Monday, September 23, 2019

ചതുശ്ലോകീ ഭാഗവതം:  20

           അതാണ് ഭാഗവതം തുടങ്ങുമ്പോൾ 'സ്വരാട് ' എന്ന്
പറഞ്ഞത്.... *സ്വരാട്* സ്വയം പ്രകാശം ആണ്.. അത് സ്വയമേവ വെളിച്ചം ആണ്...

അതാണ് ശ്രീ നാരായണ ഗുരു സ്വാമി പറഞ്ഞത്...
അഹം ഇരുളല്ല ഇരുളാകിൽ
അന്ധരായ് നാമഹമഹ മെന്നറിയാതിരുന്നിടേണം.....

എല്ലാവർക്കും ഞാൻ ണ്ട്, ഞാൻ ണ്ട് എന്ന അനുഭവം ണ്ട്... ഈശ്വരനെയൊക്ക അങ്ങട്ട് വിട്ട് കളയൂ... അഖണ്ഡാനന്ദ സ്വാമി വല്യ ഭഗവതകാരനാണ്... അദ്ദേഹം അദേഹത്തിന്റെ ഗുരുവിനോട് ചോദിച്ച ചോദ്യം... ഉത്തരം..
പൂർണാനന്ദസ്തവം എന്ന പറഞ്ഞു എഴുതിയിട്ടുണ്ട്... ഒരു ശ്ലോകത്തില്
അദ്ദേഹം ഗുരുവിന്റെ അടുത്ത് ചോദിക്കയാണ്,
വൈകുണ്ഠം, കൈലാസം ഒക്കെ എവിടെയാണ്?
അപ്പൊ അദേഹത്തിന്റെ ഗുരു... വല്യ മഹാജ്ഞാനി യാണ്.. വൃന്ദാവനവാസികൾ ആണ് അവരൊക്കെ... പരമഭക്തന്മാരാണ്...,
എങ്കിലും... ജ്ഞാനികളും ആണ്, ഭക്തന്മാരും ആണ്.. പരമവേദാന്തികളാണ്..

അപ്പൊ ശിഷ്യൻ ഗുരുവിന്റെ അടുത്ത് ചോദിക്കയാണ്... വൈകുണ്ഠം എവിടെയാണ്?
കൈലാസം എവിടെയാണ്?
അദേഹത്തിന്റെ ഗുരു പൂർണാ നന്ദ തീർത്ഥർ എന്ന് പേര്..
ഉഡിയ ബാബാ എന്ന് വിളിക്കും, വടക്ക് ദിക്കിലൊക്കെ....
ഉഡിയ ബാബാ answer കൊടുത്തു :  ഉത്തരം കൊടുത്തതാണ്...
വൈകുണ്ഠ കില ദൃഷ്ട :
ശ്രവണപഥഗത സ്വപ്നവത്
ഭാതി ചിത്തേ
തത് വൃത്തീനാം നിരോധ സഹജ ശയനവത്
തത്ര കോ വാ പ്രമോദ:
പ്രാക് പ്രത്യക് ഭാവ മുക്തം
തദിഹമഹം അഹം
ഇതി ബ്രഹ്മപൂർണം ന  ജാന്യതേ 
പൂർണാനന്ദോപദേശോ ദിശി
വിദിശി സദാ മംഗളം ദേ ദിശി തു....

വൈകുണ്ഠം എവിടെ എന്ന് ചോദിച്ചപ്പോ,
വൈകുണ്ഠത്തിനെഇപ്പൊ  ആര് കണ്ടിരിക്കുന്നൂ? ആരും ഇത് വരെ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.. ഇനി ഇപ്പൊ കണ്ടാലും,  കണ്ടു... പോയി...
വന്നു, പോയി ന്നുള്ള സ്ഥിതി ഒക്കെ അതിനുണ്ട്....

അപ്പൊ ഈ യോഗികള് സമാധി ന്ന് ഒരു കാര്യം പറേണുണ്ടല്ലോ?
ശ്രീ നൊച്ചൂർജി..
Parvati 

No comments:

Post a Comment