Thursday, September 26, 2019

ഒരു കുടത്തിന്റെ കഥ.

സന്യാസി മാരുടെ ഒരു യാഗം നടക്കുകയായിരുന്നു.....

ഒരു ദിവസം ഒരാൾ  ഒരു കുടത്തിൽ  ഗംഗാ ജലം നിറച്ച് അവിടെ വെപ്പിച്ചു. അവർക്ക് ദാഹിക്കുമ്പോൾ ഗംഗജലം  കുടിക്കാൻവേണ്ടി……ആ യാഗശാലക്ക്  പുറത്ത്  നിൽക്കുകയയിരുന്ന  ഒരു വെക്തിക്ക് ഗംഗാ ജലം നിറച്ച  കുടം കണ്ടപ്പോൾ  പലതരം ചിന്തകൾ വരാൻ തുടങ്ങി …….

അയാൾ ചിന്തിക്കാൻ തുടങ്ങി- ആഹാ !!! ഈ കുടം എത്ര ഭാഗ്യമുള്ളതാണ്. പരിശുദ്ധമായ, പാപ നാശിനിയായ
ഗംഗാ ജലം ആണ് അതിൽ നിറഞ്ഞിരിക്കുന്നത്.  അത് ഇപ്പോൾ സന്യാസിമാർ ഉപയോഗിക്കുകയും അവരുടെ  സ്പർശം അതിന് ലഭിക്കുകയും ചെയ്യും. അങ്ങനെ ആ കുടത്തിന് അവരെ സേവിക്കാനുള്ള അവസരം ലഭിക്കും. ഇങ്ങനെയുള്ള  ഭാഗ്യം മറ്റ് ആർക്കാണ് കിട്ടുക.

കുടം അയാളുടെ ചിന്തകൾ മനസ്സിലാക്കിയ ശേഷം പറഞ്ഞു- സഹോദരാ, ഞാൻ വെറും മണ്ണായിരുന്നു. മണ്ണ് കൂമ്പാരം. ആർക്കും ഒരു  പ്രയോജനവുമില്ലാതെ കിടക്കുകയായിരുന്നു.
ദൈവം എന്നോട് നീതി പുലർത്തുമെന്ന് ഒരിക്കലും തോന്നിയില്ല .....

ഒരു ദിവസം ഒരാൾ വന്ന് എന്നെ കോരിയെടുത്ത്  ചാക്കിൽ നിറച്ച്  അവന്റെ വീട്ടിലേക്ക് കഴുതപുറത്ത് കൊണ്ടുപോയി.
 അവിടെ കൊണ്ടുപോയ ശേഷം, അവൻ എന്നെ ചവിട്ടി, എന്നിട്ട് വെള്ളം ഒഴിച്ച് കുഴച്ച്,  വേഗത്തിൽ ഉരുട്ടി, മുറിച്ചു, എന്നിട്ട് അടിച്ചും ഉരുട്ടിയും നേരേ യാക്കി. അത് മാത്രമല്ല അതിനുശേഷം എന്നെ തീയിലിട്ടു കരിച്ചു. വളരെയധികം കഷ്ടപ്പാട് സഹിച്ച എന്നെ പുറത്തിറങ്ങിയ ശേഷം കഴുതയുടെ മുകളിൽ കയറ്റി ചന്തയിൽ വിൽക്കാൻ   കൊണ്ടുപോയി. അവിടെ ആളുകൾ എന്നെ കൊട്ടി കൊട്ടി ഞാൻ നല്ലതാണോ അല്ലിയോ എന്ന് നോക്കുന്നുണ്ടായിരുന്നു. വളരെ സമയം തട്ടും മുട്ടും കൊണ്ടത്തിന് ശേഷം അവർ എനിക്ക്
 വെറും 20 മുതൽ 30 രൂപ വരെ വിലയിട്ടു.
 ഞാൻ ഓരോ നിമിഷവും ദൈവത്തോട് എന്നെ എന്തിന് ഇത്ര  കഷ്ടപ്പെടുന്നു. ഞാൻ ചെയ്ത അപരാധം എന്താണ്. ഇതിൽ നിന്നും എനിക്ക് എന്ന് മോചനം കിട്ടും എന്ന് ചോദിച്ചു കൊണ്ടേയിരുന്നു.

ഓരോ ദിവസവും ഓരോ പുതിയ ദുഖം  തരുന്നു. എനിക്ക് അനീതി മാത്രമേ വിധിച്ചിട്ടു ളള ല്ലോ എന്നോർത്ത് വിഷ്മിച്ചിരിക്കുമ്പൊഴും എന്റെ ഈശ്വര ഭക്തിയിൽ വിശ്വാസത്തിന് ഒരു കുറവും വരുത്തിയില്ല.

എന്നാലിപ്പോൾ ഒരു നല്ല മനുഷ്യൻ എന്നെ വാങ്ങി എന്നിൽ ഗംഗാജലം നിറച്ച് സന്യാസിമാർ ക്ക് വേണ്ടി വെച്ചപ്പോൾ ആണ്
 ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു എന്നറിഞ്ഞു ഞാൻ സന്തോഷിക്കാൻ തുടങ്ങിയത്.

അപ്പോഴാണ് എനിക്ക് മനസ്സിലായത് എന്നെ കിളച്ച് മാറിച്ചതും ചവിട്ടി മെത്തിച്ചതും കുഴച്ച് മാറിച്ചതും തീയിലിട്ടു കരിച്ചതും എല്ലാം പ്രഭുവിന്റെ ലീല ആയിരുന്നു. എനിക്ക് ലഭിക്കാൻ പോകുന്ന സൗഭാഗ്യങ്ങൾ ക്ക് വേണ്ടി എന്നെ പ്രഭു തയാർ ആകുക ആയിരുന്നു.

അർത്ഥം.

വളരെ മോശമായ സാഹചര്യങ്ങൾ നമ്മെ വളരെയധികം വ്യതിചലിപ്പിക്കുന്നു, ആ ദിവ്യത്വത്തെ നാം ചോദ്യം ചെയ്യാനും സ്വയം ശപിക്കാനും തുടങ്ങുന്നു, എന്തുകൊണ്ടാണ് നമുക്ക് പ്രഭുവിന്റെ ലീലകൾ മനസിലാകാൻ കഴിയാത്തത്. നമ്മുക്ക് അതിനുള്ള ശക്തിയില്ലാത്തത് കൊണ്ടാണ്.
പലതവണ ഇതുതന്നെയാണ് നമുക്ക് സംഭവിക്കുന്നത്, എന്നാൽ നമ്മൾ  വിരൽ ചൂണ്ടി ദൈവത്തോട് ചോദിക്കുന്നു  എന്തിനാണ് ഇത്  എന്നോട് ചെയ്തതെന്ന്. ഞാൻ അത്രക്ക് പാപിയാണോ എന്ന്.
എന്തിനാണ് ഭാഗ്‌വാൻ എനിക്ക് എല്ലാ പ്രശ്നങ്ങളും നൽകുന്നത്.

സത്യത്തിൽ കല്ലുകളുടെ കൂട്ടത്തിൽ നിന്ന് കൊത്തിയെടുക്കാൻ  ഒരെണ്ണം തിരഞെടുക്കും പോലെയാണ്  നമ്മളെ ദൈവം തിരഞ്ഞ് എടുക്കുന്നത്. വരാനിരിക്കുന്ന നല്ലകാലത്തിന് വേണ്ടി നമ്മളെ തയാർ ആകുകയാണ്.

 ഓരോ വിപത്തുകൾ വരുമ്പോൾ സ്വയം ശപിക്കുകയും ദൈവത്തെ കുറ്റപ്പെടുത്തുകയും ചെയ്യാതെ  വലിയ വിപത്തിൽ നിന്നും ഭഗവാൻ രക്ഷിച്ചെന്നും വരാനിരിക്കുന്ന നല്ലകര്യത്തിന്റെ മുന്നോടി ആണ് ഇതെന്നും സ്വയം ചിന്തിച്ചു ദൈവത്തിൽ വിശ്വാസം അർപിക്കുക.

No comments:

Post a Comment