Tuesday, September 10, 2019

ഋഗ്വേദദേവതകളുടെ സ്വരൂപം:- 9
##############################
ചന്ദ്രമസ്:-
#########
'ചന്ദ്രമസ്സ്' ഒരു അന്തരീക്ഷദേവതയാകുന്നു. , കാന്ത്യർത്ഥമായ 'ചന്ദ്' ധാതുവിൽ നിന്നും കാന്തിമാനെന്നും ചാരുവായി ദ്രവി (ഗ്രമി) ക്കുന്നു എന്ന അർത്ഥത്തിൽ ആനന്ദകൻ എന്നും മറ്റും അനേകം തരത്തിൽ ചന്ദ്രശബ്ദത്തിന് അർത്ഥം കാണുന്നു. ആയുസ്സിനെ വർദ്ധിപ്പിക്കുകയും രോഗത്തെ നശിപ്പിക്കുകയും ആഹ്ളാദം കൊടുക്കുയ്കയും നിമിത്തം ചന്ദ്രൻ ദേവനായി ഭവിച്ചു. ചന്ദ്രഗതികൾ തിഥികൾ നിശ്ചയിക്കുന്നതിന്ന് ഒരു പ്രമാണമായും ഉ[അയോഗിക്കുന്നു. ഈ ചന്ദ്രമസ്സ് ( ചന്ദ്രൻ) ശുക്ലപക്ഷത്തിൽ പ്രതിദിനം നവംനവമായി തന്നെ ഓരോ കലയുടെ അഭിവൃദ്ധിയോടുകൂടി ഉദിക്കുന്നവനായി അഹസ്സുകൾക്ക് (ദിവസങ്ങൾക്ക്) കേതുവായി(ദ്യോദതകനായി) ഭവിക്കുന്നു. ക്രമേണ പ്രഥമ മുതലായ തിഥികളെ അറിയുവാൻ ഉപദേഷ്ടാവായി പ്രകാശിക്കുന്നു. ഈ ചന്ദ്രൻ തന്നെ കൃഷ്ണപക്ഷമാകുമ്പോൾ ഉഷസ്സുകളുടെ (പ്രഭാതങ്ങളുടെ) അഗ്രത്തിലെത്തുന്നു, അപ്പോൾ കുറഞ്ഞു വരുന്നു. ഇങ്ങനെ വൃദ്ധിക്ഷയങ്ങൾ കൊണ്ട് രണ്ടുപക്ഷങ്ങളുടെയും അവസാനത്തിലായി (പക്ഷാവസാനത്തിൽ ) ദേവർക്കായി കൊണ്ട് ഹവിർഭാഗത്തെ അർപ്പണം ചെയ്യുന്നു. ഇപ്രകാരം ജ്യോതിർമയിയായ ചന്ദ്രൻ ആയുസ്സിനെ ദീർഘമാക്കി വർദ്ധിപ്പിക്കുന്നു.
rajeev kunnekkat

No comments:

Post a Comment