Tuesday, September 17, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
             *ഒന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

        *_ഈ സ്കന്ദത്തിലെ പ്രധാന വിഷയം സർഗ്ഗമാണ്. ശ്രീനാരായണ ബ്രഹ്മ സംവാദരൂപത്തിൽ ചുരുക്കി ചതുശ്ലോകീ ഭാഗവതം വർണ്ണിക്കപ്പെട്ടു. ദശലക്ഷലക്ഷിതമായി അതിനെ കുറച്ചു കൂടി വിസ്തരിച്ചു ബ്രഹ്മാവു നാരദനുപദേശിച്ചു. ശേഷസനൽ കുമാരാദിദ്വാരാ അതിനെ കുറച്ചു കൂടി വിസ്തരിക്കാനായി തൃതീയസ്കന്ദമാരംഭിക്കുന്നു. വിദുരമൈത്രേയ സംവാദത്തെ ശ്രവിച്ചാൽ കൊള്ളാമെന്നുള്ള പരീക്ഷിത്തിന്റെ ആഗ്രഹമറിഞ്ഞു ബ്രഹ്മരാതൻ ആനന്ദമഗ്നനായ് പറഞ്ഞു - ദുര്യോധനൻ പലപല ആക്രമങ്ങളും ചെയ്തു. പാണ്ഡവന്മാരെ അരക്കില്ലത്തിലിട്ടു ചുട്ടു .പാഞ്ചാലിയെ മുടി പിടിച്ചിഴച്ചു സഭയിൽ വെച്ചു മാനഭംഗം പെയ്യാൻ നോക്കി. കള്ളച്ചൂതുകളിച്ച് പാണ്ഡവന്മാരെ കാട്ടിലേക്കയച്ചു. പതിനാലു വത്സരം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ വാഗ്ദാനപ്രകാരം രാജ്യം തിരികെ കൊടുത്തില്ല. ഭഗവാൻ തന്നെ ദൂതന്റെ നിലക്കു കുരുസഭയിൽ ചെന്നു പലതും ഉപദേശിച്ചു നോക്കി._*  *_അതും ശ്രവിച്ചില്ല. വിദുരനും പല ഉപദേശങ്ങളും ചെയ്തു നോക്കി. അതു കൊണ്ടു ഫലമുണ്ടായില്ല. അത്ര തന്നെയല്ല അദ്ദേഹത്തെ പുരത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. മഹാഭാഗവതനായ വിദുരനാകട്ടെ എല്ലാം ആ കരുണാനിധിയായ ഈശ്വരന്റെ ലീലയെന്നറിഞ്ഞ് അനാസക്തനായി പുണ്യ ക്ഷേത്രങ്ങൾ ദർശിച്ചു കൊണ്ട് ലോകത്തിൽ സഞ്ചരിച്ചു. യമുനാ തീരത്തിൽവെച്ച് ഭഗവാന്റെ നിത്യസഹചരനായ ഉദ്ധവനെ ദർശിച്ചു. ഗാഢഗാഢമാലിംഗനം ചെയ്ത് ആ ഭാഗവതോത്തമനോടു ചോദിച്ചു - ''ഭഗവാൻ ദ്വാരകയിൽ ഭക്താനുഗ്രഹം ചെയ്തു കൊണ്ട് സകുശലം വർത്തിക്കുന്നില്ലേ ? യാദവന്മാരെല്ലാം ആ കരുണാമൂർത്തിയുടെ ശ്രീപാദപത്മങ്ങളെത്തന്നെ സർവ്വാത്മനാ ശരണം പ്രാപിച്ചു സസുഖം വർത്തിക്കുന്നില്ലേ ? ഹേ ഉദ്ധവ ! നിരന്തരമായ ഭഗവച്ഛുശ്രൂഷകൊണ്ടു മഹാഭാഗ്യം സമ്പാദിച്ച പുണ്യാത്മാവേ ! ലോകത്തെ മുഴുവൻ ചിദാനന്ദ ലഹരിയിൽ ആറാടിക്കുവാൻ വേണ്ടിത്തന്നെ അവതാരമെടുത്ത ആ ലീലാകളേബരന്റെ ദിവ്യ ലീലകളെ വർണ്ണിക്കൂ. ''_*

                  *തുടരും,,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments:

Post a Comment