Thursday, September 19, 2019

[20/09, 04:40] +91 81368 99914: *⚜ഗണേശ ഭുജംഗം⚜*
🎀♾♾♾♾❣♾♾♾♾🎀   

രണത്‌ ക്ഷുദ്രഘണ്ടാനിനാദാഭിരാമം
ചലത്താണ്ടവോധ്യണ്ഡപത്പജ്നതാലം.
ലസത്തുന്ദിലാങ്കോപരി വ്യാളഹാരം
ഗണാധിശമീശാനസൂനും തമീഡേ.

ധ്വനിധ്വംസവീണാലയോല്ലാസി വക്ത്രം
സ്ഫുരച്ഛുണ്ഡ ദണ്ഡോല്ല സദ്ധിജ പൂരം.
ഗലദ്യര്‍പസൌഗന്ധ്യലോലാലിമാലം
ഗണാധിശാമീശാനസൂനും തമീഡേ.

പ്രകാശഞ്ചപാരത്കരത്നപ്രസൂന
പ്രവാലപ്രഭാതാരുണജ്യോതിരേകം.
പ്രലംബോദരം വക്രതുണ്ഡൈക ദന്തം
ഗണാധിശാമീശാനസൂനും തമീഡേ.

വിചിത്രസ്പുരദ്രന്തമാലാകിരീടം
കിരീടോല്ലസച്ചന്ദ്രരേഖാഭിഭൂഷം.
വിഭൂഷൈകഭൂഷം ഭവദ്വംസഹേതു
ഗണാധിശാമീശാനസൂനും തമീഡേ.

ഉദഞ്ചദ്ഭുജാവല്ലരീട്ടശ്യമൂലോ
ച്ചലാദ്ഭൂലതാവിഭ്രമഭ്രാജദക്ഷം.
മരുസ്തുന്ദരീചാമരൈഃ സേവ്യമാനം
ഗണാധിശാമീശാനസൂനും തമീഡേ.

സ്ഫുരന്നിഷ്ടുരാലോലപിങ്കാക്ഷതാരം
കൃപാകോമലോദാരലോലാവതാരം.
കലാബിന്ദുഗം ഗീയതേ യോഗിവര്യൈഃ
ഗണാധിശാമീശാനസൂനും തമീഡേ.

യമേകാക്ഷരം നിര്‍മ്മലം നിര്‍വികല്പം
ഗുണാതീതമാനന്ദമാകാരശൂന്യം.
പരം പാരമോംങ്കാരമാമ്നായഗര്‍ഭ
വദന്തി പ്രഗല്‍ഭം പുരാണം തമീഡേ.

ചിദാനന്ദസാന്ദ്രായ ശാന്തായ തുംഭം
നമോ വിശ്വകര്‍ത്രേ ച ഹര്‍ത്രേ ച തുഭ്യം.
നമോ`നന്തലീലായ കൈവല്യഭാസേ
നമോ വിശ്വബീജ പ്രസീദേശസൂനോ.

ഇമം സ്വുസ്തവം പ്രാതരൂത്ഥ്യായ ഭക്ത്യാ
പഠേദ്യസ്തു മര്‍ത്യോ ലഭേത്സര്‍വകാമാന്‍ .
ഗണേശപ്രസാദേന സിദ്ധ്യന്തി വാചോ
ഗണേശേ വിഭൌ ദുര്‍ലഭം കിം പ്രസന്നേ

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[20/09, 04:40] +91 81368 99914: *⚜എന്താണ് കുടുംബം⚜*
🎀♾♾♾♾❣♾♾♾♾🎀

കൂടുമ്പോൾ ഇമ്പം ഉള്ളത് "കുടുംബം"എന്ന് സാർവ്വത്രികമായി പറയാം. ഭർത്താവ്‌ , ഭാര്യ, മക്കൾ, എന്നിവർ അടങ്ങുന്ന , ഒരു വ്യവസ്ഥയാണല്ലോ കുടുംബം, ഭാര്യ എന്നാൽ ഭരിക്കപ്പെടേണ്ടവൾ !! ഇത് കേൾക്കുമ്പോൾ പലർക്കും നെറ്റി ചുളിയും ഇന്ന്. കാരണം ഭരിക്കപ്പെടുക എന്നാൽ , അധീശത്വം സ്ഥാപിക്കുക ആണ് എന്ന് നാം തെറ്റായി , അനുഭവത്തിലൂടെ പഠിച്ചുവെച്ചിരിക്കുന്നു, എന്നതാണ് സത്യം.

എന്നാൽ ഭരിക്കുക ,എന്നാൽ , ഭാരം ഏൽക്കുക എന്ന അർത്ഥം ഉണ്ടെന്നു സൗകര്യപൂർവം നാം മറന്നിരിക്കുന്നു, ആർക്കോ വേണ്ടി.! "ഭരണം എന്നാൽ സേവനം ആണ്, അതൊരു ഉത്തരവാദിത്വം ആണ്. അതെ ഭർത്താവു, ഭരിക്കുന്നവൻ, ആരെ? ഭാര്യ എന്ന "തത്വത്തെ, !! ഭർത്താവ്, ഇവിടെ "പുരുഷനും, ഭാര്യ എന്നത്, "പ്രകൃതിയും ആണ്. അല്ലെങ്കിൽ, "ഭാര്യ ശക്തിയാണ്. ഭർത്താവു, ശിവൻ ആണ്. "ഭാര്യ പ്രകൃതി, ആകുന്നിടത് ആണ്, "വസുദൈവ കുടുംബകം"എന്ന കാഴ്ചപ്പാട് വരുന്നത്. ആത്മാവും ശരീരവും പോലെ, ഭിന്നിപ്പിക്കാൻ പറ്റാത്ത തത്വങ്ങൾ ആണ് ഭാര്യയും ഭർത്താവും, ഭാര്യ ഭർത്താവിനെ "ഗുരു"തുല്യം കാണണം എന്നാണ്, വ്യവസ്ഥ. അതിനു, "ഭർത്താവ്‌ "ആദർശശാലി ആയിരിക്കണം. ഭാര്യ "ഭൂമിയെ പോലെ ക്ഷമയുള്ള, "ലക്ഷ്മിയായി, "ആരാധിക്കപ്പെടണം കുടുംബത്തിൽ, "ആ നിലക്കു അവർ, "ഗുണ സമ്പന്ന ആയിരിക്കണം, സുശീലത്തിൽ. "തിരയും തിരമാലയും പോലെ, ആയിരിക്കണം ഭാര്യ ഭർത്താവ്, എന്ന് വെച്ചാൽ, സമുദ്രമുണ്ടെങ്കിലെ തിരയുണ്ടാകൂ, ഇവിടെ ഭർത്താവിനാൽ , നിയന്ത്രിതമായ ന് അഥവാ ഭരിക്കപ്പെടുന്ന ഭാര്യ, ഇത് കണ്ടു കുഞ്ഞുങ്ങൾ , അച്ചടക്കം പഠിക്കുന്നു. പല മനോഭാവങ്ങൾ ഉള്ള, കുടുംബ അംഗങ്ങളെ, ഒന്നിച്ചു കൊണ്ട് പോകുന്നു. ശിവൻ തന്റെ കുടുംബത്തിൽ, സിംഹവും, കാളയും, പാമ്പും, മയിലും, ശത്രുക്കൾ പോലും , ഉള്ള കുടുംബത്തെ, സംരക്ഷിക്കുന്ന ശിവകുടുംബം നമുക്ക് നൽകുന്ന സന്ദേശം ഇതാണ്.

*"വസുദൈവ കുടുംബകം* അതിൽ , പുരുഷനും പ്രകൃതിയും, കുടുംബ അംഗങ്ങൾ ആകുന്നു. അച്ഛനും അമ്മയും മക്കൾക്ക് ഗുരു ആയിരിക്കണം, "മാതാ പിതാ ഗുരു ദൈവം" . ഭാര്യയെ ദുഃഖിപ്പിക്കരുത്, അമ്മയെ പോലെ, പരിചരിക്കണം, ഉപേക്ഷിക്കരുത്, ധനം, വസ്ത്രം, ആഭരണങ്ങൾ, സ്നേഹം, ശ്രദ്ധ, മൃദു ഭാഷണം, ഇവയാൽ ഭാര്യയെ സന്തോഷിപ്പിക്കണം എന്ന് (മനുസ്മൃതി) ഭർത്താവു പരസ്ത്രീ സമ്പർക്കം അരുത്, ഭാര്യയോട് "പക"വെക്കരുത്. ധർമ്മാനുസരണ ജീവിതം കൊണ്ട് "യജ്ഞ ശാലയാക്കണം " കുടുംബം ഇന്ദ്രിയ വാസന നശിക്കുമ്പോൾ ഇന്ന് "കുടുംബങ്ങൾ തകരുന്നതിനു കാരണം, ഈ "തത്വങ്ങൾ "അറിയാത്തതു കൊണ്ടാണ്. എന്നതാണ് വസ്തുത. മക്കൾക്ക് വിദ്യ നൽകുക അവരെ ഉന്നത നിലയിൽ എത്തിക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്. ഈ കുടുംബ വ്യവസ്ഥയാണ് , ഭാരത സംസ്കാരത്തിൻറെ നിലനിൽപ്പിന് ഏക കാരണം, ഒരു സംസ്കാരം, അനുവർത്തിച്ചു ജീവിക്കുന്ന , കുടുംബങ്ങൾ ആചരിക്കുന്ന, ധർമ്മ ആചാരങ്ങൾ കൊണ്ടാണ്. ഭാരത സംസ്കാരം മറ്റെല്ലാ പ്രാചീന സംസ്കാരങ്ങൾ നശിച്ചിട്ടും ഇന്നും നിലനിൽക്കുന്നത്. ലോകത്തു തന്നെ ശക്തമായ കുടുംബ വ്യവസ്ഥ നിലനിൽക്കുന്ന ഏക രാഷ്ട്രം നമ്മുടെ  ഭാരതം ആണ്.

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[20/09, 04:40] +91 81368 99914: *⚜വിവാഹത്തിനു കഴുത്തില്‍ താലി ചാര്‍ത്തുന്നതെന്തിന്?⚜*
🎀♾♾♾♾❣♾♾♾♾🎀   

താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍ വളരെയധികം നന്‍മയെന്നര്‍ത്ഥം. മംഗളത്തില്‍ നിന്നും മാംഗല്യം ( വിവാഹം ) എന്നര്‍ത്ഥ മുണ്ടായി. സൂത്രമെന്നാല്‍ ചരട് എന്നര്‍ത്ഥം. പുരുഷനാല്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ചരടു കെട്ടുമ്പോള്‍ ധാരണാബലമനുസരിച്ച് ചരടു കെട്ടിയ ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു എന്നര്‍ത്ഥം. അതോടെ സ്ത്രീ, തന്നെ ചരടു കെട്ടിയ ആളോട് വിധേയപ്പെട്ടുപോകുന്നു. ഇതിന്‍റെ ഒരറ്റത്ത് ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില്‍ സ്വര്‍ണ്ണാദിയാല്‍ നിര്‍മ്മിച്ച ഒരു താലി ഉണ്ടായിരിക്കും.

ആലിലയുടെ ആകൃതിയിലുള്ള താലി ഒരു ത്രികോണത്തിന്‍റെ പരിഷ്കൃത രൂപമാണ്. താലിത്തുമ്പില്‍ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍ വിഷ്ണുവും, താലിമൂലത്തില്‍ മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില്‍ ( കൊളുത്ത് ) സര്‍വ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍ പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും ( ചരട് ), ത്രിമൂര്‍ത്തികളും ( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള്‍ താലിച്ചരട് പ്രപഞ്ചത്തിന്‍റെ സ്വരൂപമായി മാറുന്നു. ഈ താലിച്ചരടിനെ ബന്ധിച്ചയാള്‍ ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു തുല്യമാകയാല്‍ സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന്‍ പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്ത മായിരിക്കുന്നത്.

സ്ത്രീ വിധവയാകുമ്പോള്‍ ഇതുവരെ പരമാത്മസ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭര്‍ത്താവ് ഇല്ലാതാവുകയും, അവ്യക്തനായ പരമാത്മാവ്‌ ( ഈശ്വരന്‍ ) വ്യക്തമാവുകയും ആണ്. അപ്പോള്‍ ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു. ഇതാണ് അദ്വൈതബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ മുക്തിയെ കാണിക്കുവാനാണ് അവള്‍ താലിച്ചരട് കഴുത്തില്‍ നിന്നും മാറ്റിക്കളയുന്നതും.

കടപ്പാട് : രാജശേഖരൻ നായർ ജി

*ശുഭം*

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[20/09, 04:41] +91 81368 99914: *⚜മൃതദേഹം എന്തിനു ദഹിപ്പിക്കണം ?⚜*
🎀♾♾♾♾❣♾♾♾♾🎀   

പരമസത്യം ഏകമാണ്. അതു ബ്രഹ്മമാണ്; കേവല ചൈതന്യമാണ് . ഈ ചൈതന്യത്തിൽ നിന്നും പഞ്ചഭുതങ്ങൾ ഉണ്ടായി. പഞ്ചഭുതങ്ങൾ പ്രകർഷേണ പഞ്ചീകരിക്കപ്പെട്ടു പ്രതിഭാസിക്കുന്നതാണ് പ്രപഞ്ചം. ആകാശം വായു അഗ്നി ജലം ഭുമി എന്നിവയാണു പഞ്ചഭുതങ്ങൾ. ഈ നാമ പദങ്ങൾക്കു നാം സാധാരണ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതിനും വിവക്ഷിക്കുന്നതിനും അപ്പുറം അർത്ഥതലങ്ങൾ ഉണ്ടെന്ന കാര്യവും ഓർക്കേണ്ടതുണ്ട്. പരാശക്തിയുടെ സ്വന്തം ഇഛയാൽ ആദ്യം ആകാശം എന്ന സൂക്ഷ്മഭുതം ഉണ്ടായി. ആകാശത്തിൽ നിന്നും വായുവിന്റേയും വായുവിൽനിന്നും അഗ്നിയുടേയും അഗ്നിയിൽനിന്നും ജലത്തിന്റേയും ജലത്തിൽ നിന്നും പ്രിത്വി(ഭുമി )യുടെയും സുക്ഷ്മഭുതങ്ങളുണ്ടായി. ആകാശം എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും വായു അഗ്നി ജലം ഭുമി എന്നീ സുക്ഷ്മ ഭുതങ്ങളുടെ എട്ടിൽ ഒന്നു വീതവും കൂടിച്ചേർന്നു ആകാശം എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി . ശബ്ദം ആണ് ആകാശത്തിന്റെ വിഷയം. ചെവി ആണു ശബ്ദം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. വായു എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും എട്ടിൽ ഒന്നു ഭാഗo വീതവും ചേർന്നു വായു എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി . സ്പരശമാണ് വായുവിൻറെ വിഷയം. ത്വക് ആണു സ്പർശo ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. അഗ്നി എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും എട്ടിൽ ഒന്നു ഭാഗo വീതവും ചേർന്നു അഗ്നി എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി . രൂപം ആണ് അഗ്നിയുടെ വിഷയം. കണ്ണ് ആണു രൂപം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. ജലം എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും എട്ടിൽ ഒന്നു ഭാഗo വീതവും ചേർന്നു ജലം എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി . രസം ആണ് ജലം എന്ന ഭുതത്തിന്റെ വിഷയം. നാക്ക്‌ ആണു രസം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. ഭുമി എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും എട്ടിൽ ഒന്നു ഭാഗo വീതവും ചേർന്നു ഭുമി എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി .ഗന്ധം ആണ് ഭുമി എന്ന ഭുതത്തിന്റെ വിഷയം. മൂക്ക്‌ അഥവാ നാസിക ആണു ഗന്ധം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. മേൽ വിവരിച്ച പ്രകാരം അഞ്ചു സൂക്ഷ്മ ഭുതങ്ങളിൽ ഓരോ സൂക്ഷ്മഭുതവും രണ്ടായി വിഭജിക്കപ്പെടുകയുംഓരോ രണ്ടാമത്തെ പകുതിയും നാലായി പിരിഞ്ഞു മറ്റു സൂക്ഷ്മ ഭുതങ്ങളുടെ ആദ്യ പകുതിയുമായി യോജിച്ചു തന്മാത്രകൾ ഉണ്ടാകുകയും ചെയ്യുന്നതിനെയാണ് സൂക്ഷ്മ ഭുതങ്ങളുടെ പഞ്ചീകരണം എന്നു പറയുന്നത്. പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും മേൽ വിവരിച്ച പ്രകാരം പഞ്ച ഭുതങ്ങളുടെ പഞ്ചീ കരണത്തിലുടെയാണ് ഉണ്ടായിട്ടുള്ളത്. ശബ്ദം, സ്പർശം, രൂപം,രസം,ഗന്ധം എന്നിവയിലുടെ അവ വ്യത്യസ്ഥത പുലർത്തുന്നു. പ്രകർഷേണ പഞ്ചീകരിക്കപ്പെട്ടുണ്ടാകുന്നതിനെ ആണ് പ്രപഞ്ചം എന്നു പറയുന്നത്. സൂക്ഷ്മ ഭുതങ്ങളോടൊപ്പം അവയുമായി ബന്ധപ്പെട്ട അഞ്ചു വിഷയങ്ങളും അഞ്ചു ഗുണങ്ങളും ഉണ്ടാകുകയും പിന്നീട് ആ വിഷയങ്ങളേയും ഗുണങ്ങളെയും അറിയുന്നതിനും ആസ്വദിക്കുന്നതിനും ഉള്ള ഇന്ദ്രിയങ്ങൾ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഉദ്ഭൂതമാകുകയും ചെയ്തു. പഞ്ചേന്ദ്രിയങ്ങളേയും അവയുടെ വിഷയങ്ങളേയും കൂട്ടിയിണക്കുന്നതു പഞ്ചപ്രാണങ്ങളാണ്. പ്രവർത്തന ശൈലിയുടെ അടിസ്ഥാനത്തിൽ പഞ്ച പ്രാണങ്ങൾക്കു പ്രത്യേകം പേരുകളുണ്ട്. പ്രാണൻ അപാനൻ വ്യാനൻ ഉദാനൻ സമാനൻ എന്നിവയാണു പഞ്ചപ്രാണങ്ങൽ. ഇന്ദ്രിയങ്ങളിലുടെ വിഷയങ്ങളെ ഗ്രഹിക്കുന്നതിനു പ്രാണൻ ആവശ്യമാണ്. ഗ്രഹിച്ചവയെ പുറന്തള്ളുന്നത് അപാനന്റെ സാന്നിദ്ധ്യവും സഹായവും മൂലമാണ്. ഉൾക്കൊണ്ട വിഷയത്തെ വേണ്ടവിധം സാമ്യാവസ്ഥ പ്പെടുത്തുന്നത് സമാനൻ. ഓരോ വിഷയത്തെയും എല്ലായിടത്തും വ്യാപിപ്പിക്കുന്നതു വ്യാനൻ .ഈ പ്രവർത്തികളെല്ലാം വേണ്ടവിധം നടക്കാൻ കഴിയും വിധം ജീവനെ ശരീരത്തിൽ നിലനിർത്തുന്നത് ഉദാനൻ. പഞ്ചതന്മാത്രകളെ പ്രപഞ്ച വിഷയങ്ങൾ എന്നും പറയുന്നു. ശബ്ദം സ്പർശം രൂപം രസം ഗന്ധം എന്നിവയാണ് പ്രപഞ്ച വിഷയങ്ങൾ .ഈ വിഷയങ്ങളെ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയങ്ങളാണ് പഞ്ചേന്ദ്രിയങ്ങൾ. ശബ്ദം എന്ന വിഷയം തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയമാണ് ചെവി.സ്പർശം എന്ന വിഷയത്തെ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയമാണ് ത്വക്ക്. രൂപം എന്ന പ്രപഞ്ച വിഷയത്തെ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയമാണ് കണ്ണ് .രസം എന്ന വിഷയത്തെ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയം നാക്ക്. ഗന്ധം എന്ന വിഷയത്തെ തിരിച്ചറിയുന്നത്‌ ഇന്ദ്രിയം മൂക്ക്. ഇവ അഞ്ചും ജ്ഞാനെന്ദ്രിയങ്ങൾ.  മനുഷ്യനു കാരണ ശരീരം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നിങ്ങനെ മൂന്നു ഘടകങ്ങൾ ഉണ്ട്. സദ്ചിദാനന്ദ സ്വരൂപമായ സാക്ഷാൽ പരമാത്മാവ്‌ തന്നെയാണ്‌ കാരണ ശരീരം.ഈ ബ്രഹ്മ ചൈതന്യത്തിന്റെ സാന്നിദ്ധ്യമില്ലാത്ത ഒരിടവും ബ്രഹ്മാണ്ഡത്തിലില്ല. എല്ലാത്തിലും അതുണ്ട്. എല്ലാം അതിൽ സ്ഥിതി ചെയ്യുന്നു. അനന്യമായ ഈ ചൈതന്യത്തിൽ നിന്നന്യമായി ഒന്നുമില്ല. കർമബന്ധങ്ങളുടെ ഭാണ്ഡം വഹിക്കുന്ന ആത്മാവിൻറെ പ്രതിബിംബമാണ് സൂക്ഷ്മ ശരീരം. കർമം ചെയ്യുന്നതിനും ഫലമനുഭവിക്കുന്നതിനും ഉള്ള ഉപകരണമാണ് സ്ഥൂല ശരീരം. ജീവാത്മാക്കളുടെ കർമഫലാനുഭവത്തിനു വേണ്ടിയാണു പ്രപഞ്ചം നിലകൊള്ളുന്നത്. ജീവനും അതിൻറെ കർമഫല ഭോഗങ്ങളും കാലമാകുന്ന വെള്ളിത്തിരയിൽ പ്രതിഫലിച്ചു പ്രതിഭാസിക്കുന്നതാണ് പ്രപഞ്ചം. ഒരു ജീവാത്മാവ് (സൂക്ഷ്മശരീരം) മറ്റൊരു ജീവിതത്തിനു വേണ്ടി ഭൌതിക ശരീരം (സ്ഥൂല ശരീരം) വെടിയുന്നതാണ് മരണം. ഭൌതിക ശരീരം പഞ്ചഭൂതാത്മകമാണ്.പഞ്ചീകരണത്തിലുടെയാണ് ഭൌതിക ശരീരം ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ പഞ്ചീകരണത്തിന്റെ വിപരീത ദിശയിൽ സങ്കൽപം ചെയ്തു ഭൌതിക ശരീരം സംസ്കരിക്കുന്നതാണ് ഹൈന്ദവ പാരമ്പര്യം. സംസ്കരിക്കുക എന്നാൽ സംസ്കാര ക്രിയകളിലൂടെ രൂപഭേദം വരുത്തി ഉൽകർഷീകരിക്കുക എന്നാണ് അർത്ഥം. മൃതശരീരം നിലത്തുകിടത്തുന്നത് ഭുമിക്കു സമർപ്പിക്കലാണ്.അടുത്ത ചടങ്ങു കുളിപ്പിക്കൽ. മൃത ദേഹത്തെ കുളിപ്പിക്കുന്നതിലുടെ ഭുമിയുടെ ഉൽപത്തി സ്ഥാനമായ ജലത്തിനു സമർപ്പിക്കുന്നു. ജലത്തിൻറെ പ്രഭവസ്ഥാനം അഗ്നിയാണ്.അതുകൊണ്ട് ശരീരത്തെ കുളിപ്പിച്ചശേഷം അഗ്നിക്കു സമർപ്പിക്കുന്നു. അഗ്നി ജഡത്തെ വായുവിനു സമർപ്പിക്കുന്ന പ്രക്രിയ ആണു ജ്വലനം. വായു താൻ ഏറ്റുവാങ്ങിയ ജഡാഡാംശത്തെ തൻറെ പ്രഭവസ്ഥാനമായ ആകാശത്തിനു സമർപ്പിച്ചുകൊണ്ട് വിലയം പ്രാപിക്കുന്നു. ഓരോ ഹിന്ദുവും അഭിമാനത്തോടുകൂടി ചെയ്യേണ്ട അനുഷ്ടാനങ്ങലാണ്, മരണാനന്തര കർമങ്ങൾ. അത്യന്തം ശാസ്ത്രീയ അടിത്തറയുള്ള ഈ നിസ്തുല ദർശനവും അനുബന്ധമായുള്ള ആചാര അനുഷ്ടാനങ്ങളും ഹിന്ദു സമൂഹത്തിനു സ്വന്തം.

കടപ്പാട്‌ :
പി ജി ദാമോദരൻ നായരുടെ ലേഖനം

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment