Thursday, September 05, 2019

ശ്രീമദ് ഭാഗവതമാഹാത്മ്യം (സ്‌കന്ദപുരാണാന്തര്‍ഗതം) (രണ്ടാം അദ്ധ്യായം)




Friday 27 February 2015 10:30 pm IST
ഉദ്ധവദര്‍ശനം ശ്രീസൂതഉവാച ഏവമുക്താസുതാഃ പത്‌ന്യഃ പ്രസന്നാം പുനരബ്രുവന്‍     ഉദ്ധവാലോകനേനാത്മപ്രേഷ്ഠസംഗമലാലസാഃ സൂതന്‍ പറഞ്ഞു: കാളിന്ദീദേവിയുടെവാക്കുകള്‍ ശ്രവിച്ച് പ്രസന്നരായിത്തീര്‍ന്ന കൃഷ്ണപത്‌നിമാരുടെഉള്ളില്‍ ഉദ്ധവരെ ഏതുപ്രകാരവുംദര്‍ശിക്കണം എന്ന ആഗ്രഹം വര്‍ദ്ധിച്ചു. ഉദ്ധവദര്‍ശനത്തിലൂടെതങ്ങളുടെ പ്രിയതമനായകൃഷ്ണനുമായുള്ള നിത്യസംയോഗം നേടാനാവുമെന്നു മനസ്സിലാക്കിയഅവര്‍ യമുനാദേവിയോടുചോദിച്ചു ശ്രീകൃഷ്ണപത്‌ന്യ ഊചുഃ ധന്യാസിസഖി!കാന്തേന യസ്യാനൈവാസ്തിവിച്യുതിഃ യതസ്‌തേ സ്വാര്‍ത്ഥസംസിദ്ധിസ്തസ്യാ ദാസ്യോ ബഭൂവിമപരന്തൂദ്ധവലാഭേസ്യാദസ്മത്‌സര്‍വാര്‍ഥസാധനം തഥാവദസ്വകാളിന്ദി! തല്ലാഭോപിയഥാ ഭവേത് ശ്രീകൃഷ്ണപത്‌നിമാര്‍ പറഞ്ഞു: അല്ലയോസഖീ, അവിടുന്ന് ധന്യയാണ്. കാരണം ഭവതിക്ക്ഒരിക്കലുംതന്റെ പ്രാണനാഥനില്‍ നിന്നുംവിയോഗം അനുഭവിക്കേ ണ്ടി വന്നില്ല. രാധാദേവിയുടെകൃപയാല്‍ ഭവതിക്ക് അഭീഷ്ടസിദ്ധിലഭിച്ചതിനാല്‍ഞങ്ങളുംഅതേപ്രകാരം രാധാദാസിമാരാകുന്നതാണ്. പക്ഷേ ഭവതിഇപ്പോള്‍ പറഞ്ഞതുപ്രകാരം ഉദ്ധവരെ ദര്‍ശിക്കുമ്പോഴേ ഞങ്ങളുടെ മനോരഥം സാധിക്കുകയുള്ളു. അതിനാല്‍കാളിന്ദീദേവീ, ഉദ്ധവരെ വേഗത്തില്‍ദര്‍ശിക്കുവാനുള്ള ഉപായം പറഞ്ഞുതന്നാലും.ശ്രീസൂതഉവാച ഏവമുക്താതുകാളിന്ദീപ്രത്യുവാചാഥതാസ്തഥാ സ്മരന്തീകൃഷ്ണചന്ദ്രസ്യകലാഷോഡശരൂപിണീ    സാധനഭൂമിര്‍ബദരീ വ്രജതാകൃഷ്‌ണേന മന്ത്രിണേ പ്രോക്താ തത്രാസ്‌തേ സ തുസാക്ഷാത്തദ്വയുനം ഗ്രാഹയംലോകാന്‍     ഫലഭൂമിര്‍വ്രജഭൂമിര്‍ദത്താതസ്‌മൈ പുരൈവസരഹസ്യം ഫലമിഹതിരോഹിതംസത്തദിഹേദാനീം സ ഉദ്ധവോലക്ഷ്യഃ    ഗോവര്‍ദ്ധനഗിരിനികടേസഖീസ്ഥലേതദ്രജഃ കാമഃ തത്രത്യാങ്ങ്കുരവല്ലീരൂപേണാസ്‌തേ സ ഉദ്ധവോ നൂനം     ആത്മോത്‌സവരൂപത്വംഹരിണാതസ്‌മൈസമര്‍പിതം നിയതം തസ്പ്രാപ്ത്തത്ര സ്ഥിത്വാകുസുമസരഃപരിസരേ സവ്രജാഭിഃ    വീണാവേണുമൃദംഗൈഃകീര്‍ത്തനകാവ്യാദിസരസസംഗീതൈഃ ഉത്‌സവആരബ്ധവ്യോ ഹരിരതലോകാന്‍സമാനായ്യ         തത്രോദ്ധവാവലോകോ ഭവിതാ നിയതംമഹോത്‌സവേവിതതേ യൗഷ്മാകീണാമഭിമതസിദ്ധിം സവിതാ സ ഏവസവിതാനാം    സൂതന്‍ പറഞ്ഞു: കൃഷ്ണപത്‌നിമാരുടെ ഈ വാക്കുകള്‍കേട്ട്കാളിന്ദീദേവി ശ്രീകൃഷ്ണചന്ദ്രന്റെ പതിനാറുകലകളെസ്മരിച്ച് പ്രത്യുത്തരം നല്‍കി. (ചന്ദ്രനു പതിനാറുകലകള്‍എന്നതു പോലെ ശ്രീകൃഷ്ണന്റെ പതിനാറുകലകള്‍രൂപാന്തരം പ്രാപിച്ചവരാണു ഭഗവാന്റെ പതിനാറായിരം പത്‌നിമാര്‍. രുക്മിണിസത്യഭാമാജാംബവതികാളിന്ദ്യാദികളായഅഷ്ടപത്‌നിമാര്‍മഹാവിഷ്ണുവിന്റെഅഷ്ടശക്തികളുമാണ്). ഉദ്ധവര്‍ ഭഗവാന്‍ കൃഷ്ണന്റെമന്ത്രിയായിരുന്നു. ഭഗവാന്‍ പരമധാമത്തിലേക്കുമടങ്ങുന്ന വേളയില്‍ ഉദ്ധവരെ സമീപത്തു വിളിച്ചു പറഞ്ഞു: ഹേ, ഉദ്ധവരേ, സാധനകള്‍ അനുഷ്ഠിക്കുവാനുള്ളഉത്തമഭൂമി ബദരികാശ്രമമാണ്. അതിനാല്‍സാധനകള്‍ പൂര്‍ത്തീകരിക്കാന്‍ ബദരികാശ്രമത്തിലേക്കു പോവുക. ഭഗവാന്റെആജ്ഞാനുസാരം ഉദ്ധവര്‍ ഇപ്പോള്‍ ബദരികാശ്രമത്തില്‍വസിക്കുന്നു. ഭഗവാന്‍ നല്‍കിയജ്ഞാനം ജിജ്ഞാസുക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നു. സാധനകളുടെ ഫലഭൂമിയാണ് ഈ വ്രജഭൂമി. ഈ രഹസ്യവ്രജഭൂമിമുന്നമേതന്നെ ഭഗവാന്‍ ഉദ്ധവനു അനുഭവയോഗ്യമാക്കിയിരുന്നു. ഭഗവാന്‍ അന്തര്‍ദ്ധാനംചെയ്തതോടെസ്ഥൂലദൃഷ്ടിയില്‍അദൃശ്യമായിത്തീര്‍ന്ന വ്രജഭൂമിയില്‍ഇപ്പോള്‍ ഉദ്ധവരെ പ്രത്യക്ഷമായി ദര്‍ശിക്കുവാന്‍ സാധിക്കുന്നില്ല. എന്നാലും ഉദ്ധവരെ ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഒരിടംഉണ്ട്. ഗോവര്‍ദ്ധനപര്‍വതത്തിനു സമീപം ഭഗവാന്‍ ഗോപികമാരോടൊത്തുവിഹരിച്ചിരുന്ന ഒരിടമുണ്ട്. അവിടെഅങ്കുരവല്ലീരൂപത്തില്‍ ഉദ്ധവര്‍ വസിക്കുന്നു. ഭഗവാന്റെ പ്രിയമാരായഗോപികമാരുടെ പാദധൂളികള്‍ശരീരത്തില്‍ പതിക്കുവാനായാണുലതാരൂപത്തില്‍അദ്ദേഹംവസിക്കുന്നത്. ഭഗവാന്‍ അദ്ദേഹത്തിനു തന്റെആത്മോത്‌സവസ്വരൂപം നല്‍കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ഇപ്പോള്‍ വജ്രനാഭനോടുകൂടിഅവിടേയ്ക്കു പോയികുസുമസരോവരത്തിനു സമീപം നില്‍ക്കുക. ഭഗവദ്ഭക്തരെഒരുമിച്ചുകൂട്ടിവീണാവേണുമൃദംഗാദികളുടെശബ്ദത്തോടുകൂടി ഭഗവന്നാമങ്ങളേയുംലീലകളേയുംകഥകളേയുംകീര്‍ത്തിക്കുകയും ശ്രവിക്കുകയുംചെയ്ത്മഹത്തായഉത്‌സവംആരം ഭിക്കുക.ആ മഹോത്‌സവത്തിലേക്ക് ഉദ്ധവര്‍ നിശ്ചയമായുംവന്നുചേരും.അദ്ദേഹം നിങ്ങളുടെആഗ്രഹങ്ങളെല്ലാം സാധിച്ചുതരും. ...തുടരും

No comments:

Post a Comment