Tuesday, September 10, 2019

മനുർഭവ ജനയാ ദൈവ്യം ജനം'. -- 'മനുഷ്യനാകൂ, ദിവ്യഗുണങ്ങള്‍ വളര്‍ത്തി ദിവ്യഗുണശാലിയാകൂ' -- ആദ്യം നാം മനുഷ്യരാകേണ്ടതുണ്ട്. മനുഷ്യൻ എന്നാല്‍ മനനം ചെയ്യുന്നവൻ, വിചാരശീലൻ എന്നെല്ലാമാണ് അർത്ഥം . ഏതു കാര്യങ്ങളിലും ചിന്തിച്ചു പ്രവർത്തിക്കുന്നവർ മാത്രമേ മനുഷ്യരെന്ന വിളിപ്പേരിന് വാസ്തവത്തിൽ അർഹരായിട്ടുള്ളൂ. ചിന്തിക്കുന്നവൻ മനുഷ്യനാണ്. മനുഷ്യന്റെ ചിന്തകൾ ശുഭ-അശുഭസമ്മിശ്രമാണ്. അശുഭചിന്തകളുടെ മനസ്സാണ് അപവിത്രതയുടെ പ്രഭവകേന്ദ്രം. ചിന്തകൾ ശുഭമാകുന്നതിലൂടെ മനസ്സിനെയും അതുവഴി ജീവിതത്തെയും പവിത്രികരിക്കുന്നു. അശുഭചിന്തകൾ മനുഷ്യൻ അസുരനും, ശുഭചിന്തകൾ ദേവനുമാക്കിത്തീര്‍ക്കുന്നു. ദേവൻ ദിവ്യഗുണശാലിയാണ്. അങ്ങനെയുള്ള ദേവൻമാരാക്കി നമ്മെ മാറ്റുന്നു എന്നു സാരം.
Rajeev Kunnekkatt

No comments:

Post a Comment