Friday, September 06, 2019

ശ്രീമദ് ഭാഗവതത്തിൽ ഏറ്റവും അധികം പ്രാധാന്യം കൊടുത്ത ഒരു കാര്യം ഉണ്ട് സത്സംഗം. സത്സംഗം എന്നു വച്ചാൽ ശ്രവണ പ്രധാനമായ സത്സംഗം .ഭാഗവതം തുടങ്ങുമ്പോൾ തന്നെ പറഞ്ഞു " ശുശ്രൂഷുഭി ഹി " " തത്ക്ഷണാത്" സദ്യ: ഹൃ അവരുദ്ധ്യതേ ത്ര കൃതു ഭി:  ശുശ്രൂഷുഭി സ്ത ക്ഷണാത്"
കേൾക്കുക, ശ്രവണം എന്നുള്ളതിന് ഏറ്റവും അധികം പ്രാധാന്യം ഭാഗവതം കൊടുത്തിട്ടുണ്ട്. എന്താണ് കേൾക്കേണ്ടത്? 
ഭാഗവതം തുടങ്ങുമ്പോൾ രണ്ടാമത്തെ ശ്ലോ കാ ണ്ഇപ്പൊ പറഞ്ഞത്
" ധർമ്മ: പ്രോജ്ഝിത കൈതവോ / ത്ര പരമോ
നിർമ്മത്സരാണാം സതാം
വേദ്യം വാസ്തവ മത്ര വസ്തു ശിവദം
താപത്രയോ ന് മൂലനം
ശ്രീമദ് ഭാഗവതേ മഹാമുനി കൃതേ
കിം വാ പരൈ രീശ്വര -
സ്സദ്യോ ഹൃദ്യ വരുദ്ധ്യതേ / ത്ര കൃതി ഭി:
ശുശ്രൂഷുഭി സ്തത്ക്ഷണാത്.
"താപത്രയ ഉന്മൂലനം സതാംവേദ്യം വാസ്തവ മത്ര വസ്തു ശിവദം "
ഇത്രയൊക്കെ വിശേഷണം അതിനു കൊടുത്തു. "ശിവദം " എന്നു വച്ചാൽ പരമമായ മംഗളത്തിനെ കൊടുക്കണത് , തരണത് എന്നർത്ഥം. "ശിവം " എന്നു വച്ചാൽ മംഗളം എന്നർത്ഥം. എന്താണ് മംഗളമായിട്ടുള്ളത്. "യദ് കീർത്തനം,യദ് ശ്രവണം ,യദ് അർഹണം, യദ് വന്ദനം" നമ്മുക്ക് മംഗളമായിട്ടുള്ളത് എന്താണ് താപത്രയ ഉന്മൂലനം എന്നു പറഞ്ഞു.

No comments:

Post a Comment