Friday, September 20, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
             *നാലാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

          *_ഉദ്ധവൻ തുടർന്നു പറയുന്നു. അനന്തരം യാദവന്മാരെല്ലാം ഭഗവന്മായാമോഹിതന്മാരായി മദ്യപാനം ചെയ്തു മത്തന്മാരായി. ഭഗവത് സങ്കൽപ്പത്താൽ അന്യോന്യം കലഹിച്ചു നശിച്ചു. ഭഗവാൻ തന്റെ അവതാര ലീലയെ ഉപസംഹരിക്കുവാൻ തീർച്ചയാക്കി ,അശ്വത്ഥവൃഷത്തിന്റെ താഴെ ഉപവിഷ്ടനായി. ബദരിക്കു പോകുവാൻ എന്നോട് ആജ്ഞാപിച്ചിരുന്നുവെങ്കിലും അവിടുത്തെ വിയോഗത്തെ സഹിക്കാതെ പിന്നെയും ഞാൻ തത്സമീപം പ്രാപിച്ചു. അതി കോമളാംഗനായി നീലമേഘ ശ്യാമളനായി, പീതാംബരാലംകൃതനായി, ഇടത്തേതുടയിൽ വലത്തേ പാദപത്മംവെച്ചു ചുറ്റും കടാക്ഷാമൃതം കൊഴിക്കുന്ന ആ കരുണാമൂർത്തിയെ ഞാൻ ദർശിച്ചു. മൈത്രേയ മഹർഷി അവിടെ യാദൃശ്ചികമായി വന്നു ചേർന്നു. ആ മഹാ ഭക്തൻ കേട്ടുകൊണ്ടിരിക്കേ തന്നെ ഭഗവാൻ ഭാഗവതസാരം എനിക്കുപദേശിച്ചു. അവിടുത്തെ ആജ്ഞ പ്രകാരം അവിടേക്ക് ഏറ്റവും പ്രിയപ്പെട്ട ശ്രീ ബദര്യാശ്രമത്തിലേക്കു ഞാനിപ്പോൾഗമിക്കുകയാണ്. അങ്ങക്ക് ആത്മതത്വം ഭഗവതാജ്ഞയാൽതന്നെ ആ മഹാമുനി ഉപദേശിക്കും. ഇത്രയും പറഞ്ഞ് ആ മഹാഭാഗവതൻ ബദരിക്കു യാത്രയായി. വിദുരനാകട്ടെ ആഭക്തോത്തമന്റെ വിയോഗത്താൽ ദുഃഖിതനായി, ഭഗവൽക്കരുണ വിചാരിച്ചു പ്രേമ വിഹ്വലനായി മൈത്രേയ സമീപത്തിലേക്കും പോയി._*

                    *തുടരും,,,,,✍*

_(3196)_*⚜HHP⚜*
            *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments:

Post a Comment