Sunday, September 22, 2019

[23/09, 06:54] Reghu SANATHANA: അപരോക്ഷാനുഭൂതി - 91

     സംസാരതരണത്തിനു ഇങ്ങനെ അദ്വൈതബോധസത്യം വിചാരം ചെയ്തറിയുക മാത്രമാണ് പോംവഴി.

   ആത്മാനംസതതംജാനൻ
   കാലംനയമഹാമതേ
   പ്രാരബ്ധമഖിലംഭുഞ്ജൻ
   നോദ്വേഗം കർതുമർഹസി (89)

    സദാസമയം ഇങ്ങനെ വിചാരം ചെയ്ത് ബോധാത്മാവാണു സർവ്വവുമെന്നറിഞ്ഞ് അല്ലയോ ബുദ്ധിമാനായ മനുഷ്യ, ജീവിതം കഴിച്ചുകൂട്ടൂ. തല്കാലദേഹം ചെയ്തുതീർക്കേണ്ട കർമ്മമൊക്കെ ചെയ്തു ഫലം അനുഭവിക്കുമ്പോൾ മനസ്സു വ്യാകുലപ്പെടേണ്ട കാര്യം  വന്നുചേരുന്നതേയില്ല.

നോദ്വേഗം കർതുമർഹസി

    മനസ്സു വ്യാകുലപ്പെടേണ്ട കാര്യം വന്നുചേരുന്നതേയില്ല. എപ്പോൾ? തല്കാലദേഹം കർമ്മം ചെയ്യുകയും ഫലം അനുഭവിക്കുകയും ചെയ്യുമ്പോൾ. ജ്ഞാനം ഉണ്ടായ ശേഷവും ദേഹം നിലനിൽക്കുന്നതായും കർമ്മം ചെയ്തു ഫലമനുഭവിക്കുന്നതായും കാണുന്നുണ്ടല്ലോ എന്നു ചിലർക്കു തോന്നിയേക്കാം. അത് സാരമില്ല. അനുഭവിച്ചു പോന്ന ഭ്രമത്തിന്റെ അല്പ കാലത്തേയ്ക്കു കൂടിയുള്ള അർഥശൂന്യമായ തുടർച്ച മാത്രമാണത്. ജ്ഞാനിക്കതു കൊണ്ട് ആശ്വാസമല്ലാതെ ഒരു വ്യാകുലതയും ഉണ്ടാകുന്നില്ല. മരക്കുറ്റിയെ അറിഞ്ഞു കഴിഞ്ഞശേഷവും അകന്നു നിൽക്കുമ്പോൾ പുരുഷന്റെ ഭ്രമം തോന്നുന്നതുപോലെ നിസ്സാരമാണത്. അവിടെ പുരുഷ ഭ്രമം തോന്നുമ്പോഴും അനുഭവം ഇല്ലെന്നു തന്നെയാണ്. തൽക്കാല ദേഹത്തിന്റെ കർമ്മവും ഫലവും അനുഭവിക്കുന്നതിനെയാണ് ശാസ്ത്രം പ്രാരബ്ധാനുഭവമെന്നു പറയുന്നത്. ഏതേതു കർമ്മങ്ങൾ ചെയ്തു തീർക്കാനാണോ തല്ക്കാലദേഹം രൂപംകൊണ്ടത് അതാണു പ്രാരബ്ധകർമ്മം. ആരംഭിക്കപ്പെട്ടു കഴിഞ്ഞ കർമ്മമാണു പ്രാരബ്ധ കർമ്മം. പ്രാരാബ്ധ കർമ്മം ചെയ്തു മുന്നോട്ടു നീങ്ങുന്തോറും തന്റെ കർമ്മമെല്ലാം ഇതാ പൂർണമായി അവസാനിക്കാൻ പോകുന്നു എന്ന ആശ്വാസം ജ്ഞാനിക്കനുഭവപ്പെട്ടു കൊണ്ടേയിരിക്കും. അവിടെ വ്യാകുലതയുടെ പ്രശ്നമേയുദിക്കുന്നില്ല. സമർഥമായ അഭിനയം അവസാനിപ്പിക്കാൻ പോകുന്ന ഒരു നടന്റെ ചാരിതാർത്ഥ്യമാണവിടെ ജ്ഞാനിക്കനുഭവപ്പെടുക. ജഡ ദേഹവും ജഗത്തും  ഇല്ലാത്തവയാണെന്നദ്ദേഹം വ്യക്തമായും അനുഭവിക്കുന്നു. അതുകൊണ്ട് ജീവിതസാഫല്യം കൊതിക്കുന്ന മുമുക്ഷു തത്ത്വവിചാരം ചെയ്തു ബോധാത്മാവിനെ നല്ലപോലെ പോലെ അറിഞ്ഞു കാലം കഴിച്ചു കൂട്ടേണ്ടതാണ്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[23/09, 06:54] Reghu SANATHANA: വിവേകചൂഡാമണി-31

    നമുക്കിന്ന് അജ്ഞാതമായിക്കിടക്കുന്ന രഹസ്യങ്ങളെ --- പരമസത്യത്തെ --- വ്യക്തമാക്കിത്തരുകയാണ് ഗുരു ചെയ്യുന്നത്. ജിജ്ഞാസുവിന്ന് അതിനെക്കുറിച്ച് ശരിയായ ബോധം വരുത്തുന്നതിന്നു വേണ്ട യുക്തികളെയും അദ്ദേഹം ഉന്നയിക്കുന്നു. അതാകട്ടെ, ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ഏതാനും നിർദ്ദേശങ്ങൾ മാത്രമാണു താനും. ആന്തരികവികാസത്തിന്നുള്ള പ്രായോഗികപദ്ധതിയെന്ന നിലയ്ക്ക് ആ ജീവിതമൂല്യങ്ങളെ അനുഷ്ഠാനത്തിൽ കൊണ്ടുവന്നെങ്കിൽ മാത്രമേ അവകൊണ്ടു പ്രയോജനമുള്ളൂ.  മനോബുദ്ധികളുടെ ഘടനയിൽ സമൂലമായ ഒരു പരിവർത്തനം ---  പുനഃപ്രതിഷ്ഠ, അഥവാ, പുനഃസംഘടനതന്നെ വേണ്ടിയിരിക്കുന്നു. അത്തരമൊരു നേട്ടം കൈവരിക്കുന്നതിലുള്ള വിജയം നമ്മുടെതന്നെ പ്രയത്നത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് സാധകൻ ഗുരുവിന്റെ ഉപദേശങ്ങളുടെ ഭാവാർത്ഥം ശരിയാംവണ്ണം ഗ്രഹിക്കുന്നതിലും, പ്രായോഗികമാക്കുന്നതിലും ജാഗരൂകനായിരിക്കണം; (തേനോപദിഷ്ടാർത്ഥസമാഹിതാത്മാ) -- ഗുരുവാക്യങ്ങളുടെ പൊരുളിൽ മനസ്സുറപ്പിക്കണം എന്ന് ആചാര്യസ്വാമികൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

    ഗുരു പറഞ്ഞതുപോലെ പ്രവർത്തിക്കാനുള്ള സന്നദ്ധതയല്ല, അദ്ദേഹം ചെയ്യുന്നതുപോലെ ചെയ്യാനുള്ള (അദ്ദേഹത്തെ ബാഹ്യമായി അനുകരിക്കാനുള്ള) പ്രവണതയാണ് പ്രായേണ ശിഷ്യന്മാരിൽ കണ്ടുവരുന്നത്. ഗുരു എന്തു ചെയ്യുന്നു എന്നല്ല നാം നോക്കേണ്ടത് --- അതിന്റെ  താല്പര്യം മനസ്സിലാക്കാനോ, അതുപോലെ ചെയ്യാനോ ഇപ്പോൾ നമുക്ക് കഴിവില്ല--- എന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അല്ലാത്തപക്ഷം 'എന്റേത് അഞ്ചാമത്തേത് മാത്രമാണ്; ഭഗവാന് 16008 ഭാര്യമാർ ഉണ്ടായിരുന്നില്ലേ?' എന്ന് സൗകര്യപൂർവ്വം പ്രഖ്യാപിക്കുന്ന 'ഭക്ത ആഭാസ'ന്മാരെ നമുക്ക് അനുമോദിക്കേണ്ടി വരും !! ആത്മനാശത്തിന്ന് ഇതുപോലെ എത്രയെത്ര വിചിത്രമാർഗ്ഗങ്ങൾ ഉണ്ടാവാം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[23/09, 06:54] Reghu SANATHANA: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 06 (22/09/2019) ഞായർ_

*അധ്യായം 23,ഭാഗം1- വാമനാവതാരം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ*
*കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം*
*ആധികൾ, വ്യാധികളൊന്നുമില്ല, ആമോദമോടെ വസിയ്ക്കും കാലം!*


*മഹാബലി എന്ന വ്യക്തി മാത്രമല്ല, അന്ന് എല്ലാ ദിക്കിലും അധികം ആളുകളും ബലിയെ ആദർശപുരുഷനായിക്കണ്ട്, ഈശ്വരാർപ്പണമാണ് ജീവിതത്തിൽ ഏറ്റവും മഹത്തായ ലക്ഷ്യം, നേട്ടം എന്നൊക്കെ മനസ്സിലാക്കിയവരായിരുന്നു.ദേവ, യക്ഷ, ഗന്ധർവന്മാരൊക്കെ ഈശ്വരനെ ഭജിച്ച്, ഭഗവദനുഗ്രഹംകൊണ്ട് കിട്ടുന്ന പ്രസാദമായിട്ടേ ജീവിതത്തിലെ സൗഭാഗ്യങ്ങളെ കണക്കാക്കിയിരുന്നുള്ളൂ. അത്തരമൊരു ജീവിതസമ്പ്രദായം ഉദ്ദേഹത്തിന്റെ ഭരണകാലത്ത് ലോകമെമ്പാടും ഉണ്ടായിരുന്നു. പക്ഷേ എപ്പോഴും കാണൂല്ലോ അപൂർവം ചില എതിരാളികൾ. മഹാബലിയുടെ ഭരണകൂടത്തെ തകർക്കാൻ ആദ്യമായൊരു ഗൂഢാലോചന നടത്തിയത് ഒരു സ്ത്രീ ആയിരുന്നു -ദേവന്മാരുടെ അമ്മ! അവർക്കിപ്പോൾ സ്വന്തം ഉണ്ണിയെ ഒന്നു കാണാൻ കിട്ടുന്നില്ല. എവിടെ ഇന്ദ്രൻ?*


*ഗുരുനാഥന്റെ അനുഗ്രഹംകൊണ്ടാണ് ബലിയ്ക്ക് ഇത്രയൊക്കെ ഉയർച്ചയുണ്ടായത്. അതുപോലെ, തന്റെ ഗുരുനാഥനും തന്നെ അനുഗ്രഹിച്ചാൽ തനിക്കും ഭേദപ്പെട്ടൊരു നില കൈവരും എന്നു കരുതി വ്യാഴാചാര്യനെ നമസ്കരിച്ച്, ആശ്രയിച്ച് ഇന്ദ്രൻ പറഞ്ഞു; "എനിയ്ക്കിരിക്കാൻ ഒരു കസേരയെങ്കിലും.." അതില്ലാതെ ശീലമില്ല ദേവേന്ദ്രന്. പലപ്പോഴും കസേര എടുത്ത് തൂക്കിയിട്ടുകൊണ്ടാണ് നടക്കുക. എവിടെ ചെന്നാലും തനിക്കിരിക്കാൻ വേണ്ടി. ഇപ്പോൾ അതുപോലും നഷ്ടപ്പെട്ടു. ആരും ഇന്ദ്രനെ തിരിഞ്ഞുനോക്കുന്നില്ല. അയാളുടെ ആയിരം കണ്ണുകൊണ്ട് മറ്റുള്ളവരുടെ ഐശ്വര്യം കണ്ട് അന്തംവിട്ട് കുനുഷ്ഠ്, കുശുമ്പ് ഇതൊക്കെയായി നിൽക്കുകയാണ്. പറഞ്ഞു, "എനിക്കും എന്തെങ്കിലും ഒരു മേൽഗതി.. " ഭഗവാൻ പാലാഴിമഥന കാലത്ത് പറഞ്ഞതാണ്, "തനിക്കീ കഷണ്ടീം, ജരാനരകളുമൊക്കെ ഉണ്ടായത് മഹാബലിയുടെ മഹത്വം കണ്ടുള്ള അസൂയ കാരണമാണ്. അതുമാറ്റി ബലിയുടെ സഹായമുണ്ടെങ്കിൽ - പിന്നെ എന്റേയും- എന്തെങ്കിലുമൊക്കെ തനിയ്ക്ക്...."*



*സജ്ജനങ്ങളുടേയും, ഈശ്വരന്റേയും സഹായം കൊണ്ടേ മനുഷ്യന് അമൃത് ആസ്വദിക്കാൻ പറ്റൂ എന്ന് ഭഗവാൻ അന്നേ പഠിപ്പിച്ച പാഠം പക്ഷേ, കേറിയില്ല ദേവേന്ദ്രന്റെ തലയിൽ. ഇപ്പോൾ ഗുരുനാഥൻ അത് വീണ്ടും പറഞ്ഞു, "സജ്ജനങ്ങൾക്കെതിരായി മനസ്സുകൊണ്ട് പ്രവർത്തിയ്ക്കാതിരിക്കൂ. അവരെ കാണുന്ന നേരത്ത് ലജ്ജ വിട്ടുടൻ വീണു നമിയ്ക്കണം. ഇത് തനിയ്ക്കത്ര ബുദ്ധിമുട്ടുണ്ടെങ്കിൽ, താൻ കുറച്ചുകാലം ഇതൊക്കെ വിട്ട് - കുറേനാൾ കസേരയിൽ കഴിഞ്ഞതല്ലേ - ഏതെങ്കിലും കാട്ടിൽ ചെന്ന് ഭഗവാനെ ധ്യാനിച്ച് കഴിയൂ. ഹരിഃസ്മൃതിഃ സർവ വിപത് വിമോക്ഷണം!" ഈ ഉപദേശം കൊടുക്കാനേ ഗുരുനാഥനായുള്ളൂ.*


 
    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*


© *സദ്ഗമയ സത്സംഗവേദി*

*തുടരും....*
[23/09, 06:54] Reghu SANATHANA: *സനാതനം 28*
🌻🌸🌻🌸🌻🌸🌻🌸🌻🌸

*ഉപവേദങ്ങൾ*

*അനാദികളും അപൗരുഷേയങ്ങളും എന്നു വിശ്വസിക്കപ്പെടുന്ന ഋക്‌, യജുസ്‌, സാമം, അഥർവം എന്നീ വേദങ്ങളോടു ചേർന്നു നിൽക്കുന്നവയും ഏതാണ്ട്‌ തുല്യസ്ഥാനീയങ്ങളും ആയ ഉത്‌കൃഷ്‌ടകൃതികളാണ് ഉപവേദങ്ങൾ.*

*ഉപവേദങ്ങള്‍ നാലെണ്ണമാണ്. ആയുര്‍വേദം, ധനുര്‍വേദം, ഗന്ധര്‍വ്വവേദം, ശിൽപ്പവേദം (അര്‍ത്ഥവേദം) എന്നിവ.*

*ആയുർവേദം*
--------------------------

*ആയുര്‍വേദത്തില്‍ ശരീരരക്ഷ, ആരോഗ്യത്തിനുള്ള ഉപാധികള്‍, ഔഷധത്തിന്റെ ഗുണം, രോഗചികിത്സ എന്നിവയെല്ലാം പറഞ്ഞിട്ടുണ്ട്. അഥര്‍വ്വ വേദത്തിന്റെ ഉപവേദമാണ് ആയുര്‍വേദം. ഋഗ്വേദത്തിലും ആയുർവ്വേദ വിധികളെ കുറിച്ചും, ഔഷധങ്ങളെക്കുറിച്ചും വിവരണമുണ്ട്.*

*ചരകസംഹിതയും സുശ്രുതസംഹിതയും ഏറെ പ്രശസ്തി നേടിയ ആയുർവേദ ഗ്രന്ഥങ്ങളാണ്. എല്ലാ വേദങ്ങളിലും ആയുർവേദം അന്തർഭവിച്ചിരിക്കുന്നതുകൊണ്ടും, എല്ലാ വേദങ്ങളും ആയുർവേദത്തെ ആശ്രയിക്കുന്നതുകൊണ്ടും, അതിനെ അഞ്ചാമത്തെ വേദമായി അംഗീകരിക്കേണ്ടതാണെന്നും ചിലർക്കഭിപ്രായമുണ്ട്‌. സുശ്രുതന്‍, ചരകന്‍, വാഗ്‌ഭടന്‍, മാധവാചാര്യന്‍, ഭാവമിശ്രന്‍, ശാർങ്‌ഗധരന്‍ തുടങ്ങിയ നിരവധി ആചാര്യന്മാർ ആയുർവേദത്തെ പുഷ്‌ടിപ്പെടുത്തിയിട്ടുണ്ട്‌. ആത്രയന്‍, അഗ്നിവേശന്‍, ഹാരീതന്‍ തുടങ്ങിയവരുടെ സംഹിതകളിലാണ്‌ ആയുർവേദമെന്ന പദം ആദ്യമായി പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌. കാശ്യപസംഹിതയിൽ ആയുർവേദത്തിന്‌ അഥർവ്വവേദത്തോടുള്ള ബന്ധം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ആയുർവേദം മനുഷ്യചികിത്സയെയാണ്‌ മുഖ്യമായി ലക്ഷ്യമാക്കുന്നതെങ്കിലും ഹസ്‌ത്യായുർവേദം, അശ്വായുർവേദം, വൃക്ഷായുർവേദം മുതലായ വിഭാഗങ്ങളും ഇതിലുണ്ട്‌.*

*ധനുർവേദം*
----------------------

*യജുര്‍വേദത്തിന്റെ ഉപവേദമാണ് ധനുര്‍വ്വേദം. ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നും അവ എങ്ങനെ നിര്‍മ്മിക്കാമെന്നും വിശദീകരിക്കുകയാണ് ഇതിലെ മുഖ്യ വിഷയം. ധനുർവേദം യജുർവേദത്തോടു ചേർന്നതാണ്‌. ഈ ഉപവേദത്തിൽ ആദ്യം രാജ്യഭരണതന്ത്രവും ഉള്‍പ്പെട്ടിരുന്നു. ഇന്ന്‌ അതു ധാനുഷ്‌ക്കം (യുദ്ധശാസ്‌ത്രം) മാത്രമായി. പലതരം ആയുധങ്ങളായ ഗദ, ശൂലം, കുന്തം, പരശു, മഴു തുടങ്ങിയവയുടെ നിർമാണരീതി; പദ്‌മവ്യൂഹം, ചക്രവ്യൂഹം, ഗരുഡവ്യൂഹം തുടങ്ങിയ പലതരം സേനാവിന്യാസക്രമങ്ങള്‍; ആയോധനകലകള്‍ എന്നിവയെല്ലാം ധനുർവേദവിഷയങ്ങളാണ്‌.*

*ധനുർവേദാധ്യയനത്തിനായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്‌. മഹാഭാരതത്തിലും അഗ്നിപുരാണത്തിലും ധനുർവേദത്തെക്കുറിച്ചുള്ള പരാമർശങ്ങളും പ്രതിപാദ്യങ്ങളും കാണാം. സേനയുടെ ചതുരംഗങ്ങളായ പദാദി (കാലാള്‍), അശ്വാരൂഢം (കുതിര), രഥാരൂഢം (തേര്‌), ഗജാരൂഢം (ആന) എന്നിവ ധനുർവേദത്തിന്റെ നാലു പാദങ്ങളായി കൽപ്പിക്കപ്പെടുന്നു.*

*തുടരും......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190922

No comments:

Post a Comment