Friday, September 06, 2019

കറിവേപ്പില – അടുക്കളയിലെ ഔഷധം ♥*

*കറിവേപ്പിലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളിയുടെ നിത്യഭക്ഷണത്തിന്‍റെ ഭാഗമാണ് കറിവേപ്പില. വളരെയധികം പോഷകതത്വങ്ങള്‍ അടങ്ങിയിട്ടുണ്ട് കറിവേപ്പിലയില്‍. വയറിന് ലാഭപ്രദായകമാണ് കറിവേപ്പില. കറിവേപ്പില നിത്യവും സേവിക്കുന്നത് അകാലനരയെ ഒഴിവാക്കാനും മുടിയുടെ കറുപ്പുനിറം നഷ്ടപ്പെടാതെയിരിക്കാനും സഹായകമാണ്.*

♥  *മധുമേഹത്തിന് കറിവേപ്പില*
*മധുമേഹത്തിന് കറിവേപ്പില അതീവ ലാഭകാരിയായ ഒരു ഔഷധമാണ്.* *കറിവേപ്പില നന്നായി പൊടിച്ചു സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകിട്ടും മൂന്നു മുതല്‍ നാലു ഗ്രാം വരെ സേവിക്കുക.* *മധുമേഹവും മധുമേഹജന്യമായ ബുദ്ധിമുട്ടുകളും ശമിക്കും. കാട്ടില്‍ വളരുന്ന കറിവേപ്പില ഉത്തമം.*

♥  *സൗന്ദര്യ സംരക്ഷണത്തിന് കറിവേപ്പില*
*മുഖക്കുരു, മുഖത്തുണ്ടാകുന്ന പാടുകള്‍ ഒക്കെ മാറി മുഖകാന്തി വര്‍ദ്ധിക്കാന്‍ കറിവേപ്പില പറിച്ചെടുത്ത്, നന്നായി അരച്ച് ലേപമാക്കി മുഖത്ത് പുരട്ടുക. നിത്യപ്രയോഗം കൊണ്ട് മുഖകാന്തി വര്‍ദ്ധിക്കും. കുരുക്കള്‍ മാറും. പാടുകള്‍ മാറും.*
*പച്ചയില കിട്ടാന്‍ പ്രയാസമുണ്ടെകില്‍ ഉണക്കി വെച്ച ഇല ഉപയോഗിക്കാം.* *ഉണക്കയില രാത്രിയില്‍ വെള്ളത്തിലിട്ടു വെച്ച്, രാവിലെ നന്നായി അരച്ച്, മുഖത്ത് തേച്ചുപിടിപ്പിക്കാം.*
*ശരീരമാസകലം ത്വക്കില്‍ പുരട്ടിയാല്‍ ത്വക്കിന്‍റെ കാന്തി വര്‍ദ്ധിക്കും.*
*കറിവേപ്പിന്‍റെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണയും ത്വക്കിന് നല്ലതാണ്. ത്വക്കിന്‍റെ കാന്തി വര്‍ദ്ധിക്കാനും ത്വക്ക്-രോഗങ്ങള്‍ ശമിക്കാനും ഈ എണ്ണ നല്ലതാണ്.*
*ശരീരത്തില്‍ ഉണ്ടാകുന്ന നുണലുകളും കുരുക്കളും മാറാന്‍ കറിവേപ്പില പറിച്ച് നന്നായി അരച്ച് ലേപനം ചെയ്‌താല്‍ മതി. മുടങ്ങാതെ കുറച്ചു നാള്‍ ചെയ്‌താല്‍ കുരുക്കള്‍ ശമിക്കും.*

♥ *രക്തദോഷത്തിന് കറിവേപ്പില*
*രക്തദോഷത്തിന് കറിവേപ്പിന്‍റെ പഴം ഫലകാരിയാണ്. നന്നായി പഴുത്ത് കറുപ്പുനിറമായ കായ അരച്ച് ഉണക്കി പൊടിയാക്കി സൂക്ഷിച്ചു വെച്ച് നിത്യേന രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ വീതം മുടങ്ങാതെ സേവിച്ചാല്‍ രക്തദോഷം മാറും. ആന്തരികകാന്തി വര്‍ദ്ധിക്കും.* *ത്വക്കിലുണ്ടാകുന്ന വികൃതികള്‍ ശമിക്കും.*

*♥ കൊളസ്ട്രോളിന് കറിവേപ്പില*
*കറിവേപ്പില ഒരു ജാതിപത്രിയും ചേര്‍ത്ത് അരച്ച് ഒരു നെല്ലിക്കാ വലുപ്പം, മോരില്‍ കലക്കി ദിവസവും രാവിലെ കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലാകും.*

*♥ ഇസ്നോഫീലിയ മാറാൻ കറിവേപ്പില*
*കറിവേപ്പില നെയ്യില്‍ വറുത്തെടുത്ത് ശര്‍ക്കരയോ കല്‍ക്കണ്ടമോ ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച് സേവിച്ചാല്‍ ഇസ്‌നോഫീലിയ ഭേദമാകും.*

♥ *അലർജി ശമിക്കാൻ കറിവേപ്പില*
*കറിവേപ്പിലയും മഞ്ഞളും കൂടിയരച്ചു നെല്ലിക്കാവലുപ്പത്തിലെടുത്തു ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അലര്‍ജികള്‍ ശമിക്കും.*

♥ *അകാലനരയ്ക്ക് കറിവേപ്പില*
*നെല്ലിക്കാത്തോട്, കറുത്ത എള്ള് എന്നിവ കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച്, ഓരോ ഉരുള ദിവസം മൂന്നു നേരം കഴിക്കുക. ഒപ്പം കറിവേപ്പിലനീര് ഒഴിച്ച് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുക. മുടി കൊഴിച്ചില്‍ നില്‍ക്കും. മുടി കറക്കും.* *അകാല നര മാറും.*

♥ *മുടി വളരാൻ കറിവേപ്പില*
*കറിവേപ്പില പിഴിഞ്ഞ നീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് തേങ്ങാപ്പാല്‍ കാച്ചിയെടുത്ത എണ്ണ പുരട്ടിയാല്‍ തലമുടി വളരും. തലമുടി കറുക്കും. ചില കഷണ്ടിയിലും മുടി വരും. വേപ്പെണ്ണ ചേര്‍ത്തു കാച്ചുന്നത് മുടി വളരാന്‍ കൂടുതല്‍ ഉത്തമമാണ്.*

♥ *ഛർദ്ദിയ്ക്കും വിഷൂചികയ്ക്കും കറിവേപ്പില*
*കൂവളവേര്, ചുക്ക്, കറിവേപ്പില – ഇവയുടെ കഷായം വെച്ചു കഴിച്ചാല്‍ ഛര്‍ദ്ദി, വിഷൂചിക എന്നിവ പെട്ടന്നു മാറും. കൂവളയിലയും കറിവേപ്പിലയും കഷായം വെച്ചു കഴിക്കുന്നതും വളരെ പ്രയോജനകരമാണ്.*

♥ *അർശസ്സിന് കറിവേപ്പില*
*നവരനെല്ലിന്‍റെ അരി വറുത്തു ചോറുണ്ടാക്കി ആ ചോറ് കറിവേപ്പില,* *കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ് ഇവ കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിക്കുക. ഇതില്‍ എണ്ണയും ചേര്‍ക്കാം. മൂലക്കുരുവും കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുച്യവും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.*
*കറിവേപ്പില നീരിൽ മുളങ്കര്‍പ്പൂരം നൽകുന്നത് വയറിളക്കം ശമിപ്പിക്കും. കറിവേപ്പില നീരിന് പകരം ഉലുവക്കഷായവും ഉപയോഗിക്കാം. പ്രമേഹത്തിലും ഫലപ്രദം.*
*ഇങ്ങനെ വളരെയേറെ ഔഷധഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണ് കറിവേപ്പില. ആഹാരസാധനങ്ങളിലെ വിഷാംശം ഇല്ലാതാക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും കറിവേപ്പില ഉത്തമമാണ്. ആമാതിസാരം, പ്രവാഹിക,* *വയറുകടി തുടങ്ങി അനവധി* *ഉദരരോഗങ്ങള്‍ക്ക് ഔഷധമാണ് കറിവേപ്പ്.*

No comments:

Post a Comment