🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*തൃതീയ സ്കന്ധം*
*രണ്ടാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰
*_ഭാഗവതോത്തമനായ ഉദ്ധവന് കുറച്ചു നേരത്തേക്ക് ഒന്നും പറയുവാൻ കഴിഞ്ഞില്ല. ഭഗവാന്റെ ദിവ്യ ലീലകളിൽ തന്നെ ലയിച്ചു നിശ്ശബ്ദനായി നിന്നു. ഒരു വിധം മനസ്സിനെ നിയന്ത്രിച്ചു രോമാഞ്ചകളേബരനായി അശ്രുക്കൾ പൊഴിച്ചു കൊണ്ട് ആ പരമഭാഗവതൻ പറഞ്ഞു - ''ഭഗവാൻ അന്തർഹിതനായി .കാല സർപ്പത്താൽ യദുകുലം മുഴുവൻ ഗ്രസിക്കപ്പെട്ടു. അവരുടെ കുശലത്തെ ഞാൻ എന്തു പറയട്ടെ! ലോകം ഭാഗ്യംകെട്ടതാണ്. യാദവന്മാർ പ്രത്യേകിച്ചും. അവരാരും ആ കരുണാർണ്ണവനെ ശരിക്കു മനസ്സിലാക്കിയില്ല.''_*
*_അവിടുത്തെ ഓരോ ലീലയും എന്നെ മോഹിപ്പിക്കുന്നു. ഷഡ്ഭാരവാഹിതനായ അവിടുത്തെ വസുദേവഗൃഹത്തിലുള്ള ജന്മാനുകരണം, കംസഭയത്താലെന്ന പോലെ ഗോകുലത്തിലുള്ള വാസം ,കാലയവനാദികളെ ഭയപ്പെട്ടിട്ടെന്ന പോലെ മധുരയിൽ നിന്നുള്ള പാലായനം - ഇവ ഓരോന്നും എന്നെ മോഹിപ്പിക്കുന്നു._*
*_കംസവധാനന്തരം വസുദേവദേവകിമാരുടെ സമീപത്തിൽ ചെന്ന് ഹേ താത ! ഹേ അംബ! ഇതുവരെ കംസഭയം ഹേതുവായി ഇവിടെ വന്നു ശ്രീപാദങ്ങളെ ശുശ്രൂഷിക്കുവാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. ആ തെറ്റു പൊറുക്കേണമേ, എന്നുള്ള അവിടുത്തെ വാക്ക് എന്റെ മനസ്സിനെ ഖേദിപ്പിക്കുന്നു. ബ്രഹ്മാദികളുടെ കിരീട കോടികളാൽ നിരന്തരം സ്പർശിക്കപ്പെട്ട ശ്രീ പാദപത്മങ്ങളോടുകൂടിയ അവിടുന്നു സിംഹാസനാരൂഢനായ ഉഗ്രസേനനെ സമീപിച്ച്, ദാസനെപ്പോലെ നിന്നുകൊണ്ടു കൈകാര്യം ചെയ്യുന്നതും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. കാളകൂടവിഷം തന്നു കൊല്ലുവാൻ ശ്രമിച്ച പൂതനക്കുപോലും വംശത്തോടു കൂടി നിത്യാനന്ദം കൊടുത്ത ആ കൃപാമൂർത്തിയെയല്ലാതെ വിവേകി മറ്റാരെ ശരണം പ്രാപിക്കും ? അവിടുത്തെ ദിവ്യ ലീലകൾ എത്ര മനോഹരങ്ങൾ ! അതി മൃദുക്കളായ ശ്രീപാദങ്ങൾകൊണ്ടു കല്ലും മുള്ളും നിറഞ്ഞ വനപ്രദേശത്തു പോലും ഓടിക്കജിച്ചു തന്റെ പരമഭക്തന്മാരായ ഗോപകുമാരന്മാരെയും ഗോക്കളെയുമാനന്ദിപ്പിച്ചില്ലേ ? കാളിയവിഷദഗ്ദ്ധന്മാരായ അവരെ കരുണാമൃതം വർഷിച്ചു ജീവിപ്പിച്ചില്ലേ ? മദാക്രാന്തനായ ഇന്ദ്രൻ ഗോകുലനാശത്തിനായി ഘാേരവൃഷ്ടി ചെയ്യുവാൻ തുടങ്ങിയപ്പോൾ ലളിത കോമളമായ തന്റെ ഒരേ ഒരു തൃക്കൈകൊണ്ട് ഗോവർദ്ധനത്തെ പൊക്കിപ്പിടിച്ചു ഗോകുലത്തെ രക്ഷിക്കുകയും ഇന്ദ്രന്റെ മദം നശിപ്പിക്കുകയും ചെയ്തില്ലേ ? ചന്ദ്രികാപരിപൂർണ്ണമായ യമുനാതീരത്തിൽവെച്ചു പരമഭാഗ്യവതികളായ ഗോപികകളെ ബ്രഹ്മാനന്ദത്തിൽ ലയിപ്പിച്ച രാസലീലയുടെ മഹിമ അവർണ്ണനീയമെന്നല്ലാതെ എന്തു പറയാൻ_*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*

No comments:
Post a Comment