‍ എന്ന രാജാവിന്‍റെയും, പത്നിയായ സുനീതിയുടെയും മകനായി ജനിച്ചു*.

*ഉത്താനപാദനു സുരുചി എന്നൊരു ഭാര്യ കൂടി ഉണ്ടായിരുന്നു.ഈ സുരിചിയുടെ മകനാണ്‌ ഉത്തമന്‍.രാജാവിനു ഈ ഭാര്യയോടും മകനോടും ആയിരുന്നത്രേ താല്പര്യ കൂടുതല്‍*.

*ഉത്തമനുമായി താരതമ്യം ചെയ്യുമ്പോള്‍ രാജകുമാരന്‍ എന്ന സ്ഥാനത്തിലുള്ള സുഖസൌകര്യങ്ങള്‍ അവനു കുറവായിരുന്നു.ഒരിക്കല്‍ പിതാവിന്‍റെ മടിയില്‍ ഇരിക്കാന്‍ ശ്രമിച്ചതിനു സുരുചി അവനെ അപമാനിക്ക പോലും ചെയ്തു.അതോടു കൂടി പിതാവിനെക്കാള്‍ വിശിഷ്ടമായ ഒരു സ്ഥാനത്ത് എത്തണമെന്ന് അവന്‍ തീരുമാനിച്ചു*.

*കുമാരന്‍ വനത്തില്‍ പ്രവേശിക്കുകയും വിഷ്ണുഭഗവാനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു.ഭഗവാന്‍ ധ്രുവന്‍റെ ആഗ്രഹം സാധിച്ചു കൊടുത്തു*.

*ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും സപ്തര്‍ഷികള്‍ക്കും ഒപ്പം ധ്രുവനക്ഷത്രമായി കല്പാന്തകാലം കഴിയട്ടെ എന്നും, അത്രയും കാലത്തോളം ശിവന്‍റെ സമീപത്തുള്ള ഒരു നക്ഷത്രത്തിന്‍റെ രൂപത്തില്‍ സുനീതിയും ജീവിക്കുമെന്നും അനുഗ്രഹിച്ചാണ്‌ ഭഗവാന്‍ ധ്രുവന്‍റെ ആഗ്രഹം സാധിച്ച് കൊടുത്തത്*.

*കാരിക്കോട്ടമ്മ*

No comments:

Post a Comment