Friday, September 06, 2019



ശ്രീമദ് ഭാഗവതം 264* 

ഭക്ത്യാ മാം  അഭിജാനാതി 
യാവാൻ യശ്ചാസ്മി തത്ത്വത:

നാഹം വേദൈ: ന തപസാ 
ന സാംഖ്യേന ന ച കർമ്മണാ 
ശക്യ ഏവ വിധോ ദ്രഷ്ടും 
ദൃഷ്ടവാനസി മാം യഥാ 
ഭക്ത്യാ തു അനന്യയാ ശക്യ 
അഹമേവംവിധോഽർജുന 
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന 
പ്രവേഷ്ടും ച പരന്തപ

ഭക്തിക്ക് ഏറ്റവും അധികം പ്രാമുഖ്യം കൊടുത്തു കൊണ്ട് ഭഗവാൻ ഗീതയിൽ പറയണു. അനന്യഭക്തി കൊണ്ട് എന്നെ അറിയാനും അനുഭവിക്കാനും പ്രവേശിക്കാനും കഴിയും.

എന്താണ് ഭക്തി? 
ഭഗവദ് ഗീതയിൽ കർമ്മയോഗവും ജ്ഞാനയോഗവും ആണ് മുഖ്യമായിട്ട് പറഞ്ഞത്.

ലോകേഽ സ്മിൻ ദ്വിവിധാ നിഷ്ഠാ 
പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം 
കർമ്മയോഗേന യോഗിനാം 

രണ്ടു വിധത്തിലുള്ള നിഷ്ഠ ലോകത്തിൽ പ്രചാരത്തിൽ ണ്ട്. ജ്ഞാനയോഗം സാംഖ്യന്മാർക്കും, കർമയോഗം യോഗികൾക്കും. ഭക്തി യോഗത്തിനെ ഭഗവാൻ പ്രത്യേകം പറഞ്ഞില്യ.  *ഭക്തി ജ്ഞാനത്തിന് പുറകിലും* *വേണം കർമ്മത്തിന്* 
 *പുറകിലും വേണം.* അപ്പഴേ ആ ജ്ഞാനവും കർമ്മവും പൂർണമാവൂ. അത് യോഗമാകൂ.

അപ്പോ ഭക്തി എന്താണ്? 
ഭക്തിക്ക് പലവിധത്തിൽ അർത്ഥം പറയണു. സാധാരണ അമ്പലത്തിൽ പോകുന്നതും നാമം ജപിക്കുന്നതും ഭക്തി ആണ്. ഭാഗവതശ്രവണം ചെയ്യുന്നതും ഭക്തി ആണ്. പക്ഷെ ഭക്തിയുടെ യഥാർത്ഥ സ്വരൂപം എന്താണ്? അതിനെ എളുപ്പത്തിൽ എടുത്ത് വ്യാഖ്യാനിക്കാനൊന്നും വയ്യ. 

ത്യാഗരാജസ്വാമികൾ ഒരു കീർത്തനത്തിൽ പറയുന്നു. തെലിയലേരു  രാമാ ഭക്തിമാർഗമു. എനിക്ക് ഭക്തിമാർഗ്ഗം എന്താണെന്ന് അറിയില്യാ.

അനന്തമാണ് അനുഭൂതി മണ്ഡലം. ആ അനുഭൂതി മണ്ഡലത്തിൽ പല ഭാവങ്ങൾ ണ്ട്. 

 _എവിടെ പ്രിയം ണ്ടോ, അവിടെ അഹങ്കാരം_ _ഇല്ലയോ അവിടെ ഭക്തി ണ്ട്._ 
 _എവിടെ ചിത്തം അല്പവിഷയത്തിനെ_ വിട്ട് _അനന്തവിഷയത്തിൽ രമിക്കുന്നുവോ_ 
 _അവിടെ ഭക്തി ണ്ട്._ 

ന അല്പേ സുഖം അസ്തി 
ഭൂമാ വൈ സുഖം
അല്പവസ്തുക്കളെ വിട്ട് അഖണ്ഡാകാരമായ വസ്തുവിൽ ചിത്തം രമിക്കാൻ തുടങ്ങുമ്പോൾ *ആ  അനുസന്ധാനം തന്നെയാണ്  ഭക്തി.* 

രാമകൃഷ്ണദേവൻ ഒരു ഉദാഹരണം പറയും. രണ്ടു സഹോദരന്മാർ യാത്ര പോവാണ്. അപ്പൊ വഴിയിൽ ഒരിടത്ത് ഭാഗവതം നടക്കുന്നു. അപ്പോ അതിലൊരു സഹോദരൻ പറഞ്ഞു നമുക്ക് ഭാഗവതം കേൾക്കാൻ പോകാം എന്ന് പറഞ്ഞു.  മറ്റേയാൾ പറഞ്ഞു ഈ ഭാഗവതം കേൾക്കുന്നതിൽ എന്തിരിക്കുന്നു. അവിടൊരു നല്ല നൃത്ത പരിപാടി നടക്കണ്ട്. നമുക്ക് അങ്ങട് പോകാം. ഒരാള് നൃത്തം കാണാൻ പോയി. ഒരാള് ഭാഗവതം കേൾക്കാൻ പോയി ഈ നൃത്തം കാണാൻ പോയ ആള് എനിക്ക് ഭാഗവതം കേൾക്കാൻ പറ്റിയില്ലല്ലോ. ഞാനിവിടെ ഈ കൂത്ത് കാണാൻ വന്നിരിക്കണുവല്ലോ. അവനവിടെ ഭാഗവതം കേൾക്കണ്ടാവും. കൃഷ്ണകഥ ഒക്കെ പറയണണ്ടാവും. ഇങ്ങനെ ഭാഗവതത്തിനെ അനുസന്ധാനം ചെയ്തു കൊണ്ടുതന്നെ ഇരുന്നത്രേ.  ഈ ഭാഗവതം കേൾക്കാൻ വന്ന ആള് അവിടെ നൃത്തം എന്തൊക്കെ ഉണ്ടാവോ ആവോ എന്ന് വിചാരിച്ചൂന്നാണ്. 

ഇതില് ഭാഗവതം കേൾക്കാൻ വന്നിട്ട് നൃത്തത്തിനേയും നൃത്തം കാണാൻ വന്നിട്ട് ഭാഗവതത്തിനേയും വിചാരിച്ചതല്ല ശ്രേഷ്ഠത. അങ്ങനെ ധരിക്കരുത്. ഗോപികളുടെ കഥയിൽ പറഞ്ഞുവല്ലോ ചില ഗോപികളെ വീട്ടിൽ പൂട്ടിയിട്ടപ്പോൾ 

ദുസ്സഹപ്രേഷ്ഠവിരഹതീവ്രതാപധുതാശുഭാ:
സഹിക്കവയ്യാത്ത വിരഹം കൊണ്ട് മറ്റുഗോപികളൊക്കെ കൃഷ്ണന്റെ അടുത്തേയ്ക്ക് പോകുന്നുവല്ലോ ഞങ്ങൾക്ക് പോകാൻ സാധിച്ചില്ലല്ലോ. അവർക്ക് കൃഷ്ണാനുഭവം ണ്ടാവണു.😣 ഞങ്ങൾക്ക് ണ്ടായില്ലല്ലോ😥 എന്നനുസന്ധാനം ചെയ്ത് കൃഷ്ണന്റെ അടുത്തേയ്ക്ക് വന്ന ഗോപികളെക്കാളും ഝടിതി അവർ വിമുക്തരായി!

എങ്ങനെ മുക്തരായി? അനുസന്ധാനം! തീവ്രേണ ഭക്തി യോഗേന. ഭക്തി അവർക്ക് അതിതീവ്രമായിട്ട് തീർന്നു!! 
ശ്രീനൊച്ചൂർജി 
 *തുടരും. ..*

No comments:

Post a Comment