Thursday, October 10, 2019

[10/10, 21:40] +91 99463 79161: *വിഡ്ഢികൂശ്മാണ്ഡം*

പലരും പലരെയും വിഡ്ഢികൂശ്മാണ്ഡം എന്ന് വിളിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ടാവും . എന്താണ് ഈ വിഡ്ഢികൂശ്മാണ്ഡം ? അതെങ്ങനെ ഒരു ഭാഷാ പ്രയോഗമായി വന്നു എന്നു , പക്ഷേ പലർക്കും അറിയില്ല. എന്നാൽ കേട്ടോളൂ.

ഇതൊരു കഥയല്ല , നടന്ന സംഭവമാണ് ... എല്ലാ കഥകളും , ഭക്തിപരമായ കാര്യങ്ങളാണന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഭക്തിയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കഥ കൂടിയാണു ഈ സംഭവ കഥ .

പണ്ട് കോഴിക്കോട് പ്രസിദ്ധനായ ഒരു വിഷവൈദ്യനുണ്ടായിരുന്നു. അദ്ദേഹം വിഷമിറക്കാനായി മറ്റൊരു സ്‌ഥലത്തേക്കും പോവുക പതിവില്ല. വിഷമേറ്റവരെ അദ്ദേഹത്തിന്റെയടുത്തു കൊണ്ട് വന്നു വിഷമിറക്കിച്ചു കൊണ്ടുപോവുകയാണ് പതിവ്. അദ്ദേഹം അതിനായിട്ട് യാതൊന്നും ദക്ഷിണയായിട്ട് വാങ്ങുകയും ചെയ്യാറില്ല. എങ്കിലും ജനങ്ങൾ അദ്ദേഹത്തിന് ധാരാളം പണം കൊടുത്തിരുന്നു. അതിനാൽ അദ്ദേഹം വലിയ ധനവാനായിരുന്നു. വിഷവൈദ്യത്തിൽ അദ്ദേഹത്തിന്റെ കൈപുണ്ണ്യം കൊണ്ട് അദ്ദേഹത്തിന്റെയടുത്ത് ഒരു പാട് പേർ വിഷവൈദ്യം പഠിക്കാനായിട്ട് വന്നിരുന്നു.  അവർക്കെല്ലാം അദ്ദേഹം ഓരോ ദിവ്യമന്ത്രങ്ങൾ ഉപദേശിച്ചയക്കുകയാണ് ചെയ്യാറ്.

ഇദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തിന്റെ കുറച്ചകലെയായിട്ട് കൊച്ചുരാമൻ എന്നുപേരുള്ള ഒരു സാധു ബാലനുണ്ടായിരുന്നു. ഒരു നേരത്തെ ആഹാരത്തിന് പോലും യാതൊരു മാർഗവുമില്ലാതെ വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നതു. ദാരിദ്ര്യ ദു:ഖം സഹിക്കവയ്യാതായപ്പോൾ തനിക്ക് വിഷവൈദ്യം പഠിക്കണമെന്ന് കൊച്ചുരാമൻ തീരുമാനിച്ചു. കൊച്ചുരാമൻ അക്ഷരജ്ഞാനംപോലുമില്ലാത്ത ഒരു വിഡ്ഢിയായിരുന്നു. അവന്റെ കഷ്ടപ്പാടുനിമിത്തം അവന് അങ്ങനെയൊരു ആഗ്രഹംതോന്നിയെന്നുമാത്രമേയുള്ളു.

ഒരു ദിവസം കൊച്ചുരാമൻ ആ വൈദ്യന്റെ രണ്ട് മൂന്ന് ശിഷ്യന്മാരെകണ്ടപ്പോൾ തനിക്ക് വിഷവൈദ്യം പഠിക്കണമെന്നും അതിന് എന്താണ് ചെയ്യേണ്ടതെന്നും ചോദിച്ചു. അതിനവർ വിഷവൈദ്യം പഠിക്കാൻ ആഗ്രഹമുള്ളവർ ഗുരുവിന്റെയടുക്കൽച്ചെന്നു, എനിക്ക് വിഷവൈദ്യം പഠിക്കണമെന്നു പറയണം , എന്നിട്ട് യഥാശക്തി ഗുരുവിന് ഭക്ഷിണകൊടുക്കുകയും വേണം. അപ്പോൾ അദ്ദേഹം ഒരു മന്ത്രം ഉപദേശിച്ച് തരും. ആ മന്ത്രം ഭക്തിയോട് കൂടി അക്ഷരലക്ഷം ജപിക്കണം . പിന്നെ ആ മന്ത്രം കൊണ്ട് വെള്ളമോതിയൊഴിക്കുകയോ , ഭസ്മം ജപിച്ചിടുകയോ, ചെയ്താൽ വിഷമിറങ്ങും. അങ്ങനെയാണ് പതിവ്.

ഇതു കേട്ടപ്പോൾ കൊച്ചുരാമന് വളരെ സന്തോഷമായി . ഇതിനു പ്രയാസമൊന്നുമില്ലല്ലോ. എങ്കിലും കൊച്ചുരാമന് ചെറിയ തോതിൽ ഒരു വിഷമം ഉണ്ടായിരുന്നു. കാരണം ഗുരുവിന് എന്ത് ദക്ഷിണ നൽകുമെന്നതായിരുന്നു ആ വിഷാദത്തിന് കാരണം. ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് , അവരുടെ പുരപ്പുറത്ത് ഒരു കുമ്പളം കയറിപ്പടർന്നു കിടക്കുന്നത് അവൻ കണ്ടത്. അതിൽ അഞ്ചാറ് കായുമുണ്ടായിരുന്നു. തൽക്കാലം ഗുരുവിന് ഇതുകൊടുക്കാമെന്ന് നിശ്ചയിച്ച് , അവൻ രാവിലെത്തന്നെ അതെല്ലാം പറിച്ച് നേരെ ഗുരുവിന്റെ വീട്ടിലെത്തി.  ഗുരു ഉണർന്നെണീറ്റു പുറത്ത് വന്നപ്പോൾ കൊച്ചുരാമൻ കുമ്പളങ്ങാച്ചുമടു വൈദ്യന്റെ മുമ്പിൽ വെച്ചു താണുതൊഴുതു.

 ഇതു കണ്ടപ്പോൾ വൈദ്യൻ ചോദിച്ചു  'നീ എന്തിനാ വന്നത്' ?

തന്നെ കൂടി വിഷവൈദ്യം പഠിപ്പിക്കണമെന്ന് കൊച്ചുരാമൻ പറഞ്ഞു. അതുകേട്ട് വൈദ്യൻ , അതിന്, വിഡ്ഡി...... കുശ്മാണ്ഡം എന്തിനാണ് ? എന്നുചോദിച്ചു.

കുശ്മാണ്ഡം എന്ന് പറഞ്ഞാൽ കുമ്പളങ്ങ.

വിഷവൈദ്യം പഠിക്കാനുള്ള ധൃതിയും പരിഭ്രമവും കൊണ്ട് അവൻ വൈദ്യൻ പറഞ്ഞതു മുഴുവൻ കേട്ടില്ല. വിഡ്ഢികൂശ്മാണ്ഡം എന്നുമാത്രമേ അവൻ കേട്ടുള്ളു. അത് മന്ത്രമാണന്നും, അതുകൊണ്ട് ഉപദേശം കഴിഞ്ഞുവെന്നും അവൻ വിചാരിച്ചു. പിന്നെ ഒന്നും മിണ്ടാതെ ഗുരുവിനെ ഒന്നുകൂടി തൊഴുതിട്ട് അവിടെ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.

രാവിലെത്തന്നെ വിഡ്ഢി എന്നു വിളിച്ചതുകൊണ്ടാവാം, അവൻ മുഷിഞ്ഞുപോയതെന്നാണു  പാവം വൈദ്യൻ വിചാരിച്ചത്. എന്നാൽ കൊച്ചുരാമന് ഒരു മുഷിച്ചിലുമുണ്ടായില്ല,  എന്നുമാത്രമല്ല,  മന്ത്രം ക്ഷണത്തിൽ ഉപദേശിച്ചു കൊടുത്തതിനാൽ അവന് വളരെ സന്തോഷമാവുകയും ചെയ്തിരുന്നു.

അവൻ എത്രയും വേഗം വിട്ടിലെത്തികുളിച്ച് വന്ന് ഒരു നിലവിളക്ക് കത്തിച്ചുവെച്ചു. അതിന്റെ മുമ്പിലിരുന്നു മന്ത്രം ജപിച്ചു തുടങ്ങി . അങ്ങനെ അക്ഷരലക്ഷം. ഈ മന്ത്രം അഞ്ച് അക്ഷരമുള്ളതിനാൽ അഞ്ച് ലക്ഷം തവണ ജപിച്ചു. മന്ത്രം അഞ്ച് ലക്ഷം ജപിച്ചപോൾ താൻ നല്ല വിഷവൈദ്യനായിത്തീർന്നു എന്നവൻ ഉറച്ച് വിശ്വസിച്ചു.

സാധാരണ വിഷവൈദ്യൻ വിഷമിറക്കാനായി എങ്ങും പോവാറില്ലല്ലോ ?

സർപ്പങ്ങൾ ഒരാളെ ചെന്നു കടിക്കില്ലന്നും, അതുപോലെ തന്നെ വിഷവൈദ്യൻ വിഷമേറ്റയാളെ അവിടെപോയി വിഷമിറക്കില്ലെന്നും , സർപ്പങ്ങളം വിഷവൈദ്യൻമാരും തമ്മിൽ സത്യം ചെയ്തിരുന്ന ഒരു കഥ നിങ്ങൾക്കറിയാമെന്നു വിചാരിക്കുന്നു. എന്നാൽ നമ്മുടെ കൊച്ച് രാമൻ അതുകേട്ടിട്ടില്ലായിരുന്നു. ആർക്കെങ്കിലും  വിഷമേറ്റാൽ കൊച്ച് രാമൻ അവിടെപോയി മേൽപറഞ്ഞ മന്ത്രംജപിച്ച് വിഷമിറക്കുക പതിവായിരുന്നു. ആദ്യമൊക്കെ അവന്റെ വിഷവൈദ്യത്തിൽ ആർക്കും അത്ര വിശ്വസമുണ്ടായില്ല. ക്രമേണ എല്ലാവർക്കും അവനിൽ വിശ്വാസം ജനിക്കുകയും , ചുരുങ്ങിയ ദിവസത്തിനുള്ളിൽ അവൻ പല സ്ഥലങ്ങളിലും അറിയപെടുവാനും തുടങ്ങി.

പല സ്ഥലങ്ങളിൽ നിന്ന് അവനെവിളിച്ച് കൊണ്ട് പോവാൻ ആളുകളെത്തി. പതുക്കെ പതുക്കെ അവന്റെ ദാരിദ്ര്യം തീരെ തീർന്നുവെന്നു മാത്രമല്ല ,  അവൻ വലിയ സമ്പന്നനാകുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോൾ , കോഴിക്കോട്ട് അന്ന് നാട് വാണിരുന്ന സാമുതിരി രാജാവിന് വിഷമേറ്റു . പല സ്‌ഥലത്തു നിന്നും പ്രമുഖവൈദ്യൻമാർ പഠിച്ചപണിയെല്ലാം നോക്കീട്ടും വിഷമിറങ്ങിയില്ല. മൂന്നാദിവസം തമ്പുരാന്റെ ശവസംസ്കാരത്തിന് വേണ്ടുന്ന ഒരുക്കങ്ങൾ കൂട്ടിതുടങ്ങി. അപ്പോഴാണ് അവിടെ ചിലർക്ക് കൊച്ചുരാമനെ ഓർമ്മവന്നത്. അദ്ദേഹത്തെ ഒന്ന് വരുത്തിനോക്കിയാലോന്ന് ചിലർ അഭിപ്രായപെട്ടു. ഇനി ആരെ കാണിച്ചിട്ടും ഫലമില്ലെന്ന് മറ്റു ചിലരും പറഞ്ഞു . എന്തായാലും അവസാനം കൊച്ച് രാമനെ ഒന്ന് വരുത്തണമെന്ന് തീരുമാനിച്ചു.  അങ്ങനെ കൊച്ച് രാമൻ അവിടെയെത്തി.

 തമ്പുരാനെ കണ്ടയുടെനെ , കൊച്ച് രാമൻ  കുറച്ച് കഞ്ഞിയുണ്ടാക്കാൻ കോവിലകത്തുള്ളവരോടു പറഞ്ഞു. അതെന്തിനാണന്ന് അവിടെയുള്ള മറ്റ് വിഷവൈദ്യൻമാർ ചോദിച്ചു. തമ്പുരാൻ മൂന്ന് ദിവസമായല്ലോ വല്ലതും കഴിച്ചിട്ട്.. വിഷമിറങ്ങുമ്പോൾ അദ്ദേഹത്തിന് നല്ല ക്ഷീണമുണ്ടാവും, അപ്പോൾ അവിടുത്തേക്ക് കൊടുക്കാനാണ് എന്നു കൊച്ചു രാമൻ പറയുകയും ഛെയ്തു. ഇതുകേട്ട് പലരും കൊച്ച് രാമനെ പരിഹാസത്തോടെ നോക്കി. തമ്പുരാൻ മരിച്ചുവെന്നായിരുന്നു അവർ ഉറച്ച് വിശ്വസിച്ചിരുന്നതു. കൊച്ച് രാമൻ കുറച്ച് വെള്ളമെടുത്ത് വിഡ്ഡി കുശ്മാണ്ഡം എന്ന് 108 തവണ ജപിച്ചു , തമ്പുരാന്റെ മുഖത്ത് തളിച്ചതും, തമ്പുരാന്റെ കണ്ണുകൾ ഒന്ന് ചലിച്ചതായി അവിടെ കൂടി നിന്നവർക്ക് തോന്നി. വീണ്ടും കൊച്ച് രാമൻ മന്ത്രം 108 തവണ ജപിച്ചു വെള്ളം മുഖത്ത് തളിച്ചതും തമ്പുരാൻ പതുക്കെക്കണ്ണുതുറന്നു. മൂന്നാമതും മന്ത്രം ജപിച്ച് വെള്ളം തളിച്ചതും , കയ്യും കാലും ഇളക്കി തുടങ്ങി . പിന്നെ അവൻ തമ്പുരാനെ താങ്ങിപിടിച്ച് കഞ്ഞി കൊടുത്തു. പിന്നെ കുറച്ച് സമയം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ക്ഷീണമെല്ലാം മാറി . വിഷമിറക്കി തന്നെ രക്ഷിച്ചത് കൊച്ച് രാമനാണന്നറിഞ്ഞപ്പോൾ അവന് രണ്ട് കൈയ്ക്കും വീരശൃoഖലയും പതിനായിരം പവനും, പട്ടും , സമ്മാനമായി കൊടുത്തു .

അവിടെ കൂടിനിന്ന വൈദ്യൻമാരുടെ കൂട്ടത്തിൽ നമ്മുടെ കൊച്ച് രാമന്റെ ഗുരുവും ഉണ്ടായിരുന്നു. ഒരുപാട് ആളുകൾ ഉള്ളത് കാരണം കൊച്ച് രാമന് ഗുരുവിനെ കാണാൻ പറ്റിയിരുന്നില്ല. . കൊച്ച് രാമന്റെ ഗുരു വിചാരിച്ചത് , അന്ന് താൻ വിഡ്ഢി എന്ന് വിളിച്ചതുകൊണ്ട് , ഇവൻ മറ്റാരുടെയോ അടുത്ത് പോയി വിഷവൈദ്യം പഠിച്ചു കാണും എന്നായിരുന്നു. പിന്നീടു തമ്പുരാന്റെ കല്പനപ്രകാരം പല്ലക്കിലേറ്റി വീട്ടിലേക്ക് പുറപ്പെടാൻ തുടങ്ങിയപ്പോൾ കൊച്ച് രാമൻ ആൾക്കുട്ടത്തിനിടക്കു , തന്റെ ഗുരുവിനെ കണ്ടു. ഉടനെ പല്ലക്ക് ഇറക്കിച്ചു, അവൻ തന്റെ ഗുരുവിന്റെ പാദത്തിൽ വീണു നമസ്ക്കരിച്ചു . തനിക്ക് കിട്ടിയ സമ്മാനവും ആ പാദത്തിൽ സമർപ്പിച്ചു. ഇത് കണ്ട് അദ്ദേഹം അൽഭുതപ്പെട്ടു. ഇതിന്റെ കാരണം ചോദിച്ചു. അപ്പോൾ കൊച്ച് രാമൻ  ' ഇതെല്ലാം അവിടുത്തെ ഉപദേശവും അനുഗ്രഹവും കൊണ്ടു കിട്ടിയതാണ്. തിരക്ക് കാരണം അങ്ങയേ വന്നു കാണാൻ പറ്റിയില്ല ' എന്നു ഉത്തരം പറഞ്ഞു.

ആശ്ചര്യത്തോടെ ഗുരു ' ഞാൻ നിങ്ങൾക്ക് ഒന്നും ഉപദേശിച്ചു തന്നിട്ടില്ലല്ലോ. പിന്നെ, മരിച്ചവരെ ജീവിപ്പിക്കുന്നതായ ഈ വിദ്യ നിങ്ങൾ എനിക്ക് കൂടി ഉപദേശിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു' എന്നു പറഞ്ഞു.

 അതിനു മറുപടിയായി , കെച്ചുരാമൻ, ' എനിക്കവിടുന്നുപദേശിച്ചു തന്നിട്ടുള്ള മന്ത്രമല്ലാതെ മറ്റൊന്നും ഞാൻ പഠിച്ചിട്ടില്ല. ആ മന്ത്രം കൊണ്ട് മാത്രമാണ് ഞാൻ ഇതല്ലൊം സാധിച്ചത് ' എന്നു പറഞ്ഞു.

ശരി ഞാൻ നിനക്ക് ഉപദേശിച്ചുതന്ന ആ മന്ത്രം ഒന്നു പറഞ്ഞു തരൂ, ഗുരു മൊഴിഞ്ഞു.

 കൊച്ചുരാമൻ ഗുരുവിന്റെ ചെവിയിൽ സ്വകാര്യമായിട്ട് പറഞ്ഞു:  ' വിഡ്ഢി കൂശ്മാണ്ഡം ' . ഇതു കേട്ടപ്പോൾ അദ്ദേഹത്തിന് വളരെ അത്ഭുതമാവുകയും, ഗുരുത്വവും ഭക്തിയും വിശ്വാസവും തന്നെയാണ് എന്ത് പഠിക്കൂമ്പോഴും പ്രധാനമായിവെണ്ടതെന്നും , അവയുണ്ടായാൽ സകലതും സിദ്ധമാകുമെന്നു ബോധം വരികയും ചെയ്തു. അദ്ദേഹത്തിന്റെ  കണ്ണു നിറഞ്ഞ് പോയി . തന്റെ പ്രിയ ശിഷ്യനെ അദ്ദേഹം മാറോടണച്ചു.
[10/10, 21:51] Jeevitham Pallari: മദ്ധ്യാ പ്രദേശത്തെ ഉഞ്ജയനിലെ .മഹാകാളി ക്ഷേത്രമാണിത് ഇവിടെ വെച്ചു .വിക്രമാദിത്യനും .
മഹാകവി .കാളിദാസനും .
ദേവീ ദർശനം കൊടുത്തിട്ടുണ്ട്
ഈ ക്ഷേത്രത്തിൽ.  2 ദീപസ്തംഭങ്ങൾ  ഉണ്ട്, ഓരോന്നിലും 1001വിളക്കുകൾ ഉണ്ട് .
1000വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ
ദിവസവും ഈ ക്ഷേത്രത്തിൽ
ദീപസ്തംഭങ്ങൾ കത്തിക്കുന്നു ണ്ട് .കത്തിക്കുന്ന രീതിയിൽ .ഒന്ന് കാണു....
[10/10, 22:09] Narayana Swami Bhagavatam: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
                                 
*ശ്രീകൃഷ്ണ ലീലാമൃതം-037*
                 
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                 

*മഹാരാജ പരീക്ഷിത്ത്*
                                       
🌞🌞🌞🌞🌞🌞

*പിതാവിന്റെ ചോദ്യത്തിന് ശമീക  പുത്രൻ വന്ന രാജാവ് ആരാണെന്ന് അറിയില്ല എന്ന് ഉത്തരം നൽകി. മുനി ഉടൻ തന്റെ  ദിവ്യദൃഷ്ടിയിൽ അവിടെ നടന്ന സംഭവങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. അദ്ദേഹം പുത്രനോട് പറഞ്ഞു. നീ ചെയ്തത് വലിയ അപരാധമാണ്. നിനക്കറിയാമോ ഇവിടെ വന്നത് ആരാണെന്ന്? ധർമ്മിഷ്ഠനും, സാത്വിയും, ബ്രാഹ്മണരെ ആരാധിക്കുന്ന, പ്രജകളെ പുത്രന്മാർക്ക് തുല്യം പാലിക്കുന്ന, ദേവന്മാർ പോലും ആരാധിക്കുന്ന ഒരു രാജ ഋഷിയാണ് അദ്ദേഹം. നീ ചെയ്തത് ഏറ്റവും വലിയ മൂഢത യാണ്. നീ ചെയ്ത പ്രവർത്തി മൂലം ഇല്ലാതാവാൻ പോകുന്നത് നല്ല ഒരു രാജാവാണ്. ഇങ്ങനെയൊരു രാജാവ് ഇല്ലാതായാൽ നമ്മുടെ ലോകത്ത് അധർമ്മം തലവിരിച്ചാടും. ബ്രാഹ്മണർ  ഒരു രക്ഷിതാവ് ഇല്ലാതെ ക്ലേശിക്കും.                                                                                                 ശ്രീകൃഷ്ണ ലീലാമൃതം                                                                                                             തുടരും ....................*                                                                   🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                                                   *കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*                                                                                                                                                                                                                🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
[10/10, 22:10] Narayana Swami Bhagavatam: _⛱⛱⛱⛱⛱⛱⛱⛱⛱⛱⛱⛱_

*_🏝🏝 Inspire - 10 🏝🏝_*
*_______________________________________*

*_ഈ ലോകത്തിലെ ആർക്കും ചീത്ത മനുഷ്യരാകാൻ കഴിയില്ല.......!_*


_ഒരു അമ്മായിയമ്മയും മരുമകളും ഏതുനേരം നോക്കിയാലും കലഹമാണ്......_

_ഒരു ദിവസം അമ്മായിയമ്മയെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു മരുന്ന് തേടി മരുമകൾ ഒരു ഡോക്ടറെ സമീപിച്ചു......_

_ഇഞ്ചിഞ്ചായി കൊന്നാൽ കൊലപാതകത്തിന് തന്നെ ആരും സംശയിക്കില്ലല്ലോ.....അതായിരുന്നു മരുമകളുടെ മനസ്സിൽ......._

_ഡോക്ടർ മരുമകൾക്ക് വിഷാംശമുള്ള ഒരു ക്രീം നൽകി....._

_ശത്രുവിന്റെ (അമ്മായിയമ്മയുടെ) കൈകാലുകളിൽ ആ ക്രീം ദിവസവും തേച്ചു തടവികൊടുക്കാൻ പറഞ്ഞു...._

_അമ്മായിയമ്മയുടെ മരണം കാത്തു മരുമകൾ ആ ക്രീം ദിവസവും അവർക്കു തേച്ച് തടവി കൊടുത്തു......._

_ദിവസേനയുള്ള മരുമകളുടെ ഈ സ്നേഹലാളനകളിൽ തൃപ്തിയടഞ്ഞ അമ്മായിയമ്മ മരുമകളുമായുള്ള കലഹം നിർത്തി......_

_അവർ അവളെ സ്നേഹിക്കാൻ തുടങ്ങി..._

_തന്റെ അമ്മായിയമ്മയെ കൊല്ലനെടുത്ത  തീരുമാനം ആ മരുമകളെയും പശ്ചാത്താപവിവശയാക്കി....._

_അവൾ ഡോക്ടറുടെ അടുത്തുചെന്നു പറഞ്ഞു :_

_ഡോക്ടർ ക്ഷമിക്കണം,_
_ഞാൻ എന്റെ അമ്മായിയമ്മയെ കൊല്ലാൻ ശ്രമിച്ചു.അതുതെറ്റായിപ്പോയി._
_എനിക്ക് അവരെ കൊല്ലണ്ട..._
_എന്തെങ്കിലും മറുമരുന്ന് തരൂ........._

_ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു:_

_"നിങ്ങളുടെ മനസ്സിലെ ഈ നന്മയെ ഞാൻ മുൻകൂട്ടി കണ്ടിരുന്നു.ഞാൻ നിങ്ങൾക്ക് തന്നിരുന്ന ക്രീമിൽ യാതൊരു വിധത്തിലുള്ള വിഷാംശവും അടങ്ങിയിട്ടില്ല....സമാധാനമായിട്ടു തിരിച്ചുപോകൂ.........."_

_മരുമകൾ ഏറെ സന്തോഷവതിയായി....._

_അന്നുമുതൽ അവൾ തന്റെ അമ്മായിയമ്മയെ സ്നേഹിക്കാൻ തുടങ്ങി....._

_അമ്മായിയമ്മ തിരിച്ചും സ്വന്തം മകളെ പോലെ മരുമകളെ സ്നേഹിക്കാൻ തുടങ്ങി....._

*_ഇരട്ടിമധുരമായി ശത്രുക്കളോടു ഇടപഴകിയാൽ അവരെ നമുക്ക് ഉത്തമ സുഹൃത്തുക്കളായി മാറ്റാൻ കഴിയും......_*

*_സ്നേഹത്തിനു പകരം സ്നേഹം മാത്രം......_*

*_നമ്മിൽ എല്ലാവരിലും വിശുദ്ധിയുടെ സ്ഫുരണം ഉള്ളതിനാൽ നാമെല്ലാം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമാണ്...._*

*_ഒരിക്കൽ ഈ സത്യം തിരിച്ചറിഞ്ഞാൽ നിസ്സരമായ കലമ്പലുകൾക്കോ തെറ്റിദ്ധാരണകൾക്കോ ഈ ലോകത്തിൽ ഇടമുണ്ടായിരിക്കുകയില്ല......_*

*_ഈ ലോകത്തിൽ ആർക്കും ചീത്തമനുഷ്യരാകാൻ സാധിക്കില്ല എന്ന സത്യം തിരിച്ചറിയുക........._*

_❇❇❇❇❇❇❇❇❇❇❇❇_
*_⛱Group@ ഇന്നത്തെ വാചകം_*
*_✍🏻tvsanilkollam@gmail.com_*

_❇❇❇❇❇❇❇❇❇❇❇❇_
[10/10, 22:11] Narayana Swami Bhagavatam: _🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋_

*_🍃 ശുഭദിനം 🍃_*

*_ഇന്നത്തെ വാചകം_*
*_(ശുഭചിന്ത...)_*
*_2019 ഒക്ടോബർ 10 വ്യാഴം......._*
*_1195 കന്നി 24_*
*_=================================_*

*_നമ്മെ എതിർക്കുന്നവരോട് സമർത്ഥമായി ഇടപെട്ടു വിജയിക്കണമെങ്കിൽ നമ്മുടെ ഉൾകാഴ്ചക്ക് മൂർച്ച കൂടിയേ തീരൂ...._*

_ഉൾക്കാഴ്ചയുടെ ആവശ്യം അറിഞ്ഞിരുന്നാൽ വേണ്ടപ്പോൾ അത് വേണ്ടപോലെ പ്രവർത്തിച്ചുകൊള്ളും........_

_അന്യരുടെ പ്രതികരണം ഏതുതരത്തിലായിരുന്നാലും എനിക്കൊരു ചുക്കുമില്ല എന്ന മട്ടിൽ അഹന്തയോടെ പെരുമാറുന്നവർക്കു മറ്റുള്ളവരുടെ സഹകരണം നേടാൻ കഴിയില്ല......_

*_അന്യരുടെ തനിസ്വരൂപം മനസിലാക്കാൻ അവരുടെ വാക്കുകളായല്ല,മറിച്ചു പ്രവർത്തികളെ മനസിലാക്കുക.വാക്കും പ്രവർത്തിയും വേർതിരിച്ചു കാണാൻ ബുദ്ധിപൂർവ്വമുള്ള വിശകലനം വേണം......._*

*________________________________________*
*_✍🏻tvsanilkollam@gmail.com_*
*_👳🏻Group@ ഇന്നത്തെ വാചകം.🙏🏻_*
*_________________________________________*
[10/10, 22:15] Narayana Swami Bhagavatam: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚 

*ശ്രീ കൃഷ്ണലീലാമൃതം*                         

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                                                           

*കഥ ഇത് വരെ..*                                     

*ഒടിയൻ തമ്മിലുള്ള സംഭാഷണം വളരെ സമഗ്രമായ രീതിയിൽ  കണ്ടു നമ്മൾ. കലി വളരെ തന്ത്രപൂർവ്വം പരീക്ഷിത്ത് മഹാരാജാവിനേ തന്റെ വലയിൽപ്പെടുത്തി. പരീക്ഷിത്ത് രാജാവ് തന്റെ നായാട്ടിൽ അവശനായി ശമീക  മഹർഷിയുടെ ആശ്രമത്തിൽ എത്തുകയും, അവിടെ വച്ച് കലിയുടെ പ്രഭാവത്താൽ അദ്ദേഹത്തെ അപമാനിക്കുകയും,  അതിനു പകരമായി ശമീക പുത്രൻ പരീക്ഷിത്തിനേ  അന്നേക്ക് ഏഴാം ദിവസം തക്ഷക നാമം വധിക്കുമെന്ന് ശപിക്കുകയും ചെയ്തത് വരെ ആണ് കഴിഞ്ഞ ആഴ്ച നമ്മൾ കണ്ടത്. സാക്ഷാൽ ശ്രീഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്തോടെ  തുടരട്ടെ.......*
[10/10, 22:16] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 24 ( 10/10/2019) വ്യാഴം_

*അധ്യായം 25,ഭാഗം 6 - കൃഷ്ണാവതാരം*

⚜⚜⚜⚜⚜⚜⚜⚜⚜⚜'


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*ഭഗവാന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയല്ലാതെ പ്രകൃതിക്ക് സ്വന്തമായി ഇച്ഛാശക്തിയൊന്നുമില്ല.അരമനരഹസ്യം അങ്ങാടിപ്പാട്ട്! നാട്ടിൽ വാർത്ത പരന്നു. ദേവകിത്തമ്പുരാട്ടിയുടെ ഗർഭം അലസി. ഇനിയിപ്പോൾ കംസന്റെ കണക്ക് എങ്ങിനെ, ഏത് അക്കൗണ്ടിൽ കൊള്ളിക്കും? താൻ ഏഴെന്നോ, എട്ടെന്നോ കണക്കാക്കേണ്ടതെന്ന് കംസനുതന്നെ സംശയമായി. കാലനേമിയെ വധിക്കാനായി ഗദയും ചുഴറ്റി നിൽക്കുന്ന ഭഗവാന്റെ സ്വരൂപം ഓർമവരും. ഇനിയിപ്പോൾ അടുത്ത ഗർഭം... ഒന്നുചെന്ന് പരിശോധിച്ചാലോ? ഛെ! ആൾക്കാർ തന്നെ മരമണ്ടൻ എന്നു വിളിക്കുന്നതിൽ അത്ഭുതമില്ലെന്ന് കംസനു തോന്നി. ഇനി എങ്ങിനെയാണ് ദേവകിക്ക് ഗർഭിണിയാകാൻ സാധിക്കുക? black hole എന്നു പറയുന്നതുപോലെ, കുറ്റാകൂറ്റിരുട്ടാണവിടെ. ലോകാലോകപർവതം കടന്നുപോയാൽപോലും ഇത്ര ഇരുട്ടുണ്ടാവില്ല. കൂരിരുട്ടുള്ള ഗുഹപോലൊരിടത്ത് ദേവകിയെ ഒരു കരിങ്കൽത്തൂണിൽ കനത്ത ചങ്ങലകൊണ്ട് പൂട്ടിയിട്ടിരിക്കുകയാണ്. കംസൻ കണ്ടെത്തിയ ഗർഭനിരോധന മാർഗം അതാണ്! ഓരോരുത്തർക്ക് ഓരോ ശൈലി!*


*കംസൻ ആകെ ചിരിച്ചു. ഇപ്പോൾ അവർക്ക് ഏതായാലും സന്തതിയൊന്നും ഉണ്ടാവാൻ പോകുന്നില്ല. ഞാനവരെപ്പിടിച്ച് ജയിലിലിട്ടതുതന്നെ അതിനല്ലേ. എട്ടാമത്തെ കുട്ടിയോടെയാണ് വിഷമം ഉണ്ടാവുക എന്ന് വിചാരിച്ചാണ് ഞാൻ... ഒടുവിൽ നാരദൻ തക്ക സമയത്തുതന്നെ കാര്യങ്ങളൊക്കെ പറഞ്ഞുതന്നത് എത്ര നന്നായി! ഇപ്പോൾ ഏന്തായാലും ഏഴാമന്റെ കാര്യത്തിലേ ഒരു പ്രശ്നമുള്ളൂ. എട്ടാമൻ വരുന്നുമില്ല. പക്ഷേ ഈ ഗർഭം അലസിയാൽ പിന്നെ ആരോടാണ് ചോദിക്കേണ്ടത്? പ്രഗൽഭനായ ഗൈനക്കോളജിസ്റ്റിനെ വരുത്തി കംസൻ ചോദിച്ചു; "എങ്ങിനെയാണിപ്പോൾ ഗർഭം അലസീന്നൊക്കെ പറഞ്ഞാൽ?" "അതൊന്നും അവിടത്തോട് പറയാൻ പറ്റിയതല്ല. അതൊക്കെ ഞങ്ങളുടെ Trade Secret ആണ്. ഇതൊക്കെ എന്തിനാ അവിടുന്നിപ്പോൾ പഠിക്കുന്നത്?" നേരിട്ടുചെന്ന് പരിശോധിക്കാനായി ചെന്നപ്പോൾ കംസൻ ദേവകീഗർഭത്തിൽ കണ്ടു*
*"പീതാംബരം, കരവിരാജിതശംഖചക്ര, കൗമോദകീ സരസിജം കരുണാസമുദ്രം!"*


*"എന്താ അമ്മാമാ! ഇത്ര സനേഹത്തോടുകൂടി, ഈ ഗർഭപാത്രത്തിൽനിന്ന് പുറത്തുവന്നാൽ എനിക്ക് വിളിയ്ക്കാൻ പറ്റുമോ എന്നറിയില്ല. അതുകൊണ്ട് ഇവിടെ ഇരുന്നുകൊണ്ടുതന്നെ ഞാൻ അമ്മാമനോട് How do you do? എന്ന് ചോദിക്കട്ടെ. വിശേഷമൊന്നുമില്ലല്ലോ? ഞാൻ ഇപ്പോൾ 'അങ്ങോട്ട് അമ്മാമന്റെ കൂടെ വരണോ? അമ്മാമന് എന്നെയും വലിച്ചെറിയണോ? എന്റെ ഏട്ടന്മാരെയൊക്കെ അമ്മാമൻ എറിഞ്ഞുകൊന്നു. ഇവിടെ ഒരാൾ ഉണ്ടായിരുന്നു കുറച്ച് മുൻപ്.അദ്ദേഹം എവിടെയാണെന്ന് ഞാൻ അമ്മാമനോട് പറയില്ല, എത്ര ചോദിച്ചാലും. ഉശിരുണ്ടെങ്കിൽ കണ്ടുപിടിച്ചോളൂ!''-എന്ന് ഭഗവാൻ അടുക്കൽ ചെല്ലാൻ ഭാവിച്ചപ്പോഴേക്കും ഉശിരൊക്കെപ്പോയി. പക്ഷേ ഇപ്പോൾ മനസ്സിലുള്ള ആ ഈശ്വരവിദ്വേഷം എവിടെപ്പോയി?*


    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*

*തുടരും....*
[10/10, 22:16] Narayana Swami Bhagavatam: *സനാതനം 46*
🌻🌸🌻🌸🌻🌸🌻🌸🌻🌸

*ഗാർഹസ്ഥ്യം*

*ബ്രഹ്മചര്യം കഴിഞ്ഞാൽ അടുത്ത ആശ്രമമാണ് ഗാർഹസ്ഥ്യം.  ഗൃഹസ്ഥനില്ലെങ്കില്‍ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും നിലനില്പില്ലെന്ന് മനുസ്മൃതി പറയുന്നു. കാരണം ബ്രഹ്മചാരി (വിദ്യാര്‍ത്ഥി), വാനപ്രസ്ഥി, സംന്യാസി എന്നീ മൂന്ന് ആശ്രമികളെയും നിലനിര്‍ത്തിപ്പോരുന്നത് ഗൃഹസ്ഥനാണ്. അവര്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍  ഗൃഹസ്ഥന്‍ ബാധ്യസ്ഥനുമാണ്. ഗൃഹസ്ഥാശ്രമിയുടെ ജീവിതം തടസ്സമില്ലാതെ പോയാൽ മാത്രമേ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും അതിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ.*

*വിദ്യാഭ്യാസകാലം പൂർത്തിയായി എന്ന് ഒരാൾക്ക് തോന്നിയാൽ അയാൾക്ക് വിവാഹം കഴിക്കാം. അതോടെ ഗൃഹസ്ഥാശ്രമം ആരംഭിക്കുകയും ചെയ്യും. വിവാഹത്തിന്റെ ഉദ്ദേശം കാമാസക്തി തീർക്കുക എന്നതല്ല. "സഹധർമ്മം ചരത" എന്ന മന്ത്രത്തോടെയാണ് വിവാഹബന്ധം തുടങ്ങുന്നത്. അതായത് ഭാര്യ ഭർത്താവിന്റെയും, ഭർത്താവ് ഭാര്യയുടെയും ധർമ്മം പരസ്പരം പങ്കുവെച്ച് നിർവ്വഹിച്ചുകൊള്ളാമെന്ന പ്രതിജ്ഞയാണിത്.*

*ഗാർഹസ്ഥ്യത്തിൽ പ്രവേശിക്കുമ്പോഴാണ് ധനത്തിന്റെ ആവശ്യമുണ്ടാകുന്നത്. പ്രായമായ മാതാപിതാക്കൾ, ഭാര്യ, മക്കൾ ഇവരുടെയെല്ലാം ചുമതല ആ വ്യക്തിയിൽ നിക്ഷിപ്തമാകുന്നു. അപ്പോൾ ഇവരെയെല്ലാം സംരക്ഷിക്കേണ്ടതിന് ധനം വേണം. മറ്റൊരാളെ വേദനിപ്പിച്ചോ, വിഷമിപ്പിച്ചോ ധനം നേടരുത് എന്ന് പഠിച്ചിട്ടുമുണ്ട്.* 

*ധനസമ്പാദനം ധർമ്മ മാർഗ്ഗത്തിൽ ആയിരിക്കണം. താൻ ചെയ്ത സേവനത്തിന് സേവനം സ്വീകരിച്ച വ്യക്തി സന്തോഷിച്ച് ധനം തന്നാൽ അത് സ്വീകരിക്കുന്നതിന് പ്രതിഗ്രഹം എന്ന് പറയും. വൈദ്യൻ, ജ്യോത്സ്യൻ, പൂജാരി, തൊഴിലാളി, അദ്ധ്യാപകൻ, കൂലിക്കാരൻ എന്നിങ്ങനെ നാനാതുറയിൽ ജോലി ചെയ്യുന്ന ആർക്കാർക്കൊക്കെ പണ്ട് പ്രതിഗ്രഹം കൊടുക്കുകയാണ് പതിവ്. ഇത് തന്നെയാണ് ഇന്ന് നാം വ്യാപകമായി ഉപയോഗിക്കുന്ന ദക്ഷിണ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് ദക്ഷിണ എന്ന പേരിൽ കണക്ക് പറഞ്ഞ്  കാശ് വാങ്ങിക്കുന്നവരാണ് കൂടുതൽ. പൂജാരിമാരുടെ കാര്യം ഇരിക്കട്ടെ, ആത്മീയത വാതോരാതെ പ്രസംഗിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ആചാര്യന്മാർ പോലും ദക്ഷിണയുടെ കാര്യത്തിൽ 'വിലപേശൽ' നടത്തുന്നത് സാധാരണയായി മാറിയിരിക്കുന്നു. മറെറാരാളെ വേദനിപ്പിച്ചോ, ദുഃഖമുണ്ടാക്കിയോ സമ്പാദിക്കുന്ന ധനം അധാർമ്മികമാണ്. നമ്മുടെ ആദ്ധ്യാത്മികവും, ധാർമ്മികവുമായ നിലവാരം അനുസരിച്ച് ആവശ്യം വരുന്ന ധനം മാത്രമേ സമ്പാദിക്കാവൂ എന്നാണ് ശാസ്ത്രം പറയുന്നത്.*

*ഗൃഹസ്ഥാശ്രമത്തെ എങ്ങിനെ നിർവ്വചിക്കാം? ഒരുവൻ അവന്റെ ഭാര്യയെയും കുട്ടികളെയും, അച്ഛനെയും അമ്മയെയും, അവനെ ആശ്രയിച്ച് ജീവിക്കുന്നവരെയും, അവനാൽ സംരക്ഷിക്കപ്പെടേണ്ടവർക്കും വേണ്ടി അവന്റെ സ്വാർത്ഥതാൽപ്പര്യം ത്യജിച്ചുകൊണ്ട്, യമ നിയമങ്ങളിൽ അധിഷ്ഠിതമായി, സാധനാചതുഷ്ടയ സമ്പത്തി നേടി പരമപുരുഷാർത്ഥമായ മോക്ഷത്തിന് വേണ്ടി പ്രയത്നിക്കുന്നതാണ് ഗൃഹസ്ഥാശ്രമധർമ്മം. യമനിയമങ്ങൾ, സാധനാചതുഷ്ടയം എന്നതൊക്കെ എന്താണെന്നുള്ളതിനെ കുറിച്ച് പിന്നീട് മനസ്സിലാക്കാം.*

*തുടരും.......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191010
[10/10, 22:17] Narayana Swami Bhagavatam: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
                                 
*ശ്രീകൃഷ്ണ ലീലാമൃതം-036*
                 
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                 

*മഹാരാജ പരീക്ഷിത്ത്*
                                       
🌞🌞🌞🌞🌞🌞

*ശമീക മഹർഷിയുടെ ശിഷ്യന്മാർ മറുപടിയായി ഒരു രാജാവ് വന്നിരുന്നു വെന്നു പറഞ്ഞു തീരും മുമ്പ് പുത്രൻ അവിടെ എത്തിച്ചേരുകയും പിതാവിന്റെ ചോദ്യത്തിന്, ഇപ്രകാരം മറുപടി നൽകി. ശമീക പുത്രൻ: പിതാശ്രീ! ക്രൂരനും, അഹങ്കാരിയായ ഒരു രാജാവ് വന്നിരുന്നു. അയാളാണ് ഈ നീച പ്രവർത്തി അങ്ങയോട് ചെയ്തത്. എന്നാൽ ഈ പ്രവർത്തിക്കു അയാൾ തക്കതായ ശിക്ഷ അനുഭവിച്ചിരിക്കും. ഞാൻ അയാൾക്ക് ഘോരമായ ശാപം നൽകി. ഇന്നേക്ക് ഏഴാം ദിവസം തക്ഷക നാഗത്തിന്റെ  കൊടിയ വിഷത്തിൽ നിന്നും ഉത്ഭവിക്കുന്ന അഗ്നിയിൽ അയാൾ ഭസ്മമായി തീരും.*
 *പുത്രന്റെ വാക്കുകൾ ശ്രവിച്ച ശമീക മുനി അവനോട് വന്നിരുന്ന രാജാവ് ആരാണെന്ന് അറിയാമോ എന്ന് ആരാഞ്ഞു?                                                                                                           ശ്രീകൃഷ്ണ ലീലാമൃതം                                                                                                             തുടരും ....................*                                                                   🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                                                   *കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*                                                                                                                                                                                                                🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
[10/10, 22:17] Narayana Swami Bhagavatam: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
                                 
*ശ്രീകൃഷ്ണ ലീലാമൃതം-040*
                 
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                 

*മഹാരാജ പരീക്ഷിത്ത്*
                                       
🌞🌞🌞🌞🌞🌞

*രാജാവിന്റെ വാക്കുകൾ കേട്ട രാജപത്നി അന്താളിച്ചു.        പരീക്ഷിത്ത് രാജാവ് തുടർന്നു ഇതെല്ലാം സംഭവിച്ചത് എന്റെ തലയിൽ ഉള്ള ഈ സ്വർണ്ണകിരീടം മൂലമാണ്. ഞാൻ ചെയ്ത ഈ പാപം വിനാശം വരുത്തിവെക്കും എന്ന് ഞാൻ ഭയക്കുന്നു.                          ഇതേസമയം ശമീക  മഹർഷി പരീക്ഷിത്ത് രാജാവിനെ കാണാനായി കൊട്ടാരത്തിലേക്ക് എത്തിച്ചേരുന്നു. കാവൽക്കാർ അദ്ദേഹത്തോട് രാജാവ് നായാട്ട് കഴിഞ്ഞ് വളരെ ക്ഷീണിതനായി ആണ് എത്തിയതെന്നും അദ്ദേഹം വിശ്രമിക്കാൻ പോയിരിക്കുകയാണ് എന്നും പറയുന്നു.                                                                                ശ്രീകൃഷ്ണ ലീലാമൃതം  അടുത്ത ആഴ്ച                                                                                                            തുടരും ....................*                                                                   🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                                                   *കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*                                                                                                                                                                                                                🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
[10/10, 22:18] Narayana Swami Bhagavatam: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
                                 
*ശ്രീകൃഷ്ണ ലീലാമൃതം-038*
                 
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                 

*മഹാരാജ പരീക്ഷിത്ത്*
                                       
🌞🌞🌞🌞🌞🌞

*ഇതുമൂലം ഈ ലോകത്ത് വേദ പാരമ്പര്യം തന്നെ ഇല്ലാതാകും. അതിനുള്ള ഫലം നീയും അനുഭവിക്കും. നല്ലൊരു രാജാവിന്റെ രൂപത്തിൽ സാക്ഷാൽ ഭഗവാൻ തന്നെയാണ് ഈ ലോകത്തെ കാക്കുന്നത്. അങ്ങനെ ശക്തനായ രാജാവില്ലാത്ത ഈ രാജ്യം കള്ളന്മാരും കൊള്ളക്കാരും ചൂഷണം ചെയ്യും. ഇത്തരം ശാപം നൽകി ഇത് സ്ഥാപിച്ചിരിക്കുകയാണ്, പക്വതയില്ലാത്ത ബാലകനു  ഇത്രയധികം ശക്തി നൽകാൻ പാടില്ല എന്ന്. കഠിന തപസ്സിനാൽ ശക്തി തീർച്ചയായും ലഭിക്കുന്നതാണ് എന്നാൽ ഈശ്വര ഭക്തന്മാർ ഈ ശക്തിയെ പകരം ചോദിക്കാനായി ഒരിക്കലും ഉപയോഗിക്കുകയില്ല. എന്തിന് പരമ ഭക്തൻ തനിക്ക് ഏൽക്കുന്ന അപമാനത്തിനോ,ക്ഷതതിനോ, ഒന്നിനും തന്നെ പകരം ചോദിക്കുകയില്ല. നീ നിർദോഷമായ ഒരു രാജാവിനെ ശിക്ഷിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ ബുദ്ധി അല്പനേരത്തേക്ക് കലിയുടെ  പ്രഭാവത്താൽ  അന്ധകാരത്തിൽപ്പെട്ടുപോയി.                                                                             ശ്രീകൃഷ്ണ ലീലാമൃതം                                                                                                             തുടരും ....................*                                                                   🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                                                   *കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*                                                                                                                                                                                                                🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
[10/10, 22:19] Narayana Swami Bhagavatam: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
                                 
*ശ്രീകൃഷ്ണ ലീലാമൃതം-039*
                 
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                 

*മഹാരാജ പരീക്ഷിത്ത്*
                                       
🌞🌞🌞🌞🌞🌞

*നീ ഘോരമായ അപരാധം ആണ്  ചെയ്തിട്ടുള്ളത്. ഇത്രയും പറഞ്ഞ് ശമീക മഹർഷി നിർത്തി. എന്നാൽ ഇതേ സമയം പരീക്ഷിത്ത് രാജാവ് തന്റെ  കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. കൊട്ടാരത്തിൽ തന്റെ പത്നിയും പുത്രനും ഉണ്ടായിരുന്നു. രാജാവ്  ആസനസ്ഥനായി തന്റെ  കിരീടം ഊരി വെച്ചു.ഉടൻതന്നെ രാജാവിന് താൻ ചെയ്ത പാപം ബോധ്യമായി.  രാജാവ് ആകെ പരിഭ്രമിച്ചു. രാജാവിന്റെ പരിഭ്രമം കണ്ട പത്നി എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചു. പരീക്ഷിത്ത്: ദേവി കലി കാലത്തിന്റെ പ്രഹരം ആരംഭിച്ചുകഴിഞ്ഞു. ഇന്ന് എനിക്ക് ആദ്യത്തെ പ്രഹരം കിട്ടി.                                                                             രാജപത്നി: നാഥാ എന്താണ് സംഭവിച്ചത്?  ദയവായി  തെളിച്ച് പറഞ്ഞാലും.                                   പരീക്ഷിത്ത് രാജാവ്: ഇന്ന് എന്റെ കയ്യിൽ നിന്നും ഒരു അപരാധം സംഭവിച്ചു. ഇന്നേവരെ നമ്മുടെ പരമ്പരയിൽ ആരും ചെയ്യാത്ത ഒരു അപരാധം.  ഞാൻ ഒരു മുനിവാര്യനെ അപമാനിച്ചു.                                                                                                   ശ്രീകൃഷ്ണ ലീലാമൃതം                                                                                                             തുടരും ....................*                                                                   🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                                                   *കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*                                                                                                                                                                                                                🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
[10/10, 23:12] Narayana Swami Bhagavatam: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
                                 
*ശ്രീകൃഷ്ണ ലീലാമൃതം-037*
                 
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                 

*മഹാരാജ പരീക്ഷിത്ത്*
                                       
🌞🌞🌞🌞🌞🌞

*പിതാവിന്റെ ചോദ്യത്തിന് ശമീക  പുത്രൻ വന്ന രാജാവ് ആരാണെന്ന് അറിയില്ല എന്ന് ഉത്തരം നൽകി. മുനി ഉടൻ തന്റെ  ദിവ്യദൃഷ്ടിയിൽ അവിടെ നടന്ന സംഭവങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. അദ്ദേഹം പുത്രനോട് പറഞ്ഞു. നീ ചെയ്തത് വലിയ അപരാധമാണ്. നിനക്കറിയാമോ ഇവിടെ വന്നത് ആരാണെന്ന്? ധർമ്മിഷ്ഠനും, സാത്വിയും, ബ്രാഹ്മണരെ ആരാധിക്കുന്ന, പ്രജകളെ പുത്രന്മാർക്ക് തുല്യം പാലിക്കുന്ന, ദേവന്മാർ പോലും ആരാധിക്കുന്ന ഒരു രാജ ഋഷിയാണ് അദ്ദേഹം. നീ ചെയ്തത് ഏറ്റവും വലിയ മൂഢത യാണ്. നീ ചെയ്ത പ്രവർത്തി മൂലം ഇല്ലാതാവാൻ പോകുന്നത് നല്ല ഒരു രാജാവാണ്. ഇങ്ങനെയൊരു രാജാവ് ഇല്ലാതായാൽ നമ്മുടെ ലോകത്ത് അധർമ്മം തലവിരിച്ചാടും. ബ്രാഹ്മണർ  ഒരു രക്ഷിതാവ് ഇല്ലാതെ ക്ലേശിക്കും.                                                                                                 ശ്രീകൃഷ്ണ ലീലാമൃതം                                                                                                             തുടരും ....................*                                                                   🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                                                   *കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*                                                                                                                                                                                                                🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
[10/10, 23:13] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 24 ( 10/10/2019) വ്യാഴം_

*അധ്യായം 25,ഭാഗം 6 - കൃഷ്ണാവതാരം*

⚜⚜⚜⚜⚜⚜⚜⚜⚜⚜'


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*ഭഗവാന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയല്ലാതെ പ്രകൃതിക്ക് സ്വന്തമായി ഇച്ഛാശക്തിയൊന്നുമില്ല.അരമനരഹസ്യം അങ്ങാടിപ്പാട്ട്! നാട്ടിൽ വാർത്ത പരന്നു. ദേവകിത്തമ്പുരാട്ടിയുടെ ഗർഭം അലസി. ഇനിയിപ്പോൾ കംസന്റെ കണക്ക് എങ്ങിനെ, ഏത് അക്കൗണ്ടിൽ കൊള്ളിക്കും? താൻ ഏഴെന്നോ, എട്ടെന്നോ കണക്കാക്കേണ്ടതെന്ന് കംസനുതന്നെ സംശയമായി. കാലനേമിയെ വധിക്കാനായി ഗദയും ചുഴറ്റി നിൽക്കുന്ന ഭഗവാന്റെ സ്വരൂപം ഓർമവരും. ഇനിയിപ്പോൾ അടുത്ത ഗർഭം... ഒന്നുചെന്ന് പരിശോധിച്ചാലോ? ഛെ! ആൾക്കാർ തന്നെ മരമണ്ടൻ എന്നു വിളിക്കുന്നതിൽ അത്ഭുതമില്ലെന്ന് കംസനു തോന്നി. ഇനി എങ്ങിനെയാണ് ദേവകിക്ക് ഗർഭിണിയാകാൻ സാധിക്കുക? black hole എന്നു പറയുന്നതുപോലെ, കുറ്റാകൂറ്റിരുട്ടാണവിടെ. ലോകാലോകപർവതം കടന്നുപോയാൽപോലും ഇത്ര ഇരുട്ടുണ്ടാവില്ല. കൂരിരുട്ടുള്ള ഗുഹപോലൊരിടത്ത് ദേവകിയെ ഒരു കരിങ്കൽത്തൂണിൽ കനത്ത ചങ്ങലകൊണ്ട് പൂട്ടിയിട്ടിരിക്കുകയാണ്. കംസൻ കണ്ടെത്തിയ ഗർഭനിരോധന മാർഗം അതാണ്! ഓരോരുത്തർക്ക് ഓരോ ശൈലി!*


*കംസൻ ആകെ ചിരിച്ചു. ഇപ്പോൾ അവർക്ക് ഏതായാലും സന്തതിയൊന്നും ഉണ്ടാവാൻ പോകുന്നില്ല. ഞാനവരെപ്പിടിച്ച് ജയിലിലിട്ടതുതന്നെ അതിനല്ലേ. എട്ടാമത്തെ കുട്ടിയോടെയാണ് വിഷമം ഉണ്ടാവുക എന്ന് വിചാരിച്ചാണ് ഞാൻ... ഒടുവിൽ നാരദൻ തക്ക സമയത്തുതന്നെ കാര്യങ്ങളൊക്കെ പറഞ്ഞുതന്നത് എത്ര നന്നായി! ഇപ്പോൾ ഏന്തായാലും ഏഴാമന്റെ കാര്യത്തിലേ ഒരു പ്രശ്നമുള്ളൂ. എട്ടാമൻ വരുന്നുമില്ല. പക്ഷേ ഈ ഗർഭം അലസിയാൽ പിന്നെ ആരോടാണ് ചോദിക്കേണ്ടത്? പ്രഗൽഭനായ ഗൈനക്കോളജിസ്റ്റിനെ വരുത്തി കംസൻ ചോദിച്ചു; "എങ്ങിനെയാണിപ്പോൾ ഗർഭം അലസീന്നൊക്കെ പറഞ്ഞാൽ?" "അതൊന്നും അവിടത്തോട് പറയാൻ പറ്റിയതല്ല. അതൊക്കെ ഞങ്ങളുടെ Trade Secret ആണ്. ഇതൊക്കെ എന്തിനാ അവിടുന്നിപ്പോൾ പഠിക്കുന്നത്?" നേരിട്ടുചെന്ന് പരിശോധിക്കാനായി ചെന്നപ്പോൾ കംസൻ ദേവകീഗർഭത്തിൽ കണ്ടു*
*"പീതാംബരം, കരവിരാജിതശംഖചക്ര, കൗമോദകീ സരസിജം കരുണാസമുദ്രം!"*


*"എന്താ അമ്മാമാ! ഇത്ര സനേഹത്തോടുകൂടി, ഈ ഗർഭപാത്രത്തിൽനിന്ന് പുറത്തുവന്നാൽ എനിക്ക് വിളിയ്ക്കാൻ പറ്റുമോ എന്നറിയില്ല. അതുകൊണ്ട് ഇവിടെ ഇരുന്നുകൊണ്ടുതന്നെ ഞാൻ അമ്മാമനോട് How do you do? എന്ന് ചോദിക്കട്ടെ. വിശേഷമൊന്നുമില്ലല്ലോ? ഞാൻ ഇപ്പോൾ 'അങ്ങോട്ട് അമ്മാമന്റെ കൂടെ വരണോ? അമ്മാമന് എന്നെയും വലിച്ചെറിയണോ? എന്റെ ഏട്ടന്മാരെയൊക്കെ അമ്മാമൻ എറിഞ്ഞുകൊന്നു. ഇവിടെ ഒരാൾ ഉണ്ടായിരുന്നു കുറച്ച് മുൻപ്.അദ്ദേഹം എവിടെയാണെന്ന് ഞാൻ അമ്മാമനോട് പറയില്ല, എത്ര ചോദിച്ചാലും. ഉശിരുണ്ടെങ്കിൽ കണ്ടുപിടിച്ചോളൂ!''-എന്ന് ഭഗവാൻ അടുക്കൽ ചെല്ലാൻ ഭാവിച്ചപ്പോഴേക്കും ഉശിരൊക്കെപ്പോയി. പക്ഷേ ഇപ്പോൾ മനസ്സിലുള്ള ആ ഈശ്വരവിദ്വേഷം എവിടെപ്പോയി?*


    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*

*തുടരും....*

No comments:

Post a Comment