Sunday, September 22, 2019

[23/09, 04:44] Harihara Panikker Hindu: 🍃🌷🍃🌷🍃🌷🍃🌷🍃🌷🍃
          *🕉സുഭാഷിതം🕉*

▫▫▫▫▫▫▫▫▫▫▫
*അവിസ് മൃതിഃ കൃഷ്ണപദാരവിന്ദയോഃ ക്ഷിണോത്യഭദ്രാണി ശമം*
*തനോതി ച I*
*സത്ത്വസ്യ ശുദ്ധിം* *പരമാത്മഭക്തിം ജ്ഞാനം ച വിജ്ഞാന*
*വിരാഗയുക്തം II*
▫▫▫▫▫▫▫▫▫▫▫
*ഭഗവാനായ ശ്രീകൃഷ്ണന്‍െറ പാദാരവിന്ദങ്ങളെ നിരന്തരം സ്മരിക്കുന്നതുകൊണ്ട് സകല പാപങ്ങളും നശിക്കും. ശാന്ത്യാദിഗുണങ്ങളുണ്ടാകും. അന്തഃകരണം പരിശുദ്ധമാകും. പരമാത്മാവില്‍ പരമപ്രേമമുണ്ടാകും. അനുഭവപര്യവസായിയായ ജ്ഞാനവും അതിനു് കാരണമായ വിഷയവൈരാഗ്യവും സിദ്ധിക്കും*
🍃🌷🍃🌷🍃🌷🍃🌷🍃🌷🍃
[23/09, 04:44] Harihara Panikker Hindu: 💦💦💦💦💦💥💦💦💦💦💦
*_മനുസ്മൃതി - അദ്ധ്യായം - അഞ്ച്_*
*~_____________________________________~*

*_ശ്ലോകം - 119_*

*_ചരുണാം സ്രുക് സ്രുവാണാം ച ശുദ്ധിരുഷ്ണേന വാരിണാ_*
*_സ്ഫ്യശൂർപ്പ ശകടാനാം ച മുസലോലൂഖലസ്യ ച_*

*_അർത്ഥം:_*

          *_ഘൃതാദിലിപ്തമായ ചരുവും സ്രുക്കും സ്രുവവും ചൂടുവെള്ളം കൊണ്ടു ശുദ്ധിയാക്കണം. അതുപോലെ തന്നെ സ്ഫ്യം മുറം വണ്ടി ഉലക്ക ഉരല് എന്നിവയും ചൂടുവെള്ളംകൊണ്ടു കഴുകി ശുദ്ധമാക്കണം._*

*_ശ്ലോകം - 120_*

*_അദ്ഭിസ്തു പ്രോക്ഷണം ശൗചം ബഹുനാം ധാന്യ വാസസാം_*
*_പ്രക്ഷാളനേന ത്വൽപാനാമദ്ഭിഃ ശൗചം വിധീയതേ_*

*_അർത്ഥം :_*

     *_വളരെയധികമുള്ള ധാന്യങ്ങൾ ,വസ്ത്രങ്ങൾ എന്നിവ ജല പ്രോക്ഷണം കൊണ്ടു ശുദ്ധമാകും. അല്പമായ ധാന്യ വസ്ത്രങ്ങളാണെങ്കിൽ ജലം കൊണ്ടു കഴുകി ശുദ്ധമാക്കണം.._*

*_തുടരും,,,,,,,✍_*
                _(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
💦💦💦💦💦💥💦💦💦💦💦
[23/09, 04:44] Harihara Panikker Hindu: ✨✨✨✨✨✨✨✨✨✨✨
🌾🔰🌾🔰🌾🔰🌾🔰🌾🔰🌾

             *ഹൈന്ദവ വിജ്ഞാനം*
*:〰:〰:〰:〰:〰:〰:〰:〰:〰:*
_(ഗായത്രീ മന്ത്രജപം ഏതൊരാൾക്കും സ്വീകരിക്കാം. എന്നാൽ ചില പാലന ക്രമങ്ങൾ ഉണ്ടെന്നു മാത്രം .ഷഡ്ശുദ്ധി [വാക് ശുദ്ധി, ചിന്താശുദ്ധി, അന്ന ശുദ്ധി, ശരീരശുദ്ധി ,വസ്ത്ര ശുദ്ധി, കർമ്മശുദ്ധി ] കളോടും പഞ്ചകർമ്മ [കൃത്യനിഷ്ഠ, ആത്മാർത്ഥത, വിവേകം, വിനയം, അച്ചടക്കം]ങ്ങളോടും കൂടി ഗായത്രീ ദേവിയെ ഭക്തിയോടെ മനസ്സിൽ പ്രതിഷ്ഠിച്ച് വിധി പ്രകാരം ജപിച്ചാൽ ഗായത്രീ ജപോപാസനയുടെ പൂർണ്ണതയിലെത്തിചേരാം)_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

*_മാതംഗി ഗായത്രീമന്ത്രം_*


_സ്വന്തം കാര്യസാദ്ധ്യത്തിനായി മറ്റുള്ളവരെ സ്വാധീനിക്കാൻ_

*_ഓം മാതംഗ്യെെ ചവിദ്മഹേ_*
*_ഉച്ഛിഷ്ടചണ്ഡാല്യെെ ച ധീമഹീ_*
*_തന്നോ ദേവി പ്രചോദയാത് ._*

_ഓം. മഹാദേവതയായ മാതംഗീദേവീ ഞാനിതാ ധ്യാനിക്കുന്നു. ഭക്തനായ ചണ്ഡാലവംശജനായ മാതംഗമഹർഷിയുടെ പുത്രിയായി അവതരിച്ച അല്ലയോ മാതംഗീദേവീ എനിക്ക് വർദ്ധിച്ച ബുദ്ധി നൽകി എന്റെ മനസ്സിനെ പ്രഭാപൂരിതമാക്കിയാലും._

_(3196)_*⚜HHP⚜*
          *_💎💎 താളിയോല💎💎_*
🌾🔰🌾🔰🌾🔰🌾🔰🌾🔰🌾
✨✨✨✨✨✨✨✨✨✨✨

No comments:

Post a Comment