ഒരിക്കൽ ഒരു *ജ്ഞാനി* ഒരരുവിയിൽ സ്നാനം ചെയ്യുകയായിരുന്നു.. വെള്ളത്തിൽ കിടന്ന്, മരണവെപ്രാളത്തിൽ പിടയുന്ന ഒരു *തേളിനെ* ജ്ഞാനികണ്ടു.
അദ്ദേഹം ഇരു കരങ്ങളിൽ അതിനെ കോരിയെടുത്ത്, കരയിലേക്കെറിഞ്ഞു. രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ, തേൾ ജ്ഞാനിയുടെ കൈവെള്ളയിൽ കുത്തി.
ജ്ഞാനിക്ക് അസഹ്യമായ വേദനയനുഭവപ്പെട്ടപ്പോൾ, അദ്ദേഹം
കൈകുടഞ്ഞു.
അപ്പോൾ ആ ക്ഷുദ്രജീവി വെള്ളത്തിൽ വീണ് താഴ്ന്നു പോകുമ്പോൾ ജ്ഞാനി വീണ്ടും അതിനെ കോരിയെടുത്തു.
രണ്ടാം തവണയും അത് ജ്ഞാനിയെ കുത്തി വേദനിപ്പിച്ചു.
ജ്ഞാനി വീണ്ടും കൈ കുടഞ്ഞു. വീണ്ടും അത് വെള്ളത്തിൽ വീണു.
മൂന്നാം തവണയും ജ്ഞാനി അതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അനുചരന്മാർ സംശയത്തോടെ ചോദിച്ചു..
സ്വാമിൻ, അങ്ങ് അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പാഴൊക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണുണ്ടായത്. അതിനെ ഉപേക്ഷിച്ചു കളഞ്ഞൂടെ...?
ജ്ഞാനി മൂന്നാമത്തെ പരിശ്രമത്തിൽ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞു രക്ഷപ്പെടുത്തി.
വേദന കൊണ്ട്
പുളഞ്ഞ ജ്ഞാനി അനുചരരോട് ചോദിച്ച ഒരു ചോദ്യമുണ്ട്.
പതിനാല് നൂറ്റാണ്ടിപ്പുറവും ആ ചോദ്യം മുഴങ്ങുകയാണ്
*ആ ജീവി അതിന്റെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കിൽ, ഞാൻ എന്തിന് എന്റെ നന്മ ഉപേക്ഷിക്കണം*?
സംഘര്‍ഷ കലുഷിതമായ സമകാലിക സാഹചര്യത്തില്‍ എല്ലാ മനുഷ്യരും ഉറക്കെ വിളിച്ചു പറയേണ്ട സ്‌നേഹ ശബ്ദമാണത്.
ഒരാള്‍ അയാളുടെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കില്‍,
നാം എന്തിന് നമ്മുടെ നന്മ ഉപേക്ഷിക്കണം.
നമുക്ക് പൂർണ്ണ മനസ്സാൽ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാം... ഫലത്തിൽ ഒട്ടും പ്രതീക്ഷ വെക്കാതെ... നന്മ കൈവിടാതെ... ഓം ശാന്തി..
🇲🇰☘
[30/08, 08:26] +91 99616 61255: *_പിറന്നാളും അനുഷ്ഠാനങ്ങളും_*
ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ ജനന സമയത്തെ നക്ഷത്ര, ചാന്ദ്രസ്വഭാവമനുസരിച്ചാണ് രൂപപ്പെടുന്നത്.
ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കും യോഗഫലങ്ങള്‍ക്കും അടിസ്ഥാനം ഇതുതന്നെ. ജ്യോതിഷത്തില്‍ ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും നിര്‍ണായക സ്ഥാനമാണുള്ളത്.
ജന്മനക്ഷത്ര ദിനത്തില്‍ ഗ്രഹദോഹ പരിഹാര കര്‍മങ്ങള്‍ നടത്തുന്നതിന് അതിയായ പ്രാധാന്യമുണ്ട്. ഒരാളുടെ ദശാകാല മനുസരിച്ചുള്ള ഊര്‍ജസ്ഫുരണം അയാളിലുണ്ടാകും. ജന്മനക്ഷത്ര മേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ സ്വഭാവത്തിന് ആ വ്യക്തിയുമായി താദാത്മ്യം കാണാം. അതിനാല്‍ ജന്മനക്ഷത്രത്തില്‍ അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരങ്ങള്‍ കൂടുതല്‍ ഫലപ്രദമാണ്. ഈ ദിനത്തില്‍ ശാന്തി കര്‍മങ്ങളും പൗഷ്ടിക കര്‍മങ്ങളും അനുഷ്ഠിക്കണമെന്ന് പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്.
ജന്മനാളില്‍ ഗണപതി ഹോമം, ഭഗവതി സേവ എന്നിവ നടത്തിയാല്‍ പൊതുവേ ദോഷങ്ങള്‍ പരിഹരിക്കപ്പെടും.
ജന്മനക്ഷത്ര ദിവസം അതികാലത്തുണര്‍ന്ന്, പ്രഭാതസ്‌നാനം, സാത്വിക ജീവിതരീതി, വ്രതശുദ്ധി, അഹിംസ എന്നിവ പാലിക്കണം. എണ്ണതേച്ചു കുളി, ക്ഷൗരം, മൈഥുനം, മാംസമദ്യാദി സേവ, വിവാഹം, ചികിത്സ, യാത്രാരംഭം, ഔഷധസേവ തുടങ്ങിയവയെല്ലാം ജന്മനക്ഷത്രനാളില്‍ ഒഴിവാക്കണം. ക്ഷേത്രദര്‍ശനം, പുണ്യകര്‍മങ്ങള്‍ പൂജാദി കാര്യങ്ങള്‍, പുതു വസ്ത്രധാരണം എന്നിവയ്ക്ക് ഈ ദിവസം ഉത്തമമാണ്.
മാസപ്പിറന്നാളിനേക്കാള്‍ പ്രാധാന്യമുണ്ട് ആണ്ടു പിറന്നാളിന്. ഗണപതി ഹോമം, ഭഗവതി സേവ, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത് ആയുരാരോഗ്യത്തിന് ശ്രേഷ്ഠമാണ്. ആണ്ടുപിറന്നാളിന് വിദ്യാര്‍ഥികള്‍ക്ക് സരസ്വതീപൂജയോ, വിദ്യാഗോപാല മന്ത്രാര്‍ച്ചനയോ നടത്താം. ആയുര്‍ദോഷമുള്ളവര്‍ക്ക് മൃത്യുഞ്ജയ ഹോമം നടത്തണം. ആണ്ടു പിറന്നാളില്‍ അന്നദാനം അതിശ്രേഷ്ഠമാണ്. അതേ ദിവസം ജന്മനക്ഷ്രതവു മായി ബന്ധപ്പെട്ട വൃക്ഷങ്ങള്‍ നടുന്നതും മൃഗം, പക്ഷി എന്നിവയ്ക്ക് ഭക്ഷണം നല്‍കുന്നതും നല്ലതത്രേ. ഞായറാഴ്ചയാണ് പിറന്നാളെങ്കില്‍ ദൂരയാത്രയാണ് ഫലം. തിങ്കള്‍ മൃഷ്ടാന്നലാഭം, ചൊവ്വ മഹാവ്യാധി, ബുധന്‍ വിദ്യാലാഭം, വ്യാഴം വിശേഷവസ്ത്രലാഭം, വെള്ളി സൗഭാഗ്യം, ശനി മാതാപിക്കാക്കള്‍ക്ക് അരിഷ്ട് എന്നിങ്ങനെ യാണ് ഫലങ്ങള്‍.
[30/08, 08:26] +91 99616 61255: ഗരുഡപഞ്ചാക്ഷരി മന്ത്രത്തിൻറെ സവിശേഷതകൾ :
ഓം നമോ നാരായണായ നമ:
ഗരുഡ സേവക്കുള്ള ഗരുഡ പഞ്ചാക്ഷരി മന്ത്രം സർവ്വ വിഷബാധക്കും ഉപാകാരപ്പെടുന്നതുമാണ്.. ഗരുഡ ഭഗവാനെ സേവിക്കുന്നവർ ബ്രഹ്മചര്യം കർശനമായി പാലിക്കണം. ഗരുഡപഞ്ചാക്ഷരി മന്ത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മനസറിഞ്ഞു ജപിച്ചാൽ ഉപാസകനിൽ ഗരുഡ സേവ ഉറക്കുമെന്ന് നിശ്ചയം.41 ദിവസത്തെ ഉപാസനയിൽ തന്നെ ഗരുഡ ഭഗവാൻ ഉപാസകന് തലക്ക് മുകളിൽ വട്ടം ഇട്ട് പറക്കും എന്ന് ഗരുഡ പ്രശ്നോത്തരി താളിയോല ഗ്രന്ഥക്കെട്ടുകളിൽ പറയുന്നു.
*ഗരുഡ പഞ്ചാക്ഷരി*
ഓം ക്ഷിപ ഓം സ്വാഹാ.. ഓം നമ: പക്ഷിരാജായ സർവ്വ വിഷഭൂത രക്ഷ...... ഈ ഗരുഡപഞ്ചാക്ഷരി മന്ത്രത്താൽ ജലം എടുത്ത് ഗരുഡ ഭഗവാനെ ധ്യാനിച്ച് വിഷ സ്പർശമേറ്റ മനുഷ്യന്റെ ശരീരത്തിൽ തെളിക്കുകയാണെങ്കിൽ വിഷ ഭയം അകലുന്നതാണ്.
ഗരുഡ ദർശന ഫലം (മന്ത്രം)
ഈ ദൈവീക പക്ഷിയെ കാണുന്നതെ അപൂർവ്വമാണ്. ചിറക് തവിട്ടു നിറവും തല വെള്ള നിറവും ആയ കൃഷ്ണ പരുന്തുനെ കാണുന്ന താണ് ഗരുഡ ദർശന ഫലം കൊണ്ട് ഉദേശിക്കുന്നത്. ഇവയെ കണ്ടാൽ വലതു മോതിര വിരലിനാൽ രണ്ടു ചെവികളിലും മൂന്ന് തവണ തൊട്ടു നമസ്കരിക്കണം
*മന്ത്രം*
കുങ്കുമാങ്കിതവര്‍ണ്ണായ കുന്ദേന്ദു ധവളായ ച
വിഷ്ണുവാഹ നമസ്തുഭ്യം പക്ഷിരാജായ തേ നമഃ
(ഈ മന്ത്രം അനേക വിധ ഫലങ്ങള്‍ ഉള്ളതാണ്)
ഗരുഡനെ പൂജിച്ചാല്‍ നേത്ര രോഗം മാറും , പിതൃദോഷം മാറും , രാഹുര്‍ ദോഷം, കാളസര്‍പ്പ ദോഷം മാറാന്‍
(ഇവയ്ക്കു ഓരോന്നിനും ഓരോ മന്ത്രങ്ങള്‍ ഉണ്ട് ഇവിടെ കൊടുതുരിക്കുന്നത് പൊതുവേ ഉപയോഗിക്കുന്ന മന്ത്രമാണ്)
ഗരുഡ ദേവനെ ഉപസിച്ചു സിദ്ധി ലഭിച്ചാല്‍ അവനെ പാമ്പ് കടിക്കില്ല
ഈ മന്ത്രം മാത്രമല്ല ശക്തമായ മറ്റു അനേകം മന്ത്രങ്ങളും ഉണ്ട്.
സര്‍പ്പഭയത്തിന് ഗരുഡമന്ത്രം :
കുങ്കുമാങ്കിതഗാത്രായ കുന്ദേന്ദുധവളായ ച
വിഷ്ണുവാഹ നമസ്തുഭ്യം ക്ഷേമം കുരുസദാ മമ
കല്യാണമാവഹന്തു മൃത്യുമപാകരോതു
ദു:ഖാനി ഹന്തു ദുരിതാനി നിരാകരോതു
ഗാംഭീര്യമാവഹതു ഗാരുഡദര്‍ശനം മേ.
[30/08, 08:26] +91 99616 61255: *"ജീവിതം എന്ന ദിവ്യാനുഭവം"*
സമ്പത്തും,ആരോഗ്യവും എല്ലാം വർദ്ധിപ്പിച്ച് വലിയവനാകുവാനുള്ള വിവിധ തന്ത്രങ്ങൾ പുസ്തക രൂപത്തിലും, പ്രഭാഷണ രൂപത്തിലും ഒട്ടേറെ ലഭ്യമാണ്. വലിയവനാകുവാനുള്ള ഉപദേശങ്ങൾ നിരന്തരം കാതിൽ ഓതി തന്നെയാണ് നാം മക്കളെ വളർത്തുന്നതും.ഇതിനെല്ലാം അപ്പുറം നന്മയുടെ പാഠങ്ങൾ പഠിക്കുവാനും, പഠിപ്പിക്കുവാനും അറിഞ്ഞോ അറിയാതെയോ നാം മറന്നു പോകുന്നു. ഇത്തരം ചില പാഠങ്ങളാണ് *ജീവിതം എന്ന അത്ഭുതം* എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം എന്ന വിധത്തിൽ പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധനും, മനുഷ്യസ്നേഹിയുമായ *ഡോ:വി.പി.ഗംഗാധരൻ* സർ എഴുതിയ *ജീവിതം എന്ന ദിവ്യാനുഭവം* എന്ന പുസ്തകം.
വൈദ്യശാസ്ത്ര മേഘലയിലെ സേവനങ്ങൾക്കിടയിൽ ഉണ്ടായ ചില അനുഭവങ്ങളേയും, അദ്ദേഹത്തിലൂടെ കടന്നുപോയ ചില മനുഷ്യരെയും, അവരുടെ സവിശേഷമായ പ്രവൃത്തികളേയുമൊക്കെയാണ് ഇതിൽ പ്രതിപാദിക്കുന്നത്. ചാരിറ്റിയുടെ മുഖം മൂടിയണിഞ്ഞ് പണക്കൊഴുപ്പ് കാട്ടുന്ന അരിപ്രാഞ്ചികളെ സരളമായി വിമർശിക്കുന്നതിനൊപ്പം, അത്താഴപ്പട്ടിണിക്കാരന്റെ വിയർപ്പു മണികൾ, ആശയറ്റവന്റെ പ്രതീക്ഷകൾക്ക് വകയായ മഹത്തരമായ ദാനം ആയി മാറുന്നതും അദേഹം നിറഞ്ഞ മനസോടെ പ്രതിപാദിച്ചിരിക്കുന്നു. ജീവിതത്തിന്റെ ഉന്നതമായ പടവുകൾ ചവിട്ടി കയറുമ്പോൾ എന്തിനാണ് തനിക്ക് ഇതെല്ലാം തരുന്നതെന്ന് ദൈവത്തോട് ചോദിക്കാത്തവന് ജീവിത താഴ്ചകളിൽ വിധി തന്ന ദെവത്തെ പഴിക്കുവാൻ എന്താണ് അവകാശമെന്ന് സരളമായ വരികളിലൂടെ വരച്ചുകാട്ടുന്നുണ്ട്. ഓണപുടവക്കൊപ്പം, ഓണസമ്മാനമായി തെരഞ്ഞെടുക്കുവാനും, കുഞ്ഞോമനകൾക്ക് സമ്മാനിക്കുവാനും ഉത്തമമായ ഒന്ന് തന്നെയാണ് *ജീവിതം എന്ന ദിവ്യാനുഭവം* എന്ന പുസ്തകം.
*കാഴ്ചയില്ലാത്തവന്റെ കണ്ണിലെ പ്രകാശമാകുമ്പോഴും...* *ശബ്ദമില്ലാത്തവന്റെ ശബ്ദമാകുമ്പോഴും...*
*അന്നമില്ലാത്തവന് അന്നം നൽകുമ്പോഴും...*
*ആശ്രയം ഇല്ലാത്തവന് ആശ്രയം ആകുമ്പോഴും ഒക്കെയാണ് നമ്മിലെ നൻമയുടെ മുത്തുകൾ പ്രകാശിക്കുന്നത്...*
*നാം ഒരു നല്ല മനുഷ്യനായി മാറുന്നത്...*


[30/08, 08:26] +91 99616 61255: _*സുഭാഷിതം*_
*നാഗോഭാതിമദേന ഖം ജലധകരെ:* *പൂർണ്ണേന്ദു നാ ശർവരീ*
*ശീലേന പ്രമദാ ജവേന തുരഗോ നിത്യോൽസവൈർ മന്ദിരം*
*വാണീ വ്യാകരണേന ഹംസ മിഥുനൈർ നഭ്യ: സഭാ പണ്ഡിതൈ: സൽപുത്രേണ കുലം നൃപേണേ വസുധാലോക ത്രയം ഭാനുനാ*
*_അർത്ഥം:_*
ആന മദം കൊണ്ടും ആകാശം കാർമേഖം കൊണ്ടും രാത്രി പൂർണ്ണചന്ദ്രനെക്കൊണ്ടും, സ്ത്രീകൾ സൗശീലം കൊണ്ടും, കുതിര വേഗം കൊണ്ടും, ഭവനം നിത്യസൗഖ്യങ്ങളെക്കൊണ്ടും വാക്ക് വ്യാകരണം കൊണ്ടും നദികൾ ഹംസക്കൂട്ടം കൊണ്ടും സഭ വിദ്വാൻമാരെ ക്കൊണ്ടും കുലം സൽപുത്രനെക്കൊണ്ടും ഭൂമി രാജാവിനെ കൊണ്ടും, മൂന്നു ലോകവും ആദിത്യനെ ക്കൊണ്ടും ശോഭിക്കു മെന്നറിയുക.
[30/08, 09:05] +91 99465 05927: ഗോപികമാർ ഒത്തുകൂടി. കണ്ണനെ ഇങ്ങനെ വിട്ടാല്‍ പറ്റില്യ. എത്ര പാത്രങ്ങളാണ് അവൻ പൊട്ടിച്ചത്? അന്ന് ആ കവണ വില്പനക്കാരൻ വന്നപ്പോഴേ കരുതീതാണ് കണ്ണൻ അതു വാങ്ങി എന്തെങ്കിലും കുഴപ്പം ണ്ടാക്കും ന്ന്. അയാളെ കണ്ണൻ കാണാതെ മടക്കി അയച്ചതാണ്. അയാള്‍ നടന്നു ചെന്നത് നേരെ കണ്ണന്റെ മുന്നിലും.
ഇതിനൊരു വഴി കാണണം.
എന്തുചെയ്യും? ഒരു കാര്യം ചെയ്യാം. നമ്മൾ കുറച്ചു പേർ ജലം നിറച്ച കുടങ്ങളുമായി ആദ്യം നടക്കണം. മറ്റുള്ളവർ മറഞ്ഞിരിക്കണം. കണ്ണൻ ഒളിച്ചു നിന്ന് കവണ പ്രയോഗം നടത്തുമ്പോൾ കയ്യോടെ പിടികൂടാം.
ശരി അതു മതി. എല്ലാവരും സമ്മതിച്ചു.
പാൽ നിറച്ച കുടങ്ങള്‍ക്കു പകരം ജലം നിറച്ച കുടങ്ങളുമായി ഗോപികമാർ വന്നു. കണ്ണനും കൂട്ടരും കവണ പ്രയോഗം തുടങ്ങി. കുടങ്ങൾ പൊട്ടി ഒഴുകിയത് പാല്. മറഞ്ഞിരുന്ന് കണ്ണനെ പിടിക്കാൻ ഒരുങ്ങിയ ഗോപികമാർ ഇതു കണ്ട് അമ്പരന്നു പോയി. ജലത്തിനു പകരം പാലോ കുടങ്ങൾ മാറിയോ? ആ സമയംകൊണ്ട് കണ്ണനും കൂട്ടുകാരും പൊട്ടിച്ചിരിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടു. അവർ മറ്റു കുടങ്ങള്‍ പരിശോധിച്ചപ്പോള്‍ അതിൽ ജലം. ഗോപികമാർക്ക് സങ്കടവും ദേഷ്യവും സഹിക്കാൻ കഴിഞ്ഞില്യ. ഇനി ഈ കണ്ണനോട് ഒരു കൂട്ടും വേണ്ട. എപ്പോഴും നമ്മളെ ഓരോ വികൃതികൾകൊണ്ട് ബുദ്ധിമുട്ടിക്കുകയാണ്. ഇവനോട് നമുക്ക് കൂട്ടുവേണ്ട. ശരിയാണ്. ഇന്നലെ എന്റെ വീട്ടിൽ വന്ന് പശുക്കുട്ടികളുടെ കയറൂരി വിട്ടു. അതിനാൽ നിത്യം പാലുകൊടുക്കുന്നവർക്ക് പാലുകൊടുക്കാനാവാതെ വന്നു.
എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നു ചോദിച്ചപ്പോള്‍ പറയാണ് എന്റെ അമ്മേടെ പാല് ഞാനല്ലേ കുടിക്കണേ ന്ന്.
അത് ശര്യാണ്. എന്തു പറഞ്ഞാലും കണ്ണൻ ജയിച്ചു നില്ക്കും. കണ്ണനും കൂട്ടുകാരും പാലും വെണ്ണയുമെല്ലാം കവർന്നു കഴിക്കുന്നതിന് എന്തു ന്യായം അവൻ പറയും.
ങും അതെ രണ്ടു ദിവസം മുമ്പ് എന്റെ ഗൃഹത്തിൽ അവൻ പാലു മോഷ്ടിക്കാനെത്തി. ഉയരത്തിൽ വച്ചതിനാൽ പീഠം വലിച്ചിട്ടീട്ടും അവന് എത്തീല്യ.
അപ്പോള്‍ ഓടക്കുഴൽകൊണ്ട് കുടത്തിന് ദ്വാരമുണ്ടാക്കി കുടിക്കാൻ തുടങ്ങി. ആ സമയം ഞാനങ്ങോട്ട് കയറി ചെന്നത്. ചെന്നപ്പോള്‍
അവന്റെ വായിൽ നിറയേ പാൽ. എന്നീട്ടും അവന്റെ മിഴികളിൽ ഒരു മൃദുസ്മിതം. ആ നയനങ്ങള്‍ എന്നിലേക്ക് ആഴ്ന്നിറങ്ങിയപോലെ. കണ്ണൻ ദൃഷ്ടി മാറ്റാതെ എന്നെ നോക്കി ചുണ്ടിനു നടുവിലൂടെ മൂക്കത്ത് വിരൽ വച്ചു. എന്തോ സൂത്രം ഒപ്പിക്കാനാണ് ന്ന് മനസ്സിലാക്കിയ ഞാൻ അവനെ ദേഷ്യത്തോടെ കണ്ണുരുട്ടിനോക്കി. ആനിമിഷം വായിലുള്ള പാൽ ശക്തിയിൽ ഒരു തുപ്പ്. വിരലിന്റെ ഇരു ഭഗത്തുകൂടി വന്ന് ആ പാൽ കൃത്യമായി എന്റെ ഇരു കണ്ണിലും പതിച്ചു. കണ്ണു കാണാതെ ഞാൻ നിന്ന സമയം അവൻ ചിരിച്ചുകൊണ്ട് ഓടിപ്പോയി.
അതെ സഖികളെ എല്ലാവരേയും അവന്‍റെ വികൃതികൾ വലയ്ക്കുന്നു. അതിനാൽ ഇനി അവനുമായി ഒരു ചങ്ങാത്തവും വേണ്ട.
എല്ലാവരും മൌനത്തിലായി. എല്ലാവര്‍ക്കും ഒരേ ചിന്തയായിരുന്നു. കണ്ണനെ എങ്ങിനെ ഉപേക്ഷിക്കാനാവും? അവന്റെ വികൃതികൾ ഇല്ലെങ്കില്‍ പിന്നെ വിരസത മാത്രമായിരിക്കും. ഇല്യ കണ്ണനില്ലാതെ ഒരു നിമിഷം വയ്യ.
അതാ കണ്ണന്റെ കിങ്ങിണി നാദം.
കണ്ണാ....
മുന്നിൽ കള്ളച്ചിരിയോടെ കണ്ണൻ..
അവർ എല്ലാവരും ചേർന്ന് കണ്ണനെ പുൽകി നിന്നു. സഖിമാരെ നിങ്ങള്‍ക്ക് എന്നോട് പരിഭവമുണ്ടോ? ഞാൻ ചെയ്യുന്ന വികൃതികളെല്ലാം നിങ്ങള്‍ക്ക് സദാ എന്നെ സ്മരിക്കാനുള്ള അവസരമൊരുക്കലാണ്. നിങ്ങളുടെ മനസ്സ് സദാ എന്നിലാണ്. യോഗികളും ഋഷീശ്വരന്മാരും എന്നിൽ മനസ്സുറപ്പിക്കാൻ എത്രയോ കഠിനപ്രയത്നം ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം അതു സാധിക്കുന്നു.
കണ്ണാ ശരിയാണ്. ഞങ്ങള്‍ക്ക് ഊണിലും ഉറക്കത്തിലും വേലചെയ്യുമ്പോഴും സദാ സദാ നിന്റെ ചിന്തയാണ്. അത് ഒരു മാത്ര ഇല്ലാതായാൽ ഞങ്ങളുടെ പ്രാണൻ ഈ ശരീരം വെടിയും. സഖികളേ ഇനി നിങ്ങളോട് ഒരു വികൃതിയും കണ്ണൻ കാണിക്കില്യ. അതിന്റെ ആവശ്യമില്യ. നിങ്ങള്‍ പൂർണ്ണമായും എന്നിലാണ്. എനിക്ക് ഇഷ്ടമുള്ളവരുടെ അടുത്ത് മാത്രമേ ഞാൻ വികൃതി കാണിക്കുകയുള്ളൂ. അത് അവരെ എന്നോടു ചേർത്തു നിർത്താനാണ്. എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് വരുന്ന ഓരോ ദുഖവും എന്റെ വികൃതിയാണ്. ഏതു നിലയിലും പൂർണ്ണമായും മനസ്സ് എന്നിൽ നില്ക്കുന്നുവോ അന്ന് മുതൽ എന്റെ എല്ലാ വികൃതിയും നിർത്തും. അവർക്ക് ഞാൻ നിത്യാനന്ദമായ രാസരസത്തെ നല്കും. സഖിമാരെ നിങ്ങള്‍ ആ കുടങ്ങള്‍ തുറന്നു നോക്കൂ..
എല്ലാവരും കുടങ്ങള്‍ തുറന്നു നോക്കി. കുടങ്ങളിൽ നിറയെ പാൽ. നിർമ്മലമായ മനസ്സിൽ നിറഞ്ഞ പരമപ്രേമത്തിന്റെ പ്രതീകമാണ് ഈ പാൽക്കുടങ്ങൾ. നിങ്ങള്‍ ഈ പ്രേമപ്പാൽ എല്ലാവര്‍ക്കും പകർന്നു നല്കൂ.
കണ്ണാ എന്തെന്തു ദുഖങ്ങൾ വന്നാലും അതെല്ലാം നിന്റെ വികൃതിയായി കണ്ട് നിന്നെ മാത്രം സ്മരിച്ച് ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങളുടെ മനസ്സാകുന്ന പാൽക്കുടങ്ങളിൽ പരമപ്രേമത്തിന്റെ പാൽ നിറയ്ക്കൂ...
കണ്ണാ കാത്തിരിക്കാം എത്ര ജന്മങ്ങള്‍ വേണമെങ്കിലും. എല്ലാ അക്ഷരപ്പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു . രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ
Sudarsana Raghunath
[30/08, 11:27] +91 99616 61255: _*സുഭാഷിതം*_
*നാഗോഭാതിമദേന ഖം ജലധകരെ:* *പൂർണ്ണേന്ദു നാ ശർവരീ*
*ശീലേന പ്രമദാ ജവേന തുരഗോ നിത്യോൽസവൈർ മന്ദിരം*
*വാണീ വ്യാകരണേന ഹംസ മിഥുനൈർ നഭ്യ: സഭാ പണ്ഡിതൈ: സൽപുത്രേണ കുലം നൃപേണേ വസുധാലോക ത്രയം ഭാനുനാ*
*_അർത്ഥം:_*
ആന മദം കൊണ്ടും ആകാശം കാർമേഖം കൊണ്ടും രാത്രി പൂർണ്ണചന്ദ്രനെക്കൊണ്ടും, സ്ത്രീകൾ സൗശീലം കൊണ്ടും, കുതിര വേഗം കൊണ്ടും, ഭവനം നിത്യസൗഖ്യങ്ങളെക്കൊണ്ടും വാക്ക് വ്യാകരണം കൊണ്ടും നദികൾ ഹംസക്കൂട്ടം കൊണ്ടും സഭ വിദ്വാൻമാരെ ക്കൊണ്ടും കുലം സൽപുത്രനെക്കൊണ്ടും ഭൂമി രാജാവിനെ കൊണ്ടും, മൂന്നു ലോകവും ആദിത്യനെ ക്കൊണ്ടും ശോഭിക്കു മെന്നറിയുക.
No comments:
Post a Comment