Saturday, October 05, 2019

[05/10, 23:17] Malini Dipu Athmadhara: ദേവി തത്ത്വം-19

മുക്തിക്ക് തക്കൊരുപദേശം നൽകും ജനനമറ്റീടുമന്നവന് നാരായണായ നമഃ  കേഴുന്ന ജീവന് എന്താണുപദേശം?  നീയൊരു വ്യക്തിയല്ല എന്നാണ് ഉപദേശിക്കുന്നത്. ആ ഉപദേശം തികച്ചും പക്വമായ അവസ്ഥയിൽ പഞ്ഞിയുടെ കൂമ്പാരത്തിൻ മേൽ വീഴുന്ന തീ പോലെയാണ്. അഥവാ ഇരുട്ടിനെ മാറ്റുന്ന സൂര്യ വെളിച്ചം പോലെയാണ്. നീയൊരു വ്യക്തിയല്ല അഖണ്ഡമായ തത്ത്വമാണ്.

ഈ വ്യക്തിത്വം എന്താണ്? എനിക്ക് ദുഃഖമുണ്ട് എന്ന് പറയുന്ന ആൾ സത്യത്തിൽ ആരാണ് ദുഃഖിക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും അപരാ പ്രകൃതിയിൽ അഹങ്കാരമെന്നുള്ള ഒരേയൊരു element മാത്രം അകന്നാൽ മതി അപരാ പ്രകൃതിയിൽ നിന്ന് തന്നെ അതിന്റെ ഉത്തരം കിട്ടുമെന്ന്. ഞാനെന്നുള്ള ഈ മൂലാ വിദ്യയെ അന്വേഷിക്കുമ്പോൾ ഞാനെന്നുള്ള വ്യക്തിത്വം കേവലമൊരു സ്പന്ദനം മാത്രമാണെന്നും. ആ സ്പന്ദനത്തിൽ നിന്നാണ് മനസ്സും, ബുദ്ധിയും ,ശരീരവുമൊക്കെ പൊങ്ങുന്നത്.

നാദം, ബിന്ദു, കലാ എന്ന് പറയും. അതിൽ ബിന്ദു എന്നുള്ള സ്ഥാനമാണ്  ഞാനെന്നുള്ള അനുഭവം. ബിന്ദു അഥവാ ബൈന്ദവ സ്ഥാനം എന്ന് പറയുന്നത് ഞാനെന്നുള്ള വ്യക്തി കേന്ദ്രത്തേയാണ്. അവിടെ ചെല്ലുമ്പോൾ മഹാമായയുടെ മൂലത്തിനെ കാണുന്നു. ഇതിനെ വേദാന്തത്തിൽ ചിത്ജഡഗ്രന്ഥി എന്ന് പറയും. ജഡത്തിനേയും ചിത്തിനേയും കൂട്ടി കെട്ടുന്ന ഗ്രന്ഥി. അതിനേയാണ് നമ്മളൊക്കെ ഞാൻ ഞാൻ എന്ന് പറയുന്നത്. ഈ ഞാൻ ഞാൻ എന്ന് പറയുന്നിടത്തോളം മായയുടെ പിടിയുടെ ഉള്ളിലുമാണ്.

Nochurji🙏🙏
[06/10, 00:48] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 295*

 പ്രഹ്ലാദൻ മുൻപ് പറഞ്ഞു.
ത്രസ്തോസ്മ്യഹം  കൃപണവത്സല ദുസ്സഹോഗ്ര സംസാരചക്രകദനാത് ഗ്രസതാം പ്രണീത:

ഈ ചക്രം ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കണു! അതിന്റെ ഓരോ ആരത്തിലും മുള്ള് ണ്ട്.
അതിങ്ങനെ ചുറ്റി വരുമ്പോ
ഗ്രസതാം പ്രണീത:
പിടിക്കാൻ തയ്യാറായിട്ട് നില്ക്കാണ്.


giant wheel exhibition ലുള്ള ആ വലിയ ചക്രം. ആ ചക്രത്തിൽ കയറിയിട്ടുണ്ടോ? കയറിയിട്ടില്ലെങ്കിൽ ദയവു ചെയ്ത് കയറരുത്. ദൂരത്ത് നിന്ന് മറ്റുള്ളവർ കയറി ചുറ്റുന്നത് കാണുക അത് നല്ല രസമാണ്. കഷ്ടകാലത്തിന് ഒരിക്കൽ കയറണന്ന് തോന്നി. കയറി മേലെ എത്തുമ്പോ വരെ സുഖം. മേലെ എത്തിക്കഴിഞ്ഞാൽ എടുത്തിട്ടങ്ങട് ഒരു മറി. ആദ്യത്തെ  ചോറൂണിന് കഴിച്ചതടക്കം പുറത്ത് വരും.😌
എന്നാൽ അടുത്തിരിക്കണവർ ആരെങ്കിലും ആശ്വാസം തരുമോ.

ഇതാണ് സംസാരം എന്ന് പറയണതേ.
പിടിച്ചോളൂ ട്ടോ ഇന്നലെ ഒരാൾ വീണു.🤭

ഇതിങ്ങനെ ആരം ചുറ്റി വരുമ്പോ ഒന്നിറക്കി വിടോ ന്ന് ചോദിച്ചാൽ നിങ്ങള് കൊടുത്ത പണം തീർന്നിട്ടേ ഇറക്കി വീടൂ ത്രേ. പ്രാരബ്ധത്തിന്റെ കർമ്മമേ! നമ്മളത് കൊടുത്തു വെച്ചിരിക്കാ അത് തീരാതെ ഇറക്കി വിടില്യാന്നാണ്. ആ ചക്രം ചുറ്റ്വാ ചുറ്റ്വാ എടുത്തിട്ട് മറിക്കാ.

ഈ ചക്രത്തിൽ മറ്റുള്ളവർ ചുറ്റുന്നത് കണ്ടു കൊണ്ടിരിക്കുന്നവൻ സ്വതന്ത്രനാണ്. കയറി ക്കഴിഞ്ഞാൽ തീർന്നു.

ഈശ്വര: സർവ്വഭൂതാനാം ഹൃദ്ദേശേ അർജ്ജുന തിഷ്ഠതി ഭ്രാമയൻ സർവ്വഭൂതാനി യന്ത്രാരൂഢാനി മായയാ

ഒരു യന്ത്രചക്രത്തിൽ കയറ്റി ചുറ്റിക്കണപോലെ ഭഗവാൻ ഹൃദയസ്ഥാനത്തിലിരുന്ന് ചുറ്റിക്കണു!

രാമകൃഷ്ണദേവൻ പറയും അമ്മിക്കുഴലിൽ ഇട്ട് ആട്ടി അരി അരച്ചെടുക്കുമ്പോൾ അതില് നടുക്കിരിക്കുന്ന അരി മാത്രം അരയില്ലാത്രേ. ബാക്കി അങ്ങട് സൈഡിലുള്ളതൊക്കെ അരഞ്ഞു കിട്ടും. 

അതുപോലെ നമ്മള് സെന്ററിൽ, ഹൃദയസ്ഥാനത്ത് പോയി അങ്ങട് നിന്നാൽ അരയില്ല. അങ്ങടോ ഇങ്ങടോ പോയാൽ അരച്ചിടും.

ഗൃഹ അന്ധകൂപേ പതിതോ യഥാ പശു:

ഗൃഹസ്ഥാശ്രമം! ഗൃഹസ്ഥ ആശ്രമം ആണ്.
എപ്പോൾ?
ഭഗവാനെ ഭജിക്ക്യാണെങ്കിൽ.
ന ബന്ധായ ഗൃഹാമതാ:
ഭഗവദ് ഭക്തി ചെയ്തുകൊണ്ട് നാമസങ്കീർത്തനം ചെയ്തുകൊണ്ട് ഇരിക്കാ.
ഒന്നും അറിയാനേ പാടില്ല്യ.
കാര്യങ്ങളൊക്കെ എങ്ങനെയോ നടക്കട്ടെ. എനിക്കെന്തുവേണം.
അപ്പോ ഞാൻ പ്രവൃത്തിച്ചില്ലെങ്കിൽ വല്ലതും നടക്ക്വോ?🤔
ഞാൻ പ്രവൃത്തിച്ചാലും നടക്കില്ല്യ.
അപ്പോ പ്രവൃത്തിച്ചാലെന്തുവേണം. പ്രവൃത്തിച്ചിട്ടില്ലെങ്കിൽ എന്തുവേണം.

എല്ലാവരും ഓരോ മൂട്ടയേയും കൊണ്ടാണ് വന്നിരിക്കണതേ.
പ്രാരബ്ധത്തിന്റെ മൂട്ട.
ഓരോ ഭാണ്ഡം.
അതിന് ഞാൻ പ്രവൃത്തിച്ചാലോ പ്രവൃത്തിച്ചില്ലെങ്കിലോ എന്തുവേണം. എങ്ങനെയോ നടക്കട്ടെ.

ഞാൻ പ്രവൃത്തിച്ചില്ലെങ്കിൽ പരാജയപ്പെടുന്ന ഒരു കാര്യണ്ട്. ഭഗവദ്ഭജനം. അതിൽ പ്രവൃത്തിച്ചാൽ, പ്രയോജനമെങ്കിലും ണ്ട്.
മറ്റുള്ളവയിൽ പ്രവൃത്തിച്ചാലും കാര്യല്ല. എല്ലാം അവരവരുടെ പ്രാരബ്ധത്തിനനുസരിച്ച് നടക്കണു. നടക്കട്ടെ.

അങ്ങനെയാണെങ്കിൽ വെറുതേ ഇരുന്നാൽ   കാര്യം ഒക്കെ നടക്ക്വോ?
വെറുതേ ഇരുന്നു നോക്കൂ.
വെറുതേ ഇരിക്കാനേ പറ്റില്ലല്ലോ.

രമണഭഗവാനോട് ഒരാൾ ചോദിച്ചു. ഞാൻ വെറുതെ ഇരിക്കട്ടെ. ഇരുന്നു നോക്കൂ ന്ന് പറഞ്ഞു. പറ്റില്ല്യ.  ഇരിക്കാൻ സാധിക്കണ്ടേ എന്നിട്ട് വേണ്ടേ. അതിന് പോലും  സ്വാതന്ത്ര്യം ഇല്ല്യ. പ്രാരബ്ധം നമ്മളെ ഇട്ട് ചുറ്റിച്ചുകൊണ്ടിരിക്ക്യാണേ.

ഇവിടെ മുചുകുന്ദൻ, രാജാവാണ് പറയണതേ . സാധാരണ ഒന്നുമില്ലാത്ത ആളല്ലാ. ചക്രവർത്തി ആയിരുന്ന് എല്ലാ സുഖങ്ങൾക്കും നടുവിലിരുന്ന ആള് ഭഗവാനോട് പറയാണ്. ഭഗവാനേ എന്റെ കാലം നിഷ്ഫലമായിട്ട് പോയല്ലോ😒😔
ശ്രീനൊച്ചൂർജി
 *തുടരും. .*

No comments:

Post a Comment