Sunday, September 22, 2019

ജടമുറിച്ചു പറിച്ചെറിഞ്ഞൊരു ശങ്കര ദ്രുതതാണ്ഡവം
കൊട്ടിയൂരിലതോടപ്പൂവായി എന്നുമെന്നുമലംകൃതം...(2)
യാഗഭൂവിലെ താണ്ഡവം ക്ഷിപ്രകോപിത താണ്ഡവം
ഭൂതഗണമൊടു ചേര്‍ന്നു സാംബസദാശിവന്നുടെ താണ്ഡവം
ജം ധാക്കുധീക്കു ജണുതക തകധിമി
ശിവശിവ തവ ദ്രുതപദമേളന തളയിളകിയ താണ്ഡവ നടനം
സനിസപ പമഗമപനിസ
സനിസപ പമഗമസഗമപ

ബാവലി പുഴയ്ക്കക്കരെ പിന്നിക്കരെ ശിവദര്‍ശനം
ശംഭു വന്ദന പുണ്യമായി മനശാന്തിയേകും ദര്‍ശനം...(2)
ദക്ഷരാജനൃപന്റെ ദുര്‍മ്മദമഖിലമാറ്റിയ താണ്ഡവം
പ്രാണസഖിയാം സതിയറിഞ്ഞൊരു ദുഃഖമുരുകിയ താണ്ഡവം
തത്തിതക ജം തരികിട തക തകത്തിതക ജം തരികിട
ജടമുറിച്ചു പറിച്ചെറിഞ്ഞൊരു ശങ്കര ദ്രുതതാണ്ഡവം
കൊട്ടിയൂരിലതോടപ്പൂവായി എന്നുമെന്നുമലംകൃതം
ശിവശിവ തവ ദ്രുതപദമേളന തളയിളകിയ താണ്ഡവ നടനം
സനിസപ പമഗമപനിസ
സനിസപ പമഗമസഗമപ

നന്തിയെപ്പോല്‍ എന്നുമടിയെന്‍ മുന്നില്‍ വന്നു വണങ്ങിടാം
നിന്ദ അഖിലമൊഴിച്ചു നാവിലുണര്‍ത്തണെ പഞ്ചാക്ഷരി...(2)
കാളകൂടവിഷം കുടിച്ചൊരു നീലകണ്‌ഠ മഹാശിവാ
നിത്യനിര്‍മ്മല ശക്തിനായക മുക്തിയേകൂ മഹാപ്രഭോ
തത്തിതക ജം തരികിട തക തകത്തിതക ജം തരികിട
(ജടമുറിച്ചു ...)

No comments:

Post a Comment