Friday, September 06, 2019

ശിവാനന്ദലഹരി*
           🔱🔱🔱🔱🔱🔱🔱


*ശ്ലോകം 45*


*ഛന്ദഃശാഖിശിഖാന്വിതൈര്‍ദ്വിജവരൈഃ സംസേവിതേ ശാശ്വതേ*
*സൌഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്‍ദ്വീപിതേ |*
*ചേതഃപക്ഷിശിഖാമണേ ത്യജ വൃഥാസംചാരമന്യൈരലം*
*നിത്യം ശങ്കരപാദപദ്മയുഗലീനീഡേ വിഹാരം കുരു*

ചേതഃപക്ഷി – ശിഖാമണേ! മനസ്സാകുന്ന ഉത്തമപക്ഷിന്‍ !

 ഛന്ദഃശാഖിശിഖാന്വിതൈഃ – വേദങ്ങളാകുന്ന വൃക്ഷങ്ങളുടെ കൊമ്പുക(ഉപനിഷത്തുക)ളോടുകൂടിയതും

ദ്വിജവരൈഃ – ബ്രഹ്മണശ്രേഷ്ഠന്മാരാ‍ല്‍ (ഉത്തമപക്ഷികളാല്‍ ); 

സംസേവിതേ – വിട്ടുപിരിയാതെ ആശ്രയിക്കപ്പെട്ടതും;

 ശാശ്വരേ – നാശമില്ലാത്തതും;

 സൗഖ്യാപാദിനി – സുഖത്തെ നല്‍കുന്നതും; 

ഖേദഭേദിനി – തളര്‍ച്ചയെ തീര്‍ക്കുന്നതും;

സുധാസാരൈഃ – അമൃതനിഷ്യന്ദികളായ;

 ഫലൈഃ ദീപിതേ – ഫലങ്ങള്‍കൊണ്ട് പ്രകാശിക്കുന്നതുമായ;

 ശങ്കരപാദപദ്മയുഗളീനീഡേ ശ്രീശംഭുവിന്റെ പൊല്‍ത്താരടിയിണകളാകുന്ന കൂട്ടില്‍ ;

 നിത്യം വിഹാരം – കുരു എല്ലായ്പോഴും ക്രീഡിച്ചുകൊണ്ടു വാഴുക;

 വൃഥാ – യാതൊരു ഉപകാരവുമില്ലാതെ;

 സഞ്ചാരം ത്യജ – അലഞ്ഞുനടക്കുന്നതിനെ വിട്ടൊഴിക്കുക; 

അന്യൈഃ അലം – മറ്റുള്ളവരെ തിരഞ്ഞ നടന്നതുമതി.

ഹൃദയമാകുന്ന ശ്രേഷ്ഠഖഗമേ! വേദവൃക്ഷത്തിന്റെ ശാഖക(ഉപനിഷത്തുക)ളോടുകൂടിയതും ദ്വിജവര്‍യ്യന്മാരാ‍ല്‍ പരിസേവിക്കപ്പെട്ടതും നാശമില്ലാത്തതും സൗഖ്യത്തെ നല്‍കുന്നതും തളര്‍ച്ചയില്ലാതാക്കുന്നതും അമൃതനിഷ്യന്ദികളായ ഫലങ്ങള്‍കൊണ്ടുപശോഭിക്കുന്നതുമായ ശ്രീ ശംഭുവിന്റെ കാലിണകളാകുന്ന കൂട്ടില്‍തന്നെ എന്നും ക്രീഡിച്ചമര്‍ന്നുകൊള്ളുക. വെറുതെ അലഞ്ഞു നടക്കേണ്ട. മറ്റുള്ളവയെ തിരഞ്ഞു നടന്നതുമതി.

*തുടരും*


*കടപ്പാട്*

No comments:

Post a Comment