ഗുരുവായൂരിലെ അത്തിവൃക്ഷ ഗണപതി(വനഗണപതി*)
*ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ അവിടെ ക്ഷേത്രമതിലകത്തിന് പുറത്ത്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്‍റെ തെക്കുകിഴക്ക് ഭാഗത്തായി, ദേവസ്വം ആപ്പീസിനു സമീപത്തായി തുറസ്സായ സന്നിധിയില്‍ അനുഗ്രഹം ചൊരിയുന്ന ചൈതന്യമൂര്‍ത്തിയായ ഗണപതി ഭഗവാനെ പ്രത്യേകം തൊഴുത് പ്രാര്‍ത്ഥിക്കേണ്ടതാണ്. ഈ ഗണപതി വിഘ്നങ്ങള്‍മാത്രമല്ല, ഭക്തന്‍റെ ഗ്രഹദോഷങ്ങള്‍ക്കും ശമനമേകുന്നു. പ്രത്യേകിച്ച് ജാതകത്തില്‍ കേതുദോഷമുള്ളവര്‍ ഈ ഗണപതിക്ക് വഴിപാട് നടത്തിപ്രാര്‍ത്ഥിച്ചാല്‍ ഫലം സുനിശ്ചിതമെന്ന് അനുഭവസ്ഥര്‍. മേല്‍ക്കൂരയില്ലാത്ത വെളിമ്പ്രദേശത്ത് അത്തിമര ചുവട്ടിലായിട്ടാണ് ഈ ഗണപതി സന്നിധി. ഉത്രം നക്ഷത്രജാതരായ ഭക്തര്‍ പ്രത്യേകം വണങ്ങേണ്ട ദൈവമാണിത്. കാരണം ഉത്രം നക്ഷത്രത്തിന്‍റെ വൃക്ഷമായ അത്തിയുടെ ചുവട്ടിലാണ് ഈ ഗണപതി കിഴക്കോട്ട് അഭിമുഖമായി അനുഗ്രഹം വര്‍ഷിക്കുന്നത് എന്നതുതന്നെ.*
*എളിവയനില്‍ എളിയവനായി പുണ്യദേശമായ ഗുരുവായൂരില്‍ കുടികൊള്ളുന്ന ഈ അത്തിവൃക്ഷഗണപതിയോട് ഗണപതിയുടെ ലളിതമായ ഓം ഗം ഗണപതയേ എന്ന മന്ത്രം ജപിച്ചുപ്രാര്‍ത്ഥിച്ചാല്‍തന്നെ ഫലം നിശ്ചയമെന്നാണ് അനുഭവം. ഈ ഗണപതി ഭഗവാന്‍റെ മുന്നില്‍ നാളികേരം എറിഞ്ഞുടച്ച് കറുകമാല, ചെത്തി, തുളസിമാലകള്‍ അണിയിച്ച് വിളക്കിന് എണ്ണ വഴിപാടു നല്‍കി അവിൽ നിവേദ്യം പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ ശമിച്ച് സദ്ഫലങ്ങള്‍ ഇരട്ടിയാവുന്നു.*
[02/09, 14:47] +91 99610 02135: ⚜ *തൃപ്പൂണിത്തുറ അത്തച്ചമയം.ഐതീഹ്യം*⚜
*ഏഴ് പതിറ്റാണ്ട് മുമ്പ് ഒരു രാജാവ് പരിവാര സമ്മേതം നാടുചുറ്റി പ്രജകളെ കാണാനിറങ്ങുന്നു..പ്രജകളുടെ ക്ഷേമം അന്വേഷിച്ചും…സമ്മാനങ്ങള്‍ വിതരണം ചെയ്തും വരുന്ന ആ ഘോഷയാത്രയെ വരവേല്‍ക്കാന്‍ കാത്ത് നില്‍ക്കുന്ന പ്രജകള്‍..തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടെയും ചരിത്രകാലഘട്ടത്തിൽ രാജാക്കന്മാർ ചിങ്ങത്തിലെ അത്തം നാൾ നാനാ ജാതിമതസ്ഥരായ നാട്ടുപ്രാണികൾക്കൊപ്പം തിങ്ങിനിറഞ്ഞ സമസ്തജനവിഭാഗങ്ങളുടേയും നടുവിലൂടെ ചമഞ്ഞൊരുങ്ങി എഴുന്നെള്ളുന്ന മഹാഘോഷയാത്ര*.
*വര്‍ഷങ്ങള്‍ക്കിപ്പുറത്തും പൊലിമ ഒട്ടും കുറിയാതെ ആ ചടങ്ങ് കേരളം പിന്തുടരുന്നു.. അതാണ് ലോകപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. മലയാളക്കരയിൽ ഓണാഘോഷങ്ങൾക്ക് നാന്ദികുറിക്കുന്നതേ അത്തച്ചമയ ഘോഷയാത്രയോടെയാണ്. പ്രൗഢിയൊന്നും നഷ്ടപ്പെടാതെ തൃപ്പൂണിത്തുറയില്‍ ഒാണത്തിന്റെ വരവറിയിച്ച് ഈ ചടങ്ങ് ഇന്നും മുടങ്ങതെ നടക്കുന്നത് ഒരു വിസ്മയം തന്നെ*.
*കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽനിന്നും ഓണാഘോഷത്തിനായി തൃക്കാക്കര വാമന ക്ഷേത്രത്തിലേയ്ക്കുള്ള കൊച്ചി മഹാരാജാവിന്റെ പുറപ്പാടായിരുന്നു പഴയകാല അത്തച്ചമയം എന്നാണ് ഏറെ പ്രാചാരം നേടിയ ഐതീഹ്യം*.
*എന്നാല്‍ സ്വതന്ത്ര്യാനാന്തരം, തിരുവിതാംകൂർ-കൊച്ചി ലയനവും രാജഭരണം അവസാനിച്ചതും ഈ പ്രൗഢ ഗംഭീരമായ ചടങ്ങിന് അന്ത്യം കുറിച്ചു. അന്ന് മുടങ്ങിപ്പോയ അച്ചത്തമയം വർഷങ്ങൾക്കുശേഷം തൃപ്പൂണിത്തുറയിലെ പൗരാവലിയാണ് ഏറ്റെടുത്തു നടത്തുന്നത്. അതിന് ശേഷം ഇന്ന് വരെ ഈ ചടങ്ങ് മുടങ്ങിയിട്ടില്ല*.
♦ *ഐതീഹ്യങ്ങള്‍ നിരവധി* ♦
*അത്തച്ചമയത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി വിശ്വസനീയമായ രേഖകളൊന്നുമില്ലെന്ന് മാത്രമല്ല നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. പെരുമാള്‍ ഭരണകാലത്ത് ചേരരാജ്യത്തിന്റെ തലസ്ഥാനം തിരുവഞ്ചിക്കുളത്തേക്കു മാറ്റുന്നതിനുമുമ്പ് തൃക്കാക്കരവച്ച് ഈ ഉത്സവാഘോഷങ്ങള്‍ നടത്തിവന്നിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. സാമന്തരാജാക്കന്മാരും ഇടപ്രഭുക്കന്മാരും മാടമ്പികളും സകല ആഡംബരങ്ങളോടുംകൂടി ഈ ആഘോഷങ്ങളില്‍ പങ്കുകൊള്ളാറുണ്ടായിരുന്നുവത്രേ *
*കൊച്ചി രാജാക്കന്മാര്‍ തൃപ്പുണ്ണിത്തുറയില്‍വച്ച് നടത്തിവന്ന അത്തച്ചമയാഘോഷം ‘ദേശമറിയിക്കല്‍’ എന്ന പരിപാടിയോടുകൂടിയാണ് ആരംഭിച്ചിരുന്നത്*. *കൊട്ടാരത്തിന്റെ ഗോപുരദ്വാരത്തില്‍നിന്ന് ആനയും അമ്പാരിയുമായി പുറപ്പെടുന്ന ഘോഷയാത്ര വലിയ ചെണ്ട കൊട്ടിയും, കൊമ്പും കുഴലും വിളിച്ചും അത്തച്ചമയാഘോഷത്തെപ്പറ്റി പൊതുജനങ്ങളെ അറിയിക്കുന്ന ചടങ്ങാണ്, ദേശമറിയിക്കല്‍*.
*അത്തം നാളിന് മൂന്ന് നാൾ മുമ്പ് മകം നാളില്‍ പല്ലക്കു ചുമക്കുന്നവർ ആനപ്പുറത്തു നിന്ന് വലിയ ഒരുരുതരം ചെണ്ട മുഴക്കി അത്തച്ചമയത്തിന്റെ രാജവിളംബരം പ്രധാനവീഥികളിൽ വായിച്ചറിയിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും*.
*ഉത്രംനാള്‍ വൈകിട്ടോടെ തന്നെ രാജാവ് ‘ഒരിക്കലൂണ്’ കഴിഞ്ഞ് ‘ചന്തം ചാര്‍ത്തല്‍’ നടത്തി അത്തച്ചമയത്തിന് തയ്യാറാവും. പിറ്റേന്നു രാവിലെ തറ്റുടുത്ത് പഴയന്നൂര്‍ ഭഗവതിക്കും പൂര്‍ണത്രയീശനും വഴിപാടുകള്‍ അര്‍പ്പിച്ചശേഷം ‘ചമയമുറി’യില്‍ പ്രവേശിക്കുന്നു. പ്രത്യേകം നിയുക്തരായ നമ്പൂതിരിമാരും തിരുമുല്‍പ്പാടന്മാരുമാണ് രാജാവിനെ വേഷഭൂഷകള്‍ അണിയിക്കുന്നത്*. *അപൂര്‍വമായ പട്ടുവസ്ത്രങ്ങളും ചന്ദനകുങ്കുമാദികളുമാണ് രാജാവ് അണിയുക. ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് ജാതിമതഭേദമന്യേ ഈ ദിവസം എല്ലാവർക്കും കൊട്ടാരത്തിൽ പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നു*.
*ജനകീയ യാത്ര തുടങ്ങുന്നു*
*ചമയമുറിയില്‍ നിന്ന് ഇറങ്ങുന്ന രാജാവിനെ എട്ടുപേര്‍ വഹിക്കുന്ന സ്വര്‍ണപ്പല്ലക്കില്‍ കയറ്റി ഘോഷയാത്ര ആരംഭിക്കുന്നു*.
*കുത്തുവിളക്കുകളും തീവെട്ടികളും ഘോഷയാത്രയില്‍ ഉണ്ടാകും. ദിവാന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥന്മാരും രാജകുടുംബത്തിലെ പുരുഷാംഗങ്ങളും ഊരിപ്പിടിച്ച വാളുകളുമായി പല്ലക്കിനെ അകമ്പടി സേവിക്കും. രണ്ട് മണിക്കൂറിനുള്ളില്‍ ഘോഷയാത്ര പൂര്‍ത്തിയാവും. ഘോഷയാത്ര അവസാനിച്ച് രാജാവ് തന്റെ രജതസിംഹാസനത്തില്‍ ആസനസ്ഥനാവുകയും ഉദ്യോഗസ്ഥപ്രമുഖന്മാരും പ്രമാണിമാരും വന്ദിച്ച് ഇരുവശവും പിന്‍വാങ്ങി നില്ക്കുകയും ചെയ്തു കഴിഞ്ഞാല്‍ ‘പട്ടോല മേനോന്‍’ എന്ന കൊട്ടാര ഉദ്യോഗസ്ഥന്‍ രാജകീയ പാരിതോഷികങ്ങള്‍ക്ക് അര്‍ഹരായ അതിഥികളുടെ പേരുകള്‍ താളിയോലഗ്രന്ഥങ്ങള്‍ നോക്കി വായിക്കുന്നു*.
*സമ്മാനം കൊടുത്തുകഴിഞ്ഞാല്‍ വിഭവസമൃദ്ധമായ സദ്യയും അതില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ‘സര്‍വാണി’ കൊടുക്കുന്ന പതിവും നടന്നുവന്നു; ആദ്യം ഓരോ പുത്തനും പിന്നീട് ഓരോ അണയുമായിരുന്നു സര്‍വാണിത്തുക*.
*രാജാവിന്റെ ‘അമൃതേത്തും’ ഒരു വലിയ ചടങ്ങാണ്. ചേര്‍ത്തു തുന്നിക്കെട്ടിയ മൂന്നു വലിയ നാക്കിലയിലാണ് അദ്ദേഹം അമൃതേത്തു കഴിക്കുന്നത്. നിലവിളക്കും നിറപറയുമൊക്കെ അലങ്കരിച്ചുവച്ചിരിക്കും. ചോറിനുപുറമേ 64 കൂട്ടം വിഭവങ്ങള്‍ വിളമ്പാറുണ്ടായിരുന്നത്രേ*. *ഈ ഊണാണ് ഇന്നും അത്തച്ചമയത്തിന്റെ അവസാനത്തെ ചടങ്ങ്*.
*ഘോഷയാത്രയുടെ ‘കൊട്ടാരമുഖം’ അവസാനിക്കുന്നു*
*കേരളവര്‍മയുടെ കാലത്താണ് അവസാനമായി രാജകീയാഘോഷമെന്ന നിലയില്‍ ഇത് ആചരിക്കപ്പെട്ടത്*. *ആഡംബരം ഇഷ്ടപ്പെടാത്ത ഈ രാജാവ് ഒരു ചടങ്ങെന്ന നിലയില്‍ മാത്രമാണ് ഇത് സംഘടിപ്പിച്ചത് തന്നെ. സാധാരണ വസ്ത്രങ്ങള്‍ ധരിച്ച്, കൊട്ടാരത്തിന്റെ നാലുകെട്ടിനുള്ളില്‍ കടന്ന് അല്പ നിമിഷം ധ്യാനനിമഗ്നനായി നിന്നിട്ട് അദ്ദേഹം ചടങ്ങ് അവസാനിപ്പിച്ചു*.
*അതോടെ രാജകീയസ്വഭാവം നഷ്ടപ്പെട്ടു. പിന്നീട് 1960ന് ശേഷം പുനരുദ്ധരിക്കപ്പെട്ട അത്തച്ചമയാഘോഷങ്ങള്‍ കേരള ഗവണ്‍മെന്റ് ഓണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുയായിരുന്നു. പിന്നീട് ഇന്ന് വരെ രാജത്വച്ഛായയുള്ള എന്തെങ്കിലും പരിപാടികളോ ചമയഘോഷയത്രയില്‍ ഉള്‍പ്പെട്ടില്ല. ചടങ്ങ് കൂടുതല്‍ ജനകീയമാകുന്ന വര്‍ഷങ്ങളായിരുന്നു പിന്നീട്. അത് കൂടി വന്നതല്ലാതെ, ഒട്ടും കുറഞ്ഞില്ല*.
*1979നു നുശേഷം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയാണ് അത്തച്ചമയ ഘോഷയാത്ര ഏറ്റെടുത്ത് നടത്തുന്നത്. ഹിൽപാലസിന് പകരം തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തം നഗറിലെത്തുന്നതാണ് ഇന്നത്തെ അത്തച്ചമയം*. *ആബാലവൃദ്ധം അണിനിരക്കുന്ന ഈ ഘോഷയാത്ര ജനകീയമായ* *ഒരു ഉത്സവത്തിന്റെ ജനകീയതയെയാണ് ജനമനസിലേക്ക് ആനയിക്കുന്നത്*.
*തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം*
*ജേതാവും പരാജിതനും (വാമനനും മഹാബലിയും) ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം തൃക്കാക്കരയില്‍ മാത്രം. ഓണം എന്ന സങ്കല്‍പത്തിന്‍റെ അധിഷ്ഠാനമായ, വാമനമൂര്‍ത്തി മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം. അതാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം*.
*ജേതാവും പരാജിതനും (വാമനനും മഹാബലിയും) ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം തൃക്കാക്കരയില്‍ മാത്രം*. *മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കര എന്നാണ് ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനമൂര്‍ത്തിയാണ് തൃക്കാക്കരയപ്പന്‍. പാതാളത്തിലേക്കു അയക്കുമ്പോൾ തൊഴുകൈയോടെ നോക്കിയ മഹാബലിക്ക് മാത്രമായി വിശ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിക്കുന്നമട്ടിലാണ് വാമനന്‍റെ പ്രതിഷ്ഠ*. *തൊട്ടപ്പുറത്തുള്ള പുരാതനമായ ശിവക്ഷേത്രത്തില്‍ മഹാബലി ആരധിച്ചിരുന്ന സ്വയംഭൂ ലിംഗമാണുള്ളത്. അതുകൊണ്ട് ഈ വാമനക്ഷേത്രത്തില്‍ നമമ്മള്‍ അറിയാതെ മഹാബലിയേയും ആരാധിച്ചു പോവുന്നു*. *അല്ലെങ്കില്‍ ഈ ക്ഷേത്രത്തില്‍ മഹാബലിക്കും വാനനനെ പോലെ പ്രാധാന്യം ഉണ്ട്*.
*മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സങ്കല്‍പം അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സന്ദര്‍ശകര്‍ക്കെല്ലാം തിരുവോണ സദ്യയും തൃക്കാക്കര ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്*.
*കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റര്‍. അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം. പത്തര ഏക്കര്‍ വളപ്പില്‍ രണ്ടു ക്ഷേത്രങ്ങളാണ്. വാമനക്ഷേത്രവും മഹാദേവക്ഷേത്രവും. വാമനക്ഷേത്രത്തിന് വലിയ വട്ടശ്രീകോവില്‍. പ്രധാന മൂര്‍ത്തി വാമനന്‍ (വിഷ്ണു) ഗോപാലകൃഷ്ണന്‍ (കടമ്പനാട്ട് തേവര്‍)*,
*ഉപദേവതമാർ*
പാര്‍വ്വതി,
ദുര്‍ഗ്ഗ,
സുബ്രഹ്മണ്യന്‍,
ഗണപതി.
നാഗം,
*രക്ഷസ്സ് -കൂടാതെ* *മണ്ഡപത്തിന്‍റെ* *തെക്കേമൂലയില്‍*
*യക്ഷി*.
*തെക്കു ഭാഗത്താണ് മഹാദേവര്‍ക്ഷേത്രം*. *ഇവിടെ പ്രധാനമൂര്‍ത്തി ശിവന്‍. സ്വയംഭൂവാണ്. തെക്കുംതേവര്‍ ഗൗരീശങ്കര്‍ എന്നു സങ്കല്‍പം. കിഴക്കോട്ടു ദര്‍ശനം. രണ്ടു പൂജ. തന്ത്രം പുലിയന്നൂര്‍ മനക്കാണ്* .
*പ്രസിദ്ധ വൈഷ്ണവക്ഷേത്രമായ തിരുപ്പതിയും തൃക്കാക്കരയിലേതുപോലെ ത്രിവിക്രമരൂപം ധരിച്ച വാമനമൂര്‍ത്തിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തൃക്കാക്കര 108 വൈഷ്ണവ തിരുപ്പതികളില്‍ ഒന്നുമാണ് തൃക്കാക്കരയില്‍ വാമനനെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്നും കപില മഹര്‍ഷിയാണെന്നും അഭിപ്രായമുണ്ട്*.
*പരശുരാമനുമായി ബന്ധപ്പെട്ട ഒരു കഥ തൃക്കാക്കരക്ക് പറയാനുണ്ട്*.
*വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് നല്‍കി. പിന്നീട് അവരുമായി പിണങ്ങിയ പരശുരാമന്‍ ബ്രാഹ്മണരുടെ മാപ്പപേക്ഷ അനുസരിച്ച് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കാമെന്ന് അനുഗ്രഹവും കൊടുത്തു*.
*കാല്‍ക്കരനാട് "വാമനന്‍റെ പാദമുദ്രയുള്ള സ്ഥലം ' എന്ന പേരിലായിരുന്ന തൃക്കാക്കര അറിയപ്പെട്ടിരുന്നത്. അത് പിന്നീട് തിരുക്കാല്‍ക്കരയും തൃക്കാക്കരയുമായി മാറി*.
*ഈ ശിവന്‍ മഹാബലിയുടെ ഉപാസനാമൂര്‍ത്തിയാണെന്ന് ഐതീഹ്യമുണ്ട്*. മൂന്നു *കാലടികള്‍ വെച്ച് ലോകത്തില്‍ ധര്‍മ്മം നിലനിര്‍ത്തുന്നത് വിഷ്ണുവാണെന്ന് ഋഗ്വേദത്തിലുണ്ട്*.
*മൂന്നു ശക്തികള്‍ വഴിക്കാണ് ലോകത്തില്‍ ധര്‍മ്മത്തിന് സ്ഥിതിയുണ്ടാകുന്നത്. ഭൗതികലോകത്തില്‍ വാത, പിത്ത, കഫങ്ങള്‍, മാനസികലോകത്തില്‍ സത്വ, രജ, തമോഗുണങ്ങള്‍*, *ലോകത്തില്‍ ധര്‍മ്മം* *പുനഃസ്ഥാപിച്ചു എന്ന വൈഷ്ണവ ചിന്തയുടെ പ്രതീകമായിരിക്കണം*.
*മഹാബലിയെ പാതാളത്തിലേക്കയച്ച കഥ*. *ശൈവാരാധകനായ ഇവിടത്തെ രാജാവിനെ പരാജയപ്പെടുത്തിയതുമാകാം. ഈ വിജയം നേടിയതോടെ ശൗവാരാധനയുടെ പ്രധാന കേന്ദ്രമായ കേരളത്തില്‍ വൈഷ്ണവാരാധയും ചുവടുറപ്പിച്ചിച്ചു എന്നും കരുതാം*.
*നമ്പൂതിരിഗ്രാമങ്ങള്‍ ചേരിതിരിഞ്ഞതും ഇതിനുശേഷമായിരിക്കണം. സുബ്രഹ്മണ്യനും വിഷ്ണുവും കേരളത്തിലേക്ക് ഈ കാലഘട്ടത്തിലാണ് കടന്നുവന്നതെന്നും കരുതാമെന്ന് തോന്നുന്നു*.
*ആട്ടുക്കോട്ട് ചേരലാതനാണ് ഈ ക്ഷേത്രം പണിതീര്‍ത്തതെന്നും ചിലര്‍ കരുതുന്നുണ്ട്. ശൈവരെയും ശിവനെയും വൈഷ്ണവര്‍ ആ സമയത്ത് ഉള്‍ക്കൊണ്ടിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കും തൊട്ടടുത്ത് ശിവക്ഷേത്രം. വാമനക്ഷേത്രത്തില്‍ ചിങ്ങത്തിലെ അത്തംകൊടിയേറി തിരുവോണനാളില്‍ ആറാട്ട്. മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണം കൊടിയേറി 28 ദിവസത്തെ ഉത്സവമായിരുന്നു. ഇവിടെ 28 ദേവന്മാര്‍ ഉണ്ടായിരുന്നു എന്നും നിഗമനം*.
*ഈ ഉത്സവത്തിനു വരാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരളചക്രവര്‍ത്തിയായ പെരുമാള്‍ കല്‍പന പുറപ്പെടുവിച്ചതാണ് തൃക്കാക്കരയപ്പനെ ക്ഷേത്രത്തിലെ കൊടിയേറ്റ ദിവസമായ അത്തം മുതല്‍ തിരുവോണം വരെ വീടുകളില്‍വച്ച് തിരുവോണം ആഘോഷിക്കുന്നതെന്ന് നിഗമനമുണ്ട്*.
*ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള പ്രാചീന കേരളത്തിലെ 64 ഗ്രാമത്തലവന്മാരും ഇടപ്രഭുക്കന്മാരും മാടമ്പിമാരും 56 നാട്ടുരാജാക്കന്മാരും*
*ഇവിടത്തെ ഉത്സവത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് ഐതിഹ്യം. 64 ഗ്രാമക്കാരുടെ 64 ആനകളും, പെരുമാളിന്‍റെ ഒരാനയും ചേര്‍ന്ന് 65 ആനകള്‍ ഉത്സവത്തിന് അണിനിരന്നിരുന്നു*.
*ക്ഷേത്രത്തില്‍ ഇപ്പോഴും ഊരുചുറ്റി പറയെടുപ്പില്ല. നടയില്‍ കൊണ്ടുവന്നാണ് പറയെടുപ്പ്. പെരുമാള്‍ ഈ ഉത്സവത്തിനാണ് എല്ലാവരെയും കണ്ടിരുന്നതും തീരുമാനങ്ങള്‍ എടുത്തിരുന്നതും. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് കടലായിരുന്നു എന്നും നിഗമനമുണ്ട്ചരിത്രം 4500 വര്‍ഷത്തെ പഴക്കമുള്ള തൃക്കാക്കര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടുവരെ വളരെ പ്രശസ്തമായിരുന്നു*.
*എന്നാല്‍ "പെരുമാക്കന്മാ'രുടെ ശക്തി ക്ഷയത്തോടെ തൃക്കാക്കരയുടെ പ്രതാപവും നശിക്കുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ നശിച്ചുപോയ ക്ഷേത്രത്തെ 1910 ല്‍ ശ്രീമൂലം തിരുനാള്‍ പുനര്‍നിര്‍മ്മിച്ചു. 1948 ല്‍ ശുദ്ധികലശവും നടത്തി. അതിനുശേഷം ക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്*.
*കാരിക്കോട്ടമ്മ അഡ്മിൻ പാനൽ*
No comments:
Post a Comment