Thursday, September 05, 2019

രാധാഷ്ടമി*

        ( *6/9/2019* )

 

*കണ്ണനു വേണ്ടി രാധ ഭൂമിയില്‍ അവതരിച്ച സുദിനം.* *ഹൈന്ദവ പുരാണങ്ങൾ പ്രകാരം ശ്രീകൃഷ്ണന്‍റെ ബാല്യകാലസഖിയും കാമുകിയുമാണ് രാധ.* *കൃഷ്ണപ്രേമത്താൽ വ്രജഭൂമിയിലെ ജനങ്ങൾ സദാ നാവിൽ കൊണ്ട് നടക്കുന്ന നാമം രാധേ രാധേ...* *വ്രജത്തിലെ രാധയുടെ ജന്മഭൂമി ബർസാന. പ്രണയമഴയായ രാധയുടെ ജന്മസ്ഥലത്തിന് മറ്റെന്ത് പേരാണ് ചേരുക?*

*നൃഗരാജാവിൻറ പുത്രനായ സുചന്ദ്രൻ ചക്രവർത്തിയായിരുന്നു.  പൂർവ്വകാലത്ത് പിതൃക്കൾക്ക് (അര്യമാവിന്) മൂന്നു മാനസകന്യകമാരുണ്ടായി.* *കലാവതി,  രത്നമാല, മേനക. കലാവതിയെ സുചന്ദ്രന് വിവാഹം ചെയ്തു കൊടുത്തു. രത്നമാലയെ വിദേഹരാജാവിനും  മേനകയെ ഹിമവാനും വിവാഹം ചെയ്തു കൊടുത്തു. രത്നമാലയിൽ സീതയും മേനകയ്ക്ക് പാർവതിയും ജനിച്ചു.* *സുചന്ദ്രനും കലാവതിയും ഗോമതിതീരത്ത് നൈമിശാരണ്യത്തിലേയ്ക്ക് പോയി ബ്രഹ്മാവിനെ തപസ്സു ചെയ്തു. ഒടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു വരം ചോദിക്കാൻ ആവശ്യപ്പെട്ടപ്പോൾ ദിവ്യവും പരമവുമായ മോക്ഷം ലഭിക്കാൻ സുചന്ദ്രൻ ആവശ്യപ്പെട്ടു*.   *ഇതുകേട്ട് ദുഃഖിതയായ കലാവതി ബ്രഹ്മാവിനോട് ഇപ്രകാരം പറഞ്ഞു. "പതിയാണ് സ്ത്രീകൾക്ക് ഏറ്റവും ഉത്കൃഷ്ടമായ ദേവതയായി കണക്കാക്കപ്പെടുന്നത് . ഈ പതിദവന് മുക്തി ലഭിച്ചാൽ എൻറെ അവസ്ഥ എന്തായിരിക്കും?*  *ഇദ്ദേഹത്തെ കൂടാതെ ഞാൻ ജീവിച്ചിരിക്കില്ല. അവിടുന്നു ഇദ്ദേഹത്തിന് മോക്ഷം കൊടുത്താൽ പതിയിൽ നിന്നും വേർപ്പെടുത്തിയ കൊണ്ട് ഞാൻ അങ്ങയെ ശപിക്കും.* "  

*ഇതുകേട്ട് ബ്രഹ്മാവ് തൻറെ വരം വിഫലമാകില്ലെന്നും ഇപ്പോൾ പതിയോടൊപ്പം സ്വർഗ്ഗസുഖം ഭുജിച്ച് കാലാന്തരത്തിൽ ദ്വാപരയുഗാന്ത്യത്തിൽ ഭാരതവർഷത്തിൽ ഗംഗയുടെയും യമുനയുടെയും ഇടയിൽ ജനിക്കുകയും  അപ്പോൾ പരിപൂർണ്ണതമനായ ശ്രീകൃഷ്ണ ഭഗവാൻറെ പരമപ്രീയയായ രാധ നിങ്ങളുടെ മകളായി ജനിക്കുകയും നിങ്ങൾക്ക് മുക്തി ലഭിക്കുകയും ചെയ്യുമെന്ന് അനുഗ്രഹിച്ചു.*  

*ഇപ്രകാരം ബ്രഹ്മാവിൻറെ വരത്താൽ കലാവതി കന്യാകുബ്ജ ദേശത്ത് ഭലന്ദരാജാവിൻറെ യജ്ഞകുണ്ഡത്തിൽ നിന്നും ഭൂജാതയായി. സുരഭാനുവിൻറെ വീട്ടിൽ സുചന്ദ്രൻ വൃഷഭാനുവായും ജനിച്ചു. പൂർവ്വജന്മ സ്മൃതി ഉണ്ടായിരുന്ന രണ്ടു പേരും* *പരസ്പരം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്തു*. 

*ഭഗവാൻ തൻറെ തേജോമയിയായ ശ്രീരാധയെ വൃഷഭാനുവിന്റെ  പത്നിയായ കീർത്തിയുടെ ഗർഭത്തിൽ പ്രവേശിപ്പിച്ചു. ശ്രീരാധ കാളിന്ദിതീരത്തെ നികുഞ്ജത്തിലുളള സുന്ദരമായ ഭവനത്തിൽ,  ഭാദ്രമാസത്തിലെ ശുക്ലപക്ഷത്തിലെ അഷ്ടമി തിഥിയും,  തിങ്കളാഴ്ച ദിവസം ഉച്ച സമയത്ത് അവതീർണ്ണയായി.* *മേഘാവൃതമായ ആകാശത്തു നിന്നും ദേവകൾ സ്തുതിഗീതങ്ങൾ പാടുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ആരുടെ ദർശനമാണോ ദേവകൾക്കു പോലും അപ്രാപ്യമായത് ആ ശ്രീരാധികാ വൃഷഭാനുവിൻറെ വീട്ടിൽ പ്രത്യക്ഷയായി .*  

*രാധാ നാമം , ' ര ' കാരം രമയെയും ' ആ ' കാരം ഗോപികമാരെയും  " ധ "  കാരം ധരയെയും ' ആ ' കാരം വിരജാനദിയെയും പ്രതിനിധാനം ചെയ്യുന്നു . ശ്രികൃഷ്ണ ഭഗവാൻറെ പരമോത്കൃഷ്ടമായ തേജസ് നാലു വിധം ഉണ്ട്.  ലീലാ, ഭൂ, ശ്രീ, വിരജാ എന്നീ നാലു പത്നിമാരാണ്. ഇവരെല്ലാം കുഞ്ജവനത്തിൽ വെച്ച്* *ശ്രീരാധികയിൽ അലിഞ്ഞു ചേർന്നു. 1 അതിനാൽ അറിവുള്ളവർ ശ്രീ രാധികയെ പരിപൂർണ്ണതമയായി കരുതുന്നു.  ആരാണോ എപ്പോഴും രാധാകൃഷ്ണനാമം ജപിക്കുന്നത് അവർക്ക് നാലു പദാർത്ഥങ്ങൾ  ( ധർമ്മം, അർത്ഥം,  കാമം, മോക്ഷം ) എന്നിവ മാത്രമല്ല സാക്ഷാൽ ഭഗവാൻ തന്നെ സുലഭമായിത്തീരുന്നു.*

*ബർസാന എന്ന പർവ്വതത്തിൽ അതിനെ ബ്രഹ്മപർവ്വതം എന്ന് പറയുന്നു. രാധാഷ്ടമിയുടെ ദിവസത്തിൽ ശ്രദ്ധാലു ഭക്തന്മാർ വലിയ പർവ്വതത്തിൽ സ്ഥിതമായി ഉള്ള ഗഹ്വരത്തിന് പരിക്രമ (പ്രദക്ഷിണം ) ചെയ്യാറുണ്ട്. ഈ ദിവസം , ദിവസം മുഴുവൻ ബർസാനയിൽ വലിയ ഉത്സവമാണ്. വിഭിന്ന സമ്പ്രദായത്തിലുള്ള സാംസ്കാരിക കാര്യകർമങ്ങൾ നടക്കാറുണ്ട്. ധാർമിക ഗീതങ്ങളുടേയും കീർത്തനങ്ങളുടെയും കൂടെ ഉത്സവം ആരംഭിക്കുന്നു. ബർസാനക്കു പുറമെ വൃന്ദാവനത്തിലും വളരെ ആഘോഷപൂർവ്വം രാധാഷ്ടമി ഉത്സവം നടത്തുന്നു. ഇവിടെ രാധാ റാണിയുടെ ജന്മത്തിന്റെ സന്തോഷത്തിൽ നൃത്തങ്ങളും സംഗീത സദസ്സുകളും സംഘടിപ്പിക്കുന്നു. ഈ ദിവസം ഈ പട്ടണം ഒരു നവയുവതിയെപ്പോലെ സൌന്ദര്യമാർന്നു കാണുന്നു. ശ്രീ രാധാ അഷ്ടമിയുടെ ദിവസത്തിൽ രാധാമന്ദിരത്തിൽ* *പൂക്കളെക്കൊണ്ടലങ്കരിക്കുന്നു. ദേവിക്ക് ലഡ്ഡു തുടങ്ങിയ മധുര പലഹാരങ്ങൾ നിവേദിക്കുന്നു. പ്രസിദ്ധമായ ഛപ്പൻ ഭോഗ് 56 കൂട്ടം മധുര പലഹാര നിവേദ്യം, അർപ്പിക്കുന്നു. നിവേദ്യത്തിനു ശേഷം ഈ പ്രസാദം മയിലുകൾക്കും ഭക്തർക്കും കൊടുക്കുന്നു.*
sanathana dharmam

No comments:

Post a Comment