Tuesday, September 24, 2019

*ശ്രീമദ് ഭാഗവതം 284*

ഉദ്ഗായതീനാം അരവിന്ദലോചനം
വ്രജാംഗനാനാം ദിവമസ്പൃശദ്ധ്വനി
ദധ്നശ്ച നിർമ്മന്ഥന ശബ്ദമിശ്രിതോ
നിരസ്യതേ യേന ദിശാം അമംഗലം
ഭഗവത്യുദിതേ സൂര്യേ നന്ദദ്വാരി വ്രജൗകസ:
ദൃഷ്ട്വാ രഥം ശാതകൗംഭം കസ്യായമിതി ചാബ്രുവൻ

സൂര്യനുദിച്ചു.🌞
ഗോപികൾ ഗോവിന്ദ ദാമോദര മാധവേതി എന്ന് ഗാനം ചെയ്തു തൈര് കടയാണ്. വീട്ടീന്ന് പുറത്തു വന്നു നോക്കുമ്പോ നന്ദഗോപരുടെ വീടിനു മുമ്പില് ഒരു സ്വർണ്ണരഥം, ശാതകൗംഭം. രഥം. ആരുടെയാത്😒🤔.

സ്വർണ്ണരഥം വരണെങ്കിൽ അത് government vehicle ആയിരിക്കണം. മഥുരാപുരിയിൽ നിന്ന് വേണം വരാൻ. ആരാവും അക്രൂരരായിരിക്ക്വോ?
അക്രൂരർ ഇനി എന്തിനു വരണം? കൃഷ്ണനെ കൊണ്ട് പോയില്ലേ😔.

ഗോപികൾ എല്ലാവരും കൂടി ആരാ വന്നിരിക്കണതെന്നു നോക്കാനായിട്ട്, രാവിലത്തെ സന്ധ്യാവന്ദനം പ്രാത കാര്യങ്ങളൊക്കെ കഴിച്ച് അങ്ങട് ഇറങ്ങി.

ഉദ്ധവരെ കണ്ടപ്പോ എങ്ങനെ ണ്ട് വെച്ചാൽ,

തം വീക്ഷ്യ കൃഷ്ണാനുചരം വ്രജസ്ത്രിയ:
പ്രലംബബാഹും നവകഞ്ജലോചനം
പീതാംബരം പുഷ്ക്കരമാലിനം ലസ-
ന്മുഖാരവിന്ദം മണിമൃഷ്ടകുണ്ഡലം

ഭഗവാന്റെ അതേ വേഷം, ഭൂഷം! ഇമിറ്റേഷൻ അല്ല. അതിന് കാരണം ഉദ്ധവർ തന്നെ പറയണു. ഉച്ഛിഷ്ടഭോജിന:
ഭഗവാൻ കൃഷ്ണൻ കഴുത്തിലണിഞ്ഞ് അഴിച്ചുവെച്ചിരിക്കണ മാല ഉദ്ധവർ ധരിക്കും ഭഗവാൻ ഉടുത്ത് അഴിച്ചു വെച്ചിരിക്കണ പീതാംബരം ഉദ്ധവർ ധരിക്കും.
ഭഗവാൻ കഴിച്ചു കഴിഞ്ഞു ഉച്ഛിഷ്ടമായിട്ടുള്ളത് ഉദ്ധവർ കഴിക്കും. 
ഉദ്ധവരുടെ ശരീരമേ ആ ഉച്ഛിഷ്ടം കൊണ്ട് ണ്ടായതാണ്.
ഉദ്ധവരുടെ വസ്ത്രം ഭഗവദ് ഉച്ഛിഷ്ടം.
ഉദ്ധവരുടെ ആഭരണങ്ങൾ ഭഗവദ് ഉച്ഛിഷ്ടം. നിറവും ഭഗവാനെ പോലെ.
നവകഞ്ജലോചനം
താമരക്കണ്ണ് എല്ലാം കൂടെ കാണുമ്പോ കൃഷ്ണനെ പോലെ. ഇത് കണ്ടതോടുകൂടെ ഗോപികൾ പരസ്പരം ചോദിച്ചു ഇതാരാത്?🤗
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment