Friday, September 20, 2019

സാധാരണക്കാരായ നമ്മൾ നിസ്സാര കാര്യങ്ങൾക്ക് വേണ്ടി ഭഗവാനെ ആശ്രയിയ്ക്കുന്നവരാണ്. കുട്ടികളുണ്ടായാൽ എല്ലാ ദുഃഖവും തീരും എന്ന് തെറ്റിദ്ധരിക്കുന്നവരാണ് (കുട്ടികളുണ്ടായാൽ മാത്രമല്ല, വീടുപണി കഴിഞ്ഞാൽ..... ഗൾഫിലേയ്ക്ക് എത്തിപ്പെടാൻ സാധിച്ചാൽ .... മകളുടെ വിവാഹം നടന്നാൽ.......)
എന്നാൽ ഇതു കൊണ്ടൊന്നും പൂർണ്ണസുഖം ലഭിയ്ക്കുന്നുമില്ല .

ഭഗവാന്റെ അനുഗ്രഹം കൊണ്ട് ലഭിക്കുന്ന ഇത്തരം സുഖങ്ങളെല്ലാം നശ്വരങ്ങളാണ്. നശ്വരസുഖത്തിന് വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ച് ലഭിക്കുന്ന ആ വസ്തുവിന് നാശം വന്നാൽ വീണ്ടും വീണ്ടും ദുഃഖിയ്ക്കുന്നു.
നശ്വരത വീണ്ടും വീണ്ടും സമ്പാദിയ്ക്കാതെ, അനശ്വരമായ ഭഗവാനെ നേടുകയാണെങ്കിൽ പൂർണ്ണ സുഖത്തിലെത്താം.
[(ദൈവത്തിനെക്കുറിച്ച്, പറഞ്ഞു തരാത്ത ദൈവം എന്റെ ദൈവമല്ല ( ഭാഗവതം അഞ്ചാം സ്കന്ധം ഋഷ ഭോപദേശം " ഗുരുർ ന സസ്യാത്..... " )]

No comments:

Post a Comment