Saturday, October 19, 2019

*മഹാഭാരതത്തിന്റെ ഏക ദൃക്‌സാക്ഷി.*

വീർ ബാർബരിക് മഹാഭാരതത്തിലെ വീര യോദ്ധക്കളിൽ ഏറ്റവും മിടുക്കനായാ യോദ്ധാവ്. ഭാരത യുദ്ധം മൂന്ന് നിമിഷംകൊണ്ട് അവസാനിപ്പിക്കാൻ കഴിവുള്ളവൻ. പക്ഷേ
അതെ കേട്ട കഥകളിലെ നായകന്മാർ അർജുനനും കർണ്ണനും, ഭീഷ്മരും, കൃപരും, ദ്രോണരും, ദ്രുപദനും ദൃഷ്ടധ്യുമ്യനും, ഭീമനും, ദുര്യോധനനും, അഭിമന്യുവും ദുശ്ശാസനനും ഒക്കെ ആണെങ്കിലും. സൗകര്യപൂർവും ഇതിഹാസം പോലും ഒളിപ്പിച്ച് നിർത്തിയ യോദ്ധാവ് ആയിരുന്നു ബാർബരീകൻ.

ആരായിരുന്നു ഈ  ബാർബറിക്...?

ഭീമസേനന് ഹിഡിംബിയിൽ ഉണ്ടായ പുത്രനാണ് ഘടോത്കചൻ, ആ ഘടോല്കചന്റെ പത്നി പ്രാഗ് ജ്യോതിഷത്തിലെ മുരസ്ക്കാരന്റെ പുത്രി മൗർവിയാണ്. യുദ്ധസംഹിതയിലും തർക്കശാസ്ത്രത്തിലും അതിനിപുണയായ മൗർവി തന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്ന വ്യക്തിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ശപഥം എടുത്തിരുന്നു, അപ്രകാരം ഘടോത്കചൻ മൗർവിയെ യുദ്ധത്തിൽ തോൽപ്പിച്ചു സ്വന്തം പത്നിയാക്കി. ആ ബന്ധത്തിൽ ഉണ്ടായ  രാക്ഷസ പുത്രനാണ് വീരബാർബറിക്, ഭീമസേനന്റെ പൗത്രൻ

ചെറുപ്പത്തിലേ അമ്മയിൽ നിന്നും ആയോധനകലയിലും അച്ഛനിൽ നിന്നും മായ യുദ്ധത്തിലും കഴിവ് തെളിയിച്ച  അതിസമർത്ഥനായ ബാർബറിക് തന്റെ രാക്ഷസശക്തി വര്ധിയ്പ്പിക്കുന്നതിനും ശ്രേഷ്ഠ സ്ഥാനത്തിനും വേണ്ടി തേടി ദ്വാരകയിൽ ചെല്ലുന്നു, ശ്രീകൃഷ്ണന്റെ നിർദേശപ്രകാരം അഷ്ടലക്ഷ്മിമാരെ തപസ്സു ചെയ്തു മൂന്ന് ദിവ്യാസ്ത്രങ്ങൾ നേടുന്നു. ആദ്യത്തെ അസ്ത്രം ശത്രുക്കളെ തിരഞ്ഞെടുക്കുമ്പോൾ, രണ്ടാമത്തെ അസ്ത്രം വേണ്ടപ്പെട്ടവർക്ക് സുരക്ഷിതത്വം കൊടുക്കുന്നു, മൂന്നാമത്തെ അസ്ത്രം ശത്രുക്കളെ ഒരുമിച്ച് നിഗ്രഹിക്കുകയും ചെയ്യും. എന്നിട്ടു ഈ മൂന്ന് അസ്ത്രവും തിരികെ ബാർബേരികെന്റെ പക്കലെത്തും..

കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിന് മുമ്പ് സേനാബലംകൂട്ടാൻ ഭീമൻ മകൻ ഘടോൽകചനേ ക്ഷണിക്കാൻ, വനന്താർഭാഗത്തേക്ക് യാത്രയാകുന്നു. വായുപുത്രനായ വൃകോദരന് വനമധ്യത്തിൽ വെച്ച് ആരോഗ്യദൃഡഗാത്രനായ ഒരു വനവാസിയുവാവിനോട് യുദ്ധം ചെയ്യേണ്ടി വരുന്നു. ഹസ്തബലത്തിലും മല്ലയുദ്ധത്തിലും കുന്തിപുത്രന് പകരം ഒരു നാമമിലെന്ന ഹുങ്കിൽ യുദ്ധമാരംഭിച്ച മധ്യപാണ്ഡവനേ വളരേ വേഗം തന്നേ ആ യുവാവ് കീഴടക്കി, അൽഭുതപരവശനായ ഭീമസേനൻ യുദ്ധം നിർത്തി തന്നേ നേരിട്ട യോദ്ധാവിന്റേ കുലവും രാജ്യവും വിശദമാക്കാൻ പറഞ്ഞു..

ആ പരിചയപെടലിൽ അവര് ആ സത്യം മനസിലാക്കി പൗത്രനും മുത്തശ്ശനും നടത്തിയ യുദ്ധമായിരുന്നു അതെന്ന്.

ക്ഷമചോദിച്ച ബർബരീകനേ വാൽസല്യത്തോടേ നെഞ്ചോടമർത്തി ആശംസകൾ ചൊരിഞ്ഞ കുന്തീപുത്രൻ വരവിന്റേ ഉദ്ദേശവും വരാനിരിക്കുന്ന യുദ്ധത്തേക്കുറിച്ചും വിശദമായി പറഞ്ഞു. ദ്വാരകപതിയായ വാസുആട ദേവൻ തേരാളിയായിവരുന്ന കുരുക്ഷേത്രത്തിൽ

പിതാവ്  ഘടോൽകചനൊടൊപ്പം  പോകണം എന്ന് അപ്പോഴേ തീരുമാനിച്ച ബർബരീകൻ യുദ്ദ്ധത്തിനുള്ള തയ്യാറെടുപ്പും നടത്തിതുടങ്ങി..

യുദ്ധത്തിന് പോകാന് അനുഗ്രഹം തേടി അമ്മയുടെ അടുത്ത് ചെന്ന ബർബരീകരനോട് അമ്മ ഏത് പക്ഷത്ത് യുദ്ധം ചെയ്യാനാണ് താൽപര്യം എന്ന് ചോദിച്ചു...

"എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം: എന്ന് അമ്മയോട്  വാക്കുപറഞ്ഞു.

ആ സമയത്ത് പാണ്ഡവ പക്ഷം അക്ഷൗണിയുടെ എണ്ണം വെച്ച് നോക്കുമ്പോൾ ദുർബലർ ആയിരുന്നു,അതായിരുന്നു ബാര്ബരീകരൻ ഉദ്ദേശ്ശിച്ചതും.

കുരുക്ഷേത്ര യുദ്ധത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാണ്ഡവ പക്ഷത്ത്‌  ചർച്ചകൾ കൊടുമ്പിരിക്കൊണ്ടപ്പോൾ യുധിഷ്ട്ടിരനോട് അർജുനൻ പറഞ്ഞു വെറും മൂന്ന് ദിവസം കൊണ്ട് ഞാൻ ഈ യുദ്ധം അവസാനിപ്പിച്ചു തരാം എന്തിനാണ് വെറുതെ ആകുലനാകുന്നത്

ഇത് കേട്ട ബർബറീകൻ പെട്ടെന്ന് ചാടിയെഴുനേറ്റു പറഞ്ഞു. മഹാരാജാവേ എനിക്ക് ഇതിനു മൂന്ന് ബാണങ്ങൾ തൊടുക്കാനുള്ള  നിമിഷങ്ങൾ മതി

ബാര്ബരീകരന്റെ വെറും വീരവാദം എന്ന് കരുതി ബാക്കിയുള്ളവർ പഞ്ചിരിച്ചപ്പോൾ  കൃഷ്ണൻ മാത്രം അർത്ഥഗര്ഭമായി ബർബറീകനെ നോക്കി മന്ദഹസിച്ചു. എന്നിട്ടു അര്ജുനനോട് പറഞ്ഞു "അവനതിനു കഴിയും. അവനു മാത്രം "

ഇതുകേട്ട പാണ്ഡവപക്ഷത്തെ പേരുകേട്ട യോദ്ധാക്കൾ കാര്യങ്ങൾ വിശദമായി കൃഷ്ണനോട് അന്വേഷിച്ചു. ബര്ബരികന്റെ വരബലം അതുവരെ ആർക്കും അറിയില്ലായിരുന്നു.

ഒമ്പതിനായിരം രാക്ഷസന്മാരെ ഒരുമിച്ച് വധിച്ച കഥയും പറഞ്ഞുകൊടുത്തു....

അസൂയയോടെ ആണെങ്കിലും യുദ്ധം ജയിക്കാൻ ഇതുമതിയാകും എന്ന് ഉറച്ചു വർധിത വീര്യത്തോടെ രാജാക്കന്മാർ പിരിഞ്ഞു,പക്ഷെ കൃഷ്ണൻ മാത്രം ചിന്താ നിമഗ്നനായി ഇരുന്നു...

ഈ യുദ്ധത്തിന്റെ കാരണക്കാരനും ആവശ്യക്കാരനും ഭഗവത് സ്വരൂപനു ത്രികാലജ്ഞാനിയുമായ വാസുദേവന് സംഭവിക്കാൻ പോകുന്ന കാര്യങ്ങളിൽ വ്യക്തമായ  ഉണ്ടായിരുന്നു.

ബാര്ബരീകരനെ പരീക്ഷിക്കാനായി ഭഗവാനും ചോദിച്ചു. നിനക്കു ഏതു പക്ഷത്തു യുദ്ധം ചെയ്യാനാണ് താല്പര്യം...

അമ്മയോട് പറഞ്ഞത് പോലെ തന്നെ "എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം"ഭഗവാനോടും പറഞ്ഞു. പാണ്ഡവപക്ഷം എന്ന് എടുത്ത് പറഞ്ഞില്ല..

അതായത്

യുദ്ധം ആരംഭിച്ചു കഴിയുമ്പോൾ അമ്മയോട് പറഞ്ഞപോലെ ആദ്യത്തെ തവണ ദുർബലരായ പാണ്ഡവർക്ക് വേണ്ടി  കൗരവരേ എല്ലാം വധിച്ചു കഴിഞ്ഞാൽ പാണ്ഡവപക്ഷം കരുത്തരാകും, അപ്പോൾ പശ്ചാത്തപത്തിൽ അടുത്ത  തവണ ദുർബലരായ മരണപ്പെട്ട കൗരവർക്കു വേണ്ടി   പാണ്ഡവരെ എല്ലാം ഇല്ലാതാക്കും. പിന്നെ അവശേഷിക്കുന്നത് ബാർബറിക് മാത്രമാകും. പിന്നെ സമസ്ത നാടും ബാർബറിക് എന്ന രാക്ഷസന്റെ അധീനതയിൽ ആവും, ഭീമപുത്രനായതുകൊണ്ട് യുവരാജവ് ആവാനും തടസമില്ല. അങ്ങനെ വന്നാൽ ധർമ്മസംസ്ഥാപനത്തിനു വേണ്ടി നടത്തുന്ന ഈ യുദ്ധം രാക്ഷസ ഭരണത്തിലേക്ക് പോകും അത് വളരെ ദോക്ഷം ചെയ്യും ഭൂമിക്കു. അപ്പോൾ ബാര്ബറുകിനെ ഇല്ലാതാക്കുക തന്നെ വേണം

യുദ്ധത്തിൽ മാറ്റിനിർത്തിയാലും രാക്ഷസ യുദ്ധം, രാത്രി യുദ്ധം  വന്നാൽ ബാര്ബരിക്കും ഘടോത്കചനും അതിനു നിര്ബന്ധിതരാകുകയും അങ്ങനെ വന്നാൽ അവരുമാത്രമേ ഭൂമിയിൽ ഉണ്ടാവൂ...

ഇത് മനസിൽവെച്ചുകൊണ്ടു ഭഗവൻ ഒരു ആൽമരം കാണിച്ചുകൊണ്ട് ബാര്ബറിക്കിനോട് ഒരു അസ്ത്രം ഉപയോഗിച്ച് അതിലെ എല്ലാ ഇലയ്ക്കും സുഷിരം ഇടാൻ പറയുന്നു. എന്നിട്ടു ബാർബരികെൻ കാണാതെ ഒരില സൂത്രത്തിൽ ചവിട്ടിപ്പിടിക്കുന്നു. എല്ലാ ഇലയിലും സുഷിരമിട്ടു അസ്ത്രം ഭവന്റെ കാലിനടിയിലെ ഇലയ്ക്ക് വേണ്ടി മുന്നിൽ വന്നു. പക്ഷേ ആ അസ്ത്രത്തിനു ഭഗവാന്റെ കാലിൽ തുളഞ്ഞു കയറാൻ കഴിയാതെ വന്നു. കാലുമാറ്റാൻ ആവശ്യപ്പെട്ട ബാർബറികനോട് ഭഗവൻ യുദ്ധത്തിനുമുന്പ് യുദ്ധത്തിന് തയാറായി വന്ന ഒരു യോദ്ധാവിന്റെ ബലി ചോദിക്കുന്നു. ഭഗവാന്റെ കാലിൽ തുളച്ച്ചു അസ്ത്രം കയറിയാൽ അത് പ്രശ്നമാകും എന്നുകണ്ട ബാർബരികെൻ സ്വന്തം ബലി ഭഗവൽ സുദർശന ചക്രത്തൽ സംഭവിക്കണം എന്ന് പറയുന്നു. അപ്രകാരം തന്നെ ഭഗവൻ ചെയ്യുകയും ചെയ്തു.

യുദ്ധം ചെയ്യാൻ വന്ന ബാർബരികെൻ, അവസാനം ഭഗവാനോട് ഈ യുദ്ധം കാണാനുള്ള അവസരം തരണം എന്ന് അഭ്യർത്ഥിക്കുന്നു. തലയറ്റിട്ടും ഭഗവൻ ബാർബരികെനെ കുരുക്ഷേത്ര ഭൂമി മുഴുവൻ കാണാൻ സാധിക്കുന്ന ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിച്ചിട്ടു ഇങ്ങനെ അരുളിച്ചെയ്തു

ധർമ്മാധർമ്മങ്ങൾ കൂട്ടിമുട്ടുന്ന ഈ മഹായുദ്ധ ഭൂമിയിൽ എല്ലാം കാണാൻ സാധിക്കുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും. നീ ആണ് ഈ യുദ്ധത്തിന്റെ ഏകസാക്ഷിയും...

ഭാരത യുദ്ധം അവസാനിക്കാറായപ്പോൾ ഗാന്ധാരി ഭഗവാനെ ശപിക്കുമ്പോൾ ഭഗവൻ ഗാന്ധാരിയോട് പറയുന്നുണ്ട് ബാർബരികെനെകുറിച്ച്, ധർമ്മസംസ്ഥാപനത്തിനു വേണ്ടി മാത്രമേ ഞാൻ നിലകൊണ്ടിട്ടുള്ളൂ എന്നും അതുകൊണ്ടാണ് ഞാൻ ബാർബേരികെനെ മുക്തിനൽകി സാക്ഷിയാക്കിയതും. അല്ലെങ്കിൽ ഏകപക്ഷീയമായി ഈ യുദ്ധത്തിൽ ബാർബരികെൻ കാലം നിറഞ്ഞേനേ എന്നും

പിനീട് ഗാന്ധാരി ബാർബരികെനോട് സാക്ഷി വിസ്താരം നടത്തുമ്പോൾ ബാർബരികെൻ പറയുന്ന ഒരുകാര്യമുണ്ട്...

ഈ യുദ്ധത്തിൽ ഞാൻ ഒരാളുടെ രൂപംമാത്രമേ ഞാൻ കണ്ടോളൂ. രണ്ടുപക്ഷത്തും യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്കു ഒരേ ഒരു രൂപമായിരുന്നു. അവിടെ അർജുനനും ഭീമനും ദുര്യോധനും ഒന്നും ഇല്ലായിരുന്നു എല്ലാം 
ഭഗവാൻ മാത്രമായിരുന്നു. എല്ലാവരും ഭഗവാന്റെ പ്രതിരൂപങ്ങളുമായിരുന്നു. വേദനിക്കുന്നതു വിജയഭേരിമുഴുക്കുന്നവനും ഒരാൾ തന്നെ.

No comments:

Post a Comment