Sunday, October 20, 2019

[20/10, 19:24] Reghu SANATHANA: *ശ്രീ മഹാ ഗരുഡപുരാണം 227*
⛳⛳⛳⛳🌺🌺⛳⛳⛳⛳

*ദ്വാരശ്രീ,ദണ്ഡൻ, ചണ്ഡൻ, വാസ്തു,പുരുഷൻ, മദ്ധ്യത്തിൽ, ആധാരശക്തി, കൂർമ്മം, അനന്തൻ ഇവർക്കും അർച്ചന നടത്തുക. ഭൂമി ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം, ചാരൻ, അധർമ്മം എന്നിവയ്ക്കും കന്ദനാളാ, പങ്കജം, കർണ്ണികാകേസരം, സത്വം, രാജസം, താമസം, സൂര്യാദിമണ്ഡലം, വിമലദിശാക്തികൾ, ദുർഗ്ഗ, ഗണങ്ങൾ, സരസ്വതി എന്നിവർക്കും അർച്ചന നടത്തുക.*
*ഈശാനദിക്കിൽ വിഷ്വക്സേനനെ പൂജിക്കണമെന്ന് ആഗമത്തിൽ പറയുന്നു. പുണ്ഡരീകനേയും ബ്രഹ്മാവിനേയും ഗദാധരനേയും പൂജിക്കണം. ഏകാദശീവ്രതവിധാനങ്ങൾ ബ്രഹ്മാവ്  പറഞ്ഞു: മാഘമാസത്തിലെ ശുക്ലപക്ഷ ത്തിൽ സൂര്യനക്ഷത്രസംയുക്തമായ ഏകാദശിയിൽ പണ്ട് ഒരു ഭീമൻ ഉപവാസമനുഷ്ഠിച്ചിരുന്നു. അവൻ ഈ വ്രതമനുഷ്ഠിച്ച് തന്റെ പിതൃക്കളെ ഋണത്തിൽ നിന്ന് മോചിപ്പിച്ചു. അന്ന് മുതൽ ഭീമദ്വാദശി എന്ന പേരിൽ അത് പ്രസിദ്ധമായിത്തീർന്നു. അത് ജീവികളുടെ പുണ്യം വർദ്ധിപ്പിക്കുന്നു.*
*നക്ഷത്രത്തെ കൂടാതെയും ഈ ഉപവാസം ബ്രഹ്മഹത്യാദികളായ മഹാപാതകങ്ങളെ നശിപ്പിക്കുന്നു. ദുഷ്ടനായ രാജാവ് സ്വന്തം രാജ്യം നശിപ്പിക്കുന്നതുപോലെ ഇത് മഹാ പാപങ്ങളെ നശിപ്പിക്കുന്നു. പരമപാവനമായ നൈമിഷാരണ്യക്ഷേത്രം, കുരുക്ഷേത്രപരമധാമം, പ്രഭാസക്ഷേത്രം, കാളിന്ദി, യമുന, ഗംഗ, സരസ്വതി മുതലായ പാവനതീർത്ഥങ്ങൾ, മറ്റു സകല തീർത്ഥങ്ങളും ഇവ ഒന്നുചേർന്നാലും ഈ ഏകാദശിക്ക് സമാനമാകുന്നില്ല. ഈ ഏകാദശിക്ക് സമാനങ്ങളായ ജപം, ദാനം, തപം, ഹോമം മുതലായവ യാതൊന്നും ഒരിടത്തുമില്ല. ഒരു ഭാഗത്ത് ഈ മഹാപുണ്യമയിയാണ് അതിശ്രഷ്ഠമായ ഒരേകാദശി. കൂടത്തിന് മുകളിൽ നവീനമായ താമ്രപാത്രത്തിൽ വരാഹപുരുഷന്റെ സ്വർഗ്ഗമൂർത്തി നിർമ്മിച്ചു വയ്ക്കുക. സകലബീജ ധാരിയെ സിത വസ്ത്രത്താൽ അവ ഗുണിതമാക്കുക.*
*തുടരും*...

🎗🎗🎗🎗🎗🎗🎗🎗🎗🎗🎗
[20/10, 19:25] Reghu SANATHANA: *സനാതനം 56*
🌻🌸🌻🌸🌻🌸🌻🌸🌻🌸

*സംന്യാസധർമ്മം*

*കര്‍മ്മബന്ധനത്തില്‍ നിന്നു മുക്തനാകുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യമെന്ന് സനാതനധര്‍മ്മം നമ്മെ പഠിപ്പിക്കുന്നു. സ്വധര്‍മ്മാനുഷ്ഠാനത്തിലൂടെ ചിത്തശുദ്ധി സമ്പാദിച്ച്, ഭക്തിപൂര്‍വ്വം ഉപാസനചെയ്തും, യോഗാനുഷ്ഠാനത്തിലൂടെയും മനസ്സിനെ ഏകാഗ്രമാക്കി, ആത്മജ്ഞാനം സമ്പാദിച്ച് ജീവന്മുക്തനായിത്തീരുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് നമ്മുടെ ശാസ്ത്രങ്ങളെല്ലാം ഐക്യകണ്ഠേന പ്രഖ്യാപിക്കുന്നു. കര്‍മ്മഭൂമിയായ ഈ ലോകത്തില്‍ ഉത്തമമായ മനുഷ്യജന്മം ലഭിച്ചിട്ടും മുക്തിക്കായി യത്നിക്കാത്തവന്‍ അത്യന്തം മൂഢനാണെന്നും ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു.*

*മുക്തി, മോക്ഷം എന്നിവയെ കുറിച്ചെല്ലാം നാം ചർച്ച ചെയ്തതാണെങ്കിലും ഒന്നു കൂടി ആവർത്തിച്ച് ഉറപ്പിക്കാം. ജനനമരണങ്ങളിൽ നിന്നും മായയിൽ നിന്നും ഉള്ള മോചനമാണ് മോക്ഷം അഥവാ മുക്തി. ഇതാണ് മനുഷ്യന്റെ അവസാനലക്ഷ്യം. നമ്മുടെ ശരീരത്തിൽ വസിക്കുന്ന ആത്മാവ് അനശ്വരമാണ്. ശരീരം നശ്വരവും. പക്ഷേ മനുഷ്യരുടെ അജ്ഞത, പാപകർമ്മങ്ങൾ, ഭൗതിക ആഗ്രഹങ്ങൾ തുടങ്ങിയവ മൂലം ഒരു ആത്മാവിന് ജനനമരണങ്ങളിൽ കൂടി വീണ്ടും വീണ്ടും കടന്നു പോകേണ്ടതായിവരുന്നു.  അങ്ങിനെ ഒരു ആവർത്തനം ഇല്ലാതെ ഈശ്വരനിൽ ചെന്നു ചേരുക എന്നതാണ് സംന്യാസാശ്രമം കൊണ്ട് ഉദ്ദേശിക്കുന്നത്.*

*ഈശ്വരനിൽ ചെന്നുചേരുക എന്ന് പറയുമ്പോൾ എന്താണ് അല്ലെങ്കിൽ ആരാണ് ഈശ്വരന്‍ എന്ന ചോദ്യം ഉദിക്കുന്നു. ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ല‍ാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയവുമായ ഒരേ ചൈതന്യമാണ്.  വാക്കിനും മനസ്സിനും വിഷയമല്ലാത്ത ഈശ്വരനെ അഥവാ ബ്രഹ്മസ്വരൂപത്തെപ്പറ്റി മനസ്സ് കൊണ്ട് ചിന്തിക്കുവാനോ വാക്കുകൊണ്ട് പറയുവാനോ സാദ്ധ്യമല്ല. അതുകൊണ്ടാണ് നമ്മെപ്പോലുള്ള സാധാരണക്കാർക്ക് വിഗ്രഹാരാധന അനുവദിച്ചിരിക്കുന്നത്.*

*മനുഷ്യന് വിശേഷമായിട്ടുള്ളതെന്നു പറയപ്പെടുന്ന ബുദ്ധി ഉപയോഗിച്ചു നിത്യാനിത്യവസ്തുവിവേകം ചെയ്ത് അനിത്യമായ വസ്തുക്കളില്‍നിന്നും മനസ്സിനെ പിന്‍വലിച്ചു നിത്യമായ വസ്തുവില്‍ ഉറപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ ഉള്ളിൽ വിളങ്ങുന്ന ആത്മാവും പ്രപഞ്ചചൈതന്യവും ഒന്നുതന്നെ എന്ന് അനുഭവിച്ചറിയാൻ കഴിയുന്നു. ഇതാണ് ഈശ്വരനെ കണ്ടെത്തൽ. എന്നിലുള്ള ചൈതന്യം തന്നെയാണ് ഈ ലോകം മുഴുവനും, ഞാനും അതും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നറിഞ്ഞ് അനുഭവിക്കുന്നത് ഈശ്വരസാക്ഷാത്കാരം അഥവാ മുക്തി.*

*പരിപക്വതയനുസരിച്ച് ഒരാൾക്ക് ബ്രഹ്മചര്യാശ്രമത്തിൽ നിന്നോ, ഗൃഹസ്ഥാശ്രമത്തിൽ നിന്നോ സംന്യാസം സ്വീകരിക്കാം. സമ്പൂർണ്ണമായ സാധനയും, സങ്കൽപ്പദാർഢ്യവും, വൈരാഗ്യവുമാണ് സംന്യസിക്കാനുള്ള യോഗ്യതകൾ.*

*തുടരും.......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191020
[20/10, 19:25] Reghu SANATHANA: ॐ
   "സർവ്വ വിഘ്നഹരം ദേവം സർവ്വ വിഘ്ന വിവർജ്ജിതം
സർവ്വ സിദ്ധി പ്രദാദാരം വന്ദേഹം ഗണനായകം"   

ഗണപതിക്ക് വെച്ചിട്ടേ ഏതൊരു സൽക്കർമ്മവും  തുടങ്ങാവൂ. അല്ലെങ്കിൽ വിഘനങ്ങളുണ്ടാവും തന്നെ സ്മരിക്കാതെ ,നമിക്കാതെ ആരംഭിച്ചതിനാൽ ബ്രഹ്മാവിന്റെ വിശ്വസൃഷ്ടി തടസ്സപ്പെടുത്തിയ ചരിത്രവും ഗണപതിക്കുണ്ട്. ഗജമുഖന്റെ പാർശ്വവീക്ഷണം ഓങ്കരത്തിന്റെ ലിപിരൂപത്തിനു തുല്യമാണ്.  ശിവന്റെ ഭൂതഗണങ്ങളുടെ പതിയായതിനാൽ ഗണപതി എന്നു പേരു കിട്ടി . 

രൂപത്തിലും ഭവത്തിലും സവിശേഷതകളുള്ള വിനായകനെ ദേവീദേവന്മാർ സദാ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷിപ്രകോപിയും, ക്ഷിപ്രപ്രാസദിയുമാണ് ഗണേശൻ. കുറുമ്പുകാട്ടുന്ന  കുടവയറനെ ഭക്തർക്കിഷ്ടമാണ്.  മധുപലഹാര പ്രിയനായതുകൊണ്ട്  മാമ്പഴം ചക്കപഴം വാഴപഴം കൈകളിലുയർത്തിപ്പിടിച്ചുകൊണ്ടാണ് അവരെ ആകർഷിക്കുന്നത്.  ചിലപ്പോൾ പത്തു കൈകളുള്ള മഹാഗണപതിയുടെ രൂപമെടുക്കും , നൃത്തം നടത്തുന്ന നടരാജ ഗണപതിയുമുണ്ട്.   

വിനായകോ വിഘനരാജഃ 
ദ്വൈമാതുര ഗണാധിപഃ
അപ്യേകദന്തഹേരംബ 
ലംബോധര ഗജാനനഃ 

അമരകോശം ഗണേശനു നൽകുന്ന പര്യായങ്ങളാണിവ.      കൗശലകാരനും ബുദ്ധി സിദ്ധികളുടെ  നാഥനുമാണ്  വിനായകൻ തന്റെ ബുദ്ധിതെളിയിച്ച കഥ . ലോക ചുറ്റി വരാൻ പാർവതിപരമേശ്വരന്മാര പറഞ്ഞപ്പോൾ  ഗജമുഖൻ എലിയുമായി  പാർവ്വതീ പരമേശ്വരന്മാരെ വലംവെച്ച്  ജഗൽപിതാക്കന്മാരായ പാർവ്വതീപരമേശ്വരന്മാരെ  വലംവെച്ച് ലോകസഞ്ചാരത്തിനു തുല്യമാണെന്ന് സമർത്ഥിക്കുകയും ചെയ്തു. 

വ്യാസമഹർഷി മഹാഭരതരചനയെക്കുറിച്ച് ഒരിക്കൽ ബ്രഹ്മാവിനോട് പറഞ്ഞു. താൻ പറഞ്ഞുകൊടുക്കുന്നത് എളുപ്പത്തിലെഴുയെടുക്കാൻ, സമർത്ഥനായ ഒരാളെ വേണമെന്നഭ്യർത്ഥിച്ചു.  അക്കാര്യം ചതുർ മുഖൻ വിഘനേശ്വരനോട് പറഞ്ഞു. തന്റെ എഴുത്താണി നിശ്ചലമാകത്ത തരത്തിൽ , ദ്രുതഗതിയിൽ  പറഞ്ഞുതന്നാൽ എഴുതിയെടുക്കാമെന്ന് ഗണപതി സമ്മതിച്ചു.  താൻ പറഞ്ഞതിന്റെ അർത്ഥം ഗ്രഹിച്ചേ എഴുതാവൂ എന്ന് വ്യാസനും പറഞ്ഞു.  ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് മഹാഭാരതം  എഴുതിതീർത്തത്.  വ്യാസവിഘനേശ്വരന്മാരുടെ കൂട്ടായ്മയിൽ  സർഗക്രിയാസാരത്തിന്റെ സാരസ്വത രഹസ്യം അടങ്ങിയിട്ടുണ്ട്. 

ദേവലോകത്തെ വാദ്യോപകരണങ്ങളുടെ വിദഗ്ദ്ധനാണ് വിനായകൻ.  നൃത്തവിശാരദനെന്നപോലെ മൃദംഗവും തബലയും വായിക്കും. അതുകേട്ട് പരമേശ്വരൻ ആനന്ദ നടനം ചെയ്യും . തൗര്യത്രികങ്ങളുടെ  അധിപനായും ഗണേശനെ വാഴ്ത്തുന്നു. 

മനുഷ്യന്റെ ശരീരവും ആനയുടെ തലയും ഉയരകുറവും കുടവയറും സവിശേഷതയുമാണ്,  നാലുകൈകളിൽ ഓരോ വസ്തുക്കൾ പിടിച്ചിട്ടുണ്ട്. മുഷികൻ താങ്ങിയിരിക്കുന്ന പീഠത്തിലാണ് ഇരിപ്പ് , പീഠത്തിന്റെ അഗ്രഭാഗം താമരപൂവിന്റെ ആകൃതിയിലാണ്.  ഒരു കാൽ പീഠത്തിന്റെ താഴത്തെ പടിയിലും മറ്റേകാൽ ഉയർത്തി മടക്കിവെച്ചുമാണ് ഇരിപ്പ്. തലയിൽ അലംകൃതമായ കിരീടം ഉണ്ട്. അരയിൽ സർപ്പം ചുറ്റിക്കിടക്കുന്നു.   വലിയ ചെവിയും ചെറിയകണ്ണുകളും നീണ്ട് തുമ്പിക്കൈയുമുണ്ട്.
മോദകവും, കയർക്കുരുക്കും, തോട്ടിയും, വേദവും താമരപ്പൂവുമാണ് കൈകളിൽ, ചിലരൂപങ്ങളിൽ  രണ്ടുകൈകൾ മുദ്രാരൂപത്തിലാണ്. അഭയമുദ്രയും, വരദമുദ്രയും. മഴുവും ശംഖചക്രങ്ങളും പിടിച്ചിരിക്കുന്നു.

... മോദകം ഭൗതീക ജീവിതത്തിനു ആവിശ്യമായ ഭക്ഷണത്തെയും പാരത്രിക ജീവിതത്തിന്റെ മധുരാനുഭൂതിയെയുമാണ് സൂചിപ്പിക്കുന്നത്.  വേദം വിജ്ഞാനത്തിന്റെ  പ്രതീകമാണ്. ആത്മനിയന്ത്രത്തിന്റെയും സംയമനത്തിന്റെയും പ്രതീകങ്ങളാണ് കയർക്കുരുക്കും തോട്ടിയും.  വിശുദ്ധിയുടെയും ആധ്യാത്മികതയുടെയും  പ്രാതിനിധ്യമാണ് താമരക്കുള്ളത്.    ബൃഹദാകാരമുള്ള  ഗണേശന്റെ വാഹനം ശുഷ്കമായ എലിയാണ്.  ലൗകികരീതിയിൽ വൈരുദ്ധ്യം കാണാം. വേദന്തത്തിന്റെ ഭാഷയിൽ വൈരുദ്ധ്യമില്ല.   നിർഗുണനിരാകരമായ ബ്രഹ്മവും സഗുണസാകാരമായ ഈശ്വരനും സർവ്വഭൂതങ്ങളിലുമുള്ള ആത്മാവും ഒന്നു  തന്നെയാണ് എന്ന അദ്വൈതസിദ്ധാന്തമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്.  ആനയിലും എലിയിലുമുള്ള ആത്മാവ് അല്ലെങ്കിൽ സത്ത , ഉണ്മ തുല്യമാണെന്നു സ്ഥാപിക്കുന്നു. നാനത്വത്തിൽ ഏകത്വം തന്നെ.  സമസൃഷ്ടികളിൽ സമദൃഷ്ടിയാണ്  ഈശ്വരന്. ശരീരം വിവിധരൂപത്തിലാണെങ്കിലും മനസ്സ് ഏകരൂപത്തിലുമാണെന്ന തത്വത്തിന്റെ ധ്വനി ഇവിടെയുണ്ട്.  ബ്രഹ്മം ഏറ്റവും വലിതിലും ഏറ്റവും ചെറുതിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്നു എന്ന ആശയവും ഈ സങ്കൽപത്തിലുണ്ട്.   

രാജചിഹ്നമാണ് കിരീടം, ഗണേശൻ ജ്ഞാനസാമ്രട്ടാണെന്നു സൂചിപ്പിക്കുകയാണ് അലംകൃതമായ മകുടംകൊണ്ട് ,  തടസങ്ങളെ തട്ടിമാറ്റാനും കേൾക്കേതല്ലാം കേൾക്കാനുമാണ് വലിയ ചെവികൾ.  ധ്യാനത്തിൽ മുഴുകിയിരിക്കുന്ന യോഗികളുടെതുപോലെ ചെറിയ കണ്ണുകളാണ് ഗണേശനുള്ളത്. സ്ഥൂലസൂക്ഷമങ്ങൾ കണ്ടെത്താനുള്ള അകക്കാണ്ണാണിത്,  നീണ്ട തുമ്പിക്കൈ  ഘ്രാണേന്ദ്രിയം കൂടിയാണ്.  സുഗന്ധവും ദുർഗന്ധവും തിരിച്ചറിയുന്നത് മൂക്കുകൊണ്ടാണ്.  നന്മതിന്മകളെ തിരിച്ചറിയണം. ആധ്യാത്മിക സാധനയിലെ നിത്യാനിത്യ വസ്തുവിവേചനത്തിന്റെ പ്രതീകമാണിത്. ഒരു കൊമ്പ് ഒടിഞ്ഞതിനാൽ  ഒറ്റകൊമ്പൻ (ഏകദന്തൻ) എന്ന പേരുമുണ്ട് ഗുരുനാഥനായ പരമേശ്വരനെ കാണാൻ വന്ന പരശുരാമന്  കൈലാസത്തിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചു ഗണപതി.  ക്രോധാവിഷ്ടനായ ഭാർഗ്ഗവരാമൻ മഴുവെടുത്ത് ഗണേശനെ വെട്ടി വെട്ട് തടഞ്ഞ കൊമ്പ് അറ്റുപോയി.  അഹന്തയുള്ളവർക്കുള്ള  ഒരു താക്കിതാണിത്.  ആധ്യാത്മീകമായ അഹംഭാവമുള്ളവർ സൂക്ഷിക്കുക! ഒടിഞ്ഞ കൊമ്പ് ചിലപ്പോൾ കൈയിലെടുത്തു പിടിക്കാറുണ്ട്. മഹേശ്വരൻ നൽകിയ യോഗദണ്ഡായും  മഹാഭരതമെഴുതിയ നാരായമായും അതിനെ കരുതാം. 

ഗജാനനന്റെ പെരുവയർ അണ്ഡകടാഹം മുഴുവൻ അതിലടങ്ങിയിഒരിക്കുന്നുവത്രേ.  സംതൃപ്തിയുടെ സൂചകമായിട്ടും പെരുവയറിനെ കാണാം . അറിവിന്റെ നിറവാണത്. സർവ്വനാശകനായ ക്രോധാസുരനെ വിഴുങ്ങി.  അതുകൊണ്ടാണ് ലംബോദരനായതെന്നും കരുതപ്പെടുന്നു. പെരുവയർ അഭിവൃദ്ധിയെയും  സൂചിപ്പിക്കുന്നു.

 ഗണേശൻ അരപ്പട്ടയായിട്ടുപയോഗിക്കുന്നതു സർപ്പത്തെയുമാണ്. പ്രത്യുൽപാദനശക്തിയുടെ   പ്രതീകമാണ് പാമ്പ്. മൂലാധാരത്തിൽ മൂന്നര ചുറ്റായി കിടക്കുന്ന കുണ്ഡലിനി ശക്തിയെ സർപ്പം ഓർമ്മിപ്പിക്കുന്നു.  യോഗസാധനകൾ കൊണ്ട് അതുണർന്ന്, ഷഡാധാരചക്രങ്ങളിലൂടെ  സഹസ്രര പത്മത്തിലെത്തി അമൃതവർഷത്തിലൂടെ  മുക്തിസിദ്ധിക്കുമെന്നും. വിശ്വസിക്കുന്നു. 

വിനായവിഗ്രഹത്തിന്റെ തല വെളുത്തതും ശരീരം ചുവന്നതുമാണ്. ധവളവർണം ശുചിത്വത്തെയും പരിശുദ്ധിയെയും കാണിക്കുന്നു. താൻ വധിച്ച ഒരു അസുരന്റെ രക്തം വീണാണ് ഉടൽ അരുണ നിറമായത്. ശത്രുസംഹാരത്തിനിറങ്ങുമ്പോൾ വിവിധ രൂപങ്ങൾ സ്വീകരിക്കാറുണ്ട് ഇതുവരെ പരാജയപ്പെട്ടിട്ടില്ല.  ഗണെശപൂജ ചെയ്യുന്നവർക്കും പരാജയമുണ്ടാവില്ലെന്നാണ് വിശ്വാസം .. 

ഈശ്വരനിലുള്ള പരമമായ ഭക്തിയും വിശ്വാസവും അർപ്പണവും  ഉണ്ടെങ്കിൽ  യാത്രചെയ്യാതെ തന്നെ സർവ്വജ്ഞാനാകാൻ  കഴിയുമെന്ന് ഗണപതി പഠിപ്പിച്ച്.  സിദ്ധി,   ബുദ്ധി   എന്നി ഭാര്യമാരിൽ  ഉണ്ടായ സന്താനങ്ങളുടെ പേരുകൾ ക്ഷേമവും ലാഭവുമാണ്.....
[20/10, 19:25] Reghu SANATHANA: *⚜ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ട്‌. അതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്‌⚜*
🎀♾♾♾♾❣♾♾♾♾🎀

വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്ടെ അംശം നെറ്റിതടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടന്ന് കൊപിഷ്ഠരാകുന്നതിനാല്‍ ഭ്രുമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു.

വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യ ചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാല്‍ കേട്ടോളൂ, ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ട്‌. അതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്‌. ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍. അഭിഷേകജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്‌. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും
സ്വീകരിക്കണമെന്നാണ്‌ വിധി. ദേവന്റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും
ചന്ദനത്തിലും ദേവന്റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ
സ്ഫുരണങ്ങള്‍ ലഭിക്കും. അനുഷ്ഠാനപരമായി കുറി തൊടുന്നതിന്‌ ചില സവിശേഷരീതികളുണ്ട്‌.

ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്‌ കുറി തൊടുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു.
ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്‌. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, പുറത്ത്‌ രണ്ട്‌, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ്‌ കുറി തൊടല്‍ എന്നു പറയുന്നത്‌. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം. നെറ്റിത്തടമാണ്‌ കുറിതൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിണ്റ്റെയും കേന്ദ്രസ്ഥാനമായ ഈസ്ഥാനത്ത്‌ കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷംവേണം കുറി തൊടാന്‍. അരൂപിയും നിര്‍ഗുണവും സര്‍വ്വ വ്യാപിയുമായ ആത്മദര്‍ശനമാണ്‌ ശിവതത്വം. ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ്‌ ഭസ്മം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ്‌ ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ്‌ ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്‌. നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ്‌ ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക്‌ കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. കുറികളുടെ എണ്ണം അതാത്‌ ഗ്രഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞുവെന്നതിന്റെ സൂചനയും. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ്‌ ഭസ്മം നെറ്റിക്ക്‌ കുറുകെ ധരിക്കുന്നത്‌. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം.


*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[20/10, 19:27] Reghu SANATHANA: *രുക്മിണിയുടെആത്മഗതം*

ഭഗവാനെ അവിടുന്നും ഞാനും തമ്മിൽ യാതൊരു ചേർച്ചയുമില്ല. അങ്ങ് ഭഗവാനാണ് ഞാനാണെങ്കിൽ ഉണ്ടെന്ന് തോന്നിപ്പിക്കുന്നതും എന്നാൽ വാസ്തവത്തിൽ ഇല്ലാതതുമായ എന്റെ സമ്പത്ത് സമൃതികണ്ട് ഭ്രമിച്ച ചില അജ്ഞാനികളാൽ പരിസേവിക്കപ്പെടുന്നവളുമാണ്.     അനശ്വരമായ ആത്മാനന്ദത്തെ പ്രദാനം ചെയ്യുന്ന ഭഗവാനും തുച്ചമായ ഭൗതീക സുഖങ്ങളെ മാത്രം ആശ്രിതർക്ക് നൽക്കാൻ കഴിയുന്ന ഞാനും തമ്മിൽ എത്രയോ അന്തരമുണ്ട്.  പരാക്രമികളായ രാജാക്കന്മാരെ ഭയന്ന് സമുദ്രത്തിൽ ഒളിച്ചിരിക്കുന്നവനാണ് അങ്ങ് എന്നു പറഞ്ഞതും ശരിതന്നെയാണ്. കാരണം മൂന്നടികൊണ്ട് മൂന്ന്  ലോകങ്ങളെയും കീഴടക്കിയ ഭഗവാന്  വാസ്തവത്തിൽ ഭയം എന്ന് പറയുന്നത് മാഹാദുഷ്ട്ന്മാർക്ക് അങ്ങയെ കാണാൻ സംഗതി വരരുത് എന്നുള്ള നിശ്ചയമാകുന്നു.  ഭക്തഹൃദയമായ സമുദ്രത്തിലാണല്ലോ അങ്ങയുടെ വാസം. ശിശുപാലാദികളായ രാജാക്കന്മാരെല്ലാം അങ്ങയുടെ ഞാണൊലി ശ്രവണത്താൽ തന്നെ വിറക്കൊള്ളുന്നു.  ഇന്ദ്രീയങ്ങൾക്ക്  വശപ്പെടാത്ത യോഗികളുടെ ഹൃദയമാണ് അങ്ങയുടെ വാസസ്ഥാനമെന്ന്  വിവേകബുദ്ധിയുള്ള ആർക്കാണ്  അറിയാത്തത്.  ദരിദ്രരും ഒന്നുമില്ലാത്തവരും മാത്രമാണ് അങ്ങയെ ഇഷ്ട്പ്പെടുന്നത് എന്ന് പറഞ്ഞതും വാസ്തവം തന്നെ.  എന്തെന്നാൽ  സമ്പദ്സമൃദ്ധികൊണ്ട്  വിവേകബുദ്ധി നശിച്ച് ഇന്ദ്രീയങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി സുഖസൗകര്യങ്ങളുടെ പിന്നാലെ പായുന്നവരുടെ ഹൃദയത്തിൽ ഈശ്വരന് എവിടെയാണ് സ്ഥാനം.   രക്തകഫമലമൂത്രാദികളാകുന്ന ചളികൂമ്പാരത്തെ കനം കുറഞ്ഞ തൊലി കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്ന പുരുഷശരീരത്തെ അറിവുള്ള സ്തീകൾ മോഹിക്കാറില്ല.  മുക്തിദായകനായ മുകുന്ദന്റെ പാദാരവിന്ദങ്ങൾ സ്പർശിക്കാൻ അവസരം ലഭിച്ചിട്ടും മറ്റുലൗകീക സുഖങ്ങൾ തേടിപ്പോകുന്നവർ  ബുദ്ധിഹീനരാണ്. ഞാൻ മോഹിച്ചത്  മുക്തിദായകനായ  മുകുന്ദനെയാണ്..........
[20/10, 19:27] Reghu SANATHANA: ചോറ്റാനിക്കര അമ്മയും ,യക്ഷിയും, രണ്ടാം അഭിഷേകവും..

ചോറ്റാനിക്കരയ്ക്കടുത്തുള്ള കണ്ടാരപ്പള്ളി ഇല്ലത്തെ കാരണവരായിരുന്നു ഗുപ്തൻ നമ്പൂതിരി. വേദപണ്ഡിതനും മഹാമാന്ത്രികനുമായിരുന്നെങ്കിലും കടുത്ത സ്ത്രീലംബടനായിരുന്നു അദ്ദേഹം. ഒരു കഥകളിഭ്രാന്തൻ കൂടിയായിരുന്ന ഗുപ്തൻ നമ്പൂതിരി ഒരു ദിവസം വൈകീട്ട് അടുത്തുള്ള തൃപ്പൂണിത്തുറയിൽ കഥകളി കാണാൻ പോകുകയായിരുന്നു. അന്ന് ഇന്നത്തേപ്പോലെ റോഡുകളൊന്നുമുണ്ടായിരുന്നില്ല. അത്യന്തം ദുർഘടം പിടിച്ച വഴികളിലൂടെയാണ് പോകേണ്ടിയിരുന്നത്. അതിനാൽ, ചൂട്ട് കത്തിച്ചാണ് അദ്ദേഹം പുറപ്പെട്ടത്. പോകുന്ന വഴിയിൽ ഗുരുനാഥനായ കോശാപ്പിള്ളി നമ്പൂതിരിപ്പാടിനെ കണ്ട് ദേവീമാഹാത്മ്യം കൊടുക്കാനുമുണ്ടായിരുന്നു. അതിനാൽ, അദ്ദേഹത്തിന് തിരക്കിട്ട് പുറപ്പെടേണ്ടിവന്നു. അന്ന് പൗർണ്ണമിയായിരുന്നു. നടന്ന് ക്ഷീണം തോന്നിയ അദ്ദേഹം ഒരു പാലമരം കണ്ടപ്പോൾ അതിന്റെ ചുവട്ടിൽ വിശ്രമിയ്ക്കാനും വെറ്റില മുറുക്കാനും തീരുമാനിച്ചു. പെട്ടെന്ന് എവിടെനിന്നോ പാലപ്പൂവിന്റെ മണം ഒഴുകിവരാൻ തുടങ്ങി. തൊട്ടുപിന്നാലെ, അതീവസുന്ദരിയായ ഒരു സ്ത്രീ തന്റെ മുന്നിൽ വന്നുനിൽക്കുന്നതായി ഗുപ്തൻ നമ്പൂതിരിയ്ക്ക് തോന്നുകയും ചെയ്തു. മുമ്പിൽ വന്ന സ്ത്രീ താൻ വൈന്തലക്കോട്ട് വാരിയത്തെ കാമാക്ഷി വാരസ്യാരാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് ഇരുവരുമൊന്നിച്ച് പല വർത്തമാനങ്ങളും പറഞ്ഞ് ഒരുപാട് ദൂരം നടന്നു. അങ്ങനെ ഗുപ്തൻ നമ്പൂതിരിയും കാമാക്ഷി വാരസ്യാരും നടന്നുനടന്ന് കോശാപ്പിള്ളി മനയുടെ മുന്നിലെത്തി. മഹാമാന്ത്രികനായ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യന്റെ വരവും കാത്ത് പൂമുഖത്തുണ്ടായിരുന്നു. ഗുപ്തൻ നമ്പൂതിരി ഉടനെത്തന്നെ അകത്തുപോയി ഗുരുനാഥനെ വണങ്ങി കൈവശമുണ്ടായിരുന്ന ദേവീമാഹാത്മ്യം അദ്ദേഹത്തിന് സമ്മാനിച്ചു. ഗ്രന്ഥം കൊടുത്തതിന് പിന്നാലെ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യനോട് ഒരു കാര്യം പറഞ്ഞു:

വാരസ്യാരുടെ വേഷത്തിൽ കൂടെ വന്നിരിയ്ക്കുന്നത് ഒരു യക്ഷിയാണ്! ദേവീമാഹാത്മ്യഗ്രന്ഥം കൈവശമുണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും നേരം യക്ഷിയുടെ ഉപദ്രവമില്ലാതിരുന്നത്. തുടർന്ന് പുറത്തുവന്ന് നോക്കുമ്പോൾ ഭീകരരൂപത്തിൽ യക്ഷി മുന്നിൽ നിൽക്കുന്നത് ഗുപ്തൻ നമ്പൂതിരി കണ്ടു. ഏറെ ഭയപ്പെട്ട അദ്ദേഹം ഗുരുവിന്റെ കാലിൽ വീണ് കരഞ്ഞു. കോശാപ്പിള്ളി നമ്പൂതിരി തന്റെ കൈവശമുണ്ടായിരുന്ന 12 മാന്ത്രികക്കല്ലുകൾ ശിഷ്യന് സമ്മാനിച്ചശേഷം ഇങ്ങനെ പറഞ്ഞു: 'ഇനി സാക്ഷാൽ ചോറ്റാനിക്കരയമ്മയ്ക്ക് മാത്രമേ നിന്നെ രക്ഷിയ്ക്കാനാകൂ. നേരേ ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുക. കഥകളി കാണാൻ പോകണ്ട. യക്ഷി അടുത്തെത്തുമ്പോൾ ഈ കല്ലുകൾ എടുത്ത് പുറകിലേയ്ക്കെറിയുക. അപ്പോൾ യക്ഷി സ്ഥലം വിടും.' തുടർന്ന് ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് ഓടാൻ തുടങ്ങി. പിന്നാലെ യക്ഷിയുമുണ്ട്. കല്ലുകൾ പന്ത്രണ്ടും ചോറ്റാനിക്കരയെത്തും മുമ്പേ തീർന്നു. എന്നാൽ, അധികം കഴിയും മുമ്പുതന്നെ ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തെക്കേ നടയിലെത്തി. അപ്പോൾ സമയം ഏഴരവെളുപ്പ് കഴിഞ്ഞിരുന്നതിനാൽ, ക്ഷേത്രനട തുറന്നിരുന്നു. നിർമ്മാല്യവും അഭിഷേകവും മലർ നിവേദ്യവും കഴിഞ്ഞ സമയമായിരുന്നു അത്. കൈവശമുണ്ടായിരുന്ന തോർത്ത് പുറത്തെറിഞ്ഞ് ക്ഷേത്രത്തിലേയ്ക്ക് കടക്കാൻ നോക്കിയ ഗുപ്തൻ നമ്പൂതിരിയെ യക്ഷി പിടിച്ചുവലിയ്ക്കാൻ ശ്രമിച്ചു. അപ്പോൾ, ശ്രീലകത്തുനിന്ന് ചോറ്റാനിക്കരയമ്മ ഇറങ്ങിവന്ന് തന്റെ കയ്യിലെ വാളെടുത്ത് യക്ഷിയുടെ തലവെട്ടി തല തെക്കേക്കുളത്തിലെറിഞ്ഞു. ആ കുളം ഇന്നും 'രക്തക്കുളം' എന്നറിയപ്പെടുന്നു. ദേവിയുടെ ഉടയാടയിൽ ചോരപ്പാടുകൾ കണ്ട അന്നത്തെ മേൽശാന്തി, അയനിക്കാട്ട് നരസിംഹൻ നമ്പൂതിരി, ഉടയാട മാറ്റി വീണ്ടും അഭിഷേകം നടത്തി. ഇതിന്റെ സ്മരണയ്ക്ക് ഇന്നും ചോറ്റാനിക്കരയിൽ രാവിലെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും അഭിഷേകം നടത്തുന്നു. ദേവിയുടെ കൈകൊണ്ട് മോക്ഷം കിട്ടിയ യക്ഷി ഒരു ഉപദേവതയായി ക്ഷേത്രത്തിൽ കുടികൊള്ളാൻ തുടങ്ങി.
[20/10, 19:27] Reghu SANATHANA: ദീപാവലി :വെളിച്ചത്തിന്‍റെ ഉത്സവം

അന്ധകാരത്തില്‍ നി ന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടാന്ന് നന്മയിലേക്ക് .....മനുഷ്യഹൃദ യങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ - തിന്മയെ - നിഗ്രഹിക്കു ക എന്നതാണ് ദീപാവലി നല്‍കു ന്ന സന്ദേശം.

മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്.

ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്.

വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്. ധനപൂജ അനുഷ്ഠിക്കേണ്ട ദിനം. വ്യാപാരികള്‍ക്ക് കടബാധ്യതയുള്ളവര്‍ അതു കൊടുത്തു തീര്‍ക്കുന്നത് അന്നാണ് ;വ്യാപരികളൂം കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്

ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്.

നരകാസുരവധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു. എങ്കിലും ദുര്‍ഗാദേവിയുടെ നരകാസുരവധകഥയ്ക്കാണ് കൂടുതല്‍ പ്രചാരം.

ദീപാവലിപ്പെരുമ
നരകാസുരവധം : ഭൂമിദേവിക്ക് അവിഹിതബന്ധത്തില്‍ പിറന്ന നരകാസുരന്‍ ത്രിലോകത്തിനും ശല്യമായപ േ ᅲാള്‍ വിഷണുവും ഇന്ദ്രനും ഗരുഡനും ചേര്‍ന്ന് നരകാസുരനെ വധിച്ചതിന്‍െറ ആഹ്ളാദ സൂചകമായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു കഥയുണ്ട്.

പടക്കം പൊട്ടിച്ചും ദീപങ്ങള്‍ കത്തിച്ചും മധുരപലഹാരം വിതരണം ചെയ്തും ഈ ദിനം ആഘോഷിക്കുന്നത് ആ ഓര്‍മ്മ പുതുക്കാനാണെന്നാണ് പറയുന്നത്.

ഭൂമിദേവിയുടെ അഭ്യര്‍ഥന മാനിച്ച് മഹാവിഷ്ണു നരകാസുരന്‍റെ സംരക്ഷണത്തിന് നാരായണാസ്ത്രം നല്കിയതോടെ നരകാസുരന്‍ വിശ്വരൂപം കാട്ടി.
ഇന്ദ്രന്‍റെ വെണ്‍കൊറ്റക്കുട അപഹരിച്ചും ഇന്ദ്രമാതാവിന്‍റെ കുണ്ഡലങ്ങള്‍ കവര്‍ന്നും പതിനായിരത്തില്‍ പ ᅲരം ദേവ-മനുഷ്യ സ്ത്രീകളെ തടവിലിട്ടും രാജ്യത്തിന്‍െറ കാവല്‍ അസുരരെ ഏല്പിച്ചും അഴിഞ്ഞാടിയ ഈ അസുര ചക്രവര്‍ത്തിയെ വധിക്കാനാണ് മഹാവിഷ്ണു മുന്നിട്ടിറങ്ങിയത്.

പിതൃ ദിനം : ബംഗാളില്‍ മറ്റൊരു വിധത്തിലാണ് ആഘോഷം. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവച്ച് മുകളില്‍ ദീപം കത്തിച്ചു വച്ചാണ് ഇവരുടെ ആഘോഷം.

മധുപാന മഹോത്സവം :വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ യക്ഷന്മാരുടെ രാത്രിയാണ് ദീപാവലി. മധുപാന മഹോത്സവമാണ് അന്നത്തെ മുഖ്യ ആഘോഷം.

മഹാബലി:മഹാരാഷ്ട്രയില്‍ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതിന്‍റെ സ്മരണ പുതുക്കലാണ് ദീപാവലി. ധാന്യപ െ ᅲാടി കൊണ്ടോ, ചാണകപ െ ᅲാടി കൊണ്ടോ മഹാബലിയുടെ രൂപമുണ്ടാക്കി അദ്ദേഹത്തിന്‍െറ രാജ്യം വീണ്ടും വരട്ടെ എന്ന് സ്ത്രീകള്‍ പ്രാര്‍ഥിക്കുന്നതാണ് ഈ ആഘോഷത്തിലെ മുഖ്യ ചടങ്ങ്.

വിക്രമവര്‍ഷാരംഭ ദിനം: വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവര്‍ഷാരംഭ ദിനമായും ജാതക കഥകളില്‍ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ച ദിനത്തിന്‍റെ ഓര്‍മ്മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.

ശ്രീരാമപട്ടാഭിഷേകം : രാവണനിഗ്രഹത്തിനുശേഷം സീതാസമേതനായി അയോധ്യയിലെത്തിയ ശ്രീരാമന്‍ പട്ടാഭിഷേകം നടത്തിയതിന്‍റെ ഓര്‍മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.

ചൂതാട്ടം :ശിവപാര്‍വതിമാരും ഗണപതിസുബ്രഹ്മണ്യന്മാരും ചൂതാട്ടം നടത്തിയതിന്‍റെ ഓര്‍മ പുതുക്കാനാണ് ദീപാവലി ആഘോഷമെന്ന കഥയ്ക്കും പ്രചാരമുണ്ട്.

ദീപാവലി ഐതിഹ്യം

ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.

ഈ അഞ്ച് നാളുകള്‍ക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്.

മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്.

ധനത്രയോദശി എന്നാണ് ആദ്യദിനം അറിയപ്പെടുന്നത്. ഹിമ എന്ന രാജാവിന്‍റെ പുത്രനെ മരണവിധിയില്‍ നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിനമാണ് ഇത്.

രാജകുമാരന്‍ വിവാഹത്തിന്‍റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് ജാതകത്തില്‍ . രാജുകുമാരന്‍റെ വിവാഹത്തിന്‍റെ നാലാം രാത്രിയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ വീട്ടില്‍ മുഴുവന്‍ വിളക്കുകള്‍ കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്‍ നിരത്തി.

ഒരു പാമ്പിന്‍റെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല. അന്നു രാത്രി മുഴുവന്‍ രാജകുമാരി പറഞ്ഞ കഥകള്‍ കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയെന്നാണ് ഐതിഹ്യം.

നരക ചതുര്‍ദശി അഥവാ ചോട്ടി ദിവാളി ദിനമായ കാര്‍ത്തിക മാസത്തിലെ പതിനാലാം ദിവസമാണ് ആഘോഷിക്കുന്നത്.
നരകാസുകരനു മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയ ദിനമാണിത്.

നരകാസുരനെ കൊന്ന് വിജയാഘോഷത്തില്‍ അസുരന്‍റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി ശരീരം വൃത്തിയാക്കി. ഇതിന്‍റെ ഓര്‍മയ്ക്കായി ചോട്ടി ദീവാളി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.

മൂന്നാം ദിനം ലക്ഷ്മിപൂജ ദിനമാണ്. ദേവന്മാരും അസുരന്മാരും നടത്തിയ പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി സൃഷ്ടിക്കപ്പെട്ട ദിനമാണ് ഈ ദിവസമെന്നാണ് ഐതിഹ്യം.

പദ്വ അഥവാ വര്‍ഷപ്രതിപാദ ആണ് നാലാമത്തെ ദിനം. ഉത്തരേന്ത്യയില്‍ ഈ ദിവസം ഗോവര്‍ധനപൂജ നടക്കുന്നു. ഇതാണ് ഈ ദിവസത്തിന്‍റെ ഐതിഹ്യം- മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തില്‍ ശ്രീകൃഷ്ണന്‍റെ നിര്‍ദേശപ്രകാരം ഇന്ദ്രപൂജ നിര്‍ത്തിവെച്ചു.

ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്‍ ഗോവര്‍ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചു. അതിന്‍റെ സ്മരണയ്ക്കായാണ് ഗോവര്‍ധന പൂജ നടക്കുന്നത്.

ഭയദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത്. മരണത്തിന്‍റെ ദേവനായ യമന്‍ തന്‍റെ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനമാണിത്.

യമി യമന്‍റെ നെറ്റിയില്‍ തിലകമര്‍പ്പിച്ച ഈ ദിവസം തന്‍റെ സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ഒരിക്കലും മരിക്കില്ലെന്ന് യമന്‍ പ്രഖ്യാപിച്ചു.

സഹോദരീസഹോദരന്മാര്‍ക്കിടിയിലെ സ്നേഹത്തിന്‍റെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.
[20/10, 19:27] Reghu SANATHANA: നരകചതുര്‍ദശി അഥവാ ദീപാവലി

തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം. ഇന്നാണ് ഈ പുണ്യദിനം. കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് നരകചതുര്‍ദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യം. ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു. ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ഓം ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ എന്ന് ഉരുവിട്ടുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടവും പരവശതയും കണ്ട് നരകാസുരനെ വധിക്കാമെന്ന് ഭഗവാന്‍ വാക്ക് കൊടുത്തതനുസരിച്ച് കൃത്തിക മാസം ചതുര്‍ദശി ദിവസം ആ കൃത്യം നിര്‍വഹിക്കുകയും ചെയ്തു. മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് ഭഗവാനോട് എന്തെങ്കിലും തനിക്ക് ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിയും മകന്റെ ഓര്‍മയ്ക്ക് ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമത്രെ ദീപാവലി. നരാകസുരനെ വധിച്ച ശ്രീകൃഷ്ണന്‍ പുലരും വരെ സ്‌നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്‌നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം. ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ ഗംഗാ സ്‌നാനം ചെയ്തഫലം ലഭ്യമാകും എന്നും ഭഗവദ് അനുഗ്രഹം കിട്ടും എന്നും ഭക്തര്‍ വിശ്വസിക്കുന്നു. പച്ചവെള്ളത്തില്‍, 'ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരീ ജലേസ്മിന്‍ സന്നിധിം കുരു' എന്ന് ജപിച്ച് കൊണ്ട് കുളിച്ചാലും, ചൂട് വെള്ളത്തില്‍ ഇതേ മന്ത്രം ജപിച്ചുകൊണ്ട് കുളിച്ചാലും ഗംഗാസ്‌നാനം തന്നെ അനുഭവം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ചില ഭക്തര്‍. തമിഴ് ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ''എന്നാ ഗംഗാസ്‌നാനം ആച്ചാ'' എന്നാണ് അഭിസംബോധന ചെയ്യുക. എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്. യമായ, ധര്‍മരാജായ, മൃത്യുവേ ച, അന്തകായ ച, വൈവസ്വതായ-കാലായ സര്‍വഭൂത-ക്ഷയായ ച-ഔദുംബരായ-ദധ്‌നായ-നീലായ പരമോഷ്ഠിനെ-വൃകോദരായ-ചിത്രായ-ചിത്രഗുപ്തായ-തേ നമഃ എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണ് ചൊല്ലേണ്ടത്. യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്‍ദ്ദേശിച്ചതായി കാണുന്നു. ഉത്തരേന്ത്യയില്‍ ദീപാവലിയുടെ ഐതിഹ്യം മറ്റൊന്നാണ്. രാവണ-കുംഭകര്‍ണ-ഹനനത്തിന് ശേഷം തിരിച്ചെത്തുന്ന ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേല്‍ക്കുന്ന ഒരു മഹത്തായ ഉത്സവമായി ദീപാവലി ആഘോഷിക്കപ്പെടുന്നു. ശ്രീരാമചന്ദ്ര ഭഗവാന്റെ രാജ്യാഭിഷേകത്തിന്റെ ഭാഗമായും ഈ ദീപോത്സവം ആഘോഷവും തിമിര്‍പ്പും ചേര്‍ന്ന് പവനമായ ഒരു അന്തരീക്ഷത്തില്‍ ഭംഗിയായി ആഘോഷിക്കുന്നു. രാവണ-കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് വെച്ചത് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അഹംഭാവം മാറും എന്നതാണ് ഇതിന്റെ പിന്നിലെ വിശ്വാസം. ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു. ജൈനമതക്കാര്‍ വര്‍ദ്ധമാനന്റെ നിര്‍വാണ ദിനമായി ആചരിക്കുന്നു.

No comments:

Post a Comment