ശ്രീമഹാഭാഗവതകഥകൾ: കാളിയമർദ്ദനം
!!**************!!************ *!!************!!
കൃഷ്ണൻ, തൻറെ പാദസ്പർശത്താൽ അനുഗ്രഹം നൽകി, മേലാൽ ഗരുഡൻ ഉപദ്രവിക്കയില്ലെന്നും കാളിന്ദി വിട്ട് രമണകദ്വീപിലേക്ക് പൊയ്ക്കൊള്ളുവാൻ കാളിയനോടരുളിച്ചെയ്തു. തുടർന്നു വായിക്കുക:--
പ്രണയിനികളോടും സന്തതിക്ളോടും ജ്ഞാതിവർഗ്ഗങ്ങളോടും കൂടി കാളിയൻ, കാറൊളിവർണ്ണനെ താണുവീണു വന്ദിച്ച്, മാലിയിൽ തൻറെ ഫണത്തിന്മേൽ ഇരുന്ന മരതമാണിക്യരത്നമെടുത്തണിയിച്ച്, തൊഴുതു വിടവാങ്ങി അവിടെനിന്നും യാത്രയായി. കാളിയൻ കൃഷ്ണപാദങ്ങളിൽ വീണു നമസ്ക്കരിച്ചതും, അവൻ കാളിന്ദി വിട്ട് രമണകദ്വീപിലേക്ക് പോയതുമൊന്നും കൃഷ്ണമായാവൈഭവത്താൽ കരയിൽ നിന്നിരുന്നവർ ആരും കണ്ടില്ല.
നേരവും അപ്പോഴത്തേയ്ക്ക് സന്ധ്യയായി. പടിഞ്ഞാറൻ ചക്രവാളത്തിലെ ചുമന്ന മേഘങ്ങൾ മറഞ്ഞു. അന്തിക്കാറ്റ് വീശിത്തുടങ്ങി, തൻറെ പുത്രി ഭഗവദ്സ്പർശനത്താൽ പുണ്യവതിയായി തീർന്നതുകണ്ടാനന്ദിച്ചുകൊണ്ട്, ആദിത്യനും അസ്തഗിരിയെ പ്രാപിച്ചു.
ആസമയം കണ്ണൻ മന്ദഹാസാഞ്ചിതവദനനായി മന്ദാകിനി നീന്തി കരയ്ക്കടുത്ത് മാതാപിതാക്കളുടെ അഭ്യർണ്ണത്തിൽ വന്നുനിന്നു. യശോദ പൊട്ടിക്കരഞ്ഞ് ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് മകനെ വാരിയെടുത്ത് വാത്സല്യപൂർവ്വം അടിമുടി തടവി പലവുരു ചുംബിച്ചു മടിയിലിരുത്തി താലോലിച്ചു. നന്ദനും വനനന്ദനനെ എടുത്ത് ആനനാംബുജത്തിൽ ചുംബിച്ചാശ്ലേഷിച്ചു.
നഷ്ടപ്പെട്ടുപോയ ജീവൻ തിരിച്ചുകിട്ടിയമാതിരിയുളള പരമാനന്ദപരിതുഷ്ടിയോടെ, ആ ജനനീജനകന്മാർ മകനെ അങ്ങോട്ടുമിങ്ങോട്ടും കൈമാറി ചുംബിച്ചു നിർവൃതിസുഖം നേടി. ബലഭദ്രൻ അടുത്തുവന്ന് അനുജനെ അൻപുറ്റ സ്നേഹവാത്സല്യത്തോടെ മെയ്യോടു ചേർത്തുപിടിച്ച് കാളിയദംശനത്താലുണ്ടായ ക്ഷതങ്ങളെ തടവി ആശ്വസിപ്പിച്ചു. അതോടുകൂടി ആ പാടുകൾ പാടേ മാഞ്ഞുപോയി. അനന്താംശജനായതുകൊണ്ടാണ് ബലരാമന് ആ സിദ്ധിയുണ്ടായത്.
സഖികളായ ഗോപകുമാരന്മാർ കൃഷ്ണനെ ആലിംഗനം ചെയ്ത്കൊണ്ട് ഏതെല്ലാം വിധം സ്നേഹപ്രകടനങ്ങളാണ് കാണിച്ചതെന്നു കണക്കില്ല.
" കൃഷ്ണാ! കാളിയൻ കടിച്ചപ്പോൾ നിനക്കു വേദനിച്ചില്ലേ കൃഷ്ണാ? നീ നിലവിളിച്ചോ കൃഷ്ണാ? വെള്ളത്തിൽ വീണപ്പോൾ നിനക്കു വീർപ്പുമുട്ടിയോ കൃഷ്ണാ? നീ ചത്താൽ, ഞങ്ങളും വെള്ളത്തിൽ ചാടി ചാകാൻ കാത്തുനിൽക്കുകയായിരുന്നു. എൻറെ കൃഷ്ണാ! നീ എന്തിന് ആറ്റിലേക്ക് ചാടി? നീന്താനായിരുന്നോ?" ---- എന്നിങ്ങനെ പലതും ചോദിച്ചു അവർ കൃഷ്ണനെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചു.
നേരം ഇരുട്ടിയതിനാൽ, അന്ന് ഗോപവാടത്തിലേക്ക് ആരും തിരിച്ചുപോയില്ല. ആധിയും വേവലാതിയും മൂലമുണ്ടായ ദുഃഖത്താലും, ക്ഷുത്പിപാസികളാലും, അവർ അത്രമാത്രം ക്ഷീണിതരായിരുന്നു. പോരെങ്കിൽ കൂരിരുട്ടും. പശുക്കളെ അവിടെ മേയാൻ വിട്ടിട്ട്, അവർ ആ നദീകൂലത്തിൽത്തന്നെ രാത്രി കഴിച്ചുകൂട്ടുവാൻ തീരുമാനിച്ചു. കൃഷ്ണൻറെ വേണുനാദം അപ്പോഴും ഇമ്പംകലർന്നു മധുരമായി മുഴങ്ങിക്കൊണ്ടിരുന്നു
!!!!!!!!!!!!!!!!!!!!!!!!!!!!!! !!!!!!!!!!!!!!!!!!!!!!!!!!!!!! !!!!!!!!!!!!!!!!!!!!!!
Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ്

ക്ഷീണംകൊണ്ട് എല്ലാവരും കിടന്ന ഉടനെ ഉറങ്ങിപ്പോയി, ആസമയം പെട്ടന്നു അപ്രതീക്ഷിതമായി ഒരുകാട്ടുതീ അവിടെ വ്യാപിച്ചു. എരിപൊരിക്കൊള്ളുന്ന ചൂടേറ്റ് എല്ലാവരും പരിഭ്രമിച്ചു ചാടി എഴുന്നേറ്റ് ചുറ്റും നോക്കി. നാലുവശവും അഗ്നി പടർന്നുപിടിച്ച് കത്തിയെരിഞ്ഞു പൊങ്ങുന്നു. എങ്ങോട്ടോടിയാലും രക്ഷയില്ലെന്നുള്ള വിധത്തിലാണ് വഹ്നി ആളി വനത്തിലാകെ പിടിച്ചിരിക്കുന്നത്.
" അയ്യോ!കൃഷ്ണാ!കൃഷ്ണാ!--- കാട്ടുതീ! കാട്ടുതീ! അയ്യോ! -- ഇതെന്താണ്? കാളിയൻറെവിഷജ്ജ്വാലയാണോ? -- അയ്യോ! കൃഷ്ണാ! " എല്ലാവരുംകൂടി ഉച്ചത്തിൽ കൃഷ്ണനെ വിളിച്ചു മുറവിളികൂട്ടി.
അമാനുഷമായ ഒരു ശക്തി കൃഷ്ണനുണ്ടെന്നുള്ള ബോദ്ധ്യം അവരിൽ ജനിച്ചതുകൊണ്ടായിരിക്കണം കൃഷ്ണനെ വിളിച്ച് അവർ ആക്രന്ദനം ചെയ്തത്. യോഗമൂർത്തിയായ നന്ദാത്മജൻ, തൽക്ഷണംതന്നെ എല്ലാവരും കാൺകെ -- എന്നാൽ മായയുടെ മറവിനാൽ അവർക്കു കാണാൻ പാടില്ലാത്തവിധം -- ആ വഹ്നിയെ വായ് പൊളിച്ചു ഉള്ളിലേക്ക് വലിച്ചു വിഴുങ്ങി. അതോടുകൂടി പടർന്നുപിടിച്ചുകൊണ്ടിരുന്ന പാവകൻ ഉരഗശനൻറെ ഉദരത്തിൽ അടങ്ങി.
ഭഗവാന്റെ മുഖത്തുനിന്നാണ് അഗ്നിയുടെ ഉത്ഭവം. ആ മുഖത്തുതന്നെ അഗ്നി ചെന്ന് ലയിച്ചു എന്നേയുള്ളൂ. പിന്നീട് അവർ ആരും അന്ന് ഉറങ്ങിയില്ല, ഉറങ്ങാൻ അവർക്ക് കഴിഞ്ഞില്ല. കൃഷ്ണനെക്കുറിച്ച് ഓരോ വർത്തമാനങ്ങളും പറഞ്ഞുകൊണ്ട് രാത്രി അവർ കഴിച്ചുകൂട്ടി, മുഗ്ദ്ധയായ രാധയ്ക്ക് മറ്റുള്ള ഗോപാംഗനകളെ അപേക്ഷിച്ചു കൃഷ്ണനോട് പ്രത്യേകമൊരു വാത്സല്യമുണ്ടായിരുന്നു. തന്മൂലം ഇടയ്ക്കിടെ അവൾ കണ്ണനെ വന്നു തലോടി ആനന്ദിപ്പിച്ചുകൊണ്ടിരുന്നു.
അരുണോദയമായപ്പോൾ അവരെല്ലാവരും ഗോക്കളോടും കൂടി സ്വഗൃഹത്തിലേക്കു തിരിച്ചു. അഗ്നി തനിയെകെട്ടു എന്നല്ലാതെ അതു കൃഷ്ണൻ വിഴുങ്ങി എന്നുള്ളത് ആർക്കും സ്മരിക്കാൻ കഴിഞ്ഞില്ല. ( തുടരും)
****************************** ****************
ചോദ്യം: ഈ കഥാഭാഗം വായിച്ച നിങ്ങളുടെ മനസ്സിൽ,കൃഷ്ണദർശനം എപ്രകാരമായിരുന്നു?
****************************** *****************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം

നാളെ:------ ॥ പ്രലംബവധം. ॥
!!**************!!************

!!!!!!!!!!!!!!!!!!!!!!!!!!!!!!

******************************
ചോദ്യം: ഈ കഥാഭാഗം വായിച്ച നിങ്ങളുടെ മനസ്സിൽ,കൃഷ്ണദർശനം എപ്രകാരമായിരുന്നു?
******************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം
******************************
നാളെ:------ ॥ പ്രലംബവധം. ॥
No comments:
Post a Comment