Sunday, October 06, 2019

[06/10, 09:00] Narayana Swami Bhagavatam: *ശുഭചിന്ത*
       
*ശാന്തവും, ശക്തവുമായ മനസ്സ്...*

   _ശാന്തവും ശക്തവുമായ ഒരു മനസ്സിനേ ചെയ്യുന്ന കാര്യങ്ങളിൽ ഏകാഗ്രത കൈവരിക്കാനും അതിലൂടെ വിജയം നേടാനും കഴിയൂ..._

   _മനസ്സിനെ തളർത്തുന്ന ആശങ്കകൾക്കും ആകുലതകൾക്കും അടിമപ്പെടുമ്പോൾ അതിന്റെ ദൂഷ്യഫലങ്ങൾ നമ്മുടെ ലക്ഷ്യത്തെ തന്നെ നമ്മിൽനിന്നും മായ്ച്ചുകളയുന്നു..._

   _നമ്മുടെ ശക്തിയും ഊർജ്ജവും നഷ്ടപ്പെടുത്തുന്ന ആവശ്യമില്ലാത്ത ചിന്തകൾക്കു പകരം ശുഭചിന്തകൾക്ക് മനസ്സിൽ സ്ഥാനം നൽകുക..._
[06/10, 09:40] Narayana Swami Bhagavatam: *സനാതനം 42*
🌸🌻🌸🌻🌸🌻🌸🌻🌸🌻

*ചതുരാശ്രമങ്ങൾ - ബ്രഹ്മചര്യം*

*ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെ കടന്ന് വേണം നാല് വർണ്ണങ്ങളിൽ പെട്ടവരും പരമപുരുഷാർത്ഥമായ മോക്ഷം നേടാൻ എന്ന് നാം കണ്ടു. ഒരു മനുഷ്യന്റെ ജീവിത കാലഘട്ടത്തെ നാല് ഭാഗങ്ങളാക്കി വിഭജിച്ചാൽ, ആ വ്യക്തിക്ക് മേൽപ്പറഞ്ഞ നാല് ജീവിത ചര്യകളിൽ കൂടി കടന്നു പോകേണ്ടതായി വരും.  ഉദാഹരണത്തിന് നൂറ് വയസ്സുവരെ ജീവിച്ചിരിക്കാവുന്ന ഒരാൾക്ക് ഏകദേശം ഇരുപത്തിയഞ്ച് വയസ്സുവരെയുള്ള ജീവിത കാലഘട്ടത്തെ ബ്രഹ്മചര്യകാലം എന്ന് പറയാം. ഈ ചര്യകളെ കുറിച്ച് അൽപ്പം വിശദമായി തന്നെ നാം മനസ്സിലാക്കേണ്ടതുണ്ട്.*
*ബ്രഹ്മത്തിൽ ചരിക്കുന്നവനാണ് ബ്രഹ്മചാരി (ബ്രഹ്മേ ചരതി ഇതി ബ്രഹ്മചര്യ). അപ്പോൾ ബ്രഹ്മചര്യാശ്രമത്തിൽ എപ്പോഴും ബ്രഹ്മത്തെക്കുറിച്ച് ചിന്തിച്ച് കൊണ്ട്, ഭാവിജീവിതം ഭംഗിയായി, ഐശ്വര്യപൂർണ്ണമായി കൊണ്ടു നടക്കാനുള്ള ശേഷി വിദ്യയിലൂടെ സ്വായത്തമാക്കണം. ഗുരുമുഖത്തുനിന്നും, ഗ്രന്ഥങ്ങളിൽ നിന്നും, സ്വാനുഭവങ്ങളിൽ നിന്നുമൊക്കെ കിട്ടുന്ന വിജ്ഞാനമാണ് വിദ്യയെ സ്വായത്തമാക്കാൻ സഹായിക്കുന്നത്.*

*താൻ അഭ്യസിച്ച വിദ്യയെക്കുറിച്ച് ഒരു ബ്രഹ്മചാരിക്ക് ഒരു സംശയവും ഉണ്ടാവാൻ പാടില്ല. അഥവാ സംശയങ്ങൾ ഉണ്ടായാൽ അത് ഗുരു മുഖാന്തിരം സംശയനിവൃത്തി വരുത്തണം. ഭാരതീയ സംസ്കൃതിയിലെ എല്ലാ വിദ്യകളും ഒരു ബ്രഹ്മചാരി അഭ്യസിക്കണം. വേദോച്ചാരണം, മന്ത്രങ്ങൾ, ഈശ്വരപൂജ, പുരാണേതിഹാസങ്ങൾ എന്നിവ ഗഹനമായും, അതുകൂടാതെ സംഗീതം, നൃത്തം, നാട്യം, ചിത്രരചന എന്നീ കലകൾ, ജ്യോതിഷം, വൈദ്യം, തർക്കം തുടങ്ങിയ ശാസ്ത്രങ്ങൾ എന്നിവയെപ്പറ്റി സാമാന്യമായും അറിവ് നേടിയിരിക്കണം.*

*ഒരു അമ്പത് വർഷം മുൻപ് വരെ കുട്ടികൾക്ക് കാളിദാസകൃതികൾ, മണിപ്രവാളം, കീർത്തനങ്ങൾ എന്നിവയൊക്കെ മുതിർന്നവർ പറഞ്ഞ് കൊടുത്ത് പഠിപ്പിച്ചിരുന്നു. കൂടാതെ മിക്കവാറും എല്ലാവർക്കും ജ്യോതിഷത്തിലും വൈദ്യത്തിലും സാമാന്യപരിജ്ഞാനം ഉണ്ടായിരുന്നു. ഇന്ന് പാശ്ചാത്യ വിദ്യാഭ്യാസത്തിനാണ് പ്രസക്തി. ഭാരതീയമായത് എന്തിനെയും പുച്ഛത്തോടെ കാണാനുള്ള പ്രവണതയും ഉണ്ട്. ഇങ്ങനെ ഒരു അവസ്ഥാവിശേഷം വന്നപ്പോൾ തലമുറകൾ തമ്മിൽ പകർന്നു കൊടുത്തുകൊണ്ടിരുന്ന അറിവുകൾ അന്യം നിന്നുപോവുകയാണ് ഉണ്ടായത്.*

*തുടരും......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191006
[06/10, 09:41] +91 98959 68388: 🌻💧☘ *ചിന്താപ്രഭാതം* ☘💧🌻

മനുഷ്യൻ, അവന്റെ നല്ല ഗുണങ്ങൾ നിമിത്തമാണ്, ഉയർച്ചയെ പ്രാപിക്കുന്നത്.

ഉയർന്ന ഇരിപ്പിടത്തിൽ സ്ഥിതി ചെയ്യുന്നവൻ, ഉയർന്നവനായി കരുതപ്പെടുന്നില്ല.

കാക്ക, മാളികയുടെ മുകളിലിരുന്നാലും, ഗരുഡനെപ്പോലെയാകുമോ..?

     ❣🌹 *ശുഭദിനം* 🌹❣

No comments:

Post a Comment