Sunday, October 06, 2019

[06/10, 23:26] Malini Dipu Athmadhara: ദേവി തത്ത്വം-20

ഞാനെന്നുള്ളത് അഹങ്കാര രൂപിണിയാണ് . ആ അഹങ്കാരത്തിനെ ബിന്ദു അല്ലെങ്കിൽ ബൈന്ധവ സ്ഥാനം എന്ന് പറയും. അതിൽ നിന്നുമാണ് ശബ്ദം അല്ലെങ്കിൽ നാദം ഉദിക്കുന്നത്. അതിൽ നിന്നുമാണ് വെളിച്ചമുദിക്കുന്നത്. ഊർജ്ജത്തിന്റെ മൂല സ്രോതസ്സാണ് ഞാനെന്നുള്ള സ്പന്ദനം. ഊർജ്ജം ,ശബ്ദം, വെളിച്ചം. നാദം, ബിന്ദു, കലാ.

ആത്മവിചാരം എന്ന് പറയുന്നത് ഒരു ബൗദ്ധിക വ്യായാമമല്ല. ഞാനെന്നുള്ള വ്യക്തിത്വം സൃഷ്ടിയുടെ മുഴുവൻ കേന്ദ്രമാണ്. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാണ്. അതിനെ കേന്ദ്രമാക്കിയാണ് നമ്മൾ ജീവിക്കുന്നത്. സത്സംഗത്തിൽ ഇരിക്കുമ്പോൾ പോലും നമുക്ക് വേണ്ടത് കിട്ടിയിട്ടില്ലെങ്കിൽ നമ്മൾ എഴുന്നേറ്റ് പോകും. ലോകത്തെവിടെയും നമ്മളുമായി സംബന്ധിക്കുന്ന കാര്യങ്ങളേ നമ്മളെ ബാധിക്കാറുള്ളു. ഒരു ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ടിരിക്കയാണെങ്കിൽ അതിൽ എന്റെ എന്ന് കരുതുന്ന പക്ഷം ജയിക്കയാണെങ്കിൽ സന്തോഷവും, തോൽക്കുകയാണെങ്കിൽ വിഷമവും ഉണ്ടാകുന്നത് ഈ ചിത്ജഡഗ്രന്ഥിയുടെ പ്രവർത്തനമാണ്.

ചുരുക്കത്തിൽ ഈ ജീവിതം മുഴുവൻ നിങ്ങൾ ശ്രദ്ധിക്കുക ഞാനെന്നുള്ള കേന്ദ്രത്തിൽ നിന്ന് കൊണ്ട് ദൃശ്യത്തോടുള്ള വിനിമയമാണ്. അതിനാൽ ഈ ഞാനിനെ ബിന്ദു എന്ന് പറയുന്നു. ശക്തിയുടെ മുഴുവൻ മൂലസ്ഥാനം, ആദ്യ സ്പന്ദനം.

ആദ്യ സ്പന്ദനത്തിനെ ശ്രദ്ധിച്ചാൽ കാണാം അത് നമ്മെ വീണ്ടും ഒരു മൂലത്തിലേയ്ക്ക് കൊണ്ട് പോകും. ചിത്ശക്തി എവിടെ ഉദിച്ചോ അവിടെ അടങ്ങും, അവിടെ ശക്തി ശിവനിൽ ഇല്ലാതാകും.
ശക്തിയെ നമുക്ക് പൂർണ്ണമായി അറിയാൻ കഴിയില്ല. പക്ഷേ ശക്തിയെ ശിവനിൽ ഇല്ലാതാക്കാൻ കഴിയും. ശിവത്തിനെ കാണാൻ ശക്തിയുടെ മൂലത്തിനെ അന്വേഷിച്ചാൽ അറിയും അവിടെ ശിവമേയുള്ളു ശക്തിയില്ല എന്ന്. സകല വിഷമത്തിനും പരിഹാരം ഈ വിഷമിക്കുന്നവനെ അന്വേഷിക്കലാണ്.

Nochurji 🙏🙏
[07/10, 03:06] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 296*

മമൈഷ കാല: അജിത നിഷ്ഫലോ ഗത:
രാജ്യശ്രിയാ ഉന്നദ്ധമദസ്യ ഭൂപതേ:
മർത്ത്യാത്മബുദ്ധേ: സുത ദാര കോശ
ഭൂഷു ആസജ്ജമാനസ്യ ദുരന്തചിന്തയാ

ഈ ചിന്തയ്ക്കൊരു അന്തമേയില്യ. ആ ചിന്ത എവിടെയാണ് പ്രയോഗിക്കുന്നത്? ഭാര്യ, കുട്ടികൾ കുടുംബം, ബന്ധുക്കൾ, ചുമതലകൾ ഇതിലൊക്കെ
ആസജ്ജമാനസ്യ
ഇതിലൊക്കെ ഒട്ടിപ്പിടിച്ചിരിക്കണ എന്റെ കാലം ഭഗവാനേ
നിഷ്ഫലോ ഗത: 

ചക്രവർത്തിയായ ആള്, എല്ലാ സുഖസമൃദ്ധിയും ഉള്ള ആള് പറയാണ്,
 നിഷ്ഫലോ ഗത:
ഭഗവാനേ, ഓട്ടക്കുടത്തിൽ നിന്ന് വെള്ളം പോകുന്നപോലെ ആയുസ്സ് പൊയ്ക്കൊണ്ടിരിക്കുന്നു.
പോയതൊന്നും തിരിച്ചു വരാനും പോകുന്നില്യ.

രാജ്യശ്രിയാ ഉന്നദ്ധമദസ്യ ഭൂപതേ:
ഇരിക്കുന്ന കാലത്ത് എങ്ങനെ ജീവിച്ചു എന്നാൽ വലിയ രാജാവായിട്ട് സാമന്തരാജാക്കന്മാരൊക്കെ വന്നു വന്ദിച്ചു ചക്രവർത്തി ആയിട്ട്  സിംഹാസനത്തിലിരുന്നു. എനിക്ക് ധാരാളം ധനമുണ്ടെന്ന് അഭിമാനിച്ചു. ഈ ശരീരം എന്തിന് കൊള്ളും?

കളേബരേഽസ്മിൻ ഘടകുഡ്യസന്നിഭേ
നിരൂഢമാനോ നനരദേവ ഇത്യഹം

മണ്ണ് കൊണ്ടുണ്ടാക്കിയ ഒരു കുടം. കുലാലന്റെ അടുത്ത് പോയി ഒരു മൺകുടം വാങ്ങിച്ചു. ആ കുലാലൻ തരില്യാ തരില്യാ എന്ന് പറഞ്ഞൂത്രേ. അങ്ങനെ എത്രദിവസം ചോദിച്ചു. നാലും ആറും മാസം ചോദിച്ചിട്ട് ആ കുലാലൻ ഒരു കുടം കൊടുത്തൂ. പത്തുമാസം ചോദിച്ചു ഒരൂ കുടം കൊണ്ടുവന്നു എന്ന്. . എന്തുചെയ്യണന്ന് അറിഞ്ഞില്യ. കുറേദിവസം കൂത്താടി ചോട്ടിലിട്ടു പൊട്ടിച്ചു. എന്തു ചെയ്യണന്ന് അറിയില്യാ.

അതുപോലെ  ശാസ്ത്രം പഠിച്ചു പക്ഷേ എന്തുചെയ്യണന്ന് അറിയില്യാ. അറിയണമെങ്കിൽ നീ വിനയത്തോടെ, പ്രാർത്ഥനയോടെ ഗുരുവിന്റെ സമക്ഷം ചെല്ലാ. പാമരമാർത്ഥികമായ ജ്ഞാനം ഇല്ലാത്തതിനാലണല്ലോ നിനക്ക് ഇരുട്ട് ഏർപ്പെട്ടത്. നിന്നുടെ സ്വരൂപം എന്താണെന്ന് നീ അറിഞ്ഞില്യ. നീ ശരീരത്തിനെ ഞാനെന്നു നിനച്ചിരിക്കണു. എവിടെ ഗതി? എവിടെ വിമുക്തി?

അപ്പോ എന്തു വേണം?
ഗുരു ഉപദേശം തരണം.
ഹൃദയത്തിലെ അജ്ഞാനക്കളയെ നീക്കി ഭഗവാദ് പ്രകാശത്തെ കാണണം.

അങ്ങനെ കാണാൻ എന്തു വേണം?
ഈ മൺകുടം മാതിരി ഇരിക്കണ ഈ ശരീരം ണ്ടല്ലോ അത്  ഞാനല്ല എന്ന് വിചാരം ചെയ്യണം. ഈ ശരീരത്തിനെ ഞാനെന്ന് ധരിച്ച്,  ശരീരത്തിൽ അഭിമാനം ഏർപ്പെട്ട് ചക്രവർത്തി ആയിരുന്ന് ഈ സംസാരത്തിൽ നിന്ന് ഒരു വിമുക്തി എപ്പോഴാണുണ്ടാവാ....

ഭവാപവർഗ്ഗോ ഭ്രമതോ യദാ ഭവേത്
ജനസ്യ തർഹ്യച്യുത സത്സമാഗമ:

ഒരു ജീവൻ എവിടെയോ ജനിച്ചിരിക്കണു.
ഒരു പരിപാകഘട്ടത്തിൽ  എവിടെയോ എപ്പോഴോ ഒരു ദേശികനുമായി(ഗുരു) സംഗം ഏർപ്പെടുന്നു എന്ന് വെച്ചാൽ,

സത്സംഗമോ യർഹി തദൈവ സദ്ഗതൗ
പരാവരേശേ ത്വയി ജായതേ മതി.

ബുദ്ധി ഭഗവാനിൽ രൂഢമായിട്ട് തീരുന്നു. ഭഗവാനേ  എനിക്ക് ചെയ്ത ഏറ്റവും വലിയ അനുഗ്രഹം ഈ രാജ്യം എന്നെ വിട്ടു പോയി എന്നുള്ളതാണ്!
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment