Saturday, September 21, 2019

*ദുർഗ്ഗദേവീ*

🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬🧬

ദുർഗ്ഗാദേവി. മഹാലക്ഷ്മിയായും മഹാകാളിയായും മഹാസരസ്വതിയായും എണ്ണിപ്പറയാനാകാത്തവിധം അസംഖ്യമായ ദേവീമൂർത്തികളായും ജീവികളില്‍ മാതൃത്വമായും സസ്യങ്ങളില്‍ പ്രജനനശക്തിയായും വർത്തിക്കുന്ന പരാശക്തിയുടെ ബഹുകോടി നാമങ്ങളെ ഒറ്റപദത്തില്‍ സംഗ്രഹിച്ചതാണു ദുർഗന എന്ന നാമം. ദുർഗ്ഗ എന്ന പദത്തെ ആചാര്യന്മാര്‍ പലതരത്തില്‍ നിർവചിക്കുന്നു. ”ദുഃഖേന ഗമ്യതേ ഇതി ദുർഗ്ഗ” (പാടുപെട്ട് ക്ലേശിച്ച് പരിശ്രമിച്ചു പ്രാപിക്കപ്പെടാവുന്നവളാകയാൽ ദുർഗ്ഗ). യമനിയമാദികളായ സാധനാക്രമങ്ങൾകൊണ്ട് എളുപ്പത്തില്‍ മഹാദേവിയെ സാക്ഷാത്കരിക്കാന്‍ സാധ്യമല്ല. പ്രപഞ്ചത്തില്‍ അല്പമാത്രമായ അംശമാണ് ഭൂമി. ഭൂമിയുടെ ഒരു ഭാഗത്തുണ്ടായ അണുവിലും അണുവായ മനുഷ്യന് പ്രപഞ്ചാതീതമായി വ്യാപിക്കുന്ന പരാശക്തിയെ ഉൾകൊള്ളാന്‍ സാധിക്കും. അതിനു പല ജന്മങ്ങള്‍ നീണ്ട പരിശ്രമം വേണം. ദേവീകാരുണ്യം നേടിയാല്‍ അത് നിഷ്പ്രയാസമെന്നതു മറ്റൊരു സത്യം.
”ദുർഗേ നിവാസോ അസ്യാഃ ഇതി ദുർഗാം '(ദുർഗ്ഗത്തില്‍ വസിക്കുന്നവളാകയാല്‍ ദുർഗ്ഗ ). പർവതങ്ങളും ദ്വീപുകളുംപോലെ ചെന്നെത്താന്‍ പ്രയാസമുള്ള ദുർഗമസ്ഥാനങ്ങളില്‍ വസിക്കുന്നതുകൊണ്ട് ദേവിക്ക് ദുർഗ്ഗ എന്നുപേരുണ്ടായി. ദുർഗഗാദേവിയുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ പലതും ചെന്നെത്താന്‍ എളുപ്പമല്ലാത്ത സ്ഥലങ്ങളിലാണ്. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം ഉദാഹരണമാണ്. ഇന്നിപ്പോള്‍ ആധുനികയന്ത്രങ്ങളുടെ സഹായത്തോടെ എവിടെയും എത്താന്‍ കഴിയുമെങ്കിലും ദേവിയെ പ്രാപിക്കാന്‍ എളുപ്പമല്ല. കാരണം ദേവിയുടെ ആവാസം നമ്മുടെ ഉള്ളിൾ ത്ത ന്നെ യാണെന്നതാണ്. നമ്മുടെ പുണ്യങ്ങളും പാപങ്ങളും മോഹങ്ങളും അവയ്‌ക്കൊക്കെ കാരണമായ കാമം, ക്രോധം, മദം, മാത്സര്യം തുടങ്ങിയവയും ഒന്നിനുപുറമേ മറ്റൊന്നെന്ന മട്ടില്‍ പല ദുർ ഗ ധങ്ങളുടെ രൂപത്തില്‍ ദേവിയെ ആവരണം ചെയ്യുന്നു. ഈ ദുർ ഗ്ഗ ങ്ങ ളെ ഭേദിച്ചാലേ ദേവിയെ സമീപിക്കാന്‍ കഴിയൂ. ദേവിയുടെ കാരുണ്യം ലഭിച്ചാല്‍ ഈ കോട്ടകള്‍ ജലത്തിലെ കുമിളകൾ പോലെ പൊട്ടിത്തകരും. ദേവി ദുർഗ്ഗ കനാശിനിയായ ദുർഗ്ഗ യാകും.

”ദുർഗേതിനാശിനീ ദുർഗ്ഗ ” (ദുർഗതിയെ നശിപ്പിക്കുന്നവളാകയാല്‍ ദുർഗദ ) എന്നു മറ്റൊരു
നിർവ ചനം. ജീവിതത്തില്‍ മനുഷ്യര്‍ അറിഞ്ഞും അറിയാതെയും പാപം ചെയ്തുപോകും. കർ മ്മ ങ്ങ ൾക്ക് കർ മ്മ ഫലം പ്രകൃതി നിയമമായതുകൊണ്ട് പാപകർ മ്മ ങ്ങൾ ചെയ്താല്‍ ദുരിതം അനുഭവിക്കേണ്ടിവരും. ഈ ജന്മത്തിലോ പൂർ വ്വ ജ ന്മത്തിലോ ചെയ്തുപോയിട്ടുള്ള പാപങ്ങള്‍ ദേവീസ്മരണകൊണ്ടു നശിക്കും. പാപം നശിക്കുമ്പോള്‍ പാപഫലമായുണ്ടായ ദുരിതങ്ങളും നശിക്കും. ദുർ ഗ്ഗ ശതിയെ നശിപ്പിക്കുന്നവളാകയാല്‍ ദേവിക്ക് ദുർഗത എന്നു നാമം.

”ദുര്ജ്ഞേയീ ദുർഗ്ഗ ” (അറിയാന്‍ എളുപ്പമല്ലാത്തവളാകയാല്‍ ദുർഗജ) എന്നു മറ്റൊരു
നിർവചനം. ദുർഗ്ഗ ആരാണ്? എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം പറയാന്‍ ത്രിമൂർ ത്തികൾക്കും കഴിയുകയില്ല. എങ്കിലും ദേവിയെ അറിഞ്ഞുകൂടാത്തവരും ആരുമില്ല. ലളിതാ സഹസ്രനാമത്തിലെ 994-നാമം ” ആ ബാലഗോപവിദിതാ” എന്നാണ്. കുട്ടിക ൾ ക്കും കന്നുകാലികളെ മേച്ചുനടക്കുന്നവർ ക്കും കൂടി ദേവിയെ അറിയാം. സകല ലോകങ്ങളായും വ്യാപിക്കുന്ന പ്രപഞ്ചാതീതമായ ചൈതന്യമാണ് ദേവി. ദേവിയുടെ അണുവിലും അണുവും ബൃഹത്തിലും ബൃഹത്തുമായ ചൈതന്യത്തിന്റെ അല്പാംശം കണ്ടറിഞ്ഞു കീർ ത്തി ക്കുകയും സ്തുതിക്കുകയും ചെയ്യാനേ മഹാന്മാരായ ഋഷിമാർ ക്കു പോ ലും കഴിയൂ. അറിയപ്പെടാനാകാത്ത ചൈതന്യസ്രോതസ്സായതിനാലും ദേവിക്കു ദുർഗ്ഗ എന്നു നാമം.

ദേവിയുടെ മാഹാത്മ്യം വിവരിക്കുന്ന കൃതിയാണ് ദേവീമാഹാത്മ്യം. മാര്ക്ക്ണ്ഡേയ പുരാണത്തിന്റെ ഒരു ഭാഗമായ ദേവീമാഹാത്മ്യം ഒരു മന്ത്രമാലയാണ്. 578 ശ്ലോകങ്ങളും 700 മന്ത്രങ്ങളുമുള്ള ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നവരുടെ പാപങ്ങള്‍ നശിക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും. ആ ദിവ്യഗ്രന്ഥത്തിന് ചണ്ഡി എന്നും ദുർഗ്ഗ സപ്തശതി എന്നും പേരുണ്ട്. ദുർഗ്ഗ യ സപ്തശതിയുടെ സങ്കുചിതരൂപമായി ‘ദുർഗ്ഗ ’ എന്നും ആ ഗ്രന്ഥത്തിന് പേര്. ദുർഗഗാ സപ്തശതിയെ ദുർ ഗഗാ ദേവിയായി ആരാധിക്കാറുണ്ട്.
ദുർ ഗ ഥമായ ആപത്തുകളി ൽ പ്പെ ടു മ്പോള്‍ സ്മരിച്ചാല്‍ എല്ലാ ആപത്തുകളെയും നശിപ്പിക്കുന്നവളും സ്വന്തമായ സ്ഥിതിയില്‍ മനസിനെ അതീവ ശുഭമാക്കിത്തീർ ക്കു ന്നവളുമായ ദുർഗാ ദേവിയെ ദേവീമാഹാത്മ്യത്തിൽ വിവരിക്കുന്നുണ്ട്

         *പ്രജീഷ് കുവൈറ്റ്*

No comments:

Post a Comment