Friday, September 06, 2019

ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
          *പതിനേഴാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

             *_കലിയുടെ ആക്രമത്തെകണ്ടു പരീക്ഷിത്തു ക്രുദ്ധനായി, ഉടൻ ഇവനെ നിഗ്രഹിച്ചു കളയാമെന്നു കരുതി കയ്യിൽ വാളെടുത്തു. കലി കിടുകിടെ വിറച്ചു കൊണ്ട് ഭയാകുലനായി അദ്ദേഹത്തെ ശരണം പ്രാപിച്ചു. മാഹാരാജാവു വിചാരിച്ചു - 'ശരണാഗതനെ കൊല്ലുന്നതു യുക്തമല്ല .അത്രതന്നെയല്ല കലിക്കു പലദോഷങ്ങളുമുണ്ടെങ്കിലും മഹത്തായ ഒരു ഗുണവുമുണ്ട്. ഭഗവാന്റെ തിരുനാമങ്ങളുടെയും ദിവ്യ ലീലകളുടെയും ശ്രവണ കീർത്ത നദികൾ കൊണ്ടു മാത്രം ഒരു വന് ഈ കലികാലത്ത് അനായാസേന നിത്യാനന്ദം പ്രാപിക്കുവാൻ കഴിയും. ദേവന്മാർ പോലും അതുകൊണ്ട് ഈ കലികാലത്ത് ജനിക്കുവാനാഗ്രഹിക്കുന്നു. 'ഇപ്രകാരം ചിന്തിച്ച് അദ്ദേഹം കലിയോട് പറഞ്ഞു. " ഇപ്പോൾ ഞാൻ മാപ്പു തരുന്നു. ഈ നിമിഷം മുതൽ എന്റെ സാമ്രാജ്യത്തിൽ കാൽ വെക്കരുത്. അല്ലാത്തപക്ഷം അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരും."_*

          *_കലിയുടെ പ്രാർത്ഥനയനുസരിച്ച് അവസാനം കൃപാലുവായ രാജാവ് ചൂതുകളി, മദ്യം, സ്ത്രീ, ഹിംസ, സ്വർണ്ണം ഇപ്രകാരം അഞ്ചു സ്ഥാനങ്ങൾ വസിക്കുവാനായി കലി കൊടുത്തു. ഈ അഞ്ചു സ്ഥാനങ്ങളും കലഹ ഹേതുവാണ്. വിവേകി ഇവയിലൊരിക്കലും സക്തനാവുകയില്ല. തന്റെ ദിഗ്വിജയത്തിലുടനീളം ഭഗവാന്റെയും ഭഗവത്ഭക്തരായ തന്റെ പൂർവ്വജന്മാരുടെയും യശസ്സ് വർണ്ണിക്കപ്പെടുന്നതായി കേട്ടു മഹാരാജാവ് ഏറ്റവും ആനന്ദിച്ചു._*

                  *തുടരും,,,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments:

Post a Comment