വാടകക്കാരനാണ് നാം :-
<><><><><><><><><><><><
ഈ ഭൂമിയിൽ ജന്മം എടുക്കുന്ന ഓരോ ആത്മാവും ഭൂമിയുടെ വാടകക്കാരായിത്തീരുന്നു. അവർ വാടക നൽകേണ്ടതായിട്ടുണ്ട്. എപ്രകാരം ഒരു വീട്ടിൽ താമസിക്കുന്നവർ വാടക നൽകേണമോ, അപ്രകാരം ഭൂമിയുടെ വാടകയും നമ്മൾ കൊടുത്തു തീർക്കണം. നമ്മുടെ കർമങ്ങൾ ചെയ്തു തീർക്കാനുള്ള താൽക്കാലിക തലം മാത്രമാണ് ഈ ഭൂമി. നാം ഈ ഭൂമിയുടെ ഉടമസ്ഥർ എന്ന നിലയിൽ ആണ് പെരുമാറുന്നത്. ആരും ഇവിടുത്തെ സ്ഥിര താമസക്കാരല്ല. ഇന്നത്തെ നമ്മുടെ സ്ഥാനത്ത് നാളെ മറ്റൊരാൾ വരും. ഇവിടെ ജീവിക്കുന്ന സമയത്ത് നാം ഭൂമിയുടെ കടം കൊടുത്തു തീർക്കണം. അല്ലെങ്കിൽ ഇവിടെ നിന്നും രക്ഷപ്പെടാനാവില്ല. വാടക കൊടുക്കാതെ ഒളിച്ചു കടക്കുന്ന വാടകക്കാരെ ഉടമ കയ്യോടെ പിടി കൂടി തിരികെ കൊണ്ടു വരുന്നതു പോലെ, നാമും ഭൂമിയിലേക്ക് വീണ്ടും വീണ്ടും വരേണ്ടതായി വരും. ഓരോ തിരിച്ചു വരവും കൂടുതൽ കടം സൃഷ്ടിക്കുന്നു.
rajeev kunnekkat
No comments:
Post a Comment