Friday, September 20, 2019

[20/09, 21:10] Harihara Panikker Hindu: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
             *നാലാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

          *_ഉദ്ധവൻ തുടർന്നു പറയുന്നു. അനന്തരം യാദവന്മാരെല്ലാം ഭഗവന്മായാമോഹിതന്മാരായി മദ്യപാനം ചെയ്തു മത്തന്മാരായി. ഭഗവത് സങ്കൽപ്പത്താൽ അന്യോന്യം കലഹിച്ചു നശിച്ചു. ഭഗവാൻ തന്റെ അവതാര ലീലയെ ഉപസംഹരിക്കുവാൻ തീർച്ചയാക്കി ,അശ്വത്ഥവൃഷത്തിന്റെ താഴെ ഉപവിഷ്ടനായി. ബദരിക്കു പോകുവാൻ എന്നോട് ആജ്ഞാപിച്ചിരുന്നുവെങ്കിലും അവിടുത്തെ വിയോഗത്തെ സഹിക്കാതെ പിന്നെയും ഞാൻ തത്സമീപം പ്രാപിച്ചു. അതി കോമളാംഗനായി നീലമേഘ ശ്യാമളനായി, പീതാംബരാലംകൃതനായി, ഇടത്തേതുടയിൽ വലത്തേ പാദപത്മംവെച്ചു ചുറ്റും കടാക്ഷാമൃതം കൊഴിക്കുന്ന ആ കരുണാമൂർത്തിയെ ഞാൻ ദർശിച്ചു. മൈത്രേയ മഹർഷി അവിടെ യാദൃശ്ചികമായി വന്നു ചേർന്നു. ആ മഹാ ഭക്തൻ കേട്ടുകൊണ്ടിരിക്കേ തന്നെ ഭഗവാൻ ഭാഗവതസാരം എനിക്കുപദേശിച്ചു. അവിടുത്തെ ആജ്ഞ പ്രകാരം അവിടേക്ക് ഏറ്റവും പ്രിയപ്പെട്ട ശ്രീ ബദര്യാശ്രമത്തിലേക്കു ഞാനിപ്പോൾഗമിക്കുകയാണ്. അങ്ങക്ക് ആത്മതത്വം ഭഗവതാജ്ഞയാൽതന്നെ ആ മഹാമുനി ഉപദേശിക്കും. ഇത്രയും പറഞ്ഞ് ആ മഹാഭാഗവതൻ ബദരിക്കു യാത്രയായി. വിദുരനാകട്ടെ ആഭക്തോത്തമന്റെ വിയോഗത്താൽ ദുഃഖിതനായി, ഭഗവൽക്കരുണ വിചാരിച്ചു പ്രേമ വിഹ്വലനായി മൈത്രേയ സമീപത്തിലേക്കും പോയി._*

                    *തുടരും,,,,,✍*

_(3196)_*⚜HHP⚜*
            *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
[20/09, 21:20] +91 99610 02135: *പുല, വാലായ്മ , ആശൗചം*



*പുനര്‍ജന്മത്തിലും പൂര്‍വ്വജന്മത്തിലും അധിഷ്ടിതമാണല്ലോ ജ്യോതിഷം*. *അത് തീര്‍ത്തും ശരിയുമാണ്. നമുക്ക് ജന്മം തന്നവരാണ് മാതാപിതാക്കള്‍ . നാം നമ്മുടെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. അങ്ങനെ പ്രകൃതി സത്യമായ ജനന പ്രക്രിയ നടക്കുന്നു. അങ്ങനെ നമ്മുടെ കുടുംബത്തിലെ മണ്‍മറഞ്ഞവര്‍ക്കായുള്ള കര്‍മ്മമാണ് ശ്രാദ്ധം*. *ഭക്തിയും ശ്രദ്ധയും കൂടി ചേരുന്ന കര്‍മ്മങ്ങളാണ് പരമാര്‍ത്ഥികമായി മാറുന്നത്. അതുകൊണ്ട് ശ്രാദ്ധം വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി ചെയ്യേണ്ടുന്ന കര്‍മ്മമാണ്*.
*മനുഷ്യ ജന്മത്തില്‍ ധാരാളം കര്‍മ്മം ചെയ്യേണ്ടതുണ്ടെങ്കിലും ഏറ്റവും പ്രധാനമായി ചെയ്യേണ്ടുന്ന കര്‍മ്മമാണ് ശ്രാദ്ധം*. *ഭാരതീയ പുരാണങ്ങളിലെല്ലാം ശ്രാദ്ധ കര്‍മ്മങ്ങള്‍ക്ക് മഹത്വം പറഞ്ഞിട്ടുണ്ട്*. *ബ്രഹ്മ പുരാണത്തില്‍ പറയുന്നു* - " *ഒരു പഴം കൊണ്ടെങ്കിലും ശ്രാദ്ധം നടത്തിയാല്‍ , ആ വംശത്തിലെ സര്‍വ്വ ദുഃഖങ്ങളും ഒഴിഞ്ഞു പോകുന്നു" എന്ന്*.
*ഈ കര്‍മ്മങ്ങളിലെല്ലാം ഉപയോഗിക്കുന്ന മഹത് ശക്തിയുള്ള ഒന്നാണ് എള്ള്*. *എള്ളിനെ തിലം എന്നും പറയുന്നു. അപ്പോള്‍ തിലഹവനം എന്നാല്‍ എന്ത് എന്നു മനസ്സിലായിക്കാണുമല്ലോ. ദേവ കര്‍മ്മങ്ങള്‍ വലത്തു വശം പ്രധാനമായും, പിതൃ കര്‍മ്മങ്ങള്‍ ഇടത്തു പ്രാധാന്യമായും ചെയ്യണം. അതു കൊണ്ടാണ്, പൂണൂല്‍ ധാരികള്‍ ആ സമയത്ത് പൂണൂല്‍ ഇടത്തേക്ക് ധരിയ്ക്കുന്നത്. അതു പോലെ പിതൃ കര്‍മ്മങ്ങള്‍ , തെക്ക്‌ മുഖമായി ഇരുന്ന്‍ ചെയ്യണം*.

*പിതൃപൂജയ്ക്ക്‌ ആവശ്യമായ പുഷ്പങ്ങള്‍*

*തുളസി, ദര്‍ഭ, കയ്യുണ്യം, താമര, ചെമ്പകപ്പൂവ്‌ ഇവയും എള്ളും പിതൃ പൂജയ്ക്ക് ഉത്തമങ്ങളാണ്*.


*തുളസി :- ഇലവര്‍ഗ്ഗങ്ങളില്‍ ഏറ്റവും ശ്രേഷ്ടം തുളസിയാണ്. തുളസിയ്ക്ക് പകരമായി മറ്റൊന്നില്ല. അതുകൊണ്ട് "പുന:പ്രക്ഷാള പൂജയേല്‍ " - അതായത്‌ വീണ്ടും കഴുകി ഉപയോഗിച്ചോളൂ എന്നു പറഞ്ഞിരിക്കുന്നത്*.

*ദര്‍ഭ :- ഇരിയ്ക്കുവാ൯ ഏറ്റവും ഉത്തമമായത് ദര്‍ഭയിലാണ് . വെറും നിലത്തിരുന്ന് കര്‍മ്മങ്ങള്‍ ചെയ്യുന്നത് കുലനാശനമാണ്*.

*എള്ള് :- വാക്കുകൊണ്ടും, മനസ്സുകൊണ്ടും, ശരീരം കൊണ്ടും ചെയ്യുന്ന സര്‍വ്വ പാപങ്ങളും നശിപ്പിക്കുവാ൯ എള്ളിന് കഴിവുണ്ട്*.

*ആയതുകൊണ്ട് ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഗ്രഹിക്കണം. പിതൃ, ദേവ, ഋഷി എന്നിങ്ങനെ മൂന്ന് വിധ ഋണ (കടം)ത്തോട് കൂടിയാണ് മനുഷ്യ൯ ജനിക്കുന്നത്*.
*ചില കര്‍മ്മങ്ങളാല്‍ ഉണ്ടാകുന്ന ശുചിത്വക്കുറവിനേയാണ് ആശൗചം എന്നു പറയുന്നത്*. *പ്രസവം മൂലം ഉണ്ടാകുന്നത് പ്രസവാശൗചം. എല്ലാ മതക്കാര്‍ക്കും 3 ദിവസം ആശൗചം ഉണ്ട്. പ്രസവം മൂലമുണ്ടാകുന്ന അശുദ്ധിയാണ് വാലായ്‌മ . മരണം മൂലം ഉണ്ടാകുന്നത് പുല. പുലകൊണ്ട് വാലായ്‌മ പോകുന്നതല്ലാതെ, വാലായ്‌മ കൊണ്ട് പുല പോകുന്നതല്ല* . *ഇവയെല്ലാം, ഓരോ മതസ്ഥര്‍ക്കും, വെവ്വേറെ ആയിരിക്കാം. ദേശ വ്യത്യാസവും ഉണ്ടാവാം. അപമൃത്യുവിന് ഇരയാവുന്നവരെ, സംബന്ധിച്ച് ആശൗചമോ, പുലയോ ഒന്നും ബന്ധുക്കള്‍ക്ക് ഉണ്ടാവുകയില്ല*. *അപമൃത്യുവിന്, സാധാരണ ബലികര്‍മ്മങ്ങള്‍ ഒന്നും ചെയ്യാറില്ല. അതവര്‍ക്ക്‌ സ്വീകരിക്കുവാനും ആവില്ല. പിന്നെ അവര്‍ക്കു വേണ്ടി ചെയ്യാവുന്നത് നാരായണ ബലി മാത്രമാണ്. അത് ചെയ്യുക*.

*കരിനാള്‍ ദോഷം*

*ഒരു വ്യക്തിയുടെ മരണം കൊണ്ട് കുടുംബത്തിൽ ബന്ധുജനങ്ങൾക്ക് സംഭവിക്കാവുന്ന ദോഷമാണ് കരിനാൾ ദോഷം*

*സ്ഥിര രാശൗ, പുണര്‍ത വിശാഖം*
*ഉത്രവും ഉത്രാടവും, ഉത്രട്ടാതിയും*
*രേവതി, രോഹിണി, ജന്മ നക്ഷത്രം*,
*അഷ്ടമി, വാവും, രിക്താ* *തിഥികളും ഒത്തു വന്നാല്‍*
*തക്കതിലോന്നിന് മൃത്യു ഭവിക്കും*.

*മരണം, സ്ഥിര രാശിയിലിരിക്കുക*,
*രിക്താതിഥികള്‍ - ചതുര്‍ത്ഥി, ചതുര്‍ദ്ദശി, നവമി ഇവയും മുകളില്‍പ്പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളും ഒത്തു വന്നാല്‍ , വീണ്ടും, കുടുംബത്തില്‍ മരണം ഉണ്ടാകും*.


*പിണ്ഡനൂല്‍ ദോഷം*


*തൃക്കേട്ട, കാര്‍ത്തിക, പൂരം, പുരാടം, പൂരുരുട്ടാതി, ആയില്യം, തിരുവാതിര, മൂലം. ഈ നക്ഷത്രങ്ങളില്‍ മരണം, ഉണ്ടായാല്‍ കര്‍മ്മം ചെയ്യുന്ന ആള്‍ക്കു ഒരു വര്‍ഷത്തിനകം ദോഷം ഉണ്ടാവും. അതു പോലൊരു ദോഷമാണ് വസുപഞ്ചകം അതായത്, അവിട്ടം മുതല്‍ രേവതി വരെയുള്ള അഞ്ചു നക്ഷത്രങ്ങളില്‍ മരണമുണ്ടായാല്‍ , ആ കുടുംബത്തില്‍ തുടര്‍ന്നും മരണമുണ്ടാകും. അവിട്ടത്തില്‍ മരിച്ചാല്‍ വീണ്ടും 1 മരണം കൂടി ചതയത്തിലെങ്കില്‍ വീണ്ടും 2 മരണം അങ്ങനെ, രേവതിയിലെങ്കില്‍ വീണ്ടും 5 മരണം. മൃത്യുഞ്ജയ ഹോമമാണ് മുകളില്‍പ്പറഞ്ഞ ദോഷങ്ങള്‍ക്കെല്ലാം പരിഹാരം. പിണ്ഡ കര്‍ത്താവിന്റെ പേരിലാണ് പരിഹാരം ചെയ്യേണ്ടത്*.
*സാധാരണ ക്ഷേത്രങ്ങളില്‍ പിതൃകര്‍മ്മം ചെയ്യുന്നത്, ദേവഹിതമല്ല. പിതൃപൂജകള്‍ ചെയ്യുന്ന ക്ഷേത്രങ്ങളില്‍ ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്. തിരുവല്ലം, തിരുനാവായ്, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം എന്നിവ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന ക്ഷേത്രങ്ങള്‍ക്ക് ഉദാഹരണമാണ്. ബലികര്‍മ്മം നടത്തേണ്ടത്, മരിച്ചയാളുടെ പേരും മരണ ദിവസത്തെ തിഥിയിലാണ്. മരിച്ചാല്‍, തിഥിയ്ക്കാണ് പ്രാധാന്യം*  .  *മരണ ദിവസ നക്ഷത്രത്തിലും കര്‍മ്മം ചെയ്യാം. ഇവ ഒന്നും അറിയില്ലയെങ്കില്‍* , *പരേതന്റെ നാമവും, തിരുവോണം നക്ഷത്രവും കുടി ചേര്‍ത്ത്‌ പറഞ്ഞു* *വേണം കര്‍മ്മം ചെയ്യാ൯* .
*ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകും* *എന്നാണ് പറയുക*. *107 അകാല മൃത്യുകള്‍ , 1 കാല മരണം, അങ്ങനെ 108. കാല മരണത്തെ, തടയാനാവില്ല*. *അകാല മൃത്യുക്കളാണ്, രോഗമായും, ജീവിത ബുദ്ധിമുട്ടുകളായും വരുക*. *അതിനെ പരിഹാരങ്ങള്‍ കൊണ്ടു തടയാം. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും നിര്‍ബ്ബന്ധമായും ക്ഷേത്രദര്‍ശനം നടത്തണം*.
*മരണം നിത്യ സത്യമാണ്. അതില്‍ ഭയം ഉണ്ടാകാതിരിക്കുക. നിത്യവും, എപ്പോഴും ദേവ നാമം ഉച്ചരിക്കുക. അതൊരു ശീലമായാല്‍ മരണ സമയത്ത് അറിയാതെങ്കിലും, ദേവ നാമം മനസ്സില്‍ വരും അതില്‍ കവിഞ്ഞോരു പുണ്യമില്ല*.

*വസുപഞ്ചകദോഷം*

*വസുപഞ്ചകദോഷം മരണദോഷങ്ങളില്‍ പ്രധാനപ്പെട്ടതാകുന്നു. അവിട്ടം കുംഭക്കൂര്‍, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി എന്നിവയില്‍ ഒന്നില്‍ മരണമടഞ്ഞാല്‍ വസുപഞ്ചകദോഷം സംഭവിക്കാം. ഇത് ആ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ മരണം പോലും ഉണ്ടാക്കാം എന്ന് പറയുന്നു. രാശി സന്ധി, തിഥി സന്ധി, നക്ഷത്ര സന്ധി എന്നിവയൊക്കെ കൃത്യമായി വന്നില്ലെങ്കില്‍ ദോഷം ആ കുടുംബത്തിലെ മനുഷ്യര്‍ക്ക് ‌ സംഭവിക്കുകയുമില്ല*.

*പിണ്ഡനൂല്‍ ദോഷം*:

*ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, പൂരം, തൃക്കേട്ട, മൂലം, പൂരാടം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളിലൊന്നില്‍ മരണം നടന്നാല്‍ കുടുംബത്ത് സുകൃതക്ഷയം സംഭവിക്കും എന്നതാകുന്നു*.

*ബലിനക്ഷത്രദോഷം*:

*മരണം നടന്നത് ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം രാശിയിലൊന്നില്‍ ആയിരിക്കണം. കൂടാതെ, മരണം നടന്ന സമയത്തെ നക്ഷത്രം രോഹിണി, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, തൃക്കേട്ട, തിരുവോണം, അവിട്ടം, രേവതി എന്നിവയിലൊരു നക്ഷത്രത്തിലും, ഒപ്പം, അഷ്ടമി, കറുത്തവാവ്, ചതുര്‍ത്ഥി, നവമി, ചതുര്‍ദശി എന്നീ തിഥികളിലും ആയിരിക്കണം. ഇവയൊക്കെ ഒരുമിച്ചുസംഭവിച്ചാല്‍ ബലിനക്ഷത്രദോഷം. രാശിയും നക്ഷത്രവും ഒത്തുവന്നാലും ബലിനക്ഷത്രദോഷം സംഭവിക്കും എന്നൊരു അഭിപ്രായവും നിലവിലുണ്ട്*.

*മരണദോഷം ഉണ്ടെങ്കില്‍ ദോഷപരിഹാരം ചെയ്യണം*.

*പരിഹാരം ചെയ്യേണ്ടത്‌ അതാത് ദോഷത്തിനാണ്. വസുപഞ്ചകദോഷം ഉണ്ടായാല്‍ സഞ്ചയത്തിന് മുമ്പ്‌ അഞ്ച് പ്രതിമയുണ്ടാക്കി (ദര്‍ഭ കൊണ്ടോ കറുകകൊണ്ടോ) അതില്‍ അപമൃത്യുദോഷം ആവാഹിച്ച് ചിതയോട് ചേര്‍ത്ത് ‌ പ്രത്യേകം പ്രത്യേകമായി ദഹിപ്പിക്കണം. പിന്നെ പതിനാറ് ദിവസം കഴിഞ്ഞ് ഗൃഹത്തില്‍ മൃത്യുഞ്ജയഹോമം നടത്തണം. തുടര്‍ന്ന് ഒരുവര്‍ശം ശിവക്ഷേത്രത്തില്‍ കൂവളദളം കൊണ്ട് പുഷ്പാഞ്ജലിയും (മരണമടഞ്ഞ ആളിന്‍റെ പേരും മരണം നടന്ന ദിവസത്തെ നക്ഷത്രവും കൊണ്ട്) നടത്തണം*.

*പിണ്ഡനൂല്‍ ദോഷത്തിനും പരിഹാരം മഹാമൃത്യുഞ്ജയഹോമം തന്നെയാണ്*.

*ബലിനക്ഷത്രദോഷത്തിന് മൃത്യുഞ്ജയഹോമവും കാലന് ബലി കൊടുക്കുകയും ചെയ്യണം*.

*അകനാല്‍ ദോഷം*:

*ഞാറ്റുവേല മുതല്‍ നാല് നാള്‍ അകനാളും അടുത്ത മൂന്ന്‍ നാള്‍ പുറംനാളുമായി അഭിജിത് നക്ഷത്രമടക്കം മരണമടഞ്ഞ നക്ഷത്രംവരെ കണക്കുകൂട്ടണം. മരണം അകനാളില്‍ വന്നാല്‍ 41 ദിവസത്തിനുള്ളില്‍ കാലന് ബലി കൊടുത്ത് പ്രസ്തുത ദോഷം തീര്‍ക്കണം*.

' *കരിനാള്‍' എന്ന് പൊതുവെ ഇന്ന് പലരും മനസ്സിലാക്കിയിരിക്കുന്നത് മരണദോഷങ്ങളായ പലവിധ ദോഷങ്ങളാണ് എന്നാണ്*.

*പക്ഷേ അത് ശരിയല്ലെന്ന് മനസ്സിലാക്കാനായി ഇവ കുറിക്കുന്നു*:

*മലയാളമാസങ്ങളിലെ ചില പ്രത്യേക തീയതികളില്‍ മരണമടയുന്നത് ദോഷപ്രദമാകാം. ആ തീയതികളില്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്യരുതെന്ന് തമിഴ്‌ ആചാരങ്ങളിലും പറയപ്പെടുന്നുണ്ട്. പ്രസ്തുത തീയതികള്‍ മൃത്യുദോഷം പോലുള്ള ഗണത്തില്‍ ഉള്‍പ്പെടുത്തുന്ന ജ്യോതിഷികളും നിലവിലുണ്ട്. ആ മാസങ്ങളും തീയതികളും ഇവയാണ്*:

*മേടം: 6, 15*.
*ഇടവം: 7, 16, 17*.
*മിഥുനം: 1, 6*.
*കര്‍ക്കിടകം: 2, 10 20*.
*ചിങ്ങം: 2, 9, 28*.
*കന്നി: 16, 29*.
*തുലാം: 6, 20*.
*വൃശ്ചികം: 1, 10, 17*.
*ധനു: 6, 9, 11*.
*മകരം: 1, 2, 3, 17*.
*കുംഭം: 15, 16, 17*.
*മീനം: 6, 15, 19*.

*ഈ ദിവസങ്ങളിലെ നക്ഷത്രങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍ മരണസമയത്തെ നക്ഷത്രം മറ്റ് വിധമായ മരണദോഷം കൂടി ഉള്ളതാണെങ്കില്‍ ദോഷം അത്യധികം ആകുകയും ചെയ്യും. പരിഹാരമായി പ്രധാനമായും നിര്‍ദ്ദേശിച്ചുവരുന്നത് മൃത്യുഞ്ജയഹോമം തന്നെയാണ്*.

*അടുത്ത ബന്ധുക്കള് മരിക്കുന്ന സമയം 'പിണ്ഡനൂല്, വസുപഞ്ചകം, കരിനാള് ( തമിഴ്പക്ഷം) തുടങ്ങിയ ദോഷങ്ങള് ഉണ്ടെങ്കില്  ബലി കര്മ്മം ചെയ്യേണ്ടവര് (മക്കള്, അനന്തരവര്, ചെറുമക്കള് തുടങ്ങിയവര്) ഗൃഹത്തില് (തറവാട്ടില്) ഒരു കൂട്ടുമൃത്യുഞ്ജയ ഹോമം ചെയ്യുന്നത് ഗുണകരം ആയിരിക്കും*.  *പ്രത്യേകിച്ച് മരണസമയത്തെ ദോഷത്തിനു മറ്റു പരിഹാരങ്ങള് ചെയ്യാന് കഴിഞ്ഞില്ല എങ്കില്*.
*മൃത്യുഞ്ജയഹോമത്തിന്റെ ചെലവു താങ്ങാന് കഴിയാത്തവര് ശിവക്ഷേത്രത്തില് ഭക്തിപൂര്വ്വം മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിയാലും അപകടം ഒഴിവാക്കാന്കഴിയും*.
*വിധിയെ പരിഹാരങ്ങള്കൊണ്ട്  തടയാന് സാധിക്കില്ല എന്നത് കർമ്മവിപാക പ്രകരണത്തില് വ്യക്തമായി  സൂചിപ്പിച്ചിട്ടുണ്ട്*. *എന്നാല് ഈശ്വര ഭജനത്തിലൂടെ വിധിയുടെ ഗതി മാറ്റി വിടാൻ  കഴിയും എന്നത് നിസ്തർക്കമാണ്*.


*പുല വാലായ്മ, എങ്ങനെ, എത്ര ദിവസം*


*കുടുംബത്തില്‍ ഒരാളുടെ മരണത്തെത്തുടര്‍ന്ന് ബന്ധുക്കളെ ബാധിക്കുന്ന അശുദ്ധിയാണ് പുല എന്നറിയപ്പെടുന്നത്. പ്രസവ ശേഷവും ഇത്തരത്തില്‍ ഒരു വാലായ്മ നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തില്‍ കുടുംബത്തില്‍ രക്തബന്ധത്തില്‍ പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ദൈവികപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിനോ പാടില്ല. മംഗളകരമായ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും പുലയുള്ള സമയത്ത് പാടില്ല എന്നാണ് വിശ്വാസം. പല സമുദായക്കാര്‍ക്കും പല വിധത്തിലാണ് പുലയുടെ കണക്കുകള്‍*.
*ബ്രാഹ്മണന് പത്തും ക്ഷത്രിയന് പതിനൊന്നും നായര്‍ സമുദായം മുതല്‍ താഴേക്കുള്ളവര്‍ക്ക് പതിനഞ്ചും ആണ്  കണക്കുകള്‍. പുലയുടെ അവസാന ദിവസം ശുദ്ധിപ്രക്രിയകള്‍ നടത്തി ഇശുദ്ധി ഇല്ലാതാക്കി പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു. പ്രസവിച്ചാലും മരിച്ചാലും പുല ആചരിക്കപ്പെടുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ പുല ആചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന്‌നോക്കാം*.

*ദു:ഖാചാരണം*

*ദു:ഖാചരണം തന്നെയാണ് പുലയുള്ള ദിവസങ്ങളില്‍ ആചരിക്കേണ്ടത്*. *അതുകൊണ്ട് തന്നെ സന്തോഷപ്രകടനം നടത്തുന്നതിനോ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മറ്റൊരാളെ അഭിവാദ്യം ചെയ്യുന്നതിനോ പറ്റുകയില്ല. 16 ദിവസവും ദു:ഖം ആചരിച്ച് ഇരിയ്ക്കണം എന്നാണ് ആചാരം. മാത്രമല്ല ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും സാധാരണ കാര്യങ്ങളില്‍ നിന്നെല്ലാം അകന്ന് ജീവിക്കണം*.

*ദൈവീക കാര്യങ്ങള്‍*

*ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് പറയുന്നത് ചൈതന്യത്തിന്റെ മൂര്‍ത്തീഭാവമാണ്*. *അതുകൊണ്ട് തന്നെ മരിച്ച ആളുടെ രക്തബന്ധമുള്ളവര്‍ ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ദൈവീക സാന്നിധ്യത്തിന് ദോഷം ചെയ്യും എന്നാണ് വിശ്വാസം. മാത്രമല്ല മനസ്സില്‍ നല്ല സന്തോഷവും ഊര്‍ജ്ജവും ലഭിക്കുന്നതിന് വേണ്ടിയാണ് പലരും ക്ഷേത്രത്തില്‍ പോവുന്നത്. എന്നാല്‍ വേണ്ടപ്പെട്ടവരുടെ മരണ ശേഷം പലപ്പോഴും ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറുന്നതിന് അല്‍പം സമയം എടുക്കേണ്ടി വരുന്നു. അതുകൊണ്ടാണ് പലരും ക്ഷേത്ര ദര്‍ശനം പോലും നടത്താന്‍ മുതിരാത്തത് എന്നും വിശ്വാസമുണ്ട്*.

*ആത്മാവ്*

*മരണം എന്നാല്‍ ജീവനുള്ള ദേഹം വിട്ട് ആത്മാവ് പോകുന്നു. എന്നാല്‍ ആ സമയത്ത് ജീവനില്ലാത്ത ശരീരം വെറും ജഡം മാത്രമാണ്. ജഡം എന്നു പറഞ്ഞാല്‍ അത് മലിനമായ ഒന്നാണ്. ആ ജഡത്തില്‍ നിന്ന് വിട്ടു പോയ ആത്മാവും അപ്പോള്‍ മലിനപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ദേവസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മരിച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് പ്രവേശനം ലഭിക്കാത്തതും. 16 ദിവസങ്ങള്‍ക്കു ശേഷമാണ് ശരീരത്തിലെ മൃതപ്രാണനുകള്‍ ശുഷ്‌കിച്ച് ഇല്ലാതാകുന്നത്*.

*ദാനധര്‍മ്മങ്ങള്‍*

*ദാന ധര്‍മ്മങ്ങള്‍ നല്ലതാണ്. എന്നാല്‍ സാഹചര്യം നോക്കി വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. പുലയുള്ളപ്പോള്‍ ദാനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. പുലയുണ്ടെന്ന് അറിഞ്ഞ് ദാനം വാങ്ങുന്നതും ദാനം കൊടുക്കുന്നതും പുലയുള്ളവര്‍ക്ക് നിഷിദ്ധമാണ് എന്നാണ് വിശ്വാസം*.

*ഭക്ഷണം*

*മരണം സംഭവിച്ച വീട്ടില്‍ മരണത്തിനു മുന്‍പ് തയ്യാറാക്കിയ ഭക്ഷണം കഴിയ്ക്കാം. എന്നാല്‍ മരണത്തിനു ശേഷം പുലയുള്ളവര്‍ തയ്യാറാക്കിയ ഭക്ഷണം കഴിയ്ക്കുന്നത് തെറ്റാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്*.

*പിതൃക്രിയകള്‍*

*പുലയുള്ളവര്‍ പിതൃക്രിയ ചെയ്യുമ്പോള്‍ ഈറന്‍ വസ്ത്രം ധരിച്ചു കൊണ്ടാണ് ചെയ്യുന്നത്. അശുദ്ധി കഴിഞ്ഞ് പിതൃക്രിയയ്ക്ക് ശേഷം അലക്കി ശുദ്ധമായ വസ്ത്രം ധരിയ്ക്കണം. ഇത് ആത്മാവിന് മോക്ഷം കിട്ടുന്നതിനുള്ള ഒന്നാണ്*.

*ദു:ശ്ശീലങ്ങള്‍*

*പലരിലും പല വിധത്തിലുള്ള ദുശ്ശീലങ്ങള്‍ ഉണ്ടാവും*. *എന്നാല്‍ ഇത് പലപ്പോഴും മരണശേഷം ശീലമാക്കുന്നതും നല്ലതല്ല. മദ്യപാനവും മറ്റു ദുശ്ശീലങ്ങളും പുലവാലായ്മ ഉള്ള സമയങ്ങളില്‍ അനുവദനീയമല്ല. മാത്രമല്ല മനസ്സിനും ശരീരത്തിനും തകര്‍ച്ച നേരിടുന്ന അവസ്ഥയിലായിരിക്കും പലരും. ലഹരി പദാര്‍ത്ഥങ്ങളോ ഒന്നും ഉപയോഗിക്കാന്‍ പാടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്*.



========================

*ഇനി പരദേവത /കുടുംബ ദേവത*


 *എന്താണ് കുടുംബ പരദേവത ?.കുടുംബ പരദേവത എങ്ങിനെ ഉണ്ടാകുന്നു* ?

" *കുടുംബ പരദേവത* "

 *എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിയ്ക്കെണ്ടാതായ ഒരു ദേവത എന്ന അർഥം കല്പിയ്ക്കാം. ഈ കുടുംബ പരദേവത ദേവിയോ ദേവനോ ആയിരിയ്ക്കാം .പൂർവ്വ കാലത്ത് മിക്ക തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാവും .അവരിൽ ഒരാൾ പൂർവ്വ ജന്മമ വാസന ഹേതുവായി സന്യാസത്തിനും ഭജനത്തിനും ആയി നാട് വിടുന്നു .. വർഷങ്ങൾ നീളുന്ന ആ യാത്രയിൽ അവർ പല ഗുരുക്കന്മാരേയും അറിവുകളെയും നേടിയെടുക്കുന്നു .. ആ യാത്രയിൽ ആ സന്യാസി ഒരു ഉപാസന മൂർത്തിയെ കണ്ടെത്തി ഉപാസിയ്ക്കാൻ തുടങ്ങുന്നു . അവസാനം ആ മൂർത്തിയുടെ ദർശനം ആ സന്യാസിയ്ക്ക് അനുഭവവേദ്യമാകുന്നു* ..

*ഏതു ആപത്തിലും വിളിച്ചാൽ ആ മൂർത്തിയുടെ സംരക്ഷണം ആ സന്യാസിയ്ക്ക് ലഭ്യമാകുന്നു . ഈ അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ആ ദേവതയോട് കൂടി കുടുംബത്തിൽ തിരിച്ചെത്തുന്നു . അദ്ദേഹം ഉപാസിയ്ക്കുന്ന ആ മൂർത്തിയെ തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടിവയ്ക്കുന്നു .ഇങ്ങിനെ കുടിവയ്ക്കുന്ന ആ സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ആ ദേവതയുടെ മുമ്പിൽ പ്രതിഷ്ടാവസരത്തിൽ ഒരു സത്യ പ്രതിന്ജ ചൊല്ലുന്നു . ഞങ്ങളും ഞങ്ങൾക്ക് ശേഷമുള്ള പരമ്പരയും ഉള്ള കാലം ഈ ദേവതയെ വഴിപോലെ സേവിയ്ക്കുകയും ഭജിയ്ക്കുകയും ചെയ്യാം എന്ന് .. ഇങ്ങിനെ കുടിവച്ചതായ കുടുംബ ക്ഷേത്രങ്ങൾ ആണ് മിക്ക തറവാടുകളിലും ഇന്ന് കണ്ടു വരുന്നത്* .

*ഈ സന്യാസിയുടെ മരണ ശേഷം ആ സന്യാസിയുടെ പ്രേതത്തെയും ദുരിത ശുദ്ധികൾ വരുത്തിയ ശേഷം ഗുരു / മുത്തപ്പൻ എന്ന സങ്കൽപ്പത്തിൽ ഈ കുടുംബ ക്ഷേത്രത്തിൽ തന്നെ കുടിവച്ചു ആരാധിയ്ക്കുന്നു . ചില തറവാടുകളിൽ കുടുംബ ക്ഷേത്രത്തിൽ പൂജകൾ മുടങ്ങുബോഴും  ,ക്ഷേത്രം ജീർണ്ണാവസ്ഥയിൽ എത്തും ബോളും പല വിധ അനിഷടങ്ങളും ആപത്തുകളും കണ്ടു വരാറുണ്ട് . ധര്മ്മ ദൈവ കോപം എന്ന് ഇതിനെ പറയാറുണ്ട് . എന്നാൽ അനുഗ്രഹം നല്കേണ്ട ധർമ്മ ദൈവം കോപിയ്ക്കുമൊ ?.ഇല്ല , അവിടെ മനസിലാക്കേണ്ടത് അനാഥമായ ആ ദേവ സ്ഥാനത്തിന്റെ തുല്യ അവസ്ഥ ആ കുടുംബാദി കൾക്കും ഉണ്ടാകുന്നു എന്ന് മാത്രം . ഇങ്ങിനെ സംഭവിയ്ക്കാൻ കാരണം അവരുടെ പൂർവ്വികർ ഉപസനാ മൂർത്തിയോട് നടത്തിയ ആ സത്യ പ്രതിന്ജ ലംഘനം ആണ് . പൂർവ്വികർ തങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ ദേവത ആണെന്ന് വിശ്വസിച്ചു ആ ദേവതയെ ആരാധിച്ചു . ആ ദേവതയുടെ അനുഗ്രഹത്താൽ ആ കുടുംബത്തിൽ നല്ല ബുദ്ധിമാന്മാരായ കുട്ടികൾ ജനിച്ചു .സമ്പത്ത് വർദ്ധിച്ചു* .

*എന്നാൽ കഷ്ടപാട് എന്തെന്നറിയാതെ വളർന്ന പിന്നത്തെ തലമുറയിലെ ചിലർക്ക് ഈ ധർമ്മ ദൈവങ്ങൾ ഒരു അധിക പ്പറ്റായി.അവർ അതിനെ സൌകര്യ പൂർവ്വം വിസ്മരിച്ചു . ചില തറവാടുകളിൽ ചില കുടുംബങ്ങൾ അവരുടെ ക്ഷേത്രങ്ങൾ നില നിർത്തി. അങ്ങിനെ ഉള്ള പല ക്ഷേത്രങ്ങളിൽ പലതും ഇന്ന് മഹാ ക്ഷേത്രങ്ങൾ ആയി മാറി*.

*പലരും ഗൂരുവായൂരിലും ശബരിമലയിലുമെല്ലാം പോവാറുണ്ട്. എന്നാൽ സ്വന്തം കുലപരദേവതയെ ശ്രദ്ധിക്കാറില്ല. നൈമിഷാരണ്യത്തിൽ സൂതൻ ശൌനകാദി മുനിമാർക്ക് പുരാണകഥ പറഞ്ഞുകൊടുക്കവെ ഒരു സൂര്യഗ്രഹണത്തിന്റെ വിഷയം വന്നെത്തി. സൂര്യഗ്രഹണം കഴിഞ്ഞു തീർത്ഥസ്നാനം ചെയ്യാൻ പഞ്ചപാണ്ഡവന്മാരും പാഞ്ചാലിയും വസുദേവരും ദേവകിയും ശ്രീകൃഷ്ണനും എട്ട് ഭാര്യമാരും മറ്റു യദുക്കളും ചേർന്നു സ്യമന്തപഞ്ചകത്തിലെത്തി. ഇത് പറഞ്ഞു കൊണ്ടിരിക്കെ കഥ കേട്ടുകൊണ്ടിരിക്കുന്ന ഋഷിമാരിൽ ഒരാൾ ഒരു സംശയം ചോദിച്ചു, സകല തീർത്ഥങ്ങൾക്കും പ്രഭവസ്ഥാനമായ ഭഗവാൻ ശ്രീകൃഷ്ണൻ കൂടെയുള്ളപ്പോൾ ഇവരെന്തിനു മറ്റൊരു തീർത്ഥ സ്ഥാനം അന്വേഷിച്ചു പോയി? എന്നതായിരുന്നു ആ സംശയം. അതിനു സൂതൻ നല്കിയ മറുപടി ഇതാണ്*,

 "സന്നികർഷോത്ര മർത്ത്യാനാം അനാദരണ കാരണം",

 *അടുത്തിരിക്കുന്നതാണു അനാദരവിന് കാരണമായിത്തീരുന്നത്. എല്ലാ അനുഗ്രഹങ്ങളും ധർമ്മദേവതയിൽ നിന്നു ലഭിക്കുമെങ്കിലും പലരും വേണ്ടത്ര ഗൗനിക്കുന്നില്ല. വേണ്ടതുപോലെ പരിപാലിക്കുന്നില്ല. മറ്റൊരു ഉദാഹരണ പ്രമാണം ഇങ്ങനെയാണ്*,

 "ധർമ്മദൈവം പരിത്യജ്യ - യോന്യദൈവം സമാശ്രയേത് ജലാർത്ഥീ ജാഹ്നവീതീരേ കൂപം ഖനതി ദുർമതിഃ "

*ധർമ്മദൈവത്തെ ഒഴിവാക്കി ആരാണോ മറ്റു ദൈവതങ്ങളെ ആശ്രയിക്കുന്നത് ദുർമതിയായ അവൻ ജലത്തിനു വേണ്ടിണ ഗംഗാനദിക്കരയിൽ കിണർ കുഴിക്കുകയാണു." സ്വന്തം പരദേവതയെ ആദ്യം ആരാധിക്കുക. അതിനുശേഷം മറ്റു ദൈവങ്ങളെ പൂജിക്കുകയാണ് ഉചിതം*.


*ജീവിതതടസ്സങ്ങള്‍ക്ക് കാരണമായിവരുന്ന മറ്റൊരു പ്രധാനവിഷയമാണ് പരദേവതാകോപം. ഇന്നിപ്പോള്‍ തങ്ങളുടെ പരദേവത ആരാണെന്നുപോലും പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഒരു വ്യക്തിയില്‍ ദുരിതം, വ്യക്തിപരമായും കുടുംബപരമായും സംഭവിക്കാം. അനുഭവത്തില്‍ ഇവ രണ്ടും ഒരുപോലെ ദുരിതം തന്നെ ആയിരിക്കും. കുടുംബപരമാകുമ്പോള്‍ കുടുംബത്തില്‍ മറ്റ് പലര്‍ക്കും ഇതേ അനുഭവം ഉണ്ടാകാം. വ്യക്തിപരമാകുമ്പോള്‍ ഒരാള്‍ക്ക് മാത്രമാവാം ദുരിതം*.


*ഭാഗ്യം നഷ്ടപ്പെടാന്‍ പ്രധാനകാരണം കുരുത്തക്കേട് തന്നെയാണ്. കയ്യില്‍ കിട്ടിയത് തട്ടിക്കളയുന്നത് ഗുരുശാപവും പിതൃശാപവും, സ്ത്രീശാപവുമാണ്. ഭാഗ്യാധിപന്‍ എത്ര ഉച്ചത്തില്‍നിന്നാലും മേല്‍വിവരിച്ച ത്രിവിധശാപം ലഭിച്ചവര്‍ക്ക്, ഭാഗ്യംപോലും ദുരിതമായി ഭവിക്കും. ഈ ശാപം അവരവര്‍ സ്വയം വരുത്തി വയ്ക്കുന്നതുമാണ്*.


*ഇതില്‍ പ്രധാനമായ കാര്യം സര്‍പ്പദോഷംതന്നെയാണ്*. *ജീവിതത്തിലെ ഒട്ടുമുക്കാല്‍ ദുരിതങ്ങള്‍ക്കും കാരണം സര്‍പ്പദുരിതമാണ്*. *സര്‍പ്പകോപം ഏഴ് തലമുറവരെ(ഏഴ് ജന്മവും) പിന്‍തുടരും എന്നാണ് വിശ്വാസം. ഒട്ടുമുക്കാല്‍ ആള്‍ക്കാരിലും സര്‍പ്പദുരിതം കാണാറുണ്ട്. ഈ ജന്മത്തിലെ പ്രവര്‍ത്തി ഭാവമല്ല പലരിലും ഈ ദുരിതങ്ങള്‍ക്ക് കാരണം*. *സര്‍പ്പദോഷനിവര്‍ത്തി നൂറും പാലിലുമായി ഒതുക്കാതെ പാല്‍പ്പായസഹോമമോ, മറ്റ് സര്‍പ്പപ്രീതിയോ ഒരിക്കല്‍ (ഒരു പ്രാവശ്യം മാത്രം) നടത്തുന്നതാവും ഉചിതം.ജീവിതതടസ്സങ്ങള്‍ക്ക് കാരണമായിവരുന്ന മറ്റൊരു പ്രധാനവിഷയമാണ് പരദേവതാകോപം*. *ഇന്നിപ്പോള്‍ തങ്ങളുടെ പരദേവത ആരാണെന്നുപോലും പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഇത്തരം അവസ്ഥയില്‍ പരദേവതാകോപം ശാപമായി, ജീവിതദുരിതമായി സംഭവിക്കുന്നതില്‍ അതിശയിക്കേണ്ട കാര്യമില്ലല്ലോ?*
*പരദേവതയെ തിരിച്ചറിഞ്ഞ് പരിഹാരം ചെയ്യുക എന്നത് മാത്രമാണ് ഇത്തരം അവസ്ഥയില്‍ ഏകപോംവഴി*.


*പരദേവതയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം*

*താംബൂല പ്രശ്നത്താല്‍ പരദേവത ഏതാണ്(എവിടെ എന്നെല്ലാം) വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ചിലപ്പോള്‍, ശിവനാകാം ഭഗവതിയാകാം, ഗണപതിയാകാം. ആ ദേവതയുടെ ഭാവവും, കലയും പ്രശ്നവിധിയിലൂടെ തിരിച്ചറിയാനും കഴിയും*.

*പിന്നീട് ഇതേ ദേവതാഭാവത്തെ പൂജാവിധിയിലൂടെ സ്വര്‍ണ്ണത്തില്‍ ആവാഹിച്ച് തത്തുല്യമായ സമീപനക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. ഭദ്രകാളി ഭാവമെങ്കില്‍, ഭഗവതി നടയ്ക്കല്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. ശിവനെങ്കില്‍ സമീപത്തുള്ള ശിവക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. ഇപ്പോള്‍ നിങ്ങളുടെ പരദേവതാ സാന്നിദ്ധ്യം സമീപത്തുള്ള ക്ഷേത്രത്തില്‍ സാന്നിദ്ധ്യഭാവത്തില്‍ എത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള പൂജകളില്‍ സ്വന്തം പരദേവതാഭാവത്തില്‍, സങ്കല്‍പ്പത്തില്‍ തന്നെ ഈ ക്ഷേത്രത്തില്‍ നിങ്ങള്‍ക്ക് ആരാധിച്ചുപോരാം*. *പരദേവത ആരാണെന്നറിയില്ല എന്നുപറഞ്ഞ് കുഴങ്ങുന്ന അനവധി ആള്‍ക്കാര്‍ക്ക് ഇപ്രകാരം ദുരിതനിവര്‍ത്തി ഉപകാരം ആകാറുണ്ട് . ഉത്തമഫലവും, കര്‍മ്മവിജയവും ലഭിച്ചിട്ടുമുണ്ട്. അല്ലാതെ, പരദേവത കടല്‍ത്തീരത്തോ, കായല്‍തീരത്തോ, കുന്നിന്‍പുറത്തോ, തെക്കോ വടക്കോ എന്നുപറഞ്ഞ് അലഞ്ഞിട്ട് കാര്യമില്ല. വ്യക്തമായ പ്രതിക്രീയകളിലൂടെ ദേവതയെ ആരാധിക്കുന്നതാണ് ഏറെ ഉത്തമം*.

*ഒരു വ്യക്തിയില്‍ ദുരിതം, വ്യക്തിപരമായും കുടുംബപരമായും സംഭവിക്കാം. അനുഭവത്തില്‍ ഇവ രണ്ടും ഒരുപോലെ ദുരിതം തന്നെ ആയിരിക്കും. കുടുംബപരമാകുമ്പോള്‍ കുടുംബത്തില്‍ മറ്റ് പലര്‍ക്കും ഇതേ അനുഭവം ഉണ്ടാകാം. വ്യക്തിപരമാകുമ്പോള്‍ ഒരാള്‍ക്ക് മാത്രമാവാം ദുരിതം. ദുരിതങ്ങള്‍ ഒഴിച്ചുമാറ്റാന്‍ ആചാരവിധികള്‍ കല്‍പ്പിച്ചിട്ടുണ്ട്*.


*ഗണപതിപ്രീതി*

*കര്‍മ്മപഥത്തില്‍ പലപ്പോഴും തടസ്സങ്ങള്‍ നേരിടാറുണ്ട്. ഓര്‍ത്തുവെച്ചകാര്യം പെട്ടെന്ന് മറക്കുക. ഉറപ്പിച്ച കാര്യം വഴക്കിട്ട് പിരിയുക. ജോലി ചെയ്യാന്‍ മടി. പഠിച്ചകാര്യങ്ങള്‍ എഴുതാന്‍ കഴിയാതെ വരുക. എന്നിങ്ങനെ അനവധി*.

*ഇത്തരം അവസ്ഥയില്‍ ഏറ്റവും അനിവാര്യമായ പ്രവര്‍ത്തിയാണ് ഗണപതി പ്രീതി. വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും സ്വഗൃഹത്തില്‍ ഗണപതിഹോമം നടത്തണം. തേങ്ങാപ്പൂള്, ശര്‍ക്കര, കദളിപ്പഴം എന്നിവ ചേര്‍ന്ന തൃമധുരം ഗണപതിക്ക് നിവേദിക്കുന്നത് കര്‍മ്മവിജയത്തിന് ഉത്തമമാര്‍ഗ്ഗമാണ്. പരിഹാരപൂജകള്‍ എത്ര കേമമായി ചെയ്താലും സ്വന്തമായി ഗണപതി പ്രീതി ചെയ്തില്ലെങ്കില്‍ ശുഭസംഗതികള്‍ അനുഭവയോഗമാവില്ല. മാസത്തില്‍ ഒരു ദിവസമെങ്കിലും യഥാശക്തി ഗണപതി പ്രീതി എല്ലാവരും ആചരിച്ചിരിക്കണം. കറുകമാലയോ, മുക്കുറ്റിമാലയോ, നിവേദ്യമോ എന്തായാലും അവരവര്‍ക്ക് ആവുംവിധം ആചരിച്ചിരിക്കണം. നമ്മിലേയ്ക്കെത്തുന്ന തടസ്സങ്ങള്‍, ആഭിചാരങ്ങള്‍ എന്നിവ ഒരു പരിധിവരെ ഗണപതിപ്രീതിയാല്‍ തടഞ്ഞുനിര്‍ത്താനാവും*.


*പരദേവത, ഭരദേവത*,
*കുലദേവത എന്നിവയെല്ലാം ഒന്നാണോ? പരദേവതയെ കണ്ടെത്തുന്നതെങ്ങനെ*? *പരദേവതയെ പൂജിച്ചില്ലെങ്കിലുള്ള ദോഷമെന്ത്? പരദേവത ഏതെന്നറിയാത്തപ്പോൾ എന്ത് ചെയ്യണം.? എന്നിവ. നിങ്ങളിൽ പലർക്കും ഈ സംശയങ്ങളുണ്ടാകാം*.

*ഒന്നാമതായി പരദേവത, ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒന്നാണോയെന്ന് ചിന്തിക്കാം. ഈ നാമങ്ങളെല്ലാം ഒരേ അർത്ഥത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിഘണ്ടുക്കളിൽ കാണപ്പെടുന്നു. ഒരു കുടുംബമോ ,ഒരു വംശമോ പാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്നതും കുടുംബത്തിന്റെയോ വംശത്തിന്റേയോ രക്ഷയുടെ ചുമതലയുള്ളതുമായി സങ്കല്പിക്കപ്പെടുന്നതുമായ ദേവതയാണ് പര ദൈവം.ഓരോ നാമങ്ങളും ഈ അർത്ഥത്തെ പ്രകാശിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം*.

' *പരദേവത'' എന്ന നാമത്തിന് കുടുംബ ദൈവം അഥവാ കുടുംബദേവത എന്നു തന്നെ നിഘണ്ടുവിൽ കാണുന്നു*.

*ശബ്ദതാരാവലി, സംസ്കൃത നിഘണ്ടുക്കൾ നോക്കുക. രണ്ടാമത്തെ 'ഭര ദേവത'യെന്ന നാമത്തിൽ 'ഭര'യെന്ന വാക്കിന് ഭരിക്കുക, രക്ഷിക്കുക, താങ്ങുക എന്നീ അർത്ഥങ്ങളാണുള്ളത്.കുടുംബത്തിന്റെ അല്ലെങ്കിൽ വംശത്തിന്റെ രക്ഷയുടെ ചുമതലയുള്ളതിനാൽ ആ വംശത്തെ രക്ഷിക്കുന്നവൻ അഥവാ വഹിക്കുന്നവൻ*,

 *എന്ന അർത്ഥത്തിൽ പരദേവത ഭര ദേവതയായി.മൂന്നാമത്തെ 'കുലദേവത'യെന്നതിന്നും പരദേവത അഥവാ കുലത്തെ സംരക്ഷിക്കുന്ന ദേവത എന്ന് അർത്ഥം കൊടുത്തിരിക്കുന്നു*. *ഒരു കുലത്തിന്റെ ദേവതയാണ്* *കുലദേവത*


*ഇനി ധർമ്മദേവത' എന്തെന്ന് നോക്കാം*.

 *ഓരോ കുടുംബത്തിനും അല്ലെങ്കിൽ വംശത്തിനും ആചരിക്കേണ്ടതായ ചില ധർമ്മങ്ങളുണ്ട്*. *കുലത്തെ സംരക്ഷിക്കുന്ന ദേവത തന്നെയാണ് ആ വിധ ധർമ്മങ്ങളെയും ഭരിക്കുന്നത് അഥവാ സംരക്ഷിക്കുന്നത്*.

കുലം ച കുലധർമ്മം ച മാം ച
പാലയ പാലയ ''

*എന്ന് ചൊല്ലുന്നുണ്ടല്ലോ*.
*അങ്ങനെ കുലധർമ്മങ്ങളെ പാലിക്കുന്നതിനാൽ പരദേവത ധർമ്മദേവതയുമാകുന്നു.കൂടാതെ ധർമ്മ ദേവതക്ക് വംശപാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്ന ദേവതയെന്ന് ശബ്ദതാരാവലിയിൽ പറയുന്നു. ഈ വിധം പരദേവത ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒരേ അർത്ഥത്തെ തന്നെയാണ് ദ്യോതിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം*.

*ഇനി മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് നോക്കാം*.


*ഇവിടെ മാതാവു വഴി പിതാവു വഴി എന്നതിന് പ്രസക്തിയില്ല. കാരണം പൂർവ്വികാചാര്യന്മാർ ധർമ്മദേവത അഥവാ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം എവിടെയും പറയാത്തതിനാൽ ഇത് 2 വഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്ന് പറയാൻ കഴിയും*.



*പരദേവതയാരെന്ന് കണ്ടെത്തുവാൻ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും* -
*പ്രശ്നത്തിൽ 4,9ഭാവങ്ങൾ കൊണ്ടാണിത് ചിന്തിക്കുന്നത്.നാലാം ഭാവാധിപൻ,4ൽ നിൽക്കുന്ന ഗ്രഹം, നാലാം ഭാവത്തെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവർക്ക് പറഞ്ഞിട്ടുള്ള മൂർത്തികളായിരിക്കും ധർമ്മ ദേവത അഥവാ പരദേവതകൾ .ഇത് ഗ്രഹങ്ങളെക്കൊണ്ട് എങ്ങനെ ചിന്തിക്കണമെന്ന് പ്രശ്നമാർഗ്ഗം 15-ാം അധ്യായം 4-ാം ശ്ലോകം മുതൽ 7-ാം ശ്ലോകം വരെ വിവരിക്കുന്നുണ്ട്*.

*ഉദാ: 4-ാം ശ്ലോകം നോക്കുക*.

'അർക്ക: ശംഭുരുദാഹൃതോഖില ഗൃഹേ
ഷ്വർക്കോ യദി ദ്വന്ദഭേ
ദ്രേക്കാണേ പ്രഥമേ ഗുഹോത്രകഥിതോ
വിഘ്നേശ്വരോ മദ്ധ്യമേ
ദുർഗ്ഗാ ശീതകരോബലി സ വിബല:
കാളീ സ ഏവാബലശ്ചാമുണ്ഡി
പ്രമുഖാസ്തമോഗുണജുഷോ
ഭൗമാലയസ്ഥോ യദി.'

*അർത്ഥം* -


*എല്ലാ രാശികളിലും നിൽക്കുന്ന അർക്കൻ അഥവാ സൂര്യൻ ശിവനെ സൂചിപ്പിക്കുന്നു*. *സൂര്യൻ നിൽക്കുന്നത് ഉഭയരാശിയിൽ പ്രഥമ ദ്രേക്കാണത്തിലായാൽ ഗുഹനെയും ഉഭയരാശി മദ്ധ്യമദ്രേക്കാണത്തിലായാൽ ഗണപതിയെയും സൂചിപ്പിക്കുന്നു*. *ബലവാനായ ചന്ദ്രൻ* *ദുർഗ്ഗയെയും ,ബലഹീന*
*ചന്ദ്രൻ കാളിയെയും* *സൂചിപ്പിക്കുന്നു*. *ചന്ദ്രൻ ബലഹീനനായി ചൊവ്വയുടെ രാശിയിൽ നിന്നാൽ തമോഗുണ പ്രധാനരായ കാളി, രക്തേശ്വരീ*, *രക്തചാമുണ്ഡി എന്നിവരെ സൂചിപ്പിക്കുന്നു. പ്രശ്നത്തിൽ 4-ാം ഭാവമായോ9-ാം ഭാവമായോ ഈ വിധം ഗ്രഹങ്ങൾ ബന്ധപ്പെട്ട്* *വന്നാൽ അവയുടെ ബലാബലങ്ങളനുസരിച്ച് ഗ്രഹങ്ങൾ സൂചിപ്പിക്കുന്ന ദേവത പരദേവതയാകും*.


*ജ്യോതിഷത്തിൽ നാലാം ഭാവത്തിനാൽ മാതൃ വഴിയും 9-ാം ഭാവത്തിനാൽ പിതൃവഴിയുമുള്ള പരദേവതമാരെ ചിന്തിക്കാവുന്നതാണ്‌. അതുകൊണ്ട് അമ്മ വഴിയും അച്ഛൻ വഴിയുമുള്ള പരദേവതകളെ പൂജിക്കേണ്ടതാണെന്ന് തെളിയുന്നു. അതിനാൽ 2 പേരുടെയും പരദേവതയേതെന്നറിയാമെങ്കിൽ അത് രണ്ടും ആരാധിക്കേണ്ടതാണ്*.


*പരദേവതാപൂജ ചെയ്തില്ലെങ്കിൽ എന്താണ് ദോഷം?*

*കുടുംബങ്ങളിൽ ദുർമ്മരണങ്ങളും രോഗ ദുരിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും സന്താന പ്രശ്നങ്ങളും ഐശ്വര്യക്ഷയവും തീവ്രതരമായ രീതിയിൽ അനുഭവിക്കാൻ ഇത് കാരണമാകുന്നു .എന്നാൽ വിധി പ്രകാരം പൂജിച്ചാൽ 'ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ ' എന്ന് പ്രശ്ന രീതിയിൽ പറയുന്നു. അതായത് കുലദൈവം അഥവാ പരദേവത പ്രസാദിച്ചാലേ കുടുംബത്തിൽ ഐശ്വര്യമുണ്ടാവൂ*.

*ധർമ്മദൈവം കുടുംബസമൃദ്ധിക്ക് വേണ്ടി പ്രതിസമം അഥവാ പ്രതിവർഷം അല്ലെങ്കിൽ വർഷം തോറും ഭക്തിപൂർവ്വം പൂജിക്കപ്പെടേണ്ടതാണ്. അതിനാൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പരദേവതയെ ഭക്തിപൂർവ്വം പൂജിക്കണമെന്നും അതിലൂടെ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ എന്നും തെളിയുന്നു*.


*കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? അപ്പോൾ ആരെ ആരാധിക്കണം. ഇത് പലർക്കും സംശയമാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ അനുഭവത്തിന്റെ വെളിച്ചത്തിൽ നിസ്സംശയം പറയട്ടെ, അതിൽ യാതൊരു വിഷമവും വേണ്ട, സകല ദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്. എങ്ങനെയെന്നാൽ പരദേവത, കുലദേവതാ ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം*.

*ഒന്നാമത് പരദേവതയെടുക്കാം*.
' *പര ' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ*, *പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്.ദേവതയെന്ന വാക്ക് 'ദിവ്' എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം*. *അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു*. *കൂടാതെ 'പര ' എന്നത്*
*ശബ്ദത്തിന്റെ* *ആദിരൂപമാണ്*. *അതായത് ശബ്ദത്തിന് 4 അവസ്ഥകളുണ്ട്. പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിവയാണവ*.
*ലളിതാസഹസ്രനാമത്തിൽ 366,368,370,371 എന്നീ നമ്പറുകളിൽ വരുന്ന നാമങ്ങൾ ഇവയെ പ്രതിപാദിക്കുന്നുണ്ട്.ശബ്ദ ബ്രഹ്മത്തിന്റെ ആദ്യവും അതിസൂഷ്മവുമായ സ്ഫുരണമാണ് പരാ. ഇതിന്റെ ഉൽപ്പത്തി സൂഷ്മ ശരീരത്തിലെ ആധാര ചക്രങ്ങളിലെ ഏറ്റവും അടിയിലുള്ളതായ മൂലാധാരത്തിലാണ് സംഭവിക്കുന്നത്*.

*ഈ മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്നറിയപ്പെടുന്ന ദേവീ ശക്തി കുടികൊള്ളുന്നത്*.
*ലളിതാസഹസ്രനാമത്തിലെ 99-ാം നാമം' മൂലാധാരൈകനിലയാ' എന്നാണ്. മൂലാധാരം മുഖ്യസ്ഥാനമായവൾ എന്നർത്ഥം. മൂലാധാരത്തിൽ 4 ദളമുള്ള ഒരു പത്മം ഉണ്ട്. അതിന്റെ കർണ്ണികയാകുന്ന മദ്ധ്യ ബിന്ദുവിനെ കുളകുണ്ഡമെന്നു പറയുന്നു*.

*ഈ കുളകുണ്ഡത്തിൽ കുണ്ഡലിനീ ശക്തി മൂന്നര ചുറ്റായി മുഖവും മൂടി ഉറങ്ങിക്കിടക്കുന്നു .ഇവിടെ ദേവി ആധാരശക്തിയായി വിലസുന്നു.ഇത് തന്നെയാണ് 'മൂലാധാരംബുജാരൂഢാ' എന്ന514-ാം നാമവും വ്യക്തമാക്കുന്നത്.കൂടാതെ 110-ാം നാമം കുണ്ഡലിനീയെന്നുമാണ്*.


*ശബ്ദത്തിന്റെ ആദ്യസ്ഫുരണം ഈ മൂലാധാരത്തിലെ കുണ്ഡലിനീയെന്ന ദേവീ ശക്തിയിൽ ഉൽഭവിക്കുന്നു. അതിനാൽ ശബ്ദ ബ്രഹ്മത്തിന്റെ ആദ്യ സ്ഫുരണമായി അഥവാ പരയായി പ്രകാശിച്ചു നിൽക്കുന്നവളാണ് ദേവിയെന്നതിനാൽ ദേവി പരദേവതയായി.കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതാ യെന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി.അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്*.


*ഇനി കുലദേവതാപ്പൊരുൾ നോക്കാം*.

*കുലം' എന്നതിന് അനേകം അർത്ഥങ്ങളുണ്ട്*.

'കുലം ജനപഥേ ഗൃഹേ സജാതീയ
ഗണേ ഗോത്രേ ദേഹേപി കഥിതം'
എന്ന് വിശ്വകോശം.


*അതായത് ജനപഥം, ഗൃഹം, സജാതീയ ഗണം, ഗോത്രം, ദേഹം എന്നർത്ഥം*.
*കൂടാതെ വംശം, ദേശം, വർഗ്ഗം, എന്നീ അർത്ഥങ്ങളുമുണ്ട്. ദേവി ഇതിലെല്ലാം സ്ഥിതി ചെയ്യുന്നു*.

'പൂജനീയാ ജനൈർദേവി
സ്ഥാനേ സ്ഥാനേ പുരേ പുരേ
ഗൃഹേ ഗൃഹേ ശക്തിപരെർ
ഗ്രാമേ ഗ്രാമേ വനേ വനേ'


*ഓരോഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ യോഗ്യതയുള്ളവളാണ് ശ്രീദേവിയെന്നർത്ഥം*. *അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ് പരമേശ്വരി*.
*ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം* ' *കുലസങ്കേതപാലിനി' എന്നാണ്*.
*ഇവിടെ സങ്കേതം എന്നതിന്* ' *പ്രജ്ഞപ്തി* '
*യെന്ന് പര്യായം*.

*അതായത് ജ്ഞാനം എന്നർത്ഥം* *(ശബ്ദകല്പദ്രുമം വർഗ്ഗീയവ്യഞ്ജന ഖണ്ഡം)*
*പാലിനിയെന്നാൽ പാലിക്കുന്നവൾ*, *രക്ഷിക്കുന്നവൾ എന്നർത്ഥം. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ അനേകം കുലങ്ങളെ അഥവാ വംശങ്ങളെയും കുല ജ്ഞാനത്തേയും പാലിച്ചുകൊണ്ട്,രക്ഷിച്ചു കൊണ്ട് നിലകൊള്ളുന്നതിനാൽ ദേവി കുലദേവതയാണ്*.

*ഇനി 'ധർമ്മദേവത'യെന്ന നാമം പരിശോധിക്കാം*.

*ലളിതാസഹസ്രനാമത്തിലെ 884-ാം നാമം ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം. ധർമ്മമെന്നാൽ സംവർത്ത സ്മൃതി പറയുന്നു*,


' യസ്മിൻ ദേശേ യ ആചാരാ പാരമ്പര്യക്രമാ ഗത :
ആമ്നായൈരവിരുദ്ധശ്ച സ ധർമ്മ
പരികീർത്തിത: '

*വേദങ്ങളുടെ വിധി നിഷേധങ്ങൾ അനുസരിച്ച് ഓരോ ദേശത്തും പരമ്പരയായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ് ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കുമെല്ലാം ഓരോരോ ധർമ്മങ്ങളുണ്ട്*. *അത് കാലദേശങ്ങൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കും*. *അതുപോലെ ജന്മ സ്വഭാവം, സാഹചര്യങ്ങൾ, ജനിതക പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തിധർമ്മങ്ങളും വിത്യസ്തമാകുന്നു. എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും ഒരുപോലെയുള്ള ചില ധർമ്മങ്ങളുണ്ട്. ഉദാ: മാതാപിതാ ഗുരുർ ദൈവം.അച്ഛനെയും അമ്മയെയും ഗുരുവിനെയും ഈശ്വരനായി കണ്ട് നമസ്ക്കരിക്കണം*. *ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ വംശപാരമ്പര്യമനുസരിച്ചുള്ള ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെയാണ്*.
*അതിനാൽ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ധർമ്മദേവതയുമായി*.

*ഇനി ധർമ്മയെന്നതിന് 'ധരതി* *ലോകാൻ*
*ധ്രിയതേ* ' *എന്ന* *അർത്ഥത്തിൽ ലോകത്തെ ധരിക്കുന്നത് എന്നർത്ഥം* *കാണുന്നു. ആധാരാ എന്നാൽ ആധാരമായവൾ എന്നർത്ഥം*. *അപ്പോൾ ലോകത്തെ ധരിച്ച് അതിന് ആധാരമായി പ്രകാശിക്കുന്നവളാകയാൽ ദേവി ധർമ്മദേവതയുമാകുന്നു*.


*തങ്ങളുടെ ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, മുലകുടുംബത്തിൽ നിന്നും വേർപെട്ട് വദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും  ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ*.
  *കുടുംബദേവതകൾ  ,ഗ്രാമദേവതകൾ, ദേശ ദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്*.

*സച്ചിദാനന്ദ സ്വരൂപിണിയായിരിക്കുന്ന, ലഷ്മിയായും കാളിയായും, പാർവ്വതിയായും, സരസ്വതിയായും, ശിവനായും, വിഷ്ണു വായും, ദുർഗ്ഗയായും, അന്നപൂർണ്ണേശ്വരിയായും എല്ലാമായി വിളങ്ങുന്ന സകലദേവതാശക്തികളും ഏകീഭവിച്ച ആ നിത്യ ലീലാമയിയെ, അന്യ ദേവന്മാർ തങ്ങളുടെ കരങ്ങളെക്കൊണ്ട് അഭയവരങ്ങളെ കൊടുക്കുമ്പോൾ തന്റെ ചരണങ്ങളെ കൊണ്ടു തന്നെ സർവ്വ ഐശ്യര്യങ്ങളെയും കൊടുക്കുന്ന, കടാക്ഷ വീക്ഷണത്താൽ തന്നെ അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിക്കുന്ന*, *അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിക്കുന്ന സൂര്യോ ദയമായ,മന്ദന്മാർക്ക് ബുദ്ധിവികാസമാകുന്ന കല്പകവൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേനിന്റെ പ്രവാഹമായ, ദരിദ്രന്മാർക്ക് ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണിരത്നത്തിന്റെ സമൂഹമായ, ജനന മരണ സ്വരൂപമായ സംസാരസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നവർക്ക്* *അതിൽ നിന്നുമു*
*യർത്തുന്നതിനുള്ള* *വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റയായി* *ഭവിക്കുന്ന സാക്ഷാൽ ലളിതാ പരമേശ്വരിയുടെ അനുഗ്രഹത്താൽ സകല ദേവതാപ്രസാദവും ലഭിക്കുന്നതാണെന്ന് വ്യക്തമാകുന്നു*.



*കാരിക്കോട്ടമ്മ*
[20/09, 21:37] Reghu SANATHANA: ഒരു കഥ !
വളരെയേറെ ചിന്തക്ക് ഇടനൽകുന്നതാണ് ഈ
കഥ!
   
മഹാദേവന്റെ ക്ഷേത്രം  മേൽശാന്തി പൂജ കഴിഞ്ഞ് നട അടച്ച് പോയി. ആ സമയത്ത് പാർവ്വതി ദേവി മഹാദേവനോട് പറഞ്ഞു *"നമ്മുടെ കുട്ടികൾ പറയുന്നു അവർക്ക് ഈ ശ്രീലകത്ത് ഇരുന്ന് മടുത്തു, പുറത്തൊക്കെ പോയി ചുറ്റി അടിച്ച് വരണമെന്ന് ഒരു മോഹം"*
ഭഗവാൻ പറഞ്ഞു
, *" ശരി,നാളെ പൂജ കഴിഞ്ഞാൽ പോകാം"*

പാർവ്വതി ഈ വാർത്ത മക്കളായ ഉണ്ണിഗണപതി ,
സുബ്രഹ്മണ്യൻ
 അയ്യപ്പൻ എന്നിവരോട് പറഞ്ഞു. എല്ലാവർക്കും സന്തോഷമായി.! പിറ്റെന്നാൾ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന മക്കളോട് പാർവ്വതി ദേവി പറഞ്ഞു, *"മക്കളെ,  പുറമേ ധാരാളം വസ്തുക്കൾ കാണും.  എല്ലാം അന്യരുടെ വസ്തുക്കളാണ്. അതിൽ തൊടരുത് വികൃതി കാണിക്കരുത് , ആവശ്യമില്ലാതെ വാശി പിടിക്കരുത്"*
എല്ലാം പറഞ്ഞ് ശട്ടംക്കെട്ടി,  പുറപ്പെട്ടു എല്ലാരും !
സ്വാതന്ത്ര്യം കിട്ടിയ ഈ കുട്ടികളിൽ അനുജനായ അയ്യപ്പൻ പെട്ടെന്ന് ക്ഷേത്രത്തിന്റെ പുറത്തേക്കിറങ്ങി  നോക്കിയപ്പോൾ കൊടിമരം കണ്ടു!
എന്നാൽ ശരി  അതിൽ കയറി ഗ്രാമ ഭംഗി ആസ്വദിക്കാം എന്ന് വിചാരിച്ച് അതിൽ കയറി. അപ്പോഴേക്കാണ് മഹാദേവനും പാർവ്വതിയും സുബ്രഹ്മണ്യനും തൊട്ടുപിന്നാലെ ക്ഷേത്രത്തിന് പുറത്ത് എത്തിയത്. അപ്പോ രണ്ട് മക്കളെ കാണാനില്ല എന്ന് മനസ്സിലാക്കിയ അവർ ഉറക്കെ ഇവരെ വിളിച്ചു. അപ്പോൾ ഒരാൾ കൊടിമരത്തിന്റെ മുകളിൽ നിന്നും അടുത്ത ആൾ  ഗണപതി ക്ഷേത്രത്തിലെ കലവറയിലെ പാത്രങ്ങൾക്കിടയിൽ നിന്നും വിളി കേൾക്കുന്നു.!!
 പാർവ്വതി ദേവി ദേഷ്യപ്പെട്ട് പറഞ്ഞു , *"നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞില്ലേ മറ്റൊരാളുടെ വസ്തുക്കൾ എടുത്ത് കളിക്കരുത് എന്ന്. എന്നിട്ട് എന്താ ഇങ്ങനെ കാണിച്ചത്"*
ഉടനെ കൊടിമരത്തിൽ നിന്ന് താഴെ ഇറങ്ങിയ അയ്യപ്പൻ ചോദിച്ചു , *"അമ്മേ ഈ കൊടിമരം അച്ഛന്റെ അല്ലേ?  അതിലല്ലേ ഞാൻ കയറി കളിച്ചത്, പിന്നെ എന്തിന് അമ്മ എന്നെ വഴക്ക് പറഞ്ഞു?*
ദേവി പറഞ്ഞു, *" മോനേ നോക്കൂ കൊടിമരത്തിന്റെ താഴെ എന്താ  എഴുതി വച്ചിരിക്കുന്നത്."* അയ്യപ്പൻ പറഞ്ഞു *"മണികണ്ഠൻ നായർ വക"*
*"പിന്നെ എങ്ങനെ ഇത് അച്ഛന്റെ വസ്തുവാകും"*, ദേവി ചോദിച്ചു.
അയ്യപ്പൻ തല താഴ്ത്തി  . ഇത്രയും ആയപ്പോഴെക്കും ഉണ്ണി ഗണപതി കലവറയിൽ നിന്ന് പുറത്ത് വന്നു. ദേവി മുകളിലേ ചോദ്യം ഗണപതിയോടും ചോദിച്ചു. ഗണപതി കലവറയിൽ പോയി നോക്കിയപ്പോൾ വലിയ പാത്രങ്ങൾ മുതൽ ചെറിയ ചട്ടുകം വരെ യുള്ള  സാധനങ്ങളിൽ ഇന്ന ഇന്ന ആളുകൾ വക എന്ന് രേഖപ്പെടുത്തിയിരിക്കുന്നു !
ഈ വിവരം ഗണപതി അമ്മയോട് പറഞ്ഞു. ഇതു കേട്ട് ചിരിച്ച് മഹാദേവൻ പാർവ്വതിയോട് ചോദിച്ചു. *"അതായത് ഇവിടെ എന്റെതായി എന്റെ കുട്ടികൾക്ക് കൊടുക്കാൻ ഒന്നും ഇല്ല അല്ലേ? "*
ദേവി ഒന്ന് മൂളി . ഇത് കേട്ടപ്പോൾ   സുബ്രഹ്മണ്യന് സഹിച്ചില്ല കരച്ചിലിന്റെ വക്കിലെത്തിയ അദ്ദേഹം - അച്ഛനോട് പറഞ്ഞു , *"അച്ഛനെല്ലെ പറയാറ് ഈ എല്ലാ  പ്രപഞ്ചത്തിന്റെയും യജമാനൻ അങ്ങാണ്,  പിന്നെ  ഇതെല്ലാം  എങ്ങനെ  അന്യരുടെ വസ്തുക്കൾ ആയി?*  പാർവ്വതി ദേവി പുഞ്ചിരിച്ച് പറഞ്ഞു, *"ഈ വിവരം അഹങ്കാരികളായ മനുഷ്യർക്ക് അറിയില്ല . അവർ വിചാരിക്കുന്നു ഇതെല്ലാം എന്റെയാണ്. ഞാൻ ആണ് ദേവന് കൊടുക്കുന്നത്.  ദേവൻ നമ്മൾക്ക് അനുവദിച്ച തന്ന വസ്തുക്കളാണ് ഇതെല്ലാം എന്ന കാര്യം മനുഷ്യൻ മറക്കുന്നു . ഇപ്പോൾ മക്കൾക്ക്  കാര്യങ്ങൾ മനസ്സിലായില്ലേ!* എന്ന് പാർവ്വതി. മനസ്സിലായി എന്ന് മക്കൾ .
നോക്കൂ നമ്മൾ ഒരോരുത്തരും ഭഗവാനിൽ എന്തെങ്കിലും സമർപ്പിക്കുമ്പോൾ മുകളിൽ പറഞ്ഞ ഭാഗം മനസ്സിൽ ഓർക്കണം. ഇല്ലെങ്കിൽ ഈ കോപ്രായങ്ങൾക്കൊണ്ട് ഒരു ഫലവും ഇല്ല എന്ന് ഈ കഥ പഠിപ്പിക്കന്നു.

അമ്പലത്തിൽ ഒരു ട്യൂബ്ലൈറ്റ് വഴിപാട് ചെയ്താൽ അതിനുമുകളിൽ എഴുതും, *മരിച്ച പാറുക്കുട്ടിയമ്മയുടെ മക്കൾ, രാമൻ, കൃഷ്ണൻ.. തുടങ്ങി 5,8 പേരുകൾ !*
ഇതാണ് ഇന്ന് ക്ഷേത്രങ്ങളിലെ സ്ഥിതി !
പേര് എഴുതിവച്ചില്ലെങ്കിൽ വഴിപാട് ഇല്ല ! ഇങ്ങനെ വഴിപാട് ചെയ്താൽ ചിലപ്പോൾ വിപരീതഫലം ആയിരിക്കും വന്നുചേരുന്നത് ! ദേവന്റെ സ്ഥലം കൈവശപ്പെടുത്തി അവനവന്റെ പ്രശസ്തി വർധിപ്പിക്കാൻ ശ്രമിക്കുന്നതിന് !
വഴിപാട് ദേവനും/ദേവിയും  ഭക്തനുമായുള്ള ഒരു ഇടപാടാണ്. പ്രസിദ്ധിക്കായി ചെയ്താൽ ചിലപ്പോൾ അത്......
ശ്രദ്ധിക്കണം.. 🙏🏻

1 comment:

  1. എന്തൊക്കെ നുണയാണെടോ, ഒരു അടിസ്ഥാനവും ഇല്ലാതെ പടച്ചു വിടുന്നത് ? ഈ ശാപങ്ങൾ ഒക്കെ എവിടെ കൊണ്ട് തീർക്കും ?

    ReplyDelete