Friday, September 06, 2019

ചതു ശ്ലോ കീ ഭാഗവതം - 3


നമ്മുടെ താപം, താപത്രയം എന്താണ് എന്നുള്ളത് അവിടെ ഇരിക്കട്ടെ. ലോകത്തില് ജനിച്ചവർക്ക് സഹ ജമായി, ചോദിക്കാതെ കിട്ടണതാണ് താപം.ഇവിടെ സുഖം ഉണ്ട്. സുഖമായിട്ടിരിക്കാം എന്നു പറയണത് തല്ക്കാലത്തേക്ക് മാത്രമാണ് കുറച്ച് നേരത്തേക്ക് മാത്രമാണ്. ആരോഗ്യം ഉണ്ട് ശരീരത്തിന് , പണം ണ്ട്, ബന്ധുക്കള് നമ്മള് ആരെ ആരെ ആശ്രയിച്ചിരിക്കുന്നുവോ നമ്മള് ആരെ ആരെയൊക്കെ ആശ്രയിച്ചിരിക്കുന്നുവോ അവരൊക്കെ നമുക്ക് അനുകൂലമായിട്ടും ആരോഗ്യത്തോടു കൂടെ ഇരിക്കുന്നതും വരെ ശരി. പക്ഷേ എപ്പഴാ ഇതൊക്കെ കൈവിട്ടു പോവുക എന്നു പറയാൻ വയ്യ. ഇതെല്ലാവർക്കും അറിയാം. ലോകത്തില് ജീവിക്കുന്നവർക്കൊക്കെ പ്രത്യേകിച്ച് കുറച്ച് പക്വം വന്നവര് കുറച്ച് കാലം കുടുംബത്തിലും മറ്റുമൊക്കെ ജീവിച്ച് ദു:ഖം അനുഭവിച്ചവർക്ക് നല്ലവണ്ണം അറിയാം. ഭാഗവതത്തിലെ ദശമലക്ഷണത്തിന് ആശ്രയം എന്നാണ് പേര്. ആശ്രയം എന്നു വച്ചാൽ സാധാരണയായി നമുക്ക് അർത്ഥം അറിയാം " dependence " , "refuge " " security" . നമുക്കറിയാം ലോകത്തില് സെക്യൂരിറ്റി ഇല്ല. റെഫൂജ് ഇല്ല്യ, ആ ശ്രയിക്കാൻ ഒന്നും ഇല്ല. നമ്മുടെ ശരീരം പോലും നമ്മൾക്ക് ആശ്രയിക്കാൻ പറ്റില്ല. സർവ്വവും വിട്ട് ഇറങ്ങിപ്പോയ സിദ്ധാർത്ഥനോട്, ബുദ്ധനോട് ബിംബി സാരൻ ചോദിച്ചു എന്തിനാ ഒക്കെ വിട്ടു പോണത്? സൗഖ്യമായിട്ട്, രാജകുമാരനായിട്ട് ഇരുന്ന് സകല ഭോഗങ്ങളും അനുഭവിച്ച് രാജാവായിട്ട് ഭരിച്ചൂടെ? സിദ്ധാർത്ഥൻ പറഞ്ഞു അതാണ് എനിക്കും ആശ, അതാണ് എനിക്കും ആഗ്രഹം. ഞാൻ ചെയ്യുമായിരുന്നു , ഞാൻ വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. 
യതി ജന്മ ജരാ മരണം ന ഭവേത്
യതി ച  ഇഷ്ട വിയോഗ ഭയം  ന ഭവേത് 
യതി സർവ്വം അനിത്യ മിതം ന ഭവേത്
ഇഹ ജന്മ നി ക സ്യ നഹിർ ന ഭവേത്
ഇവിടെ വാർദ്ധക്യം വരില്ലായിരുന്നെങ്കിൽ, മരണം വരില്ലായിരുന്നെങ്കിൽ , വ്യാധി വരില്ലായിരുന്നു വെങ്കിൽ,  എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരുടെ മരണം , ഇഷ്ടപ്പെട്ടവരുടെ വ്യാധി, ഇഷ്ടപ്പെട്ടവരുടെ വാർദ്ധക്യം ഇതൊക്കെ എനിക്കു കാണേണ്ടി വരില്ലായിരുന്നെങ്കിൽ " ഇഷ്ട വിയോഗ ഭയം " . ഇതൊന്നും ഇല്ലായിരുന്നെങ്കിൽ നിങ്ങള് പറയണ രീതിയില് ഇതൊന്നിനെ ക്കുറിച്ചും ചിന്തിക്കാതെ വിവേകം ഇല്ലാതെ ഇരുന്നാൽ വേണ്ടില്ല. പക്ഷേ വിവേകം അല്പം ഉദിച്ച ആൾക്ക് ഇതൊക്കെ മുമ്പില് കാണുമ്പോൾ അങ്ങനെ ഇരിക്കാം , കണ്ണടച്ചിരിക്കാം എന്നു പറയാൻ വയ്യ. 
പൂച്ച പാല് ക്കുടിക്കുന്ന രീതിയില് കണ്ണ് അടച്ചിട്ട് പാലുകുടിക്കുന്ന രീതിയില് ലോകത്തില് സുഖമനുഭവിക്കുന്നവനാണ് വിവേക ഇല്ലാത്തവൻ. അയാൾക്ക് ആവട്ടെ പാരമാർത്ഥികമായ ഒരു സുഖം, സംതൃപ്തി ഉണ്ടാവേ ഇല്ല. ആരാണ് അതിന് തെളിവ് എന്നു ചോദിച്ചാൽ പരീക്ഷിത്ത് തന്നെ തെളിവാണ്. രാജാവായി സുഖമായി ഭരിച്ചു. ചക്രവർത്തിയാണ് പരീക്ഷിത്തിന്റെ മഹിമകളെ ജ്യോതിഷികൾ ഒക്കെ വാഴ്ത്തുമ്പോൾ അർജ്ജുനനേക്കാൾ ശ്രേഷ്ഠൻ, ധർമ്മപുത്ര രേക്കാളും ശ്രേഷ്ഠൻ . നകുലൻ, സഹദേവനെക്കാളും ഭീമനേക്കാളും ഭീഷ്മരേക്കാളും ശ്രേഷ്ഠൻ എന്നൊക്കെ വാഴ്ത്തി. സമൃദ്ധമായ രാജ്യം അങ്ങനെ ഉള്ള ആൾക്ക് ഒരു മുനിയെ കാണുമ്പോൾ അസൂയ തോന്നി. ഞാൻ അതിന്  അസൂയ എന്നാണ് വിശേഷിപ്പിക്കാ. ആ വികാരം അറിയുന്നവർക്ക് അറിയാം.
Sri Nochurji

No comments:

Post a Comment