Friday, September 06, 2019

വിഷവൈദ്യം, സർപ്പങ്ങൾ, നാഗങ്ങൾ, സർപ്പദോഷം എന്നാൽ എന്താണ്* ⚜


*ആയുർവ്വേദം എട്ടായി തരം തിരിച്ചിരിക്കുന്ന ചികിത്സാവിഭാഗങ്ങളിൽ ഒന്നാണ് അഗദതന്ത്രം, ദംഷ്ട്രചികിത്സ, വിഷവൈദ്യം, എന്നെല്ലാം അറിയപ്പെടുന്ന വിഷചികിത്സ*. 

*വിഷം, വിഷസ്വഭാവം, വിഷബാധസാധ്യതകൾ,* *ലക്ഷണങ്ങൾ, പ്രതിവിധികൾ തുടങ്ങി വിഷവുമായി ബന്ധപ്പെട്ട എല്ലാം തന്നെ ഉൾപ്പെടുന്ന ശാഖയാണിത്*.
*വിഷം എന്ന പദത്തിന് വിഷാദത്തെ ഉണ്ടാക്കാൻ പ്രാപ്തിയുള്ളത് എന്നാണർത്ഥം കല്പിച്ചിരിക്കുന്നത്*. *വിഷാദത്തെ ഉണ്ടാക്കാൻ പ്രാപ്തിയുള്ള എന്തിനെയും അടിസ്ഥാനപരമായി ആയുർവ്വേദം വിഷമായി കണക്കാക്കുന്നു. വിഷാദം എന്നതിന് പ്രകൃത്യാ ഉള്ളതിൽ നിന്നുള്ള’ സാദം,’ അല്ലെങ്കിൽ തളർച്ച എന്നർത്ഥം. ഒരു വ്യക്തിയുടെ ശാരീരികമോ മാനസികമോ ആയ ഏതൊരു ഭാവത്തിനും വന്ന് ചേരുന്ന ചെറിയൊരു വ്യതിയാനം പോലും ഇതിനുള്ളിൽ ഉൾപ്പെടുത്തി മനസ്സിലാക്കണം. അപ്പോൾ പിന്നെ മറ്റ് രോഗ കാരണങ്ങളും വിഷവും തമ്മിലുള്ള വ്യത്യാസം എന്താണ്?*


*പൊതുവിൽ വിഷപദാർത്ഥങ്ങൾ പ്രകടമാക്കുന്ന പത്തോളം സ്വഭാവ സവിശേഷതകളെ എടുത്തു പറഞ്ഞാണ് ആയുർവേദം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത്. ഈ പത്തു സ്വഭവങ്ങളുടെ ഏറ്റ കുറച്ചിലുകളാണ് വിഷ പദാർത്ഥത്തിന്റെ വീര്യവും കർമ്മവും നിശ്ചയിക്കുന്നത്. പൊതുവിൽ ജീവശക്തിക്ക് വിരുദ്ധമായതും വളരെ വേഗം തന്നെ അതി സൂക്ഷ്മമായ കോശജാലങ്ങളിൽ പോലും എത്തപ്പെട്ടു സ്വകർമം നിർവഹിക്കുന്നതും, സാധാരണമായ പചന- പരിണാമ- വിസർജ്ജന പ്രക്രിയകൾക്ക് വിധേയമാകാതെ ശരീരത്തിൽ ദീർഘകാലം വരെ നിലനിൽക്കുന്നതും ആയ പദാർത്ഥങ്ങളെ വിഷമായി കണക്കാക്കാം*. 

*ദേഹത്തിൽ പ്രവേശിച്ച പിറകു സ്വന്തം വീര്യവും അളവും അനുസരിച്ച്, ശരീര ഘടകങ്ങളെ ദുഷിപ്പിച്ചു, സർവ്വ കോശങ്ങളുടേയും ജീവന് ഹാനി വരുത്തുവാൻകഴിവുള്ള ഇത്തരം പദാർഥങ്ങളാണ് വിഷം*.
*സ്ഥാവരം(സസ്യങ്ങൾ, ധാതുക്കൾ,മുതലായവ) ജംഗമം (ജീവനുള്ള പാമ്പ്, പഴുതാര, ചിലന്തി മുതലായവ) കൃത്രിമം (ഭൂമിയിൽ പ്രകൃത്യാ ഇല്ലാത്തതും എന്നാൽ മനുഷ്യ നിർമ്മിതവും ആയവ) എന്നിങ്ങനെ വിഷ പദാർത്ഥങ്ങളെ മൂന്നായി തരംതിരിച്ചിരി ക്കുകയും അവയോരോന്നിന്റെയും ലക്ഷണങ്ങളും ചികിത്സയും സവിസ്തരം പ്രതിപാദിക്കുകയും ചെയ്യുന്നു*. 

*ഉഗ്രവും ശീഘ്ര മരണകാരണങ്ങളും ആയ സർപ്പ വിഷങ്ങൾ തൊട്ടു വർഷങ്ങളോളം ശരീരത്തിൽ നിന്ന ശേഷം മതിയായ അനുകൂല ഘടകങ്ങൾ ഒത്തു വരുമ്പോൾ മാത്രം സ്വകർമ്മം നിർവഹിച്ചു, വിട്ടുമാറാത്ത അനേകം രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഭൂ ഷീവിഷങ്ങൾ വരെ ആയുർവ്വേദം വിവരിക്കുന്നു* .
*വത്സനാഭം, ചേർക്കുരു, കാഞ്ഞിരം തുടങ്ങിയ സസ്യങ്ങൾ, മെർക്കുറി, തുത്ത്, തുരിശ് തുടങ്ങിയ ധാതുക്കൾ എന്നിങ്ങനെ ഒട്ടുമിക്ക വിഷ പദാർത്ഥങ്ങളും ശരീരത്തിലുളവാക്കുന്ന ലക്ഷണങ്ങൾ അവയുടെ ചികിത്സ ഇത്തരം ദ്രവ്യങ്ങൾ മരുന്നിനൊ മറ്റാവശ്യങ്ങൾക്കോ ആയി ഉപയോഗിക്കേണ്ടി വരുമ്പോൾ ചെയ്യേണ്ട ശുദ്ധിക്രമങ്ങൾ എന്നിവ വിഷവൈദ്യ വിഭാഗം പ്രതിപാദിക്കുന്നു* .

*വിവിധ തരം സർപ്പങ്ങൾ,അവയുടെ ദംശ ലക്ഷണങ്ങൾ ,ഉടനെ ചെയ്യേണ്ടുന്ന ചികിത്സാകർമ്മങ്ങൾ ,വിഷം ശരീരത്തിൽ വ്യാപിക്കുമ്പോൾ ഉണ്ടാകുന്ന നീര്, തലവേദന, ബോധക്ഷയം, മൂത്രതടസ്സം, മലബന്ധം തുടങ്ങിയ ഉപദ്രവങ്ങൾ, അവയ്ക്കുള്ള പ്രധിവിധികൾ തുടങ്ങിയവ അതി ബൃഹത്തതായി തന്നെ പ്രതിപാദിക്കുന്നുണ്ട്. സർപ്പ ദംശത്തിനു ശേഷം ഉണ്ടായേക്കാവുന്ന ഉണങ്ങാത്ത വ്രണങ്ങൾ മുതലായ ഉപദ്രവങ്ങളുടെ ചികിത്സയിൽ ഇത്ര പ്രാവർത്തികമായ മറ്റൊരു സമ്പ്രദായം ഉണ്ടോ എന്ന് സംശയമാണ്*. *ജീവന് തന്നെ ഭീഷണിയായേക്കാവുന്നചിലതരം തേൾവിഷങ്ങൾ, ചിലന്തിവിഷം, പഴുതാര, കടന്നൽ തുടങ്ങി തവളുടെയും മത്സ്യത്തിന്റെയുംമടക്കം വിഷലക്ഷണങ്ങളും ചികിത്സയും ഈ വിഭാഗം പ്രതിപാദിക്കുന്നു*.
*ആധുനിക വൈദ്യശാസ്ത്രം ഇനിയും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലാത്ത വിരുദ്ധാഹാരം മുതലായ ആശയങ്ങൾ ആയുർവ്വേദം വിവരിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെയോ മറ്റോ നാമറിഞ്ഞോ അറിയാതെയോ വന്നു കൂടിയേക്കാവുന്ന വിഷസ്വഭാവത്തെ പറ്റിയുള്ള അതിഗഹനമായ പഠനമാണിത്*.

*പാകക്രമത്തിലോ മിശ്രണത്തിലോ അളവിലോ ഓക്കേ വന്നു ചേരാവുന്ന പലതരം വിരുദ്ധതകൾ അവമൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചൂടാക്കിയ തേൻ, തുല്യ അളവിൽ സേവിക്കുന്ന നെയ്യും തേനും, മാംസത്തിനോടൊപ്പം തൈര്, പാലിനോടൊപ്പം പഴങ്ങൾ തുടങ്ങി നിത്യ ജീവിതത്തിൽ നാം പിന്തുടരുന്ന പല പ്രവണതകളും വിഷതുല്യമാണ്. പുറമെ നിസ്സാരമെങ്കിലും, ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ത്വക്ക്, ശ്വാസകോശ രോഗങ്ങൾ, വർധിച്ചു വരുന്ന ലൈംഗിക, പ്രതുല്പാദന, മസ്തിഷ്ക, മറവി രോഗങ്ങൾ, അർബുദ്ധം, വളർച്ചാവൈകല്യങ്ങൾ തുടങ്ങിയവയിലെല്ലാം ഇവയുടെ പങ്ക് എത്രയുണ്ടെന്ന ഒരു പുനർചിന്തനം അത്യാവശ്യമാണ്*.

*വിഷചികിത്സാ ഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്ന പല പ്രയോഗങ്ങളും ഔഷധങ്ങളും ഇവയുടെ ചികിത്സയിൽ വൈദ്യനെ സഹായിക്കാറുണ്ട്*.

*അല്പകാലം മുന്പ് വരെ ആരും ഗൗനിക്കാത്തതെങ്കിക്കും ആനുകാലികമായി ഏറ്റവും പ്രസക്തമായ പ്രകൃതി മലിനീകരണ വിഷയങ്ങളിൽ പുരാണ ആയുർവ്വേദ ഗ്രന്ഥങ്ങൾ ചെലുത്തിയിരിക്കുന്ന ശ്രദ്ധ അത്ഭുതാവഹമാണ്. ഭൂമി, ജലം, വായു, എന്നിവ മലിനമാകുമ്പോൾ പ്രകൃതിയിൽ ഉടലെടുക്കുന്ന ലക്ഷണങ്ങൾ അവക്കുള്ള പ്രതിവിധി, അവമൂലം ജീവജാലങ്ങൾക്കുണ്ടാവുന്ന രോഗലക്ഷണങ്ങളും, ചികിത്സയും തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ ആഴത്തിലുള്ള വിശദീകരങ്ങൾ കാണാനാവും*.
*ആയുർവേദത്തിന്റെ മറ്റേതൊരു ശാഖയിലെന്നപോലെ, വിഷചികിത്സയിലും കേരളത്തിന് തനതായ ഒരു പാരമ്പര്യവും ആധികാരികതയും അവകാശപ്പെടാനുണ്ട്. തനത് പ്രാദേശിക സവഭാവങ്ങളോട് കൂടിയ നിരവധി ഗ്രന്ഥങ്ങളും പാരമ്പര്യ സമ്പ്രദായങ്ങളും കൊണ്ട് സമ്പന്നമായിരുന്നു കേരളീയ വിഷചികിത്സാവിഭാഗം. അതിനിബിഡ നിത്യഹരിത വനങ്ങളും, വിഷജന്തുക്കളുടെ സാന്നിധ്യവും ഇതിനു സഹായകമായിരിക്കണം*. 

*ശാസ്ത്രവും, വിശ്വാസവും ഇടകലർന്ന്, പൂർണമായി പരോപകാരാത്ഥമായി, മറ്റു വിഭാഗങ്ങളിൽ നിന്നും വിഭിന്നമായി വിഷചികിത്സ ഇവിടെ നിലനിന്നു. ചികിത്സകൻ പ്രതിഫലം വാങ്ങിയിരുന്നില്ലന്നു മാത്രമല്ല, സ്വയം നിർമ്മിച്ച മരുന്നുകൾ പൂർണമായും സൗജന്യമായി രോഗികൾക്ക് കൊടുത്തുപോന്നു*.
*സാധാരണയായി ആയുർവ്വേദം കേൾക്കുന്ന പഴിയായ ചികിത്സയുടെ വേഗക്കുറവിനു വളരെ പ്രത്യക്ഷമായ ഒരു അപവാദമായിരുന്നു വിഷചികിത്സ*.

*അസുഖകാരണത്തിന്റെ വേരറുക്കുന്നതിനോടൊപ്പം തന്നെ ശീഘ്രഫലദായികങ്ങളായ ലാക്ഷണിക ചികിത്സകളും ഇവർ പ്രഗോഗിച്ചു പോന്നു*. *സമൂഹവും ഭരണകർത്താക്കളും ഇവരെ പൂർണമായും പിന്തുണച്ചു പോന്നു* .
*കാലക്രമേണ ആയുർവ്വേദ രംഗത്ത് വന്ന തിരിച്ചടികൾക്കും ശോഷണത്തിനും ശേഷം ഒട്ടുമിക്ക ഇതര വിഭാഗങ്ങളും ഉയർത്തെഴുന്നേറ്റു ലോക ചികിത്സാ സമ്പ്രദായങ്ങൾക്കിടയിൽ സ്വസ്ഥാനം നേടിയെങ്കിലും വിഷചികിത്സാ വിഭാഗത്തിന് അത് സാധ്യമായിട്ടില്ല* . *ഇന്നും ചില പാരമ്പര്യ കുടുംബങ്ങളിലും,വ്യക്തികളിലും മാത്രം ഒതുങ്ങി ,കാര്യമായ വളർച്ചയോ ബഹുജന ശ്രദ്ധയോ ഇല്ലാതെ ആരോഗ്യ രംഗത്തു വേണ്ട സംഭാവനകൾ ഒന്നും തന്നെ നൽകാനാകാതെ ആയുർവ്വേദ വിഷചികിത്സാ മുരടിച്ചു നിൽക്കുകയാണ്* .


*മരുന്നുകളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച നിർമ്മാണച്ചിലവ്, ചികിത്സ പ്രാവർത്തികമാക്കാൻ സമൂഹത്തിൽ നിന്നും,ഭരണകർത്താക്കളിൽ നിന്നും ഉള്ള വെല്ലുവിളികൾ.സർവോപരി പ്രവൃർത്തിപരിചയമുള്ള വൈദ്യസമൂഹത്തിൻറെ അഭാവത തുടങ്ങി ഒട്ടനവധി ഘടകങ്ങൾ കാരണമായി ചൂണ്ടിക്കാട്ടാവുന്നതേയുള്ളൂ*. *തനതായ വിഷചികിത്സാ വിഭാഗത്തിൽ ഉള്ള മുരടിപ്പ് നിലനിക്കുമ്പോൾ തന്നെ ദീർഘകാലാനുബന്ധിയായി വിഷ സ്വഭാവമുള്ള മറ്റനേകം ആരോഗ്യപ്രശ്നങ്ങളിൽ അഗദതന്ത്ര വിഭാഗം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ ചില്ലറയല്ല*.
*വിരളമെങ്കിലും, പ്രവൃത്തിപരിചയമുള്ള പ്രഗൽഭ വൈദ്യന്മാർക്കു വേണ്ട ചുറ്റുപാടുകൾ ഒരുക്കിനൽകി പ്രായോഗിക ജ്ഞാനമുള്ള ഗവേഷണ പടുക്കളായ ഒരു പുതുതലമുറയെ സൃഷ്ടിക്കാനായാൽ ,ഈ സമ്പ്രദായം സാധാരണ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ലഭ്യമാക്കുന്ന സംഭാവന ചെറുതാകയില്ല*.

*പാമ്പ് കടിച്ചാല്‍*


*പാമ്പ് കടിക്കാനുള്ള കാരണം*
*പാമ്പുകള്‍ താമസിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോഴും* *ഭീതികൊണ്ടും മദംകൊണ്ടും വിശപ്പുകൊണ്ടും ദാഹം അധികരിച്ചാലും സന്താനനാശം വരുത്തുന്നുവെന്നു കരുതിയും മുട്ടയിട്ടു കിടക്കുമ്പോഴും ഏതു വിധേനയും ചവുട്ടിയാലും ഭക്ഷണമാണെന്നു കരുതിയും വിഷം വര്‍ധിക്കുന്ന നേരത്തും ജന്മാന്തരദോഷമുള്ളവരെയും ഏതെങ്കിലും വിധത്തില്‍ കോപമുള്ളപ്പോഴും കടിക്കാവുന്നതാണ്*.

*വിഷം ക്ഷയിപ്പാനുള്ള കാരണം*


*വെള്ളത്തില്‍ വീണ് ക്ഷീണിച്ച പാമ്പിനും പേടിച്ചതിനും ക്രീഡകൊണ്ട് തളര്‍ന്നവയ്ക്കും വളരെയധികം ഓടിയതിനും ശത്രുവിനോടു തോറ്റതിനും എലി, തവള എന്നിവയെ തിന്നുന്ന നേരത്തും വിഷശാന്തി വരുത്തുന്ന മരം, വള്ളിച്ചെടി എന്നിവിടങ്ങളില്‍ അധികനേരം കിടന്നാലും വിഷം ക്ഷയിക്കും*.

*വിഷദന്തവിവരണം*

*പാമ്പുകള്‍ക്ക് പല്ലുകള്‍ അധികമുണ്ടെങ്കിലും വിഷമുള്ളവ നാലെണ്ണം മാത്രമേയുള്ളൂ. അവ കുറഞ്ഞൊന്ന് അകത്തേക്കു നീങ്ങി, താഴത്തും മുകളിലുമായി മാംസംകൊണ്ടു മറഞ്ഞിരിക്കുന്നതും കടിക്കുന്ന സമയത്ത് മാര്‍ജാരനഖംപോലെ പുറത്തേക്കു വരികയും കടിച്ചുകഴിഞ്ഞാല്‍ ഉള്‍വലിയുകയും ചെയ്യുന്നു. അതുകൊണ്ട് അവയുടെ ഭക്ഷണാദികളില്‍ ഒട്ടും സ്​പര്‍ശിക്കാതെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നാലു പല്ലുകള്‍ക്കും പ്രത്യേകം ഉറകളുമുണ്ട്*.
*എട്ടെട്ടു ദിവസം കൂടുമ്പോള്‍ വിഷസഞ്ചിയില്‍ വിഷം നിറയുകയും പാമ്പിന് അസ്വസ്ഥത അനുഭവപ്പെടുകയും അപ്പോള്‍ എവിടെയെങ്കിലും കടിച്ച് വിഷം ഒഴിവാക്കുകയും ചെയ്യുന്നു*.


*പാമ്പുവിഷം അതിന്റെ പല്ലില്‍നിന്നു പുറത്തുവരുമ്പോള്‍ പൈങ്ങ (മൂക്കാത്ത ഇളയ അടയ്ക്ക) നീരുപോലെയും ഉടന്‍ നീലനിറമാവുകയും ചെയ്യുന്നു*.

*പല്ലുകളുടെ പേരുകള്‍*

1. കരാളി
 2. മകരി
 3. കാളരാത്രി
 4. യമദൂതി.

*നാലിന്റെയും വിഷവൃദ്ധി*

1. *കരാളിപ്പല്ല് തറച്ചാല്‍ പശുവിന്റെ കുളമ്പാകൃതിയും വ്രണത്തില്‍ കാരകിലിന്റെ ഗന്ധവും കുറഞ്ഞ വിഷവും മാത്രമേ ഉണ്ടാവുകയുള്ളൂ*.


2. *മകരിപ്പല്ല് തറച്ചാല്‍ കുലവില്ലിനു തുല്യമായ അടയാളവും കുഴമ്പിന്റെ ഗന്ധവും ഉണ്ടാവും. ഈ പല്ലു തറച്ചാല്‍ വിഷം വേഗം ഇറക്കുവാന്‍ കഴിയും*.

3. *കാളരാത്രിപ്പല്ല് തറച്ചാല്‍ പുള്ള് എന്ന പക്ഷിയുടെ പാദംപോലെയുള്ള അടയാളവും ചന്ദനത്തിന്റെ ഗന്ധവും ആയിരിക്കും. ഇത് തറച്ചാല്‍ ഉണ്ടാവുന്ന വിഷം കുറെ അധികം വിഷമിച്ചാല്‍ മാത്രമേ ഇറക്കാന്‍ കഴിയുകയുള്ളൂ*.

4. *യമദൂതി. ഈ പല്ല് തറച്ചാല്‍ അതിയായ വീക്കവും പാലിന്റെ ഗന്ധവും നീലച്ച രക്തവും കാണാം. ഈ വിഷം ഇറക്കുവാന്‍ സാധ്യമല്ല. പേരുതന്നെ യമദൂതി എന്നാണല്ലോ. അപ്പോള്‍ യമന്റെ ദൂതന്‍ കൊണ്ടുപോകുന്നു. മരണം നിശ്ചയം*.

*സവിഷലക്ഷണം*

*തരിപ്പ്, വീക്കം, ചൂട്, ചൊറിച്ചില്‍, വ്രണത്തില്‍ കനം ഇവയെല്ലാം അനുഭവപ്പെടുകയാണെങ്കില്‍ വിഷം വല്ലാതെ ഏറ്റിട്ടുണ്ടാകുമെന്നും ഇവയൊന്നും കാണുകയോ അനുഭവപ്പെടുകയോ ചെയ്യുന്നില്ലെങ്കില്‍ വിഷം ദേഹത്തില്‍ ഏറ്റിട്ടില്ലെന്നും കണക്കാക്കണം*.

*പിന്നെ ദേഹമെല്ലാം കനം തോന്നുകയും രോമങ്ങളെല്ലാം എഴുന്നുനില്ക്കുകയും രോമാഞ്ചവും ഉറക്കവും അംഗങ്ങള്‍ക്കു തളര്‍ച്ചയും കാണുകയാണെങ്കില്‍ വിഷം ദേഹത്തില്‍ മുഴുവനും ബാധിച്ചിട്ടുണ്ടെന്നു കണക്കാക്കണം*.

*സപ്തധാതുക്കളും വിഷവും*

*ചര്‍മം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ്*

 *സപ്തധാതുക്കള്‍*.

*സപ്തം = ഏഴ്*.
*വിഷം ചര്‍മത്തിലാകുമ്പോള്‍ രോമാഞ്ചം അനുഭവപ്പെടും. രക്തത്തില്‍ വിഷമെത്തിയാല്‍ ദേഹം മുഴുവനും നല്ല വിയര്‍പ്പുണ്ടാകും. വിഷം മാംസത്തിലെത്തിയാല്‍ ദേഹത്തിനു ചൂടും നിറപ്പകര്‍ച്ചയും കാണും. മേദസ്സില്‍ വിഷമെത്തിയാല്‍ ഛര്‍ദിയും വിറയലും അനുഭവപ്പെടും. അസ്ഥിയില്‍ വിഷമെത്തിയാല്‍ കണ്ണ് കാണാതാവുക, കഴുത്തു കുഴയുക എന്നിവ അനുഭവപ്പെടും. വിഷം മജ്ജയിലെത്തുമ്പോള്‍ ദീര്‍ഘനിശ്വാസം, എക്കിട്ട എന്നിവയും ഉണ്ടാകും. വിഷം ശുക്ലത്തിലെത്തുമ്പോള്‍ മോഹാലസ്യവും മരണവും സംഭവിക്കുന്നു*.
*സര്‍പ്പം കടിച്ച ഉടനെത്തന്നെ ദഷ്ടന്‍ മോഹാലസ്യപ്പെട്ടുപോയാല്‍ വേഗത്തില്‍ ചികിത്സിക്കണമെന്നും മരിച്ചിട്ടില്ല, ജീവന്‍ ഉള്ളിലടങ്ങിയിരിപ്പുണ്ടെന്നും കരുതുകയും ഉടനെത്തന്നെ വേണ്ടതു ചെയ്യുകയും വേണം*.


*ജീവനും വിഷവും*

*ശക്തമാം വിഷമമ്പോടും* *ശരീരത്തിലേല്ക്കയാല്‍*
*ത്വക്കിലപ്പോള്‍ വിഷം* *ചെന്നാല്‍, ജീവന്‍ രക്തത്തിലായിടും*.
*അന്നേരം കോള്‍മയിര്‍ക്കൊള്ളും*, *വിയര്‍ത്തീടും ശരീരവും*
*വിഷം* *രക്തത്തിലെത്തുമ്പോള്‍ ജീവന്‍ മാംസത്തിലൊളിച്ചിടും*.
*തുളുമ്പും ചോരയും നീരും വിറയ്ക്കും കണ്‍ ചുകന്നിടും*
*മാംസത്തില്‍ വിഷം ചെന്നാല്‍ ജീവന്‍ മേദസ്സിലായിടും*.
*അന്നേരം മേനി നൊന്തീടും, തളരും വീങ്ങുമേറ്റവും*
*എരിയും പൊരിയും ദേഹം വിറയ്ക്കും, വീര്യമറ്റുപോം*.
*മരിക്കുമെന്നു ശങ്കിക്കും വിഷം മേദസ്സിലെത്തുകില്‍*
*അസ്ഥിയില്‍ ചെന്നിടും ജീവനന്നേരം മൂക്കടച്ചിടും*
*കണ്ണുകാണാതെയാം പിന്നെ കഴുത്തേറ്റം കുഴഞ്ഞുപോം*
*ബധിരത്വവുമുണ്ടാകും നാവിന്‍തല തരിച്ചിടും*
*രുചിതാനറിയാതാകും ചിത്തഭ്രമമതും വരും*
*വിഷമസ്ഥിതിയിലായിടും ജീവന്‍ മജ്ജയിലായിടും*
*അന്നേരം പ്രാണസഞ്ചാരം കാട്ടീടും മോഹവും വരും*
*മജ്ജയില്‍ വിഷം ചെന്നാല്‍ ജീവന്‍ ശുക്ലത്തിലായിടും*
*ഉള്‍ത്താപം ശ്വാസകോപങ്ങള്‍ സഞ്ചാരം സ്മൃതിയും വരും*
*വിഷം തീരുകയില്ലെന്നു പലരും വേദനപ്പെടും*.
*ശുക്ലത്തില്‍ വിഷം ചെന്നാല്‍* *വിഷം മേല്‌പോട്ടു പോയിടും*
*അന്നേരം* *മോഹമാകുന്നോരവസ്ഥയതു വന്നിടും*
*വിഷവും ജീവനും കൂടിയോടുമേല്‍പ്പോട്ടനന്തരം*
*ജീവാധാരം നടേ പിന്നെ സ്വാശ്രയം മണിപൂരകം*
*ഈവണ്ണമള്ള നിലയില്‍ ചെന്നോരോന്നില്‍ കടന്നുടന്‍*
*ബ്രഹ്മരന്ധ്രേ പ്രവേശിക്കും ജീവന്‍ തത്ര കരണ്ടകേ*
*ചെന്നൊളിക്കുമതിന്‍മീതേ, വിഷവും ചെന്നു മൂടുമേ*
*പതിമൂന്നു ദിനംകൊണ്ടുരുകും തന്‍ കരണ്ടകം*
*അന്നേരം വന്നുകൂടുന്നോരവസ്ഥ പറയാവതോ*.


*വിഷത്തിന്റെ ഗതി കൂടുകയും ജീവന്റെ ഗതി മന്ദീഭവിക്കുകയും ചെയ്യുമ്പോള്‍ കര്‍മഫലമാണെങ്കില്‍ക്കൂടി ജീവഹാനി സംഭവിക്കുന്നു*.
*ആ സമയങ്ങളില്‍ കൂടക്കൂടെ വിയര്‍പ്പ്, ജാള്യത, വിറയല്‍, സന്ധിതളര്‍ച്ച, മുഖം വരളുക, ദീര്‍ഘനിശ്വാസം, നെഞ്ചുവേദന, വിഭ്രാന്തി, ചിത്തഭ്രമം, കഫവും പിത്തനീരും ഛര്‍ദിക്കല്‍, നഖവും പല്ലും നീലനിറമാവുക, ചുണ്ടും നാവും കറുക്കുക, മൂക്കിലൂടെ സംസാരം, കണ്ണ് ചോരനിറമാവുക, കടിവായ് നീലച്ച് വിങ്ങുക കക്ഷത്തിലും ചെവിക്കീഴിലും കഴലയ്ക്കിറങ്ങുക, പല ഗോഷ്ഠികള്‍ കാണിക്കുക*, *രോമകൂപങ്ങളില്‍നിന്ന് രക്തം വരിക, വിരിച്ചതില്‍ കിടക്കാതിരിക്കുക, ഉരുളുക, തല അങ്ങോട്ടുമിങ്ങോട്ടുമിട്ടടിക്കുക, കിടക്കുകയും പെട്ടെന്ന് എഴുന്നേല്ക്കുകയും, അധരം മലര്‍ക്കുക, പിച്ചും പേയും പറയുക, പകച്ചുനോക്കുക, ഉടുത്തതെല്ലാം പിടിച്ചുവലിച്ചെറിയുക*, *അതിസാരം, മൂത്രസ്തംഭനം, ലിംഗം ചുരുങ്ങുക ഇവയെല്ലാം മുഴുവനായോ ഭാഗികമായോ കാണിച്ചുകൊണ്ടിരിക്കും*.


*ഇതിനുള്ള ഒറ്റമൂലി*

*നീല അമരിവേര് അതിന്റെ ഇലതന്നെ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ അരച്ച് താന്നിക്കവലിപ്പത്തിലുരുട്ടി, നിഴലിലുണക്കി സൂക്ഷിച്ചത് മേല്‍പ്പറഞ്ഞ സമയങ്ങളില്‍ ഒരു ഗുളികയെടുത്ത് പശുവിന്റെ പാലിലരച്ചു കൊടുക്കുക*. *അത് ഛര്‍ദിക്കുകയാണെങ്കില്‍ അറ്റകൈക്കെന്നവണ്ണം (അവസാനപ്രയോഗം) ചികിത്സിച്ചുനോക്കാം*. *ഛര്‍ദിച്ചില്ലെങ്കില്‍ പിന്നെ മറ്റൊന്നും ചെയ്യേണ്ടതില്ല. മരണം നിശ്ചയം*.

*വിഷവും പ്രഥമചികിത്സയും*

*വിഷപ്പാമ്പുകളോ* *മറ്റിഴജന്തുക്കളോ കടിച്ചാല്‍ അന്ധാളിപ്പോ ഭയമോ പരിഭ്രമമോ കാട്ടാതെ ധൈര്യം കൈവിടാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്*. *അല്ലാതെ മേല്‍പ്പറഞ്ഞവയ്ക്ക് അടിമപ്പെട്ടുപോയാല്‍ വളരെ വിഷം കുറഞ്ഞഅല്ലെങ്കില്‍ വിഷം തീരേ ഇല്ലാത്തതായാല്‍പ്പോലും അപകടം വരുത്തിവെക്കും*.


*കഴിയുമെങ്കില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിക്കുക. അതിനും രണ്ടഭിപ്രായക്കാരുണ്ട്. അല്ലെങ്കില്‍ കല്ലോ കോലോ (അപ്പോള്‍ കൈയില്‍ കിട്ടുന്നതെന്തുമാവാം) എടുത്ത് ഇത് എന്നെ കടിച്ച പാമ്പാണെന്നു കരുതി കടിക്കുക. എന്നാല്‍ വിഷം പകുതി കുറയുമെന്ന് ചില ഗ്രന്ഥങ്ങളിലും, പാമ്പിനെ പിടിച്ചു കടിച്ചാല്‍ അത് രണ്ടാമതും കടിക്കുമെന്നും അപ്പോള്‍ വിഷം വീണ്ടും ദേഹത്തില്‍ കയറുന്നതുകൊണ്ട് പിടിച്ചു കടിക്കാന്‍ പാടില്ലെന്ന് ചില ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്. രണ്ടിലും ശാസ്ത്രീയവശമുണ്ടെന്നും പറയുന്നുണ്ട്*.


*പിന്നെ അപ്പോള്‍ അവിടെവെച്ചുതന്നെ സ്വന്തം ചെവിയിലെ ചെവിച്ചെപ്പിയെടുത്ത് സ്വന്തം തുപ്പലില്‍ ചാലിച്ച് കടിവായില്‍ വെക്കുക*. *ഇത് വിഷത്തിനുള്ള ഒരു പ്രതിരോധമരുന്നാണ്*.
*മറ്റൊന്ന്, കടിവായ് ബ്ലെയ്‌ഡോ കത്തിയോ മുള്ളോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള എന്തെങ്കിലും എടുത്ത് കീറി രക്തം ഒഴിവാക്കുന്നത് ഏറ്റവും നല്ലതാകുന്നു*. *തീവെച്ച് കടിവായ് പൊള്ളിക്കുക നല്ലതാണെങ്കിലും മണ്ഡലിയാണ് കടിച്ചതെന്നുറപ്പുണ്ടെങ്കില്‍ പൊള്ളിക്കരുതെന്നാണ് പ്രമാണം*.

*മറ്റൊന്ന്, നല്ല പച്ചവെള്ളംകൊണ്ട് കുറെ നേരം ധാരചെയ്യുക. സ്വന്തം മൂത്രത്തോളം ധാരയ്ക്ക് മറ്റൊന്നില്ല*.
*കടിവായുടെ നാലു വിരല്‍ മീതേ ഒരു കെട്ടു കെട്ടുക*. *അതിനു മാര്‍ദവമുള്ള തുണിയോ ചരടോ ആവുന്നതാണ് ഉത്തമം*. *ശേഷം ആദ്യത്തെ കെട്ടിന്റെ നാലു വിരല്‍ മീതേ ഒരു കെട്ടുകൂടി കെട്ടണം. ഇതെല്ലാം കടിയേറ്റവനോ കൂടെ ആരെങ്കിലുമുണ്ടെങ്കില്‍ അവരോ ഉടനെ ചെയ്യണം. വിഷം മേല്‍പ്പോട്ട് കയറിയതിനു ശേഷം ചെയ്തിട്ട് പ്രയോജനമില്ല*. 

*ചരടോ തുണിയോ തിരഞ്ഞു പോയി സമയം കളയാതെ, അരയില്‍ കെട്ടിയ ചരടോ ഉടുത്ത വസ്ത്രത്തിന്റെയോ ഷര്‍ട്ടിന്റെയോ തല കീറി ഉടനെ ചെയ്യേണ്ടതാണ്*. *അതുകൊണ്ടാണ് ധൈര്യം കൈവിടരുതെന്ന് പറയാന്‍ കാരണം. ധൈര്യമില്ലാതെ ഭയന്ന് പരിഭ്രമിച്ചാല്‍ രക്തസമ്മര്‍ദം കൂടി വിഷം വേഗം കയറുകയും അപകടസാധ്യത കൂടുകയും ചെയ്യും. ശേഷം വേഗം അടുത്തുള്ള ആശുപത്രികളിലെത്തിക്കുകയോ അല്ലെങ്കില്‍ ഒരു നല്ല വിഷഹാരിയെ കാണിക്കുകയോ ചെയ്യുക*.


*മേല്‍പ്പറഞ്ഞ ഏഴു ധാതുക്കളിലൂടെയാണ് വിഷം കയറി ഏഴാം ധാതുവിലെത്തുന്നത്*.

*ആദ്യത്തെ മൂന്നു ധാതുക്കളായ ചര്‍മം, രക്തം, മാംസം എന്നിവയില്‍ പ്രവേശിക്കുന്നതിനു മുന്‍പായി ചുക്ക്, കൊടിത്തുവ്വ അല്ലെങ്കില്‍ കറളേകം, കറുത്ത ചുണ്ട, മുളക് എന്നിവ സമമായെടുത്ത് അരച്ച് മൂന്നു സമഭാഗമാക്കി മൂന്നു പേര്‍ ഓരോ ഭാഗവും വായിലിട്ടു ചവച്ച് ഒരാള്‍ മൂര്‍ധാവിലും മറ്റു രണ്ടുപേര്‍ ഓരോരോ ചെവിയിലും 150 പ്രാവശ്യം ഊതണം*. *അപ്പോള്‍ ഊതുന്നവന്റെ വായില്‍ വെള്ളം നിറയുന്നതാണ്. അപ്പോള്‍ ഊത്ത് നിര്‍ത്താതെ ഓരോരുത്തരായി തുപ്പിവന്ന് പിന്നെയും ബാക്കി ഊതി നൂറ്റമ്പത് തികയ്ക്കണം. എന്നാല്‍ മൂന്നു ധാതുക്കളിലെ വിഷം തീരുന്നതാണ്*.
*ഇത് പ്രഥമചികിത്സ ആയതുകൊണ്ട് വിഷവൈദ്യം കൈകാര്യം ചെയ്യാത്തവര്‍ക്കും ചെയ്യാവുന്നതാകുന്നു*.

*എന്നാല്‍ ഈ ഊത്തുകൊണ്ട് വിഷം വളരെ ശമിക്കുകയോ കുറവു വരുകയോ ചെയ്യുന്നതുകൊണ്ട് പിന്നീട് ഉണ്ടാവുന്ന ചികിത്സകള്‍ക്ക് വളരെ ഉപകാരവും എളുപ്പവുമായിരിക്കും*.

*ധാതുവും ചികിത്സയും*

*മനുഷ്യശരീരത്തിലെ ഓരോ ധാതുവിലും* *വിഷമെത്തുമ്പോള്‍ അതായത് ഒന്നാമത്തെ* *ധാതുവായ ചര്‍മത്തിലാണ് വിഷമെന്ന് ലക്ഷണംകൊണ്ട് കണ്ടറിഞ്ഞാല്‍ ഒന്നാമത്തെ ചര്‍മത്തില്‍ ചികിത്സിക്കാതെ വേഗം രണ്ടാമത്തെ ധാതുവായ രക്തത്തിലാണ് ചികിത്സിക്കേണ്ടത്*. *കയറിവരുന്ന വിഷത്തിനെ തടഞ്ഞുനിര്‍ത്തി മേല്‍പ്പോട്ടു കയറാതെയിരിക്കണമെങ്കില്‍ വിഷം നില്ക്കുന്ന ധാതുവിന്റെ മേല്‍ഭാഗധാതുവില്‍ ചികിത്സിക്കണം*. *അല്ലാതെ ചര്‍മത്തില്‍ കണ്ട വിഷത്തിന് ചര്‍മത്തില്‍ ചികിത്സിച്ചാല്‍ പിന്നാലെ ഓടുന്നതിനു തുല്യമായിരിക്കും ഫലം*. *അകപ്പെട്ട കള്ളനെ പിടിക്കാന്‍ പിന്നാലെ ഓടാതെ പുറത്ത് കടക്കാതിരിക്കാനുള്ള വാതില്‍ ആദ്യം ബന്ധിക്കണം*.
*ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എന്നു പറഞ്ഞപോലെയായിരിക്കണം വിഷചികിത്സ*.


*രക്തത്തിലേക്ക് വിഷം എത്തുന്നതിനു മുന്‍പായി രക്തത്തില്‍ ചെയ്യേണ്ടുന്ന ചികിത്സ നടത്തിയാല്‍ രണ്ടാം ധാതുവായ രക്തത്തില്‍ വിഷം കയറാതിരിക്കും*. *കയറിയാല്‍ത്തന്നെ അല്പം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിന് അവിടെ പ്രതിരോധനടപടികള്‍ സ്വീകരിക്കുകയും ചെയ്തു*. *അതുകൊണ്ട് അടിവരയിട്ടു പറയുന്നു, വിഷം എവിടെയെത്തിയെന്ന് ലക്ഷണംകൊണ്ടറിഞ്ഞ് എത്തിയ ധാതുവിന്റെ അടുത്ത മേലേ ധാതുവില്‍ ചികിത്സ നടത്തണം*.


*ഓരോ ധാതുവിലും വിഷം എത്തിയാലുള്ള ലക്ഷണം*


*ചര്‍മം - തരിപ്പ്, കടച്ചില്‍, ചൂട്*.
*രക്തം-വിയര്‍പ്പ്*, *കഴലയ്ക്കിറങ്ങുക*.
*മാംസം- ചുട്ടുനീറ്റല്‍*, *നിറവ്യത്യാസം, ഉറക്കം*.
*മേദസ്സ്-ഛര്‍ദി, വിറയല്‍*, *കോച്ചല്‍, ഉരുണ്ടുകയറ്റം. മലമൂത്രബന്ധം അഥവാ അതിസാരം*.
*അസ്ഥി-കണ്ണു കാണാതാവുക, കഴുത്ത് കുഴയുക*.
*മജ്ജ-എക്കിട്ട, നെഞ്ചുവേദന, ദീര്‍ഘനിശ്വാസം*.
*ശുക്ലം-മോഹാലസ്യം, മരണം*.
*അസാധ്യലക്ഷണം*
*ഇടയ്ക്കിടെ വിയര്‍പ്പ്, ബുദ്ധിമാന്ദ്യം കാട്ടുക, സന്ധിതളര്‍ച്ച, മുഖം വരളുക, ദീര്‍ഘനിശ്വാസം, വിറയല്‍, നെഞ്ചുവേദന, വിഭ്രാന്തി, കഫം, പിത്തനീര് ഛര്‍ദിക്കുക*, *പല്ലും നഖവും നീലനിറമാവുക, ചുണ്ടും നാവും കറുക്കുക, സംസാരം മൂക്കിലൂടെയാകുക ഇവയെല്ലാം ഒന്നിച്ചോ ഭാഗികമായോ കണ്ടാല്‍ വളരെ കരുതേണ്ടതാകുന്നു*.


*മരണം അടുത്തു എന്നുതന്നെ വിചാരിക്കുന്നതിലും തെറ്റില്ല*.
*(വിഷചികിത്സ എന്ന പുസ്തകത്തില്‍ നിന്ന്)*


*ഇനിയൊരു കഥ ഇതിനെപ്പറ്റി* 


*വിഷവൈദ്യവും വിഡ്ഢിക്കൂശ്മാണ്ഡവും*


*വര്‍ഷങ്ങള്‍ക്കു മുമ്പ് അതിവിദഗ്ധനായൊരു വിഷവൈദ്യനുണ്ടായിരുന്നു കോഴിക്കോട്ട്. കാരാട്ടുനമ്പൂതിരിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. വിഷമിറക്കാനായി ഒരിടത്തും അദ്ദേഹം പോകാറില്ല. വിഷം തീണ്ടിയവരെ അദ്ദേഹത്തിന്റെ അരികിലെത്തിച്ച് വിഷമിറക്കി കൊണ്ടുപോകാറാണ് പതിവ്. അദ്ദേഹം അതിനായി യാതൊന്നും വാങ്ങുകയും പതിവില്ല. പക്ഷേ അദ്ദേഹത്തെ കാണാനെത്തുന്നവര്‍ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ധാരാളം പണം കൊടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വം തേടിയെത്തുന്നവരും കുറവായിരുന്നില്ല*. 

*അവര്‍ക്കെല്ലാം ദിവ്യമന്ത്രങ്ങള്‍ ഉപദേശിച്ച് തിരിച്ചയയ്ക്കുകയായിരുന്നു പതിവ്*. 
*വിഷവൈദ്യന്റെ വീടിന് തെക്കുവശത്തായി കൊച്ചുരാമന്‍ എന്നു പേരുള്ള ഒരു ബാലന്‍ താമസിച്ചിരുന്നു*. *അവന്റെ വീട്ടുകാര്‍ക്ക് നിത്യവൃത്തിക്ക് യാതൊരു മാര്‍ഗവുമില്ലായിരുന്നു*. *ദാരിദ്ര്യദുഃഖം സഹിക്കാനാവാതെ കൊച്ചുരാമന്‍ വൈദ്യം പഠിക്കാന്‍ നിശ്ചയിച്ചു. പക്ഷേ അക്ഷരജ്ഞാനം പോലും ഇല്ലാത്തവനായിരുന്നു കൊച്ചുരാമന്‍*. *ഒരിക്കല്‍ കൊച്ചുരാമന്‍ വിഷവൈദ്യന്റെ ശിഷ്യന്മാരെ കണ്ട് വിഷവൈദ്യം പഠിക്കുന്നത് എങ്ങനെ എന്ന് അന്വേഷിച്ചു*. 
*അതിനുള്ള മാര്‍ഗം അവര്‍ യഥാവിധി വിവരിക്കാന്‍ തുടങ്ങി*. *ആദ്യം ഗുരുവിന്റെ അടുക്കലെത്തി തനിക്ക് വിഷവൈദ്യം പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കണം. ദക്ഷിണയും നല്‍കണം*. *അദ്ദേഹം ഒരു മന്ത്രം ഉപദേപശിച്ചു തരും. ആ മന്ത്രം ഭക്തിയോടെ അക്ഷരലക്ഷം ഉരുക്കഴിക്കണം*. *പിന്നെ ആ മന്ത്രം കൊണ്ട് വെള്ളമോതി ഒഴിക്കുകയോ ഭസ്മം ജപിച്ചിടുകയോ ചെയ്താല്‍ വിഷമിറങ്ങും*. 

*അങ്ങനെയാണ് പതിവെന്നു കേട്ടതോടെ കൊച്ചുരാമന് സന്തോഷമായി. ഇതിനു പ്രയാസമൊന്നുമില്ലല്ലോ എന്നോര്‍ത്തെങ്കിലും ദക്ഷിണ കൊടുക്കുന്നതെന്ത് എന്ന ചിന്ത കൊച്ചുരാമനെ അലട്ടി. പുരപ്പുറത്ത് ഒരു കുമ്പളം പടര്‍ന്നു കിടപ്പുണ്ടായിരുന്നു*. *അതിന്മേലുള്ള കായെല്ലാം പറിച്ചെടുത്തു. അതു ഗുരുദക്ഷിണ നല്‍കാമെന്നു നിശ്ചയിച്ചു ഗുരുവിനെ കാണാന്‍ പോയി. കുമ്പളച്ചുമട് വൈദ്യന്റെ മുമ്പില്‍ കാഴ്ചവച്ച്  തന്നെ വൈദ്യം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ''അതിന് വിഡ്ഢീ! കൂശ്മാണ്ഡം (കുമ്പളം) എന്തിനാണ്'' എന്നു വൈദ്യന്‍ ചോദിച്ചു*.
*വിഷവൈദ്യം പഠിക്കാനുള്ള ആകാംക്ഷയില്‍ വൈദ്യന്‍ പറഞ്ഞതു മുഴുവന്‍ കൊച്ചുരാമന്‍ കേട്ടില്ല. 'വിഡ്ഢികൂശ്മാണ്ഡം' എന്നു മാത്രമേ അവന്‍ കേട്ടുള്ളൂ. അത് മന്ത്രമാണെന്ന് ധരിച്ച് ഒന്നും മിണ്ടാതെ വൈദ്യനെ നമിച്ച് അവിടെ നിന്ന് മടങ്ങി. വിഡ്ഢി എന്നു വിളിച്ചത് അവന് ഇഷ്ടമായിക്കാണില്ലെന്നാണ് വൈദ്യന്‍ വിചാരിച്ചത്*.

*എന്നാല്‍ കൊച്ചുരാമന് ഒരു മുഷിച്ചിലുമില്ലായിരുന്നു. അവന്‍ വീട്ടിലെത്തി കുളികഴിഞ്ഞ് വിളക്കു വച്ച് അതിനു മുമ്പിലിരുന്ന് മന്ത്രം ജപിച്ചു തുടങ്ങി. അഞ്ചക്ഷരമുള്ള 'മന്ത്ര' മായതിനാല്‍ അഞ്ചു ലക്ഷം തവണ മന്ത്രമുരുവിട്ടു*. *അതോടെ താന്‍ പ്രഗല്ഭനായ വിഷവൈദ്യനായി തീരുമെന്ന് അവന്‍ ഉറച്ചു വിശ്വസിച്ചു*. 
*സാധാരണ വിഷവൈദ്യന്മാര്‍ വിഷമിറക്കാന്‍ പോകാറില്ല*. *ചെന്നു കടിക്കുകയില്ലെന്നും ചെന്നു വിഷമിറക്കുകയില്ലെന്നും വൈദ്യന്മാരും സര്‍പ്പങ്ങളും തമ്മില്‍ സത്യം ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം*. *എന്നാല്‍ കൊച്ചുരാമന് അതേക്കുറിച്ചൊന്നും അറിവില്ലായിരുന്നു*. *ആര്‍ക്കെങ്കിലും വിഷബാധയുണ്ടായാല്‍ കൊച്ചുരാമന്‍ അവിടെയത്തും*. *അവന്‍ പഠിച്ച മന്ത്രം കൊണ്ട് വെള്ളമോതിയൊഴിച്ച് വിഷമിറക്കും. ആദ്യമൊന്നും ആര്‍ക്കും അതിലത്ര വിശ്വാസമുണ്ടായിരുന്നില്ല*. 

*ക്രമേണ എല്ലാവര്‍ക്കും അനുഭവപ്പെട്ടു തുടങ്ങി, വിശ്വാസം ജനിച്ചു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ കൊച്ചുരാമന്‍ വിഷവൈദ്യനെന്ന പേരില്‍ പ്രസിദ്ധനായിതീര്‍ന്നു*. 
*വിഷഭയമുണ്ടാകുന്നിടത്തെല്ലാം കൊച്ചുരാമനെ വിളിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. അവന്‍ ധാരാളം പണമുണ്ടാക്കിത്തുടങ്ങുകയും ചെയ്തു. കുറഞ്ഞ കാലം കൊണ്ട് രാമന്റെ ദാരിദ്ര്യം മാറി ധനവാനായി. അവന്‍ വലിയൊരു വീടു പണിയിക്കുകയും വളരെയേറെ നിലവും പുരയിടങ്ങളും വാങ്ങിക്കൂട്ടുകയും ചെയ്തു*. 

*ഒരിക്കല്‍ കോഴിക്കോടു നാടുവാണിരുന്ന സാമൂതിരിപ്പാടു തമ്പുരാന് വിഷഭയമുണ്ടായി*. *അനേകം വിഷവൈദ്യന്മാര്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കൊച്ചുരാമനെ വരുത്തിച്ചു. കൊച്ചുരാമന്‍ കോവിലകത്തെ മടപ്പള്ളിക്കാരനായ കുട്ടിപ്പട്ടരെ വിളിച്ച് വേഗം കഞ്ഞിയുണ്ടാക്കാന്‍ പറഞ്ഞു*. *ഇതെന്തിനാണ് കഞ്ഞിയെന്നു ചോദിച്ച് വിഷവൈദ്യന്മാരെല്ലാം കൊച്ചുരാമനെ കളിയാക്കാന്‍ തുടങ്ങി. തിരുമനസ്സ് അമൃതേത്തു കഴിച്ചിട്ട് കുറേ നാളായല്ലോ*? *വിഷമിറങ്ങുമ്പോള്‍ അദ്ദേഹത്തിന് നല്ല വിശപ്പുണ്ടാകും.  അപ്പോള്‍ അവിടേക്ക് കഴിക്കാനാണ് കഞ്ഞിയെന്ന് കൊച്ചുരാമന്‍ പറഞ്ഞു*. *തമ്പുരാന്റെ കഥ ഇതോടെ കഴിഞ്ഞെന്ന് അവര്‍ ഉറപ്പിച്ചു*. 
*കൊച്ചുരാമന്‍ കുറച്ചുവെള്ളമെടുത്ത് 'വിഡ്ഢികൂശ്മാണ്ഡം' എന്ന് നൂറ്റെട്ടു ജപിച്ച് തമ്പുരാന്റെ മുഖത്തു തളിച്ചു*.

*തമ്പുരാന്‍ ഉടന്‍ കണ്ണു തുറന്നു. വീണ്ടും അപ്രകാരം തളിച്ചു. അപ്പോള്‍ തമ്പുരാന്‍ കൈയും  കാലും ഇളക്കി തുടങ്ങി. മൂന്നാമതും വെള്ളം തളിച്ചതോടെ തമ്പുരാന്‍ എണീറ്റിരുന്ന് കഞ്ഞി കുടിക്കണമെന്ന് കല്‍പ്പിച്ചു*. *വയറു നിറച്ച് കഞ്ഞി കുടിച്ചു. വിഷമിറക്കിയത് ആരാണെന്ന് അദ്ദേഹം അന്വേഷിച്ചു. അത് ഈ കൊച്ചുരാമനാണെന്ന് സേവകരില്‍ ഒരാള്‍ തമ്പുരാനെ അറിയിച്ചു. സന്തുഷ്ടനായ തമ്പുരാന്‍ കൊച്ചുരാമന് വീരശൃംഖലയും പതിനായിരം പവനും പത്തു കുത്തു പട്ടും സമ്മാനമായി നല്‍കി*. 
*അവിടെയെത്തിയിരുന്ന വൈദ്യന്മാരുടെ കൂട്ടത്തില്‍ കൊച്ചുരാമന്റെ ഗുരുവും ഉണ്ടായിരുന്നു. കൊച്ചുരാമന് തന്റെ ഉപദേശം കൊണ്ടു സിദ്ധിച്ചതാണ് ഈ കഴിവെന്നത് ഗുരുവിന് അറിയില്ലായിരുന്നു. 'വിഡ്ഢി' എന്നു വിളിച്ചതില്‍ മനംനൊന്ത് അയാള്‍ എവിടെയോ പോയി ഈ ദിവ്യത്വം നേടിയെന്നായിരുന്നു ഗുരു ധരിച്ചത്*. *പല്ലക്കിലേറ്റി, അനേകം പട്ടാളക്കാരുടേയും മറ്റും അകമ്പടിയോടെയാണ് രാജാവ് കൊച്ചുരാമനെ യാത്രയാക്കിയത്. അവിടെ കൂടിയ ജനങ്ങളും വൈദ്യന്മാരും ആ സംഘത്തെ അനുഗമിച്ചു*. *ആള്‍ക്കൂട്ടത്തിനിടയില്‍ കൊച്ചുരാമന്‍ തന്റെ ഗുരുവിനെ കണ്ടു. പല്ലക്ക് ഇറക്കാന്‍ കൊച്ചുരാമന്‍ പറഞ്ഞു*. *അതിനുശേഷം ഗുരുവിന് അരികിലെത്തി വണങ്ങി. തനിക്കു കിട്ടിയ സമ്മാനങ്ങളെല്ലാം ഗുരുവിന്റെ പാദത്തില്‍ വച്ചു*. *അങ്ങയുടെ ഉപദേശവും അനുഗ്രഹവുമാണ് എനിക്ക് ഈ ലഭിച്ചിരിക്കുന്ന സിദ്ധികളെന്ന് രാമന്‍ പറഞ്ഞു*. *ഞാന്‍ നിങ്ങള്‍ക്ക് ഒന്നും ഉപദേശിച്ചിട്ടില്ലല്ലോ, മരിച്ചവരെ ജീവിപ്പിക്കാന്‍ പ്രാപ്തമായ ഈ വിദ്യ നിങ്ങള്‍ എനിക്ക് ഉപദേശിച്ചു തരാമോ എന്ന് ഗുരു, രാമനോട് ആരാഞ്ഞു. രാമന്‍ ഗുരുവിന്റെ ചെവിയില്‍ ഇങ്ങനെ പറഞ്ഞു. ''അങ്ങ് പറഞ്ഞുതന്ന വിഡ്ഢികൂശ്മാണ്ഡം  എന്ന മന്ത്രമാണത്.'' ഗുരുത്വവും ഭക്തിയും വിശ്വാസവുമാണ് ബുദ്ധിശക്തിയേക്കാള്‍ ആവശ്യമെന്ന് ഗുരുവിന് അതോടെ ബോധ്യപ്പെട്ടു*.

*കാരാട്ടുനമ്പൂരി*


*പണ്ടൊരിക്കൽ ഒരു ദിവസം* *രാവിലെ തൃശ്ശൂർ* *ബ്രഹ്മസ്വംമഠത്തിൽ വേദാദ്ധ്യായനം ചെയ്തു താമസിച്ചിരുന്ന ഉണ്ണിനമ്പൂരിമാരോടുകൂടി വാദ്ധ്യാൻനമ്പൂരി* *വടക്കുംനാഥക്ഷേത്രത്തിൽ തൊഴാൻ ചെന്ന സമയം നടയിൽ തൂക്കിയിരുന്ന ഒരു വലിയ മണിയിൽ ഏറ്റവും ഭയങ്കരമായ ഒരു സർപ്പം ചുറ്റിപ്പിണഞ്ഞിരിക്കുന്നതായി കണ്ടു*. *വാദ്ധ്യാൻനമ്പൂരി മുതലായവരെല്ലാം ഭയപ്പെട്ടു പിൻമാറി*. *അതുകണ്ട് അമ്പലത്തിൽ ജപിച്ചു കൊണ്ടിരുന്ന കാരാട്ടുനമ്പൂരി കാരണം ചോദിക്കുകയും വാദ്ധ്യാൻനമ്പൂരി വിവരം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു*. 

*കാരാട്ടുനമ്പൂരി വലിയ വി‌ഷവൈദ്യനായിരുന്നതിനാൽ “അത്ര ഉള്ളോ? അതിനു സാമാധാനമുണ്ടാക്കാം” എന്നു പറഞ്ഞുകൊണ്ട് എണീറ്റു നടയിലേക്കു ചെന്നു*. *അദ്ദേഹം ഒരു മന്ത്രം ജപിച്ചു സർപ്പത്തെ ബന്ധിച്ചിട്ടു അതിന്റെ വാലിൻമേൽ പിടിച്ചു വലിച്ചു. അപ്പോൾ വാൽ വളരെ നീളത്തിൽ കണ്ടു. നമ്പൂരി ആ സർപ്പത്തെ ആ മണിയിൻമേൽ രണ്ടു മൂന്നു കൂടി ചുറ്റി*. *എന്നിട്ടും വാലിന്റെ നീളം കുറയാതെ കൂടിക്കൂടി വന്നു. നമ്പൂരി സർപ്പത്തിന്റെ വാലിൻമേൽ പിടിച്ചുകൊണ്ടു ശ്രീകോവിലിനു മൂന്നു ചുറ്റായി പ്രദക്ഷിണം വെച്ചു. അപ്പോൾ സർപ്പം നീണ്ടു ശ്രീകോവിലിനു മൂന്നു ചുറ്റായി എങ്കിലും മണിയിൻമേൽ ചുറ്റിയിരുന്ന ആറു ചുറ്റും വിട്ടില്ല*. *ഇതിന് എത്ര നീളമുണ്ടെന്നറിയണം എന്നു നിശ്ചയിച്ചു കൊണ്ടു നമ്പൂരി സർപ്പത്തിന്റെ വാലിൻമേൽ പിടിച്ചുകൊണ്ട് അമ്പലത്തിന്റെ മുറ്റത്തിറങ്ങി. അപ്പോൾ സർപ്പം അത്രയും നീണ്ടു*. *നമ്പൂരി വീണ്ടും അമ്പലത്തിനാകപ്പാടെ മൂന്നു വലത്തുവെച്ചു. അപ്പോൾ സർപ്പത്തിന്റെ ദേഹം അമ്പലത്തിനു മൂന്നു ചുറ്റായി*. *എങ്കിലും മണിയിലുണ്ടായിരുന്ന ചുറ്റു വിടുകയോ അതിന്റെ നീളം അവസാനിക്കുകയോ ചെയ്തില്ല. നമ്പൂരിയുടെ മനസ്സിൽ കുറച്ചു ഭയം ജനിച്ചു*. *ഈ സർപ്പം സാമാന്യക്കാരനല്ലെന്നും അദ്ദേഹം നിശ്ചയിച്ചു. ഉടൻ വാലിന്മേൽനിന്നു വിട്ടിട്ട് അദ്ദേഹം ഓടി വടക്കേ ചിറയിൽ ചെന്നുചാടി*. *അവിടെ വെള്ളത്തിൽ കിടന്നുകൊണ്ട് ഗരുഡനെ ധ്യാനിച്ച് ഒരു മന്ത്രം ജപിച്ചു തുടങ്ങി. ആ സമയം വടക്കുംനാഥ ശ്രീകോവിലിനകത്തുനിന്ന് “കാരാടിനോടു മത്സരിക്കേണ്ട വാസുകീ! ഇങ്ങോട്ടു പോരൂ, അതാണു നല്ലത്” എന്നൊരശരീരിവാക്കു കേൾക്കപ്പെട്ടു. ഉടനെ ആ സർപ്പത്തെ കാണാതാവുകയും ചെയ്തു*. *ഈ അശരീരിവാക്കു ഭഗവാന്റെ തന്നെയായിരുന്നുവെന്നും ആ സർപ്പം സാക്ഷാൽ വാസുകി തന്നെയായിരുന്നുവെന്നുമുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ*.


*നമ്പൂരി വെള്ളത്തിൽനിന്നു പൊങ്ങി കരയ്ക്കു കയറിയപ്പോൾ അദ്ദേഹത്തിന്റെ പുരോഭാഗത്തു സാക്ഷാൽ ഗരുഡൻ ആവിർഭവിച്ചു*. *അപ്പോഴേക്കും സർപ്പം അന്തർദ്ധാനംചെയ്തുകളഞ്ഞതിനാൽ നമ്പൂരി ഗരുഡനെ വന്ദിച്ചു മടക്കിയയയ്ക്കുകയും ചെയ്തു.കാരാട്ടുനമ്പൂരി കുറച്ചുകൂടി വി‌ഷവൈദ്യം പഠിക്കണമെന്നു നിശ്ചയിച്ചു പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. അദ്ദേഹത്തേക്കാൾ പഠിത്തമുള്ളവരായി കേരളത്തിൽ ആരെയും കണ്ടുകിട്ടായ്കയാൽ അദ്ദേഹം പരദേശക്കു കടന്നു*. *ബദര്യാശ്രമത്തുവെച്ച് അദ്ദേഹം വി‌ഷവൈദ്യത്തിൽ അതിനിപുണനായ ഒരു സന്യാസിയെ കണ്ടു. തനിക്കു വി‌ഷവൈദ്യം കുറച്ചുകൂടി പഠിച്ചാൽ കൊള്ളാമെന്നുള്ള വിവരം അദ്ദേഹം ആ സന്യാസിയെ ഗ്രഹിപ്പിച്ചു. “അങ്ങേക്കു വി‌ഷവൈദ്യത്തിലെന്തെല്ലൊമറിയാം” എന്നു സന്യാസി ചോദിച്ചു*. “ *സർപ്പങ്ങളുടെയെല്ലാം വി‌ഷമിറക്കാനറിയാം” എന്നു നമ്പൂരി പറഞ്ഞു. “അതുവ്വോ?” എന്നു പറഞ്ഞു സന്യാസി നമ്പൂരിയെ കൂട്ടിക്കൊണ്ട് അവിടെ നിന്നു പുറപ്പെട്ടു. അഞ്ചാറു ദിവസംകൊണ്ട് അവർ വലിയ വനത്തിലെത്തി*. *സന്യാസി നമ്പൂരിയെയും കൊണ്ട് അവിടെ ഒരു വലിയ മരത്തിന്റെ മുകളിൽ കയറി*. *നമ്പൂരിയെ സന്യാസി ആ മരത്തോടു കൂട്ടിവെച്ചു മുറുക്കെ കെട്ടിയതിന്റെ ശേ‌ഷം ഒരു മരുന്നെടുത്തു കിഴക്കോട്ടു കാണിച്ചു*. *അപ്പോൾ ആ വനത്തിൽ കിഴക്കുഭാഗത്തുണ്ടായിരുന്ന മൃഗങ്ങളും പക്ഷികളുമെല്ലാം പടിഞ്ഞാട്ടു പാഞ്ഞു തുടങ്ങി*. *നരി , കരടികൾ, കടുവാ പുലി, സിംഹം മുതലായ മൃഗങ്ങളുടെ ഓട്ടം കണ്ട് നമ്പൂരി വളരെ പരിഭ്രമിച്ചു*. **അങ്ങനെ ഇരിക്കുമ്പോൾ ഒരു സർപ്പത്തിന്റെ വരവായി. ആ സർപ്പം ഒരു വലിയ കാട്ടാനയെ കൊത്തിയെടുത്തു ഫണം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വന്നത്. ആ സർപ്പം ഒരു പെരുമ്പാമ്പ് ഒരു ചെറുതവളയെയെന്നപോലെ നി‌ഷ്പ്രയാസമായിട്ടാണ് ആ വലിയ കൊലകൊമ്പനെ കൊത്തിയെടുത്തിരുന്നത് എന്നു പറഞ്ഞാൽ പിന്നെ ആ സർപ്പത്തിന്റെ വലിപ്പവും ഭയങ്കരത്വവും എത്രമാത്രമുണ്ടായിരുന്നുവെന്നുള്ളതു പ്രത്യേകം വിവരിക്ക ണമെന്നില്ലല്ലോ*. 

*ആ സർപ്പത്തിന്റെ ഫൂൽക്കാരത്തിൽനിന്നു പുറപ്പെടുന്ന വി‌ഷജ്വാല തട്ടി സമീപത്തുള്ള കാടുകളും മരങ്ങളുമെല്ലാം കരിയുന്നുണ്ടായിരുന്നു*. *ഇങ്ങനെ ആ സർപ്പത്തിന്റെ വരവുകണ്ടപ്പോൾ നമ്പൂരി മൂർച്ഛിച്ചു പോയി*. *മരത്തിൻമേൽകൂട്ടിവെച്ചു മുറുക്കികെട്ടിയിരുന്നതിനാൽ താഴെ വീണില്ല എന്നേ ഉള്ളൂ. സന്യാസി ഉടനെ മരുന്നെടുത്തു പടിഞ്ഞാറോട്ടു കാണിച്ചു. പടിഞ്ഞാട്ടുപോയ പക്ഷിമൃഗാദികളെല്ലാം തൽക്ഷണം കിഴക്കോട്ടും പോയി. ആ കൂട്ടത്തിൽ ആ സർപ്പവും തിരികെ മടങ്ങി*. *അപ്പോഴേക്കും നമ്പൂരിക്കു ബോധം വീണു. സന്യാസി “സർപ്പങ്ങളുടെ എല്ലാം വി‌ഷമിറക്കാമെന്ന് അങ്ങ് പറഞ്ഞിരുന്നുവല്ലോ*. *ഇങ്ങനെയുള്ള സർപ്പങ്ങളുടെ വി‌ഷമിറക്കാമോ?” എന്നു ചോദിച്ചു. “അയ്യോ! ഇതിനു ഞാൻ ശക്തനല്ല*. *ഇത്ര ഭയങ്കരങ്ങളായ സർപ്പങ്ങളുണ്ടെന്നുതന്നെ ഞാൻ ധരിച്ചിരുന്നില്ല” എന്നു നമ്പൂരി പറഞ്ഞു. പിന്നെ രണ്ടുപേരും മരത്തിൻമേൽ നിന്ന് താഴെ ഇറങ്ങി. ബദര്യാശ്രമത്തുതന്നെ വന്നുചേർന്നു*. *അവിടെവെച്ച് ആ സന്യാസി വി‌ഷവൈദ്യത്തിനു വേണ്ടുന്ന മരുന്നുകളും മന്ത്രങ്ങളുമെല്ലാം നമ്പൂരിക്ക് ഉപദേശിച്ചുകൊടുത്തു*. *നമ്പൂരി ആ ഉപദേശങ്ങളെല്ലാം ഗ്രഹിച്ചു സന്യാസിയെ ഭക്തിപൂർവ്വം വന്ദിച്ചു യാത്ര പറഞ്ഞു. തിരിയെ പോരുകയും ചെയ്തു*.
*സ്വദേശത്തു വന്നതിന്റെ ശേ‌ഷം കാരാട്ടുനമ്പൂരി വി‌ഷവൈദ്യത്തിൽ പൂർവധികം പ്രസിദ്ധനായിത്തീർന്നു*.

*വി‌ഷവൈദ്യം സംബന്ധിച്ച് അദ്ദേഹം അനേകം അത്ഭുതകർമങ്ങൾ ചെയ്യുകയും അദ്ദേഹത്തിന്റെ ശി‌ഷ്യത്വം സമ്പാദിച്ച് അനേകം പേർ ഈ വി‌ഷയത്തിൽ യോഗ്യന്മാരായിത്തീരുകയും ചെയ്തു*

----------------------------------------------

*പാമ്പ് കടിയിൽ നിന്നും രക്ഷപെടാൻ*,


*ഇനി അഥവാ പാമ്പ് കടിച്ചാൽ അതിൽ നിന്നും രക്ഷപെടാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം*.

 

*കടി ഏറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് വിഷം വേഗം രക്തത്തില്‍ കലരാന്‍ വഴി വക്കും*.

*കടിയേറ്റ വ്യക്തിയെ കിടത്തുക. കടിയേറ്റ കൈ / കാല്‍ ഇളകാതിരിക്കാന്‍ sling / splint ഉപയോഗിക്കുക. Sling (തുണി / ബാണ്ടേജ് ഉപയോഗിച്ച് കൈ കഴുത്തില്‍ നിന്നും തൂക്കി ഇടുക.) Splint (സ്കെയില്‍ / പലക പോലുള്ള ഉറപ്പുള്ള സാധനം കാല്‍ / കയ്യോടു ചേര്‍ത്ത് വച്ച് വീതി ഉള്ള തുണി കൊണ്ട് ചുറ്റി ഇളകുന്നത് ഒഴിവാക്കുക)* 

*മുറിവായയില്‍ അമര്‍ത്തുകയോ / തടവുകയോ / മുറിവ് വലുതാക്കുകയോ ചെയ്യരുത്*. 

*രോഗിയെ നടത്തിക്കാതെ ഉറപ്പുള്ള ഒരു പ്രതലത്തില്‍ (പലക, സ്ട്രെച്ചര്‍, മുതലായവ) കിടത്തി ഉടനെ ആശുപത്രിയില്‍ എത്തിക്കുക*.

*വിഷവൈദ്യം, പച്ചമരുന്ന് തുടങ്ങിയവ ചെയ്തു സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്തു ആണ്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക. കടിച്ച പാമ്പ് വിഷം ഉള്ളത് ആണോ എന്ന് അറിയാന്‍ ആശുപത്രിയില്‍ പരിശോധനകള്‍ ലഭ്യം ആണ്*

*കടിച്ച പാമ്പിനെ തിരഞ്ഞു സമയം കളയേണ്ടതില്ല. പാമ്പിനെ കിട്ടുന്നത് ചികിത്സയില്‍ കാര്യം ആയ മാറ്റങ്ങള്‍ ഉണ്ടാക്കില്ല.* 

*നാഗം എന്നത് ഒരു ജാതി സർപ്പമാണ്. സർപ്പം, നാഗം എന്നിവ ഉരഗവർഗ്ഗത്തിലെ ശ്രേഷ്ഠസൃഷ്ടികളായി കരുതുന്നു* . *എന്നാൽ വാസ്തവത്തിൽ സർപ്പം വേറെ നാഗം വേറെ* .

*സർപ്പത്തിന് നാഗത്തെ അപേക്ഷിച്ചു ദൈവികത കുറവാണ് . നാഗത്തിനു ചൈതന്യം ഏറിയിരിക്കുന്നു . നാഗം ആരെയും ദംശിക്കാറില്ല* . *വിഷമുണ്ടെങ്കിലും നാഗം അത് ഉപയോഗിക്കാറില്ല* . *നാഗത്തിനു ഭയപ്പെടുത്തുന്ന രൂപമില്ല* . *അവ സർപ്പങ്ങളെപ്പോലെ ഭൂമിയിൽ ഇഴയുന്നവയല്ല . പകരം തന്റെ ദിവ്യശക്തികൊണ്ടു അത് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കും* . *രാത്രിയിൽ ഒരു കുന്നിന്റെ നെറുകയിൽ നിന്നും മറ്റൊന്നിലേക്കു അത് പറന്നു പോകുന്നതായി നമ്മുടെ പൂർവ്വികർ വായ്മൊഴിയായി പറഞ്ഞു വരുന്നു* . *എന്നാൽ ഇതിനു ശാസ്ത്രീയമായ തെളിവുകളില്ല . എന്നിരിക്കിലും നാഗം ദൈവികത കൊണ്ട് ദേവന്മാരെക്കാളും ശ്രേഷ്ഠരായതിനാൽ അതിനെ വിഗ്രഹത്തിൽ ആവാഹിച്ചു പൂജിക്കാറുണ്ട് . നാഗപൂജ അതീവ നിഷ്ഠയോടെ ചെയ്യേണ്ടതാണ്* . *അതിൽ തെറ്റ് പറ്റിയാൽ ആപത്താണ് . മറ്റു ദേവന്മാരെ വിഗ്രഹത്തിൽ ആവാഹിക്കുമ്പോൾ നാഗത്തെ പൂജിക്കുന്ന സാധകൻ , അതിനെ തന്റെ ശരീരത്തിലാണ് ആവാഹിക്കേണ്ടത്*.
*നാഗങ്ങളുടെ രാജാവും നാഥനും വിഷ്ണുവിന്റെ ശയ്യയായ അനന്തനാണ് . എന്നാൽ നേരെ മറിച്ച് സർപ്പങ്ങളുടെ രാജാവും നാഥനും ശിവന്റെ കണ്ഠഭൂഷണമായ വാസുകി ആണ്* . 

*സർപ്പങ്ങൾ നാഗങ്ങളെപ്പോലെ ശാന്തരല്ല . അവ അതീവ ശക്തരും നീണ്ടു ചുരുണ്ട ദേഹമുള്ളവരും ,ഭയങ്കര കോപികളും , വേണ്ടി വന്നാൽ സകലതിനെയും ദംശിച്ചു തങ്ങളുടെ വിഷവീര്യത്താൽ ഭസ്മമാക്കുന്നവയുമാണ് . നാഗങ്ങളെക്കാൾ വിഷം അവയ്ക്കുണ്ട് . ഇവ ഭൂമിയിലൂടെ ഇഴയുന്നു* . *സർപ്പിണം ചെയ്യുക എന്നാൽ ഇഴയുക എന്നർത്ഥം . അതിനാൽ ഇവയ്ക്കു സർപ്പം എന്ന് പേരുണ്ടായി . ഇവ വൈഷ്ണവ സർപ്പങ്ങളെന്നും ശൈവ സർപ്പങ്ങൾ എന്നും അറിയപ്പെടുന്നു* .
*ഹൈന്ദവവിശ്വാസപ്രകാരം . നാഗങ്ങളും സർപ്പങ്ങളും കാശ്യപ പ്രജാപതിയുടെ ഭാര്യയായ കദ്രുവിന്റെ സന്താനങ്ങളാണ്* . *നാഗങ്ങളുടെ ലോകമാണ് നാഗലോകം*. *ഹൈന്ദവപുരാണപ്രകാരം സപ്തപാതാളങ്ങളുള്ളതിൽ അവസാനത്തെ രണ്ടു പാതാള ലോകങ്ങളായ മഹാതലം , പാതാളം തുടങ്ങിയ രണ്ടു തലങ്ങളാണ് നാഗങ്ങൾക്കായി ബ്രഹ്‌മാവ്‌ നീക്കി വച്ചിരിക്കുന്നത്* .


*അഷ്ടനാഗങ്ങള്‍*

*മഹാസര്‍പ്പങ്ങളെയാണ് അഷ്ടനാഗങ്ങള്‍ എന്നുപറയുന്നത്*.


1.വാസുകി,
 2.തക്ഷകന്‍,3.കാര്‍ക്കോടകന്‍, 
4.ശംഖപാലന്‍,
5.ഗുളികന്‍, 
6.പത്മന്‍,
7.മഹാപത്മന്‍, 
8.അനന്തന്‍.

*നവനാഗങ്ങള്‍*

*പുരാണപ്രകാരം ശ്രേഷ്ഠമായ ഒന്‍പതു സര്‍പ്പങ്ങളെയാണ് നവനാഗങ്ങള്‍ എന്നു പറയുന്നത്*.

1.ആദിശേഷന്‍, 
2.വാസുകി,
3.അനന്തന്‍, 
4.തക്ഷകന്‍,
5.കര്‍ക്കന്‍, 
6.പത്മന്‍,
7.മഹാപത്മന്‍, 
8.ശംഖന്‍,
9.ഗുളികന്‍.

*ദ്വാദശനാഗങ്ങള്‍*

*ശകവര്‍ഷത്തിനോടുകൂടി 14 കൂട്ടി 12 കൊണ്ട് ഹരിച്ച് ശിഷ്ടം കിട്ടുന്ന സംഖ്യയാണ് ആ ശകവര്‍ഷത്തിന്റെ അധിപതിയായ നാഗത്തിന്റെ പേരിനെ സൂചിപ്പിക്കുന്നത്*. (സംവത്സരനാഗരാജന്‍).

1.സുബുദ്ധന്‍,
 2.നന്ദസാരി,3.കാര്‍ക്കോടകന്‍, 
4.പൃഥുശ്രവസ്സ്,
5.വാസുകി, 
6.തക്ഷകന്‍,
7.കംബളന്‍, 
8.കേചനന്‍,
9.ഹേമമാലി, 
10.ജലേന്ദ്രന്‍ (ജര്‍വ്വരന്‍ എന്നു പാഠഭേദം),11.വജ്രദംഷ്ട്രന്‍, 
12.വൃഷന്‍ എന്നിവയാകുന്നു.

*ദ്വാദശനാഗങ്ങള്‍* -

 പക്ഷാന്തരം

*ശകവര്‍ഷ സംഖ്യയോടുകൂടി 2 കൂട്ടി 12 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരുന്ന സംഖ്യയാണ് ആ ശകവര്‍ഷത്തിന്റെ അധിപതിയായ നാഗത്തിന്റെ പേരിനെ സൂചിപ്പിക്കുന്നത് (സംവത്സരനാഗരാജന്‍).
1.സുബദ്ധന്‍, 
2.നന്ദസാരി,3.കാര്‍ക്കോടകന്‍, 
4.പൃഥുശ്രവന്‍,
5.വാസുകി, 
6.തക്ഷകന്‍,
7.കേവലന്‍, 
8.അശ്വരഥന്‍,
9.ഹേമമാലി, 
10.നരേന്ദ്രന്‍,11.വജ്രദംഷ്ട്രന്‍, 
12.വൃഷന്‍.

*വാസുകി സര്‍പ്പം മാത്രമാണ് നാഗമല്ല* *(വിഷമുള്ളതാണ്,വിഷമുള്ളവയൊന്നും നാഗമല്ല സര്‍പ്പമാണ്)* .

*കാരണം*
 *അഷ്ടനാഗങ്ങള്‍, നവനാഗങ്ങള്‍,ദ്വാദശനാഗങ്ങള്‍ എന്നിവയുടെ പട്ടികയിലെല്ലാം വാസുകിയുണ്ട്*.

*സർപ്പത്തിന് ഒരു ഫണമേയുള്ളു നാഗത്തിന് പലതുണ്ട് മാത്രമല്ല സർപ്പത്തിന് വിഷമുണ്ട് നാഗത്തിന് അതില്ല. ബഹുഫണങ്ങളുള്ള സർപ്പങ്ങളത്രേ നാഗങ്ങൾ*. 

*അനന്തനും വാസുകിയും ഉള്‍പ്പെടെ എട്ടു മഹാനാഗങ്ങളുടെ പുത്രന്മാരാണ് മുഴുവന്‍ സര്‍പ്പജാതികളുമെന്ന് (മുഴുവന്‍ പാമ്പുകളുമെന്ന്) മറക്കരുത്*. 

*പരിശുദ്ധിയുടെ പ്രതീകമാണ് സർപ്പം.അതുകൊണ്ട് തന്നെയാണ് ദേവാദേവനായ മഹാദേവൻെറ കഴുത്തിലെ ആഭരണമായി സർപ്പം വിളങ്ങുന്നതും, ഈ പരിശുദ്ധിക്ക് കോട്ടം വരുന്ന ഒരു പ്രവർത്തി അറിഞ്ഞോ അറിയാതെയോ ചെയ്യാനിടവന്നാൽ സർപ്പകോപം ഭവിക്കും*
*സർപ്പങ്ങളുടെ രാജാവ് വാസുകിതന്നെയാണ്അനന്തനല്ല...എന്തെന്നാൽവിഷ്ണുവിനോട് ബന്ധപ്പെട്ടതാണ് അനന്തൻ.ലോകനാഥൻ ശിവനാണ് അതിനാൽ തന്നെ വാസുകി തന്നെയാണ് രാജാവ്*.

*അനന്തനാണ് ഏററവും ധ൪മ്മിഷ്ഠനെന്നുള്ള ശ്രേഷ്ഠപദവി ലഭിച്ചിട്ടുളളത്*.


*മൊത്തം നാഗങ്ങളുടേയും തന്ത്രപ്രധാനിയായ പരിപാലകനാണ് വാസുകി*.... *സ൪പ്പസത്രമൊഴിവാക്കാന് തന്റെ ഭാഗിനേയനായ ആസ്തികനെ സത്രം നടത്തുന്ന സഭയിലേക്കയച്ച് സത്രം മതിയാക്കിച്ച് നാഗരക്ഷ ചെയ്തതിനാല്‍ എല്ലാ നാഗങ്ങളും കൂടി വാസുകിയെ നാഗരാജാവായി അഭിഷേകം ചെയ്തു*... 

*ജ്യേഷ്ഠനായ അനന്തന് ഭഗവാനാണ്*.... *സ൪വ്വ നാഗങ്ങളുടേയും തലവനും ഈശ്വരനുമാണ്*.... *അതാണ് വ്യത്യാസം*....
*പാതാളത്തിന്‍റെ മൂലഭാഗത്തായിട്ടാണ് സങ്ക൪ഷണ മൂ൪ത്തിയായ അനന്ത ഭഗവാന് വിളങ്ങുന്നത്*... *അനന്തനെന്നാല് അന്തമില്ലാത്തവന്*... *തന്‍റെ അന്തമില്ലാത്തതായ ശരീരത്തെ ചുരുക്കി മുപ്പതിനായിരം യോജന പ്രദേശത്തായി അവിടെ നിലകൊള്ളുന്നു* .... *ഈ ദേവന്‍ സുരാസുരസിദ്ധ വിദ്യാധരഗന്ധ൪വ്വന്മാരോടു കൂടിയ ദേവഗണങ്ങളുടേയും ഭൂലോകത്തുള്ള മനുഷ്യരാശിയുടെയും പാതാളത്തിലുള്ള നാഗലോകവാസികളുടേയുമെല്ലാം ആരാധനാമൂ൪ത്തിയാണ്*..... *അദ്ദേഹത്തിന്റെ നാമം ശ്രവിക്കുകയും സ്മരിക്കുകയും ജപിക്കുകയും മൂ൪ത്തിയെ ദ൪ശിക്കുകയും വണങ്ങുകയുമെല്ലാം തന്നെ പുണ്യമാണ്*...


*കാരിക്കോട്ടമ്മ*

No comments:

Post a Comment