Thursday, September 26, 2019

*ശ്രീമദ് ഭാഗവതം 286*
ഞങ്ങളാരാ അവന്,  ഈ കാട്ടുപെണ്ണുങ്ങൾ  എന്നൊക്കെ പറഞ്ഞ് ഗോപികൾ അല്പം ഒന്ന് പിണങ്ങി ഉദ്ധവരോട്😞

അപ്പോ ണ്ട് ഒരു വണ്ട്, ഒരു ഭ്രമരം, കറുത്ത വണ്ട് മധുപൻ!

ഈ തേൻ കുടിച്ച് മധുപാനം ചെയ്യണ ആളെ വിശ്വസിക്കാമോ.
പാടില്ല്യ.

മധുപാനം ചെയ്തു മുരണ്ടു കൊണ്ട് നടക്കണതാണ് ഈ വണ്ട്.
ചിലർക്ക് മധു ഉള്ളിൽ പോയാൽ പാട്ട് വരും. അതുപോലെ ഈ വണ്ടിന് മധു ഉള്ളിൽ പോയാൽ പാട്ട് വരും.
അതിങ്ങനെ മുരണ്ട് ഒരു പുഷ്പത്തിൽ നിന്ന് ഒരു പുഷ്പത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കും.

ഭക്തനും ഒരു മധുപനാണ്.
എന്തു മധുവാണ് ഭക്തൻ കുടിക്കുന്നത്.
ഭഗവാന്റെ പാദാരവിന്ദപുഷ്പത്തിൽ നിന്നുള്ള മധു!

"തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരിസുകൃതി."

ഹൃദയത്താമരയിലെ തേൻ കുടിക്കുന്ന വണ്ടാണ് ഭക്തൻ. ഭക്തന്മാരുടെ ഹൃദയത്തിൽ നിന്നും ഒഴുകുന്ന ഭക്തിയാകുന്ന തേൻ ഭഗവാനും കുടിക്കണ്ട്💕.
ഒക്കെ ഒരു മധുപാനകൂട്ടം.
ഭക്തന്മാരും ഭഗവാനും ഒക്കെ.

ആ സമയത്ത് ഒരു കറുത്ത വണ്ട് അവിടെ  മൂളിക്കൊണ്ട് വന്നു. ആ മധുപൻ ഒരു ഗോപിയുടെ കാലിൽ ചെന്നിരുന്നു.💓

ഒരു പുഷ്പത്തിൽ നിന്ന് ഒരു പുഷ്പത്തിലേക്ക് തേൻ കുടിച്ച് പോകുമ്പോ പുഷ്പത്തിന് ഈ വണ്ട്  thanks ഒന്നും പറയില്യ തേൻ തന്നതിന്.

ഭക്തന്മാരും അങ്ങനെയാണ് ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് പോകും ഒരു സ്ഥലത്ത് നിന്ന് ആരോ ഭിക്ഷ കൊടുത്തു രണ്ടു മൂന്നു ദിവസം താമസിച്ചു തന്റെ വീട് പോലെ ഇരുന്നു. അതുകഴിഞ്ഞ് പോയാൽ ഒരു ഫോണോ ലറ്ററോ ഒന്നൂല്ല്യ. ഒരു പോക്ക് പോയി. പിന്നെ തിരിഞ്ഞു നോക്കലേ ഇല്ല്യ.

ഭഗവാനും അതേ. ജനിച്ച ദിവസം മുതൽ സർക്കീട്ട് അടിക്കാൻ പോയതാണ് അവസാന ദിവസം വരെ സർക്കീട്ട് ആണ്. ജനിച്ച ദിവസം രാത്രി മഥുരാപുരിയിൽ നിന്ന് ഗോകുലത്തിലേക്ക് പോയി. ഗോകുലത്തിൽ നിന്ന് വൃന്ദാവനത്തിലേക്ക് പോയി.
അവിടെ കാട്ടില്, മലയില്, അവിടെ, ഇവിടെ..
ഒരു ക്ഷണനേരം ഒരിടത്ത് അടങ്ങി ഇരുന്നിട്ടേയില്യ.

വീണ്ടും അവിടെ നിന്ന് ഹസ്തിനാപുരത്തിലേയ്ക്ക് വന്നു. ഹസ്തിനാപുരത്ത് നിന്നും പലസ്ഥലങ്ങളിലായി ചുറ്റി. അവസാനം പ്രഭാസതീർത്ഥത്തിലേയ്ക്ക് പോയി. ഇങ്ങനേ ചുറ്റലാണ്. ജീവിതം മുഴുവൻ കൃഷ്ണനും ചുറ്റലാണ്.
ഭക്തൻ, ഭഗവാൻ, വണ്ട് ഒക്കെ ഒരേ കണക്കാണ്.

അപ്പോ ഗോപികയുടെ കാലിൽ വന്നിരുന്ന വണ്ടിനെ വെച്ചു കൊണ്ട് ഉദ്ധവരോട് പറയാനുള്ള കാര്യം വണ്ടിനോട് പറയാണ്,

ഹേ വണ്ടേ എന്റെ കാലിൽ ഇരിക്കരുത്😒.

ആ വണ്ടിന് മീശ ണ്ട്.
ആ മീശയിൽ അല്പം കുങ്കുമം!!💝☺.
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi prasad 

No comments:

Post a Comment