*അധ്യായം 22, ഭാഗം 1 - ഗജേന്ദ്രമോക്ഷം*
⚜⚜⚜⚜⚜⚜⚜⚜⚜⚜
*ഓം നമോ ഭഗവതേ വാസുദേവായ...*
🚩🚩🚩🚩🚩
*ദക്ഷിണേന്ത്യയിൽ നടന്ന ഒരു സംഭവമാണ്. ഇന്ദ്രദ്യുമ്നൻ പാണ്ടിരാജ്യത്തിലെ മഹാരാജാവാണ്. മധുരമീനാക്ഷിയുടെ പരമഭക്തൻ. അമ്മയുടെ കാരുണ്യംകൊണ്ട് ശ്രീഗുരുവായൂരപ്പനിലും അചഞ്ചലമായ ഭക്തി ഉണ്ടായി അദ്ദേഹത്തിന്. നാമസങ്കീർത്തനം അദ്ദേഹത്തിന്റെ ജീവിതചര്യയായിരുന്നു. 'നാമസങ്കീർത്തനമെന്യേ കരുതാനില്ലൊരു യജ്ഞവും' എന്ന മനോഭാവത്തിൽ അനുഷ്ഠാനത്തിന്റെ ഉദാത്ത ഭാവങ്ങളിലേക്കുയർന്നെത്തി അദ്ദേഹം. എല്ലാം വിട്ട് മലയപർവതത്തിന്റെ സാനുപ്രദേശങ്ങളിൽ ഒരിടത്തിരുന്ന് നാമം ജപിക്കുമ്പോഴേക്കും തന്നെ അദ്ദേഹത്തിന് സമാധി കൈവരുമായിരുന്നു. ചിലപ്പോൾ ആ സമാധിയിലിരുന്നുകൊണ്ടും നാമം ജപിയ്ക്കുന്നുണ്ടാകും.*
*ഒരിക്കൽ അഗസ്ത്യമഹർഷി ആ സങ്കേതത്തിൽ എത്തിയപ്പോൾ അദ്ദേഹം എഴുന്നേറ്റ് ആദരിക്കേണ്ടതായിരുന്നു. ഒരു ചെറിയ അപരാധം ഇദ്ദേഹത്തിന് പറ്റി. എന്തേ പുണ്യാത്മാക്കൾക്ക് ഇതുപോലുള്ള അബദ്ധങ്ങൾ പറ്റുന്നത്? എന്ന് അഗസ്ത്യമഹർഷി ആലോചിച്ചപ്പോഴാണ് - അതു ശരി! ഇയാൾക്കിനിയും പ്രാരാബ്ധമോ? ഇനിയും ഇയാൾക്ക് ജനിക്കേണ്ടതായി വരികയോ? എന്താ ഗുരുവായൂരപ്പാ ഇങ്ങിനൊക്കെ! ഇനി ബാക്കിയുള്ള പ്രാരാബ്ധകർമങ്ങൾ എല്ലാംകൂടി ഒരൊറ്റ ജന്മംകൊണ്ട് ഇയാൾ അനുഭവിച്ച് തീർന്നോട്ടെ എന്നാണോ? ആത്മസമർപ്പണം എന്നാൽ അവനവനെ തന്നെ ഭഗവാന് പൂർണ്ണമായി നൽകലാണല്ലോ. അഗസ്ത്യമഹർഷി ഈ ജീവാത്മാവിനെ അങ്ങിനെതന്നെ ഒരാനയായി ഭഗവാന്ന്യയിരുത്തി. ഭഗവാന് ഇപ്പോഴും ആനകളെ എത്ര ഇഷ്ടമാണ്. എത്ര ആനകളാണ് ഗുരുവായൂർ ദേവസ്വം വകയായിട്ടുള്ളത്. അന്ന് ആദ്യമായി ഭഗവാന് ഒരാനയെ നടയിരുത്തിയത് അഗസ്ത്യമഹർഷിയാണ്*
*ത്രികൂട പർവതത്തിന്റെ സാനു പ്രദേശങ്ങളിലെ വനാന്തരങ്ങളിൽ ഒരിടത്ത് ഒരു കൊമ്പനാനക്കുട്ടിയായി ഇദ്ദേഹം പിറന്നു. പെട്ടെന്ന് വളർന്ന് വലുതായി. വന്യജീവികളുടെ മുഴുവൻ നേതാവായി. സാധാരണ സിംഹമാണ് മൃഗരാജാവായി അറിയപ്പെടുന്നതെങ്കിലും ഇപ്പോൾ ആ പദവി ഈ ഗജേന്ദ്രനാണ്. ഇതിലൊന്നും വലിയ കാര്യമില്ല. ഗുരുവായൂരപ്പന്റെ ഭക്തന്മാർ എവിടെ ചെന്നാലും അവർ ചില സവിശേഷതകൾ അനുഭവിക്കാതിരിക്കില്ല. മനുഷ്യന്റെ അഹിംസപോലുള്ള ധർമങ്ങൾ ജന്തുക്കൾക്കുപോലും അന്ന് സ്വാധീനമായിരുന്നു. അവ പരസ്പരം കടിച്ചുകീറുന്ന ഏർപ്പാടൊക്കെ നിറുത്തി, അന്യോന്യം സഹായിച്ചും സഹകരിച്ചും ജീവിക്കുകയാണ്*
♥♥♥
*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*
💙💙💙
*ഉണ്ണികൃഷ്ണൻ കൈതാരം*
© *സദ്ഗമയ സത്സംഗവേദി*
*തുടരും....*
No comments:
Post a Comment