Monday, September 23, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  185
അപ്പൊ ഭഗവാൻ പറഞ്ഞു ഈ ബുദ്ധി ഫലത്തിലാണ് എപ്പോഴും ഇച്ഛവച്ചു കൊണ്ടിരിക്കുന്നത് ഫലം അല്ല പ്രധാനം ഹൃദയത്തില് പൂർണ്ണതയാണ് പ്രധാനം .ആ പൂർണ്ണത ഫലത്തിൽ നിന്നും കിട്ടില്ല ആത്മാനുഭാവത്തിൽ നിന്നു മാത്രമേ കിട്ടൂ എന്നറിഞ്ഞ് ആത്മതത്വം നിശ്ചയിച്ച് ഉറപ്പിച്ചിട്ട് ഭഗവദ് അർപ്പണം ആയിട്ട് കർമ്മം ചെയ്യുക ആണെങ്കിൽ "കർമ്മബന്ധം പ്രഹാസ്യ സി" ഇതാണ് ബുദ്ധി യോഗം .ഈ ബുദ്ധിയോഗത്തില് ഒന്നും നഷ്ടം വരില്ലാ എന്നാണ്. അടുത്ത ശ്ലോകത്തിൽ ഭഗവാൻ പറയണത് അതാണ്. വൈദിക കർമ്മങ്ങൾ ഒക്കെ പെർഫക്റ്റ് ആയിട്ടുചെയ്യണം. നമ്മള് ഇപ്പൊ യാഗം ഒക്കെ നടത്തി അത് ഇപ്പൊ എത്രകണ്ട് എങ്ങനെ നടന്നു എന്നൊന്നും നമുക്ക് ഒന്നും പറയാൻ പറ്റില്ല. കാരണം യാഗത്തിന് ദ്രവ്യശുദ്ധി വളരെ പ്രധാനമാണ്. യാഗം ചെയ്യുന്നവരൊക്കെ തപസ്സി കൾ ആയിരിക്കണം.അവർക്ക് ഒക്കെ മന്ത്രത്തിന്റെ സൂക്ഷ്മ സിദ്ധി ഉണ്ടായിരിക്കണം. എല്ലാവിധത്തിലും ശുദ്ധം ആയിരിക്കണം യാഗശാല. പുത്രകാമേഷ്ടിയാഗം നടത്തുമ്പോൾ ദശരഥൻ ആ ബ്രാഹ്മണ രോടൊടൊക്കെ ചെന്നു പറയുന്നു നിങ്ങൾ ഒക്കെ ശരിക്കും യാഗം ചെയ്യണം നിങ്ങൾ എവിടെയെങ്കിലും ഒക്കെ അബദ്ധം പറ്റിച്ചാൽ എനിക്ക് അപകടം വരും " വിധിഹീനസ്യ യജ്ഞസ്യ സദ്യ കർത്താവിനശ്യതി " എന്നാണ് പറയുന്നത്. വിധിഹീനമായ യജ്ഞം ചെയ്താൽ കർത്താവിനെ ബാധിക്കും യജമാനനെ ബാധിക്കും. അതു കൊണ്ട് സങ്കല്പ വൈഷമ്യം വരരുത് . അത് സങ്കല്പിക്കൂലോ യാഗത്തിന് അത് വളരെ പ്രധാനമാണ്. ഭാഗവതത്തില് പുത്രകാമേഷ്ടി ചെയ്തിട്ട് ഒരു കഥയുണ്ട് ആണ് എന്ന് ഒരാള് സങ്കല്പിച്ചു പെണ്ണ് എന്ന് ഒരാള് സങ്കല്പിച്ചു ജനിച്ച കുട്ടി ആറുമാസം ആണുമായിട്ടും ആറ് മാസം പെണ്ണുമായിട്ടിരിക്കും യാഗത്തിൽ നിന്നും ജനിച്ച കുട്ടിയാ. സുദ്യുമ് നോപാഖ്യാനം. അപ്പൊ ഇങ്ങനത്തെ ഏടാകൂടം ഒക്കെ വന്നു പോകും എന്നാണ് കർമ്മമാണൈ . കർമ്മമണ്ഡലത്തിൽ വളരെ ശ്രദ്ധ വേണം. ഇനി ഇപ്പൊ ചെയ്തിട്ട് ഒരു  99 ശതമാനം ചെയ്തിട്ട് അവിടെ നിർത്തിയാൽ ചെയ്തതൊക്കെ നഷ്ടമായി ഇനി ഇപ്പൊ ചെയ്യുമ്പോൾ വിപരീതമായിട്ട് വല്ലതും ചെയ്താലോ പ്രത്യവായദോഷം വരും. ഇത് സയൻസിലും വരും. ഒരു ലാബോറട്ടറിയില് എന്തെങ്കിലും എക്സ്പിരി മെന്റ് ചെയ്യുമ്പോൾ പൂർണ്ണമാക്കാതെ എവിടെ വച്ച് അവസാനിപ്പിച്ചാലും ആരംഭത്തിൽ വച്ച് അവസാനിപ്പിക്കുന്നതിനു തുല്യം തന്നെ നഷ്ടമായി. ചെയ്തിട്ട് നെഗറ്റീവ് ആയിട്ട് വല്ലതും ആയി വച്ചാലോ ഭയങ്കര ഇഫക്ട് ഉണ്ടാവും. എന്തോ കണ്ടു പിടിക്കാൻ പുറപ്പെട്ട് ആറ്റംബോംബ് കണ്ടു പിടിച്ചു. ന്യൂക്ലിയർബോംബ് ഭയങ്കരമായ ഇഫക്ട്' നെഗറ്റീവ് ഇഫക്ട് ഉണ്ടാവും. ഇതൊക്കെ കർമ്മത്തിൽ ഉള്ള ദൂഷ്യങ്ങൾ ആണ്. കർമ്മത്തിൽ അഭി ക്രമ നാശം ഉണ്ട് പ്രത്യവായദോഷം ഉണ്ട്. അഭി ക്രമ നാശം എന്നു വച്ചാൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ  ഉള്ളത്തില് വലിയ പൂജ്യം വാങ്ങിയ ആളെ കയറ്റി വിടാണം എന്നു പറയും അതാണ് ഗവർമെന്റ് സ്കൂൾ സമ്പ്രദായം. അത് 10 വരെ വരും അവിടെ വച്ച് തോറ്റു പോകും അത് കഴിഞ്ഞ് വരുമ്പോൾ ഇയാൾക്ക് ഒന്നാം ക്ലാസിലെ പാഠം ചോദിച്ചാലും അറിയില്ല. അത് വരെ ഇങ്ങനെ കയറ്റിവിട്ടതാണെ. അപ്പോൾ ഒന്നാം ക്ലാസിലേ തോറ്റതിനു തുല്യമാണ്. അത് അഭിക്രമ നാശം .ആ രം ഭി ച്ചത് നഷ്ടമാവാ.ഇത് കർമ്മത്തിൽ ഒക്കെ ഉണ്ട് . അദ്ധ്യാത്മ സാധനയില് നമ്മള് പലതും കേൾക്കുണൂ വേദാന്ത വിചാരം ചെയ്യു ണൂ . ചിലത് ഒക്കെ മനസ്സിലാക്കി ചിലതൊന്നും മനസ്സിലായില്ല പൂർണ്ണമായിട്ടൊന്നും അനുഭവിക്കാൻ പറ്റിയില്ല അതിനു മുൻപ് വാർദ്ധക്യം വന്നു മരിച്ചു പോയി. പൂർണ്ണത നേടിയിട്ടില്ലെങ്കിൽ അഥവാ അര കുറമായി എന്തെങ്കിലും മനസ്സിലാക്കിയാൽ വിപരീദമായിട്ട് എന്തെങ്കിലും ഉണ്ടാവുമോ? ഭഗവാൻ പറയുണൂ ഉണ്ടാവില്ല എന്ന്. ഒരിക്കലും ഉണ്ടാവില്ല. നമ്മള് പറയുണൂ വേദാന്തം ശരിക്കും മനസ്സിലാക്കിയിട്ടി ല്ലെങ്കിൽ വിപരീത ഫലം ഉണ്ടാവും എന്ന് .ഒരു ഫലവും ഉണ്ടാവില്ല എന്നാണ് ഭഗവാൻ പറയണത്. മനസ്സിലായിട്ടില്ലെ ങ്കിൽ ഒരു കുഴപ്പവും ഇല്ല. നിങ്ങള് എവിടെ നിൽക്കുണൂ അവിടെ നിൽക്കാ തെറ്റിദ്ധാരണകൾ ഒക്കെ പിന്നീട് തീരും. തെളിഞ്ഞു കിട്ടിക്കോളും.
(നൊച്ചൂർ ജി )

No comments:

Post a Comment