Tuesday, September 24, 2019

[24/09, 21:59] +91 99610 02135: ⚜ *മഹാഭാരതം - 8 (സുധാമ)*⚜
             


*അതേ സമയം ഉജ്ജയനിയിൽ സന്ധീപന്റെ ഗുരുകുലത്തിൽ ശ്രീ കൃഷ്ണനും ..ബലരാമനും ..സുധാമ  എന്ന ഒരു ബ്രാഹ്മണ ബാലനും വിദ്യ അഭ്യസിച്ചു വരുകയായിരുന്നു ..സന്ദീപന്റെ പത്നി ശ്രീ കൃഷ്ണനെ കണ്ടത് തനിക്കു നഷ്ട്ടപെട്ടു പോയ പുത്രന്റെ സ്ഥാനത്തായിരുന്നു.ഒരിക്കൽ അവർ സന്ദീപനോട് പറഞ്ഞു ഗുരു ദക്ഷിണയായി ശ്രീകൃഷ്ണനോട് ഇവിടെ തന്നെ നിൽക്കാൻ ആവിശ്യപെടാൻ...സന്ദീപൻ പറഞ്ഞു ശ്രീ കൃഷ്ണൻ സമുദ്രം പോലെയാണ് എല്ലാവരുടെയും ആണ് എന്നാൽ ആർക്കും സ്വന്തമാക്കാൻ കഴിയില്ല എന്ന് ..അവൻ ദേവകിക്കും യശോദയ്ക്കും വേണ്ടി നിന്നില്ല ..പിന്നെ എങ്ങനെ നിനക്ക് വേണ്ടി അവൻ നില്ക്കും* ?

   *ഒരിക്കൽ ശ്രീ കൃഷ്ണനെയും സുധാമയെയും കൂടി കാട്ടിൽ വിറക്  ശേഘരിക്കാൻ സന്ദീപൻ അയച്ചു ..സന്ദീപന്റെ പത്നി അവർക്കുള്ള ഭക്ഷണം   സുധാമയുടെ കയ്യിൽ കൊടുത്തിരുന്നു . വിറക് ശേഘരിച്ചു കഴിഞ്ഞപ്പോഴേക്കും രാത്രിയായി ..അപ്പോഴേക്കും ശക്തമായി മഴയും പെയ്തു തുടങ്ങി*

   *വഴിയിൽ വെള്ളപൊക്കമായി ഇനി നീന്തിയല്ലാതെ തിരിച്ചു പോകാൻ സാധ്യമായിരുന്നില്ല ...പക്ഷെ സുധാമയ്ക്ക് നീന്താൻ അറിയില്ലായിരുന്നു ..അത് കൊണ്ട് അവർ അന്ന് രാത്രി  മരത്തിന്റെ മുകളിൽ കയറിയിരിക്കാൻ തീരുമാനിച്ചു ..വന്യ ജീവികളിൽ നിന്നും രക്ഷപെടാനായിരുന്നു മരത്തിന്റെ മുകളിൽ കയറിയത് ..രണ്ടു പേരും രണ്ടു മരത്തിനു മുകളിലായിരുന്നു ..അല്പസമയം കഴിഞ്ഞു സുധാമയ്ക്ക് വിശന്നു ...അവൻ ശ്രീ കൃഷ്ണനെ കുറിച്ച് ഓർത്തു..അവൻ കൃഷ്ണനെ വിളിച്ചു*

 *സുധാമ : കൃഷ്ണാ .. നീ ഉറങ്ങിയോ* ?

*കൃഷ്ണൻ : വിശന്നിരിക്കുമ്പോൾ ഞാൻ എങ്ങനെ ഉറങ്ങാനാണ്*  ..

*ഇത് കേട്ടപ്പോൾ സുധാമയ്ക്ക് തോന്നി ഭക്ഷണം കഴിച്ചാൽ ശ്രീ കൃഷ്ണൻ ഉറങ്ങി മരത്തിൽ നിന്നും മറിഞ്ഞു വീഴും ..അപ്പോൾ അവനു ഭക്ഷണം കൊടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത് സുധാമ ഇങ്ങനെ  ആലോചിക്കുന്നതിനോടൊപ്പം കുറേശെ ഭക്ഷണം കഴിക്കുണ്ടായിരുന്നു ...രാവിലെ ആയപ്പോൾ ഭക്ഷണം മുഴുവൻ തീർന്നിരുന്നു.. ശ്രീ കൃഷ്ണൻ ഇത് അറിഞ്ഞാൽ തന്നോട് പിണങ്ങും എന്നാണ് സുധാമ കരുതിയത്‌*
 
         *പക്ഷെ ശ്രീ കൃഷ്ണൻ പറഞ്ഞു ഞാൻ കഴിച്ചിരുനെങ്കിൽ  ഉറങ്ങി വീഴുമായിരുന്നു ...നീ കഴിച്ചില്ലയിരുനെങ്കിൽ ഉറങ്ങി വീഴുമായിരുന്നു ..അത് കൊണ്ട് സാരമില്ല ..നീ കഴിച്ചത് കൊണ്ടാണ് നമ്മൾ രണ്ടു പേരും വീഴാതെ രക്ഷപെട്ടത്* ..

  *അവർ ഗുരുകുലത്തിൽ തിരിച്ചെത്തി ..കുറ്റബോധം കാരണം ഉണ്ടായത് എല്ലാം സന്ദീപനോട് സുധാമ പറഞ്ഞു* ..

 *സന്ദീപൻ : നീ ചെയ്തത് വലിയ തെറ്റാണ് അത് കൊണ്ട് നിന്റെ ജീവിതകാലം മുഴുവൻ നീ ദരിദ്രനായി ജീവിക്കേണ്ടി വരും ..അതിൽ നിന്നും നിന്നെ രക്ഷിക്കാൻ കൃഷ്ണന് മാത്രമേ കഴിയൂ ...ഏതായാലും നീ തെറ്റ് ഏറ്റു പറഞ്ഞത് കൊണ്ട് നിനക്ക് വേണ്ടി ഞാനും പ്രാർഥിക്കാം*...

 *ഈ സുധാമയാണ് പ്രശസ്തമായ ഒരു പിടി അവിലിന്റെ കഥയിലെ കുചേലൻ..ശ്രീ കൃഷ്ണന് കൊടുക്കാതെ ഭക്ഷണം കഴിച്ചതിന്റെ ഫലമായാണ് കുചേലന്റെ ജീവിതം കൊടിയ ദാരിദ്ര്യത്തിലായത്*  ..


*കാരിക്കോട്ടമ്മ 24-09-2019*✍
[24/09, 23:15] +91 80865 83035: എന്തും നേരിടുക തന്നെ...

     വനത്തിലൂടെ നടക്കുന്നതിനിടെ യാത്രികൻ കടുവയുടെ മുന്നിൽപെട്ടു.  അയാൾ ജീവനും കൊണ്ടോടി.  ഓട്ടത്തിനിടെ ഒരു കുഴിയിലേക്കു വീണെങ്കിലും കാട്ടുവള്ളിയിൽ പിടുത്തം കിട്ടി.  കുഴിക്കു അധികം ആഴമില്ലെന്നു മനസ്സിലാക്കി താഴേക്കു ചാടാനൊരുങ്ങുമ്പോൾ,അതാ താഴെ മറ്റൊരു കടുവ നിൽക്കുന്നു. എന്ത് ചെയ്യണമെന്നറിയില്ല.  എന്തോ ശബ്ദം കേട്ട് അയാൾ മുകളിലേക്ക് നോക്കി-താൻ പിടിച്ചിരിക്കുന്ന വള്ളി എലി കടിച്ചു മുറിക്കുന്നു.  അപ്പോഴാണ് തൊട്ടപ്പുറത്തു ചെറിപഴം കാണുന്നത്.  ഒരു നിമിഷം ഭയം മറന്നു അയാൾ ആ പഴം പറിച്ചു തിന്നു.!

     ആരുടേയും വൈകാരികനില അടിസ്ഥാനമാക്കിയല്ല ഒരിടത്തും ഒന്നും സംഭവിക്കുന്നത്. സ്വന്തം അവസ്ഥക്കനുസരിച്ചു ഓരോരുത്തരും ഓരോന്നിനോടും പ്രതികരിക്കുന്നു എന്നുമാത്രം. സമ്മർദങ്ങളും, നിർബന്ധങ്ങളും എല്ലാ ജീവിതത്തിലുമുണ്ടാകും. എല്ലാം സാധാരണനിലയിൽ എത്തിയശേഷം മാത്രം,ജീവിതത്തോടുള്ള ക്രിയാത്മക സമീപനവും രൂപപ്പെടുത്താനിരുന്നാൽ ജീവിക്കാൻ പിന്നെ സമയം കിട്ടില്ല.

     വൈകീട്ട് സൂര്യാദയം കാണാൻ വാശിപിടിച്ചു അസ്തമയ സൂര്യന്റെ മാസ്മരികത കണ്ണിനു നിഷേധിക്കരുത്.  ഏതു വൈകാരിക വിക്ഷോഭത്തിനിടയിലും തത്സമയ സുകൃതങ്ങളും രുചികളും നിഷേധിക്കരുത്.

     എല്ലാം സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആർക്കും കഴിയില്ല. ചില സംഭവങ്ങളെയും, അവ പകരുന്ന വികാരങ്ങളെയും പ്രതിരോധിക്കാനും കഴിയില്ല. അപകടങ്ങളും, ആപത്തിലും വിഷമമോ,വിദ്വേഷമോ പുലർത്തുന്നതിൽ അർത്ഥമില്ല. അവയെ സധൈര്യം നേരിടുക.  എന്നെങ്കിലും വരാൻ സാധ്യതയുള്ള വിപത്തുകൾക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. ഓരോ പ്രായത്തിലും വരേണ്ട ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി വരുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തും. ഒരു പ്രശ്നവുമില്ലെങ്കിൽ അതിന്റെ പേരിൽ അസന്തുഷ്ടരാകും. അകാരണമായി പുലർത്തുന്ന അനാരോഗ്യകമായ സമീപനങ്ങൾ മാറ്റിയാൽത്തന്നെ ജീവിതത്തിൽ സുവർണ്ണനിമിഷങ്ങൾ താനേ പ്രത്യക്ഷപ്പെടും.

ഹരേ കൃഷ്ണാ.
[24/09, 23:48] +91 80865 83035: മൂകാംബിക
============

"അമ്മേ മൂകാംബികേ ശരണം ശരണമമ്മേ"

ദക്ഷിണകര്‍ണ്ണാടകത്തിലെ കൊല്ലൂര്‍ എന്ന തീര്‍ത്ഥഭൂമിയിലുള്ള മൂകാംബികാ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായ മഹാദേവി. കേരളീയരായ ദേവീഭക്തര്‍ക്ക് മൂകാംബിക എന്ന പദം ക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയെ കുറിക്കുന്ന പദവും അവിടെ കുടികൊള്ളുന്ന ദേവീചൈതന്യത്തെ കുറിക്കുന്ന പദവും ക്ഷേത്രത്തെ കുറിക്കുന്ന പദവുമാണ്
. ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികള്‍ മൈസൂരിലുള്ള ശ്രീചാമുണ്ഡേശ്വരീ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയെ കേരളത്തിന്റെ നന്മയ്ക്കായി കേരളത്തിലേയ്ക്കു ക്ഷണിച്ചു. ഭക്തവത്സലയായ ദേവി ആ ക്ഷണം സ്വീകരിച്ചു. ദേവി കേരളത്തിലേക്ക് ഭഗവത്പാദരെ അനുഗമിക്കാന്‍ തയ്യാറായി. യാത്ര തിരിക്കുമ്പോള്‍ താന്‍ പിന്നാലെ ഉണ്ടാകുമെന്നും യാതൊരു കാരണത്താലും തിരിഞ്ഞുനോക്കാതെ മുന്നോട്ടു പോകണമെന്നും ദേവി നിര്‍ദ്ദേശിച്ചു. കേരളത്തിലെത്തുന്ന ഒരു മൂലമന്ത്രം മനസ്സില്‍ ഉറപ്പിച്ചു ജപിച്ചുകൊണ്ട് ആചാര്യസ്വാമികള്‍ കേരളത്തിലേയ്ക്കു തിരിച്ചു. അദ്ദേഹത്തിനു കേള്‍ക്കത്തക്കവണ്ണം ദേവിയുടെ കാല്‍ത്തളകള്‍ കിലുങ്ങുന്ന ശബ്ദം പുറപ്പെട്ടിരുന്നതുകൊണ്ട് ദേവി പിന്‍തുടരുന്നുണ്ടെന്ന് സ്വാമികള്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള കുടജാദ്രിയിലെത്തിയപ്പോള്‍ അവിടെ വസിച്ചിരുന്ന മുകന്‍ എന്ന അസുരന്‍ തട്ടകത്തില്‍ കടന്നുവന്ന സന്ന്യാസിയെ വധിക്കാനായി ആയുധമുയര്‍ത്തിക്കൊണ്ട് സ്വാമിയുടെ പിന്നിലെത്തി. ആയുധമുയര്‍ത്തിയ മൂകാസുരനെ ചാമുണ്ഡേശ്വരി തന്റെ ശൂലംകൊണ്ടു വധിച്ചു. അതിനായി ഒരുനിമിഷം ദേവിക്കു നില്‍ക്കേണ്ടിവന്നു. ദേവിയുടെ കാല്‍ച്ചിലമ്പിന്റെ കിലുക്കത്തിന്റെ താളത്തിനൊത്ത് സ്വാമികള്‍ നടത്തിയിരുന്ന മന്ത്രജപം തടസ്സപ്പെട്ടു. അദ്ദേഹം ദേവിയുടെ നിര്‍ദ്ദേശം ഓര്‍ക്കാതെ തിരിഞ്ഞു നോക്കിയപ്പോള്‍ മൂകാസുരന്‍റെ ജഡം ശൂലത്തില്‍ കോര്‍ത്തു നില്‍ക്കുന്ന മഹാദേവിയെ പ്രത്യക്ഷമായി കണ്ടു. കരാര്‍ ലംഘിച്ചതുകൊണ്ട് ഇനി മുന്നോട്ടില്ലെന്നും അവിടെത്തന്നെ കൂടികൊള്ളുകയാണെന്നും ദേവി സ്വാമികളെ അറിയിച്ചു.
കേരളത്തെ അനുഗ്രഹിക്കാനായി കേരളത്തിലേയ്ക്കു നോക്കി ഇരിക്കാമെന്നും അവിടെയിരുന്നു കേരളത്തിന്‍റെ വിദ്യാദേവതയായി വര്‍ത്തിക്കാമെന്നും ദേവി ആചാര്യസ്വാമികളെ അറിയിച്ചു. താന്‍ തിരിഞ്ഞു നോക്കാനിടയായതു ദേവീഹിതമാണെന്നറിഞ്ഞ സ്വാമികള്‍ ദേവിയെ അടുത്തു കണ്ട ശിവലിംഗാകൃതിയുള്ള ശക്ഷണശിലയില്‍ താന്‍ ജപിച്ചിരുന്ന മൂലമന്ത്രംകൊണ്ടു പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ കഴിഞ്ഞ് അടുത്തുണ്ടായിരുന്ന ഒരു ശിലാസ്ഥകത്തിലിരുന്ന് മൂലമന്ത്രംകൊണ്ട് സ്വാമികള്‍ ദേവിയെ ആരാധിച്ചു. സ്വാമികള്‍ ഇരുന്ന ശിലാഫലകം ഇപ്പോഴും ക്ഷേത്രത്തിനുള്ളില്‍ കാണാം. പ്രതിഷ്ഠ കഴിഞ്ഞ ഉടന്‍ കേരളത്തില്‍ നിന്ന് ഒരു യോഗി അവിടെയെത്തി ദേവിയെ പൂജിച്ചുവെന്നും കേരളത്തിന്‍റെ വിദ്യാദേവതയായി ദേവി എപ്പോഴും അവിടെയുണ്ടാകുമെന്നും വിദ്യാവ്യസനികളായ കേരളീയര്‍ എന്നും അവിടെ ഉണ്ടാകുമെന്നും കേരളീയരായ ആരും ദര്‍ശനത്തിനെത്താത്ത ദിവസമുണ്ടായാല്‍ അന്നു ദേവി കേരളത്തിലെത്തുമെന്നും യോഗി പ്രവചിച്ചു എന്നാണ് കഥ. കേരളീയരായ ഭക്തര്‍ എത്തിച്ചേരാത്ത ദിവസം ഉണ്ടാകാത്തതുകൊണ്ട് ദേവി അവിടെയിരുന്നു കേരളത്തെ അനുഗ്രഹിക്കുന്നു. മൂകാസുരനെ വധിച്ചതുകൊണ്ട് മൂകാംബിക എന്നു ദേവിക്കു പേരുണ്ടായി
മൂകാസുരവധം മൂകാസുരന് രണ്ടുതരത്തില്‍ അനുഗ്രഹമായി. ശിവനെ നിന്ദിക്കാന്‍വേണ്ടി ദക്ഷന്‍ മറ്റെല്ലാ ദേവന്മാരെയും അദ്ദേഹം നടത്തുന്ന യാഗത്തിന് ക്ഷണിച്ചുവരുത്തി ആദരിച്ചു. ശ്രീപരമേശ്വരനെയും അദ്ദേഹത്തിന്‍റെ പത്‌നിയും ദക്ഷന്‍റെ പുത്രിയുമായ സതീദേവിയെയും മാത്രം ക്ഷണിച്ചില്ല.

അച്ഛന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാനും അവിടെ എത്തിയിട്ടുള്ള തന്‍റെ സഹോദരിമാരെയും ബന്ധുക്കളെയും കാണാനുമുള്ള ആഗ്രഹംകൊണ്ട് സതീദേവി ഭര്‍ത്താവിനെ കൂടാതെ യാഗശാലയിലെത്തി. ക്ഷണിക്കാതെ ചെന്നെത്തിയ പുത്രിയെ ദക്ഷന്‍ അധിക്ഷേപിച്ചു. കൂടാതെ ശ്രീപരമേശ്വരനെ നിന്ദിക്കുകയും ചെയ്തു. അപമാനിതയായ സതീദേവി യാഗാഗ്നിയില്‍ ശരീരമുപേക്ഷിച്ചു. ഇതറിഞ്ഞു കോപിച്ച ശ്രീപരമേശ്വരന്‍ തന്‍റെ ജടകളിലൊന്നു പറിച്ചെടുത്തു നിലത്തടിച്ചു. അതില്‍നിന്നു വീരഭദ്രന്‍ എന്ന ശക്തനായ യോദ്ധാവുണ്ടായി.

ദക്ഷയാഗം മുടക്കാന്‍ വീരഭദ്രനെ ഭഗവാന്‍ നിയോഗിച്ചു. ഭൂതഗണങ്ങളോടൊപ്പം യാഗശാലയിലെത്തിയ വീരഭദ്രന്‍ ദക്ഷന്‍റെ ശിരസ്സു മുറിച്ചെടുത്ത് അഗ്നിയില്‍ ഹോമിച്ചു. ദക്ഷന്‍റെ ക്ഷണപ്രകാരം അവിടെയെത്തിയിരുന്ന യജ്ഞാചാര്യന്മാരായ മുനിമാരെ പലതരത്തില്‍ അംഗഭംഗംവരുത്തുകയും പലരെയും വധിക്കുകയും ചെയ്തു. ദേവന്മാരെ പലതരത്തില്‍ നിന്ദിച്ചു. അവിടെ ദക്ഷന്‍ മാത്രമായിരുന്നു ശിക്ഷാര്‍ഹന്‍. പ്രജാപതിയായ ദക്ഷന്‍റെ ക്ഷണമനുസരിച്ചെത്തിയവരും ആജ്ഞ അനുസരിച്ചവരും നിരപരാധികളാണ്. നിരപരാധികളായ ഞങ്ങളെ നിന്ദിച്ച നീ മൂകനും രാക്ഷസനെപ്പോലെ പെരുമാറിയതിനാല്‍ രാക്ഷസനുമായിത്തീരട്ടെ എന്ന് മുനിമാര്‍ വീരഭദ്രനെ ശപിച്ചു.

തന്‍റെ തെറ്റു തിരിച്ചറിഞ്ഞ് മാപ്പു പറഞ്ഞ വീരഭദ്രന് "പരാശക്തി നിനക്ക് സ്വന്തരൂപവും ഭാഷണശക്തിയും ദേവിയെ സദാ സേവിക്കാനുള്ള അനുഗ്രഹവും തരും” എന്ന് അവര്‍ ശാപമോക്ഷം കൊടുത്തു. വീരഭദ്രന്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.

വിഷ്ണുഭഗവാന്‍ തന്‍റെ വാഹനമായ ഗരുഡനോട് മൂകനെ സഹായിക്കാന്‍ നിര്‍ദ്ദേശിച്ചു. മൂകനും ചലനശക്തിയില്ലാത്തവനുമായി ജനിച്ച വീരഭദ്രനെ ഗരുഡന്‍ കുടജാദ്രിയിലെത്തിച്ചു. സുപര്‍ണ്ണനായ ഗരുഡന്‍ മൂകന് മഹാദേവിയുടെ മൂലമന്ത്രം ഉപദേശിച്ചു. മഹാമേരു പര്‍വതത്തിന്‍റെ ശ്രീചക്രാകൃതിയിലുള്ള ഒരു ശിഖരം അടര്‍ത്തിയെടുത്ത് കുടജാദ്രിയുടെ താഴ്‌വാരത്തു പ്രതിഷ്ഠിച്ച് അതിനെ മാനസപൂജാക്രമത്തില്‍ പൂജിക്കാന്‍ ഗരുഡന്‍ മൂകനെ പഠിപ്പിച്ചു. .
മേരുചക്രത്തില്‍ അഭിഷേകം നടത്താന്‍ മൂകന് കഴിവില്ലാത്തതുകൊണ്ട് ഗരുഡന്‍ സ്വര്‍ഗ്ഗഗംഗയുടെ കാരുണ്യത്തിനപേക്ഷിച്ചു. ദേവി ഒരു നീര്‍ച്ചാലായി കുടജാദ്രിയില്‍ ഉത്ഭവിച്ച് മേരുശൃംഗത്തെ വലംവച്ചൊഴുകിപ്പെരുകി.അത് സൗപര്‍ണ്ണികാതീര്‍ത്ഥമായി ഇപ്പോഴും ശ്രീചക്രത്തെ സദാ അഭിഷേകിക്കുന്നു. ഗംഗാ പ്രവാഹത്തില്‍ മുഴുകിയ മേരുശൃംഗത്തെ ഭൂമിദേവി മുത്തുകൊണ്ടുമറച്ചു. ചക്രത്തിന്‍റെ ബിന്ദുസ്ഥാനം ശിവലിംഗരൂപത്തില്‍ ഉയര്‍ന്നുനിന്നു.മേരുചക്രത്തിന്‍റെ ശൃംഗത്തില്‍ ശിവസമേതം വിരാജിക്കുന്ന മഹേശ്വരിയെ നിരാഹാരനായി ഏകാഗ്രചിത്തനായി മൂകന്‍ ആരാധിച്ചു.
ശങ്കരാചാര്യരെ വധിക്കാന്‍ ആയുധമുയര്‍ത്തിയ മൂകാസുരന് ദേവിയുടെ ശൂലാഘാതമേറ്റതോടെ പഴയരൂപവും ഭാഷണശക്തിയും തിരിച്ചുകിട്ടി.
ദേവിയുടെ പരിചാരകനും അംഗരക്ഷകനുമായി ആചാര്യസ്വാമികള്‍ വീരഭദ്രനെ ദേവിയുടെ പീഠത്തിനടുത്തു പ്രതിഷ്ഠിച്ചു.മൂകാംബികാക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ വീരഭദ്രനെ ദര്‍ശിച്ച് അനുവാദം വാങ്ങിയശേഷം ദേവിയെ ദര്‍ശിക്കണമെന്നാണു ക്ഷേത്രാചാരം. മൂകാസുരനു മോചനവും വാക്കും കൊടുത്തു വീര്‍ഭദ്രനാക്കിയതിനാല്‍ ദേവിക്കു മൂകാംബിക എന്നുപേര്.
.ആ സുമേരു ശൃംഗത്തെയാണ് മൂകാംബികാക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ഭക്തര്‍ക്കു കണ്ടു വന്ദിക്കാനുള്ള സൗകര്യത്തിനായി ചതുര്‍ബാഹുവായ ഒരു അലങ്കാരവിഗ്രഹത്തെ മൂലവിഗ്രഹത്തിനു പിന്നിലായി ആചാര്യസ്വാമികള്‍ പ്രതിഷ്ഠിച്ചു. പൂജ ശ്രീചക്രബിന്ദുവായ ശിവലിംഗത്തിനാണ് ആ ശിവലിംഗത്തില്‍ ശിവശക്തികളുടെ ഐക്യരൂപത്തില്‍ മൂകാംബിക ലോകാനുഗ്രഹദാത്രിയായി വിളങ്ങുന്നു.
ശിവലിംഗത്തിന്‍റെ മുകള്‍ഭാഗത്ത് ലിംഗാഗ്രത്തെ രണ്ടായി പകുക്കുന്ന ഒരു സുവര്‍ണരേഖയുണ്ട്. രേഖയുടെ ഇടതുഭാഗം വലുതും വലതുഭാഗം താരതമേ്യന ചെറുതുമാണ്. ശിവശക്തികളില്‍ ശക്തിക്കാണ് പ്രാധാന്യം കൂടുതല്ലെന്ന് ഈ രേഖ സൂചിപ്പിക്കുന്നു. ഇടതുഭാഗം മഹാലക്ഷ്മി മഹാഗൗരി മഹാസരസ്വതി എന്നീ ദേവിമാരുടെ ഐക്യം രൂപം പൂണ്ട പരാശക്തിയും വലതുഭാഗം പരബ്രഹ്മസ്വരൂപമായ സദാശിവനും.

ഏകാഗ്രചിത്തനായി മേരുചക്രത്തെ വളരെക്കാലം പൂജിച്ചപ്പോള്‍ ദേവി വീരഭദ്രനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേവീദര്‍ശനം ലഭിച്ചതോടെ വീരഭദ്രന്‍റെ കര്‍മ്മദോഷങ്ങളും പാപങ്ങളും നശിച്ചു.

ജ്ഞാനപ്രകാശം ഉള്ളിലുണര്‍ന്നപ്പോള്‍ അംഗവൈകല്യങ്ങള്‍ ഇല്ലാതെയായി. മൂകത നശിച്ചു. മൂകനായിരുന്ന ഭക്തന്‍ അതിമനോഹരമായ അനേകം ശ്ലോകങ്ങള്‍ കൊണ്ടു ദേവിയെ സ്തുതിച്ചു. ശ്ലോകങ്ങള്‍ ചൊല്ലിത്തീര്‍ന്നപ്പോള്‍ വീരഭദ്രനു പൂര്‍വരൂപവും ശക്തിപ്രഭാവങ്ങളും ഉണ്ടായി. ദേവിയുടെ അംഗരക്ഷകനെന്ന പദവി ലഭിച്ച വീരഭദ്രന്‍റെ പ്രതിഷ്ഠ ശ്രീചക്രബിന്ദുരൂപമായ മൂലവിഗ്രഹത്തിനടുത്തായി ക്ഷേത്രത്തില്‍ കാണാം. ഈ ഐതിഹ്യത്തില്‍ ശ്രീ ചക്രപ്രതിഷ്ഠ നടത്തുന്നത് സൂപര്‍ണ്ണനായ ഗരുഡനാണ്.

ആചാര്യസ്വാമികള്‍ അലങ്കാരവിഗ്രഹമാണു പ്രതിഷ്ഠിച്ചത്. തന്‍റെ ഭാരതപര്യടനത്തിനിടയില്‍ മൂകാംബികയിലെത്തിയ ശങ്കരാചാര്യര്‍ മൂലവിഗ്രഹത്തിനടുത്തുണ്ടായിരുന്ന ഒരു പാറയിലിരുന്ന് ദേവിയെ ആരാധിച്ചിരുന്നു. ശങ്കരപീഠമായി ആ സ്ഥലം ഇപ്പോഴും സംരക്ഷിതമാണ്. ആചാര്യസ്വാമികള്‍ കുടജാദ്രിയിലെ ഒരു ഗുഹയിലും കുറച്ചുനാള്‍ തപസ്സുചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു
മൂകന്മാരായവര്‍ ദേവീകാരുണ്യംകൊണ്ട് സംഭാഷണചതുരരും ഗാഹകരും കവികളുമായ നിരവധി സംഭവങ്ങളുണ്ട്. ശങ്കരാചാര്യസ്വാമികള്‍ സൗന്ദര്യലഹരിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കാളിദാസന്‍, മൂകകവി തുടങ്ങി പ്രശസ്തരായ പലരും ദേവീപ്രസാദംകൊണ്ടു കവിത്വശക്തിനേടിയവരാണ്.

   "അമ്മേ മൂകാംബികേ ശരണം ശരണമമ്മേ"

No comments:

Post a Comment