Friday, October 18, 2019

[19/10, 09:30] Sanal Kumar Narayaneeyam: _*ശ്രീ രാമകൃഷ്ണോപദേശം*_

---------------------

_ജീവൻ സച്ചിതാനന്ദ സ്വരൂപൻ തന്നെയാണ്. എന്നാൽ മായ മൂലം അഹം വരുന്നു തന്മൂലം പലതരത്തിലുള്ള ഉപാധികളിൽ കെട്ടി പിണഞ്ഞ് ജീവൻ തന്റെ സ്വരൂപം മറക്കുന്നു. ഓരോ ഉപാധിയിലും ജീവന്റെ സ്വരൂപം വ്യത്യസ്ഥമാണ്. വേഷം, ഭൂഷണം , പദവി, എന്നിങ്ങനെ ഓരോന്നിലും ജീവൻ വ്യത്യസ്ഥ ഭാവമായിരിക്കും. പണവും ഒരു വല്ലാത്ത ഉപാധിയാണ്. പണമുണ്ടായാൽ മനുഷ്യൻ വേറൊരു മാതിരിയായി മാറുന്നു. ഒരു ചെറിയ കഥ പറയാം. ഒരു തവളക്ക് ഒരു രൂപ കിട്ടി. അത് അതിന്റെ മാളത്തിൽ രൂപ സൂക്ഷിച്ചുവെച്ചു. ഒരാന അതിന്റെ മാളം കവച്ചു കടന്നു പോയി. തത്സമയം തവള പുറത്തുവന്ന് ദേഷ്യത്തോടെ ആനയെ തൊഴിക്കാൻ കാലുയർത്തി എന്നിട്ട് പറഞ്ഞു, എന്ത് എന്നെ കവച്ചു കടക്കാൻ മാത്രം വളർന്നിട്ടില്ല നീ സൂക്ഷിച്ചോ. അത്രക്കുണ്ട് പണത്തിന്റെ അഹംങ്കാരം എന്നു സാരം._
[19/10, 10:16] Sanal Kumar Narayaneeyam: *ദീപാവലി* 

----------------------

_അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക്_
*മനുഷ്യഹൃദ യങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ - തിന്മയെ - നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.*

_മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്._

ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്.

വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്. ധനപൂജ അനുഷ്ഠിക്കേണ്ട ദിനം. *വ്യാപാരികള്‍ക്ക് കടബാധ്യതയുള്ളവര്‍ അതു കൊടുത്തു തീര്‍ക്കുന്നത് അന്നാണ് ;വ്യാപാരികളൂം കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്*

*ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്.* _ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍_ *ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.*

*ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്.*

_നരകാസുരവധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു.  *എങ്കിലും ദുര്‍ഗാദേവിയുടെ നരകാസുരവധകഥയ്ക്കാണ് കൂടുതല്‍ പ്രചാരം.*_

*ദീപാവലിപെരുമ*

*നരകാസുരവധം*

ഭൂമിദേവിയുടെ പുത്രനായ നരകാസുരന്‍ ത്രിലോകത്തിനും ശല്യമായപ്പോള്‍ വിഷ്ണുവും ഇന്ദ്രനും ഗരുഡനും ചേര്‍ന്ന് നരകാസുരനെ വധിച്ചതിന്‍െറ ആഹ്ളാദ സൂചകമായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു കഥയുണ്ട്.

*പടക്കം പൊട്ടിച്ചും ദീപങ്ങള്‍ കത്തിച്ചും മധുരപലഹാരം വിതരണം ചെയ്തും ഈ ദിനം ആഘോഷിക്കുന്നത് ആ ഓര്‍മ്മ പുതുക്കാനാണെന്നാണ് പറയുന്നത്.*

ഭൂമിദേവിയുടെ അഭ്യര്‍ഥന മാനിച്ച് മഹാവിഷ്ണു നരകാസുരന്‍റെ സംരക്ഷണത്തിന് നാരായണാസ്ത്രം നല്കിയതോടെ നരകാസുരന്‍ വിശ്വരൂപം കാട്ടി.
ഇന്ദ്രന്‍റെ വെണ്‍കൊറ്റക്കുട അപഹരിച്ചും ഇന്ദ്രമാതാവിന്‍റെ കുണ്ഡലങ്ങള്‍ കവര്‍ന്നും പതിനായിരത്തില്‍പ്പരം ദേവ-മനുഷ്യ സ്ത്രീകളെ തടവിലിട്ടും രാജ്യത്തിന്‍െറ കാവല്‍ അസുരരെ ഏല്പിച്ചും അഴിഞ്ഞാടിയ ഈ അസുര ചക്രവര്‍ത്തിയെ വധിക്കാനാണ് മഹാവിഷ്ണു മുന്നിട്ടിറങ്ങിയത്.

*പിതൃ ദിനം :* ബംഗാളില്‍ മറ്റൊരു വിധത്തിലാണ് ആഘോഷം. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവച്ച് മുകളില്‍ ദീപം കത്തിച്ചു വച്ചാണ് ഇവരുടെ ആഘോഷം.

*മധുപാന മഹോത്സവം*

വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ യക്ഷന്മാരുടെ രാത്രിയാണ് ദീപാവലി. മധുപാന മഹോത്സവമാണ് അന്നത്തെ മുഖ്യ ആഘോഷം.

*മഹാബലി:*

മഹാരാഷ്ട്രയില്‍ മഹാബലിയെ വാമനമൂർത്തി സുതലത്തിലേയ്ക്ക് അയച്ചതിൻറ സ്മരണ പുതുക്കലാണ് ദീപാവലി. ധാന്യപ്പൊടി കൊണ്ടോ, ചാണകപ്പൊടി കൊണ്ടോ മഹാബലിയുടെ രൂപമുണ്ടാക്കി അദ്ദേഹത്തിന്‍െറ രാജ്യം വീണ്ടും വരട്ടെ എന്ന് സ്ത്രീകള്‍ പ്രാര്‍ഥിക്കുന്നതാണ് ഈ ആഘോഷത്തിലെ മുഖ്യ ചടങ്ങ്.

*വിക്രമവര്‍ഷാരംഭ ദിനം:*

വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവര്‍ഷാരംഭ ദിനമായും ജാതക കഥകളില്‍ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ച ദിനത്തിന്‍റെ ഓര്‍മ്മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.

*ശ്രീരാമപട്ടാഭിഷേകം :*

രാവണനിഗ്രഹത്തിനുശേഷം സീതാസമേതനായി അയോധ്യയിലെത്തിയ ശ്രീരാമന്‍ പട്ടാഭിഷേകം നടത്തിയതിന്‍റെ ഓര്‍മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.
[19/10, 10:24] Sanal Kumar Narayaneeyam: ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അമരശക്തി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ മൂന്ന് പുത്രന്മാരായിരുന്നു വസുശക്തിയും, ഉഗ്രശക്തിയും, അനേകശക്തിയും. ഈ മക്കളിൽ ആരാണ് കൂടുതൽ മടിയൻ എന്നും മഹാമണ്ടനെന്നും പറയാൻ കഴിയില്ല. എല്ലാവരും ഒരുപോലെ തിന്നും കുടിച്ചും വെറുതെയിരുന്നും നേരംപോക്കി. മഹാമടിയൻമാരും മണ്ടൻമാരുമായ രാജകുമാരന്മാരെ നോക്കി ജനം പരിഹസിച്ചു: ''ഒന്നിനും കൊള്ളാത്തവർ.!''

രാജകുമാരൻമാരെ രാജാവ് എഴുത്തിനിരുത്തി. ഭാഷയും രാജ്യതന്ത്രവും പഠിപ്പിക്കാൻ പാഠശാലയിൽ വലിയ ഗുരുക്കന്മാരെത്തി. എന്നാൽ അവർക്കാർക്കും രാജകുമാരൻമാരെ ഒന്നും പഠിപ്പിക്കാൻ കഴിഞ്ഞില്ല. രാജകുമാരന്മാരുടെ പെരുമാറ്റം സഹിക്കവയ്യാതായി. രാജാവ് ദുഃഖിച്ചു. തന്റെ കാലശേഷം രാജ്യം മുടിഞ്ഞതുതന്നെ. ഇവരെയൊന്ന് നന്നാക്കാൻ ആർക്കാണ് കഴിയുക?
''ഞങ്ങൾ ശരിയാക്കാം'' എന്ന് ആവേശംകൊണ്ട് വന്നവർ വന്നതിലും വേഗത്തിൽ മടങ്ങി! അവസാനം രാജാവ് തന്റെ സങ്കടം രാജസദസ്സിന് മുൻപാകെ അവതരിപ്പിച്ചു. സഹായിക്കണമെന്ന് യാചിച്ചു. രാജസദസ്സിൽനിന്ന് ഒരു മറുപടിയുമുണ്ടായില്ല. രാജാവിന്റെ ദുഃഖം അവർക്ക് മനസ്സിലാവാത്തതുകൊണ്ടല്ല എന്തുചെയ്യും? അത്രയ്ക്ക് സ്വഭാവദൂഷ്യവും മണ്ടത്തരങ്ങളും ഉള്ളിൽ പേറുന്നവരാണീ കുമാരൻമാർ.
ഒടുവിൽ മന്ത്രി പറഞ്ഞു. 'എല്ലാ ശാസ്ത്രങ്ങളും പഠിച്ച വിഷ്ണുശർമ്മ എന്നൊരു ബ്രാഹ്മണനുണ്ടിവിടെ. കുമാരന്മാരെ അദ്ദേഹത്തെ ഏൽപിക്കുക. ഉടനെ വിഷ്ണുശർമ്മയെ രാജാവ് ആളയച്ചു വരുത്തിച്ചു. ' ഈ കുമാരന്മാരെ അങ്ങുതന്നെ ശാസ്ത്രസാരം പഠിപ്പിച്ച് യോഗ്യരാക്കി മാറ്റണം. പകരം ഞാൻ അങ്ങേയ്ക്ക് ഭൂമി കരം ഒഴിവായി നൽകാം. ഇതു കേട്ടതും വിഷ്ണുശർമ്മ പറഞ്ഞു: 'രാജാവേ കുറച്ചു ഭൂമിക്കുവേണ്ടി വിദ്യ വിൽക്കുന്നവനല്ല ഞാൻ. അങ്ങയുടെ പുത്രന്മാർക്കുവേണ്ടി ഞാനവരെ പഠിപ്പിച്ചുകൊള്ളാം.

രാജാവ് സന്തോഷത്തോടെ ഒരു മനോഹരമായ കെട്ടിടവും പൂന്തോട്ടവും വിഷ്ണുശർമയ്ക്കുവേണ്ടി തയ്യാറാക്കി. ചുറ്റും മരങ്ങളും കിളികളും കൊച്ചുകൊച്ചു മൃഗങ്ങളുമുള്ള ഒരിടം. കുട്ടികളെയും കൊണ്ട് മഹർഷി ഈ പറമ്പിന് ചുറ്റും നടന്നു. ''എവിടെയാണ് നമ്മളിരിക്കുന്നത്?'' കുമാരന്മാരോട് മഹർഷി ചോദിച്ചു. അവർ ഒരു മരച്ചുവട് കാണിച്ചുകൊടുത്തു.
ആ മരച്ചുവട്ടിൽ അവരിരുന്നു. മുഖത്തോട് മുഖം നോക്കി... ഗുരുവിനെ നോക്കി അവർ ഇരുന്നു!
''ഞങ്ങൾക്ക് ഒന്നും പഠിക്കേണ്ട. പഠിക്കാൻ ഞങ്ങൾക്ക് ഒരു താത്പര്യവുമില്ല.''
അവർ ഒറ്റക്കെട്ടായി ആക്രോശിച്ചു. ഒരു മഹാഗുരുവിന്റെ മുന്നിലാണ് ഈ ആക്രോശമെന്നത് അവർക്കൊരു പ്രശ്നമായിരുന്നില്ല.
വിഷ്ണു ശർമ്മ ശാന്തനായി മറുപടി പറഞ്ഞു: ''എങ്കിൽ വേണ്ട, നമുക്കൊന്നും പഠിക്കേണ്ട. ഞാനൊന്നും പഠിപ്പിക്കുന്നുമില്ല... പോരെ.''
''മതി...'' കുമാരന്മാർക്ക് സന്തോഷമായി
''എന്നാൽ നമുക്ക് കഥ പറഞ്ഞാലോ?''
''എത്ര കഥ പറഞ്ഞാലും ഞങ്ങൾക്ക് പ്രശ്നമില്ല. കഥകൾ കേൾക്കാനിഷ്ടമാണ്. എന്നാൽ പഠിക്കാൻ മാത്രം പറയരുത്.'' കുമാരന്മാർ പ്രതിവചിച്ചു.

ഗുരു കഥ പറഞ്ഞു തുടങ്ങി
വളരെ മുൻപ്, ഗോദാവരിയുടെ തീരത്ത് വലിയൊരു മരത്തിൽ പലതരം പക്ഷികൾ കൂടുകെട്ടി പാർത്തിരുന്നു... മഹർഷി കഥ പറയുകയാണ്. 'എവിടെയാണ് ഗോദാവരി? ഏത് പക്ഷികളാണ് മരത്തിൽ കൂടുണ്ടാക്കിയത്? എങ്ങനെയാണ് പക്ഷികൾ കൂടുണ്ടാക്കുന്നത്?'' കുമാരന്മാർ ചോദിച്ചുകൊണ്ടിരുന്നു. മഹർഷി അവയ്ക്കെല്ലാം വേഗത്തിൽ മറുപടിയും കൊടുത്തു. പല ഉത്തരങ്ങളും കുട്ടികളെക്കൊണ്ട് വീണ്ടും പറയിച്ചു.
അങ്ങനെ ഓരോ ദിവസവും ഓരോ കഥ. ഓരോ കഥയിൽനിന്നും കുമാരന്മാർ ഒരുപാട് പഠിച്ചു. പഠിക്കുകയാണെന്ന് അവരറിഞ്ഞതേയില്ല. പാഠശാലയുടെ ചിട്ടവട്ടങ്ങളില്ല. മുഷിപ്പില്ല. കഥകളിലൊക്കെ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളുണ്ടാവും... അവയ്ക്കുള്ള പ്രതിവിധികളും.
ആരാണ് നല്ല സ്നേഹിതൻ? . ആരോടൊക്കെ കൂട്ടുകൂടാം.ഇങ്ങനെ പലതും അവർ പല കഥകളിൽനിന്നും പഠിച്ചു. ഭാവിയിൽ എല്ലാ കാര്യങ്ങളിലും മിടുക്കരാവുകയും രാജ്യഭാരം ഏറ്റ് ഭംഗിയായി രാജ്യപാലനം നടത്തുകയും ചെയ്തു.

വിഷ്ണു ശർമ്മൻ പറഞ്ഞ കഥകൾ പഞ്ചതന്ത്രം കഥകൾ എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു.

ഒരു മനുഷ്യന്റെ ജീവിതത്തിൽ കഥകളും മറ്റും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഇതിലൂടെ നമുക്ക് മനസിലാക്കാം.

കടപ്പാട്: പഞ്ചതന്ത്രം കഥകൾ.

No comments:

Post a Comment