Monday, September 16, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  179

പട്ടണത്ത് സ്വാമികൾ തമിഴ്നാട്ടിൽ ഉണ്ടായിരുന്ന സിദ്ധൻ. കോടി ക്കണക്കിനു രൂപ  സ്വത്തു ഉണ്ടായിരുന്ന മുത്തുവ്യാപാരിയാണ്. അദ്ദേഹത്തിന് ഈശ്വരൻ തന്നെ മകനായി ജനിച്ചു എന്നാണ് കഥ. അതായത് ആ മകൻ 16 വയസ്സുവരെയോ മറ്റോ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. അത് എവിടുന്നോ കിട്ടിയ കുട്ടിയാണ് ഇദ്ദേഹത്തിന്  ജനിച്ച കുട്ടിയല്ല. 16-ാമത്തെ വയസ്സിൽ ഈ കുട്ടി മുത്തുവ്യാപാരത്തിനു പോയി. മുത്ത് ഒക്കെ വിറ്റ്  കിട്ടിയ പൈസ ഒക്കെ വേദപാഠശാലകൾക്കും പശു മഠത്തിനും ഒക്കെ ദാനം ചെയ്തിട്ട് കുറെ ചാണകവരട്ടിയും വാങ്ങിച്ചു കൊണ്ടുവന്നു വീട്ടിലേക്ക് വരുമ്പോൾ. വീട്ടിൽ വന്നപ്പോൾ അച്ഛൻ വിചാരിച്ചു അച്ഛന്റെ പേര് ശ്വേതാരണ്യം , തമിഴില് തിരുവങ്കാട് ചെട്ടിയാർ എന്നാണ് പേര്. അപ്പൊ അദ്ദേഹം മകൻ ധാരാളം പണം കൊണ്ടുവരും എന്നു വിചാരിച്ചപ്പോൾ ഒരു വട്ടിനിറയെ ചാണകവരട്ടി. ദേഷ്യം വന്നു ഇയാൾക്ക് ഉള്ളതൊക്കെ വിറ്റിട്ട് ചാണകവരട്ടിയുമായി വന്നിരിക്കുണൂ.ആ വരട്ടി എടുത്ത് എറിഞ്ഞു. എറിഞ്ഞപ്പോൾ വരട്ടിയുടെ ഉള്ളിൽ നിന്നും കുറെ രത്നങ്ങൾ ഒക്കെ ചിതറി വീണുവത്രെ. അപ്പൊ ഒരു സുഖം കാണിച്ചു കൊടുക്കാണൈ, പണം ലാഭം കിട്ടണ്ട സ്ഥലത്ത്  ഭയങ്കരമായ നഷ്ടം വന്നപ്പോൾ മകനെ വെട്ടിക്കൊല്ലാനുള്ള ദേഷ്യം വന്നു .ആ ചാണവട്ടി എടുത്ത് എറിഞ്ഞപ്പോൾ ആ ചാണകവട്ടിപൊട്ടി യപ്പോൾ അതിനുള്ളിൽ നിന്നും  കുറെ അമൂല്യ രത്നങ്ങൾ ചിതറിയപ്പോൾ അയ്യോ എന്റെ മകൻ ഇത്ര സമ്പാദിച്ചുകൊണ്ടു വന്നല്ലോ എന്നുള്ള സന്തോഷം . അപ്പൊ മകനോടുള്ള സ്നേഹമല്ല തന്നോടുള്ള സ്നേഹമാണ് . തനിക്ക് കിട്ടേണ്ട ലാഭം നഷ്ടമായപ്പോൾ അവനെ ഇപ്പൊ വെട്ടും എന്നായി. ലാഭമായപ്പോൾ അവനെ ഇപ്പൊ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യണം എന്നായി. ഈ രത്നം കണ്ടപ്പോൾ ഈ മകൻ എവിടെ എന്ന് അന്വേഷിച്ചു പോയി . വീട്ടിൽ ഒന്നും കാണാനില്ല .ഭാര്യയോടു ചെന്നു ചോദിച്ചു മകനെവിടെ എന്ന് ചോദിച്ചു . എന്താണെന്നു വച്ചാൽ തനിക്ക് ഇത്ര സ്വത്തു കൊണ്ടുവന്നു തന്നിരിക്കുണൂ മകൻ. അവനെ ചീത്ത പറഞ്ഞു ഞാൻ ചാണകവരട്ടി വാങ്ങിച്ചു വന്നതിന്. അപ്പൊ ഭാര്യ പറഞ്ഞു അവൻ എവിടെ പോയി എന്നറിയില്ല എന്റെ കയ്യില് ഒരു പെട്ടി തന്നിട്ടു പോയി എന്നു പറഞ്ഞു .ആ പെട്ടി പട്ടണത്താർ തുറന്ന് നോക്കിയപ്പോൾ പെട്ടിയുടെ ഉള്ളിൽ തല പൊട്ടിയ ഒരു സൂചി .എന്നിട്ട് ഒരു കവിതയും എഴുതി വച്ചിരിക്കുന്നു .  ഈ കാത് പൊട്ടിയ സൂചി പോലും താൻ മരിച്ച് പോവുമ്പോൾ കൊണ്ടുപോകാൻ പറ്റില്ല പിന്നെ എന്തിനാ ഇങ്ങനെ ആർത്തിപ്പിടിച്ച് അലയണത് എന്ന്. ഈ കവിത വായിച്ച ഉടനെ പട്ടണത്ത് സ്വാമികൾ വീട്ടിൽ നിന്നും ഇറങ്ങി. ഈശ്വരൻ തന്നെ തനിക്ക് ഗുരുവായിട്ട് വന്നു ഉപദേശിച്ചു എന്നു കരുതി പിന്നെ  മകനെ ഒന്നും അന്വേഷിച്ചില്ല വീട്ടിൽ നിന്നും ഇറങ്ങി. കൗപീന ധാരി മാത്രമായിട്ടിറങ്ങി. കോടി ക്കണക്കിനുള്ള സ്വത്ത് എന്തു ചെയ്യണം എന്ന് ആലോചിച്ചില്ല .ഇദ്ദേഹത്തിനൊരു മാനേജർ ഉണ്ടത്രേ ആ മാനേജർ വന്നു ചോദിച്ചു സ്വാമി കളേ, ഈ സ്വത്ത് ഒക്കെ എന്തു ചെയ്യണം ? ആരുടെ പേരിൽ എഴുതി വക്കണം ? വേറെ വല്ലവരും ആണെങ്കിൽ മOത്തിന് എഴുതിവക്കൂ അവർക്കും എഴുതി വക്കൂ ഇവർക്കു എഴുതി വക്കൂ എന്നു പറയും. തന്റെത് എന്നുണ്ടെങ്കിൽ എന്തെങ്കിലും ഒക്കെ ചെയ്തു വച്ചിട്ട് പോണം എന്ന് തോന്നും ല്ലേ? ഇദ്ദേഹത്തിന് എപ്പൊ ഈ സന്ദേശം കിട്ടിയോ അപ്പൊ ഇതൊക്കെ തന്റേതല്ലാതായിക്കഴിഞ്ഞു. പിന്നെ താനാരാ ഇതൊക്കെ ചെയ്യാൻ? എന്തു ചെയ്യണം ഈ സ്വത്ത് ഒക്കെ എന്നു ചോദിച്ചപ്പോൾ എടുത്ത് തെരുവിൽ എറിയു എന്നു പറഞ്ഞുവത്രെ. കൊണ്ടു പോകുന്നവർ കൊണ്ടു പോട്ടെ. എന്നിട്ട് അവിടെ ഒരു ഇടിഞ്ഞു പൊളിഞ്ഞ അമ്പലം അവിടെ വന്നിട്ട് ഒരു കാൽ മേൽ കാലിട്ട് സൗഖ്യമായിട്ടിരിക്കാണ്. അപ്പൊ അവിടുത്തെ രാജാവ് രഥത്തിൽ ഇങ്ങനെ പോണൂ.രാജാവിന് ഇദ്ദേഹത്തെ നല്ലവണ്ണം അറിയാം കൊട്ടാരത്തിലേക്കുള്ള സകല രത്നങ്ങളും മുത്തുകളും ഒക്കെ സപ്ലെ ചെയ്യുന്നത് ഇദ്ദേഹമാണ്. രാജാവ് നോക്കിയപ്പോൾ തനിക്ക് പരിചയമുള്ള പോലെ പക്ഷെ തലയൊക്കെ മൊട്ടയടിച്ച് കൗപീനം ധരിച്ചിരിക്കുണൂ. അപ്പൊ കൂടെയുള്ള സാരഥിയോടു ചോദിച്ചു ഇത് ആരാ ഇരിക്കണത് എന്ന്? സാരഥി പറഞ്ഞു ആ പട്ടണത്തുള്ള ചെട്ടിയാർ ആണ്. അദ്ദേഹത്തിന്  എന്തോ ഭ്രാന്ത് പിടിച്ചൂ തോന്നുന്നു അദ്ദേഹം ഇതാ കോടി ക്കണക്കിന് സ്വത്ത് ഒക്കെ വലിച്ചെറിഞ്ഞിട്ട് ഇവിടെ വന്നിരിക്കുണൂ. അപ്പൊ രാജാവ് അടുത്ത് പോയി .എപ്പോഴും രാജാവിന് പിറന്നാൾ സമ്മാനം ഒക്കെ ആയി രത്നം ഒക്കെ കൊണ്ടു പോകുമത്രെ. എന്താ എന്നു വച്ചാൽ രാജാവിനെ എപ്പോഴും സന്തോഷിപ്പിക്കണം അല്ലോ ബിസിനസ്സുകാരല്ലെ. അല്ലെങ്കിൽ ഇൻകം ടാക്സ് വക്കും അതുകൊണ്ട് സമയത്തിനു പോയിട്ട് ഒക്കെ രാജാവിനെ കാണണം മുഖം കാണിക്കാൻ ഒക്കെ  പോയി നിക്കണവരാണ്. ഇപ്പൊ രാജാവിനെ ശ്രദ്ധിച്ചതേ ഇല്ല രാജാവ് വന്നപ്പോൾ സുഖമായിട്ട് അനങ്ങാതെ ഇരിക്കുണൂ. രാജാവ് മുന്നില് പോയി നമസ്കരിച്ചു ഓച്ഛാനിച്ച് നിന്നു . അദ്ദേഹം ചോദിച്ചു കോടി ക്കണക്കിനു സ്വത്തു ഉപേക്ഷിച്ചു ഈ പൊളിഞ്ഞ അമ്പലത്തിൽ വന്നിരിക്കുണൂ വല്ലോ . പട്ടണത്താർ ഒന്നും മിണ്ടിയില്ല. രാജാവ് ചോദിച്ചു ഇത്രയൊക്കെ സ്വത്തു ഉപേക്ഷിച്ച് കീറത്തുണിയുമായി ഇവിടെ ഇരിക്കാൻ അങ്ങേക്ക് എന്തു ലാഭം കിട്ടി എന്നു ചോദിച്ചു .എല്ലാം ലാഭമാണല്ലോ നമ്മൾ ഇച്ഛിക്കാ. അപ്പോൾ സ്വാമികൾ പറഞ്ഞുവത്രെ "നീ നിക്ക് ഞാൻ ഇറിക്ക് ' അല്ലെങ്കിൽ എപ്പോഴും അരമനയിൽ വന്നിട്ട് തന്റെ മുന്നിൽ ഞാൻ ഓച്ഛാനിച്ച് നിൽക്കും നീ ഗൗരവമായി സിംഹാസനത്തിൽ ഇരിക്കും. ഇപ്പൊ പൊസിഷൻമാറിയത് കണ്ടില്ലേ? ആര് ആഗ്രഹമററ വനാണോ അയാള് യഥാർത്ഥ ചക്രവർത്തി. ആഗ്രഹം ഉള്ളവൻ എപ്പോഴും ആർക്കെങ്കിലും അടിമയാണ്.ഒന്നിലും desire, expectation, ambition എന്നിവ ഇല്ലയോ അവൻ ചക്രവർത്തിയാ. അവൻ പിന്നെ ജീവിതത്തിനെ പന്തുതട്ടിക്കളിക്കും .ആർക്ക് desire, expectation, ambition എന്നിവയെല്ലാം ഉണ്ടോ അവൻ പിച്ചക്കാരൻ ആണ്. അവൻ എത്ര വലിയവൻ ആവട്ടെ അവന്റെ ഉള്ളിൽ ഭിക്ഷാപാത്രം ആണ്. വെളിയിൽ നല്ല കാറിൽ പോകുമായിരിക്കും ഉള്ളിൽ ഭിക്ഷാപാത്രം. ഉള്ളിൽ നിന്നും ഇതുപോയവൻ ഏതു സ്ഥിതിയിൽ ഇരുന്നാലും അവൻ ചക്രവർത്തിയാണ് . അവന് വേണമെങ്കിൽ എന്തും വച്ച് വ്യവഹരിക്കാം എന്തും തള്ളിക്കളയും ചെയ്യാം. സുഖമായിട്ടിരിക്കാൻ കഴിയും  ജനകമഹാരാജാവ് അങ്ങിനെ ആയിരുന്നു. ചക്രവർത്തിയായിരുന്ന് ജനകൻ ആ സ്ഥിതിയിൽ ഇരുന്നു. അദ്ദേഹത്തിന് യാതൊന്നിനോടും ആസക്തിയില്ല, യാതൊന്നും വേണം ഒന്നും ഇല്ല. മിഥിലാ നഗരി തീ പിടിച്ചപ്പോൾ അദ്ദേഹം പറഞ്ഞുവത്രെ മിഥിലാ നഗരി മുഴുവൻ തീ പിടിച്ചാലും ഞാൻ ബാധിക്കപ്പെടില്ലാ എന്ന്. ഈ ശരീരം തന്നെ എരിഞ്ഞു പോയാലും എനിക്ക് ഒന്നും ഇല്ല. " നമേകിഞ്ചി ദ് പ്രണ ശ്യതി അനന്തം ബദിതം വിത്തം  യസ്യ മേ   നാസ്തി കിഞ്ചന " അനന്തമായ വിത്തത്തിന് ഉടമയാണ് ഞാൻ . എന്റെ ഉള്ളിലുള്ള ആത്മ വസ്തു ചലിക്കാത്ത ഖനി ആണ് ആനന്ദ ഖനി ആണ് അത് നഷ്ടമാവേ ഇല്ല.പുറത്ത് ഒന്നിനെയും ഞാൻ  ആശ്രയിച്ച് നിൽക്കുന്നില്ല എന്നു പറഞ്ഞു ഇദ്ദേഹം. അപ്പൊ ഈ ആശ്രയം ദുഃഖം.ആശ്രയം വിട്ടവൻ സ്വതന്ത്രനാണ്. പക്ഷേ എല്ലാവർക്കും ഇദ്ദേഹത്തെ പോലെ ഉപേക്ഷിച്ചു പോവാൻ പറ്റുമോ. ആരു ഉപേക്ഷിച്ചു പോകുന്നുവോ അവര് സാംഖ്യന്മാരാണ്. അവർക്ക് ജ്ഞാനം പൂർണ്ണമായി.  അവർക്ക് ഇനി കർമ്മത്തിനെ ആശ്രയിക്കേണ്ട ആവശ്യം ഇല്ല. പക്ഷേ ഗൃഹസ്ഥനമാർക്കും, ക്ഷത്രിയന്മാരായി യുദ്ധം ചെയ്യേണ്ടവർക്കും, രാജ്യ പരിപാലനം ചെയ്യണ്ടവർക്കും മറ്റു പലവർക്കും അങ്ങനെ അങ്കട് എല്ലാത്തിനെയും ഒറ്റയടിക്ക് ഉപേക്ഷിച്ച് സന്യാസം എടുത്ത് പോവാൻ പറ്റുമോ? സാധ്യമല്ല അപ്പൊ കർമ്മമണ്ഡലത്തിൽ ഇരുന്നു കൊണ്ടു തന്നെ കർമ്മം ചെയ്യാതിരിക്കാൻ തരമില്ല അവർക്ക് .കർമ്മം ഒഴിച്ചുകൂടാവുന്നതല്ല അവർക്ക് . അവർക്ക് വേണം എന്നു വിചാരിച്ചാലും പറ്റില്ല.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment