Sunday, September 22, 2019

[22/09, 22:24] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  184
ഭയങ്കരമായ ഒരു അസുരനെ നമ്മള് വളർത്തി കൊണ്ടിരിക്കാണ്. നമ്മൾ അറിയുന്നില്ല നാട് ഓടുമ്പോൾ നടുവില് ഓടലാലാണ് എല്ലാവരുടെയും സ്വാഭാവമേ പക്ഷേ മാറിനില്‌ക്കണവൻ ജയിക്കും. നടുവിൽ ഓടിയാൽ അപകടം ആണ്. കുറച്ചു പേരുടെയെങ്കിലും ബുദ്ധി ഒറിജിനൽ ആയിട്ടു ഇരിക്കണമെങ്കിൽ കുറച്ചു  മാറി നിൽക്കാൻ കെൽപ്പുള്ളവർ ഉണ്ടാവണം. നടുവിൽ ഓടുകയാണെങ്കിൽ പോയി വീഴും. ഇപ്പൊ നാട് ഓടുമ്പോൾ നടുവിൽ ഓടാണ്. അതാണ് ക്രിസ്തു നമ്മളെ ഒക്കെ ആട്ടിൻകുട്ടികളെ എന്നു വിളിച്ചത്.സ്കൂളില് ഒരു കുട്ടിയോട് കണക്കു ടീച്ചർ ചോദിച്ചു ഒരു വേലിയുടെ ഉള്ളിൽ 10 ആട് ഉണ്ട്. അതിൽ നാലെണ്ണം പുറത്തു പോയാൽ ബാക്കി എത്രണ്ണം ഉണ്ടാവും എന്നു ചോദിച്ചു.കുട്ടി പറഞ്ഞു ഒന്നും ഉണ്ടാവില്ല എന്നു പറഞ്ഞു ടീച്ചറ് ചൂരൽ എടുത്ത് കൊണ്ടുവന്നു അടിക്കാൻ ആയിട്ട് അപ്പൊ കുട്ടി പറഞ്ഞു ടീച്ചറേ വടി ഒക്കെ കയ്യിൽ വക്കാ നിങ്ങൾക്ക് വേണമെങ്കിൽ കണക്ക് അറിയുമായിരിക്കും പക്ഷേ ആടിനെക്കുറിച്ച് എനിക്ക് നല്ലവണ്ണം അറിയാം. നാല് പോയാൽ ബാക്കിയുള്ളത് ഒക്കെ പുറകെ പോകും. അവിടെ ഒന്നും ഉണ്ടാവില്ല. ആടുകളുടെ സ്വഭാവമാണ് നാലു പേര് എന്തു ചെയ്തു ബാക്കിയുള്ളവര് എല്ലാവരും അതു മാതിരി ചെയ്യും. എന്തു വേഷമാ കോമാളികളാണ് നമ്മള്. വിവരം ഉള്ളവരല്ല ഇന്ന് ഇപ്പൊ ആരോ പറഞ്ഞു സ്കുളില് പെൺകുട്ടികൾക്ക് പാന്റ്  ചില സ്കൂളുകളിൽ നിർബന്ധമാക്കുണൂത്രേ. ഒരു ചെറിയ കുട്ടി പാവം പാന്റ് ഇട്ടു പോയിട്ട് മൂത്രം ഒഴിക്കാൻ പോലും പറ്റാതെ ബുദ്ധിമുട്ടായിട്ട് അടക്കി വക്കാ വൈകുന്നേരം വരെ. ഇത് ഒരാൾ ചെയ്താൽ അതിന്റെ പ്രാക്ടിക്കൽ ഡിഫിക്കൽറ്റി പോലും ആലോചിക്കാതെ സകല സ്കൂളുകളും നാളെ ഇത് ചെയ്യും നോക്കിക്കോളാ. നമുക്ക് ഒന്നും സ്വാതന്ത്ര്യം ഉണ്ടാവില്ല . നമ്മുടെ കുട്ടി ആണുങ്ങളെപ്പോലെ വേഷം കെട്ടില്ല എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവില്ല. സ്കൂളിൽ പഠിക്കണം എങ്കിൽ ഇതു വേണ്ടി വരും. ഇങ്ങനെ അരപ്രത്യയ നേ യബുദ്ധികളാണ് നമ്മള് . മറ്റുള്ളവര് എങ്ങനെ നിശ്ചയിക്കുണൂ അതിനനുസരിച്ച് ജീവിക്കണ ഒരു സമ്പ്രദായം ആണ് ഉണ്ടായിക്കൊണ്ടിരിക്കണത് . ഇവിടെ ഒക്കെ ഈ അടിമത്തിലേക്ക് നമ്മള് വന്നുകൊണ്ടിരിക്കാണ്. ഇതിന്റെ ഇടയിൽ  ഒരാള് പുറത്തക്ക് ഞാൻ കാലു വക്കും എന്നു പറയണമെങ്കിൽ അസാമാന്യ ധൈര്യം വേണം .പക്ഷെ അങ്ങിനെ ഒരു തീരുമാനം എടുക്കാൻ ഒര് ആള് എങ്കിലും ഉണ്ടെങ്കിൽ ജഗത്തിലുള്ള സകല ദൈവീ ശക്തികളും അയാളുടെ പുറകിൽ ഉണ്ടാവും. അയാള് തനിയെ ഒന്നും അല്ല തീരുമാനിക്കണം അത്രേ ഉള്ളൂ .ഞാനീ കോമാളികളുടെ കൂടെ നടക്കില്ലാ എന്നു തീരുമാനിക്കണം അത്രേ ഉള്ളൂ.വേണ്ടാതീരുമാനിക്കാൻ ധൈര്യമുണ്ടോ വിവേകാനന്ദ സ്വാമികൾ ഒരിടത്തു പറയുന്നുണ്ട്  let a few source live for God and God alone and let the world go have no compromise എന്ന്.അതാണ് ബ്രാഹ്മണ്യം. ബ്രാഹ്മണൻ എന്നു വച്ചാൽ അതാണേ അല്ലാതെ ബ്രാഹ്മണനായിട്ട് കംമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കൽ അല്ല. കുറച്ച് പേര് ഈശ്വരന് വേണ്ടി മാറി നിൽക്കട്ടെ ഈശ്വരനു വേണ്ടി മാത്രം. എന്നിട്ടു ലോകത്തിനെ അങ്ങോട്ട് മാറ്റി നിർത്തട്ടെ അതിനു ധൈര്യമുണ്ടെങ്കിൽ the whole world will be revolutionized അങ്ങിനെ 10 പേരുണ്ടെങ്കിൽ മതി. ഒരാളുണ്ടെങ്കിൽ തന്നെ ലോകം കുലുക്കുണൂ. 10 പേരുണ്ടെങ്കിൽ പിന്നെ പറയാനുണ്ടോ ഒരു കമ്യൂണിറ്റി ഉണ്ടെങ്കിൽ പറയാനുണ്ടോ? ഒരു സൊസൈറ്റി ഒരു ഗ്രൂപ്പു മുഴുവൻ അതിനു വേണ്ടി ഉണ്ടെങ്കിൽ എന്താ? എന്തു ശക്തിയാ അതിനു പുറകില് .അപ്പൊ അതിനുള്ള കരുത്ത് നമുക്കില്ലാ നമുക്ക് ഭഗവദ് ഗീത പോലും അതിനു പറ്റിയ രീതിയിൽ വ്യാഖ്യാനിക്കുക ആണെങ്കിൽ വളരെ സൗകര്യം. നമ്മുടെ ആൾക്കാരൊക്കെ അങ്ങിനെയുള്ള വ്യാഖ്യാനങ്ങളിൽ ശ്രമം നടത്തുന്നു. ആ രീതിയിൽ പറഞ്ഞാലെ അവർക്കും മാർക്കറ്റ് ഉള്ളൂ. ഇതൊക്കെ അവസാനം സമാധാനിപ്പിക്കാൻ ഒരു വാക്കുണ്ട് കലി.കലികാലം അങ്ങനെ ഉണ്ടാവുള്ളൂ എന്നു പറഞ്ഞാൽ ഉറക്കം വരും രാത്രിയായാൽ.
( നൊച്ചൂർ ജി )
[23/09, 00:40] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 282*

ധാരയന്ത്യതികൃച്ഛ്രേണ പ്രായ: പ്രാണാൻ കഥഞ്ചന
പ്രത്യാഗമനസന്ദേശൈർവ്വല്ലവ്യോ മേ മദാത്മികാ:

ഭഗവാൻ ഉദ്ധവരോട് പറഞ്ഞു.

ഞാൻ എങ്ങനെയെങ്കിലുമൊക്കെ തിരിച്ചവരുടെ അടുത്ത് ചെല്ലും എന്ന ഒരേ ഒരു ഭാവം കൊണ്ട് മാത്രമാണ് ഗോപികൾ പ്രാണൻ ധരിച്ച് കൊണ്ട് നില്ക്കണത്. അല്ലെങ്കിൽ അവർ ജീവിക്കില്യ.

അതുകൊണ്ടാണ് നാരദമഹർഷി ഭക്തിക്ക്  യഥാ വ്രജ ഗോപികാനാം എന്നു പറഞ്ഞത്. ഭക്തിയെ വ്യാഖ്യാനിക്കുമ്പോൾ നാരദമഹർഷി  തന്റെ അഭിപ്രായത്തിൽ ഭക്തി എന്താണെന്ന് പറഞ്ഞു. വ്യാസഭഗവാന്റെ അഭിപ്രായം പറഞ്ഞു. ശാണ്ഡില്യന്റെ അഭിപ്രായം പറഞ്ഞു. ഗർഗ്ഗാചാര്യന്റെ അഭിപ്രായം പറഞ്ഞു. ഈ അഭിപ്രായങ്ങളൊക്കെ പറഞ്ഞിട്ട് നാരദർ തന്റെ അഭിപ്രായം പറഞ്ഞു.

തദർപ്പിത അഖിലാചാരതാ തത് വിസ്മരണേ പരമവ്യാകുലതാ
എല്ലാത്തിനേയും ഭഗവാനിൽ അർപ്പിച്ചിട്ടുള്ള ആചരണവും ഭഗവാനെ മറക്കുന്നതിൽ സഹിക്കവയ്യാത്ത വ്യാകുലത, വിരഹതാപം ആണ് ഭക്തി.

 യഥാ വ്രജഗോപികാനാം
 ഗോപികകളെപോലെ

ഡതദർപ്പിത അഖിലാചാരത:
അവർക്ക് സർവ്വവും  ഭഗവാനിൽ അർപ്പിതമാണ്. സഹിക്കവയ്യാത്ത വിരഹതാപം😥😥

ആ ഗോപികളുടെ അടുത്തേയ്ക്കാണ് തന്റെ സന്ദേശവുമായി ഭഗവാൻ ഉദ്ധവരെ അയയ്ക്കുന്നത്. ഉദ്ധവർ ഭഗവാന്റെ സന്ദേശവാഹകൻ മാത്രമാണ്. അല്ലാതെ ഉദ്ധവർ അവിടെ ചെന്ന് ഗോപികൾക്ക്  ഒന്നും ഉപദേശിച്ചില്യ.

ഉദ്ധവർ അവിടെ വേദാന്തം പറയാനായിട്ട് ചെന്നുവെന്നും ഗോപികകൾ അത് കേട്ടില്യാ എന്നും എന്തൊക്കെയോ കപോലകല്പിതമായ വാദങ്ങളൊക്കെ ണ്ട്. ഉദ്ധവർ ഭഗവാന്റെ സന്ദേശവാഹകൻ മാത്രമാണ്. തന്റേതായ ഒരു വാക്കും ഗോപികകളുടെ അടുത്ത് പറഞ്ഞില്യ. ഭഗവാൻ ഉദ്ധവരെ ഒരു സന്ദേശവാഹകനായിട്ട് അയയ്ക്കുന്നു. അതും പ്രേഷ്ഠതമനായ ഭക്തൻ ആയതുകൊണ്ട്. ന്താ? ഗോപികളുടെ അടുത്തേയ്ക്ക് അയക്കേണ്ടത് ഭക്തനെ ആയിരിക്കണം. അങ്ങനെ ഉദ്ധവർ വ്രജഭൂമിയിലേക്ക് ചെല്ലുന്നു.

പോകുന്ന വഴിയിൽ വൃന്ദാവനക്കാറ്റ് ഉദ്ധവരുടെ മേലെ സ്പർശിക്കണു!. വൃന്ദാവനത്തിലേക്ക് എത്തുമ്പഴും പശുക്കുട്ടികൾ മോങ്ങുന്നതും പശുക്കൾ മേയുന്നതും ഒക്കെ കണ്ടു കൊണ്ട് ഉദ്ധവർ വ്രജത്തിൽ ചെല്ലുന്നു. വസുദേവരും നന്ദഗോപരും യശോദയും ഉദ്ധവരെ സാക്ഷാൽ വാസുദേവനെ എന്ന വണ്ണം അർച്ചിച്ചാദരിച്ചു.
  ശ്രീനൊച്ചൂർജി
 *തുടരും. .*

No comments:

Post a Comment